പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ

നാടിന്റെ സാമൂഹിക പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് പൊന്നാനി സിറ്റി വെൽഫെയർ ഫോറം എന്ന പേരിൽ PCWF നിലവിൽവരുന്നത്. ആദ്യഘട്ടത്തിൽ ചാണാറോഡും പിന്നീട് പൊതുജനാഭിലാഷം മാനിച്ച് പൊന്നാനി താലൂക്കിലേക്ക് പ്രവർത്തനം വ്യാപകമാക്കുകയായിരുന്നു.

ദശവാർഷികത്തോടനുബന്ധിച്ച് നടന്ന കാര്യപ്രസക്തമായ ചർച്ചകളും പൊതുജനാഭിപ്രായവും അനിവാര്യമായ കാരണങ്ങളും മുൻനിറുത്തി പൊന്നാനിയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി PCWFഎന്ന നാലക്ഷരം നിലനിറുത്തിക്കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്ന നാമത്തിൽ പുനഃക്രമീകരിക്കുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരേ ലക്ഷ്യത്തിന് ഒരു സംഘടനയ്ക്ക് ഇരുഭാഗങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. പേരിലെ ആഗോളത അന്വർത്ഥമാക്കിക്കൊണ്ട് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പൊന്നാനിക്കാരെയെല്ലാം ഞങ്ങൾ ചേർത്തുനിർത്തുന്നു.

ഗ്ലോബൽ കമ്മിറ്റി

പദ്ധതികൾ ആസൂത്രണം ചെയ്തും വ്യക്തമായ പരിപാടികൾ നടപ്പിലാക്കിയും കർമോത്സുകരായ സാരഥികൾ ...


തുടരുക...

ഗ്ലോബൽ കമ്മിറ്റി

വനിതാ ഘടകം

അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് PCWF വനിതാഘടകം രൂപംകൊള്ളുന്നത്. 2014 ഡിസംബറിൽ പൊന്നാനി...


തുടരുക...

വനിതാ ഘടകം

യൂത്ത് വിങ്

യുവത്വത്തെ നാടിന്റെ പുരോഗതിക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചർ വേൾഡ് ഫൗണ്ടേഷന് ...


തുടരുക...

യൂത്ത് വിങ്

ഗൾഫ് കമ്മിറ്റികൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്വദേശത്തു പ്രവർത്തിക്കുന്നത് പോലെ തന്നെ വിദേശ രാജ്യങ്ങളിലും വേരുറപ്പിച്ചിട്ടുണ്ട് ...


തുടരുക...

ഗൾഫ് കമ്മിറ്റികൾ

സ്ത്രീധനരഹിത വിവാഹവും ബോധവൽക്കരണവും

വിവാഹകമ്പോളത്തിലെ മാലിന്യധനമായ സ്ത്രീധനത്തിനെതിരെ അതിശക്തമായ പോരാട്ടം തന്നെയാണ് PCWF കാഴ്ചവെക്കുന്നത്. സ്ത്രീധനമെന്ന മഹാവിപത്തിൽ നിന്നും മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാനും അടിസ്ഥാനപരമായി വിമലീകരിക്കാനും സാധ്യമായതെല്ലാം ചെയ്തുവരുന്നുണ്ട്. മനസ്സിനിണങ്ങാത്ത പെണ്ണിനെ പണത്തിന്റെ ബലത്തിൽ വെച്ചുകെട്ടുന്നത്, പെണ്ണിന് രക്ഷയല്ല ശിക്ഷയായിട്ടാണ് ഭവിക്കുന്നത് എന്ന യാഥാർത്ഥ്യം സമൂഹം തിരിച്ചറിയുന്നുണ്ട്. ഭാവി ജീവിതത്തിലെ മനപ്പൊരുത്തത്തിന് ധാർമിക ബോധവും ഉന്നതവും ഉദാത്തവുമായ പെരുമാറ്റവും സൗഹൃദസമീപനത്തിലധിഷ്ടിതമായ സഹാനുഭൂതിയുമാണ് പ്രതിവിധിയും പരിഹാരവുമെന്ന് യുവസമൂഹം മനസ്സിലാക്കികഴിഞ്ഞു

പ്രവർത്തനങ്ങൾ

സംസ്കാരമുള്ളവനായിരിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്വഭാവം, കല, ഭാഷ, ആചാരങ്ങൾ, വസ് ത്രധാരണം തുടങ്ങി ജീവിതത്തിന്റെ വിവിധ ....

തൊഴിലന്വേഷകരെ തൊഴിൽ ധാതാക്കളാക്കുക എന്ന ലക്ഷ്യത്തോടെ PCWF ന്റെ കീഴിൽ അംഗീകരിച്ച സ്വാശ്രയ തൊഴിൽ സംരംഭം കുറഞ്ഞ കാലംകൊണ്ട് ഏറെ ....

സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ് ആരോഗ്യം. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ നിലനിൽപ്പുള്ളൂ. ആരോഗ്യത്തോടെയും,

കൂടുമ്പോൾ ഇമ്പം ലഭിക്കുന്നതാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണ്ണവുമായ കുടുംബങ്ങളാണ്...

ധനം ദൈവീക അനുഗ്രഹമാണ്, അത് വിവേകത്തോടെയും നീതിനിഷ്ഠയോടും കൂടി മാത്രമേ വിനിയോഗിക്കാവൂ. പണം കൂടു ന്നതിനനുസരിച്ച് ഉത്തരവാദിത്വവും കൂടുന്നു.

ജനങ്ങളിൽ കായിക ക്ഷമത വർദ്ദിപ്പിക്കുന്നതിനും, പ്രോത്സാഹിപിപ്പിക്കുന്നതിനും ചലഞ്ചേഴ്സ് ട്രോഫി എന്ന പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എല്ലാ വർഷവും...

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക ...

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക എന്നതാണ് ...

പൊന്നോത്സവ്

കലയുടെ ഈറ്റില്ലമായ പൊന്നാനിയുടെ കലാകാരന്മാരെയും മറ്റു കഴിവുറ്റ വ്യക്തിത്വങ്ങളെയും നാടിനു മുന്നിൽ അവതരിപ്പിക്കുന്നതിനു വേണ്ടി കൾച്ചറൽ വിഭാഗം വര്ഷം തോറും നടത്തി വരാറുള്ള കലാ മാമാങ്കമാണ് പൊന്നോത്സവ്

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350

പാനൂസ

പാനൂസ

പൊന്നാനിയുടെ ചരിത്രങ്ങളിലേക്കു വെളിച്ചം വീശുന്ന പാനൂസ എന്ന ഗ്രന്ഥം വിപണിയിൽ ലഭ്യമാണ്. 42 ഒാളം സാഹിത്യ കാരന്മാരുടെ സൃഷ്ടികൾ ഇതിൽ അടങ്ങിയിരിക്കുന്നു ...

PCWF വാർത്തകൾ

പൊന്നാനി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'ലഹരി വിമുക്ത പൊന്നാനി' എന്ന ശീർഷകത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു. വളർന്നു വരുന്ന വിദ്യാർഥി-യുവതലമുറയെ ഈ ഭവിഷ്യത്തിൽനിന്ന് രക്ഷിക്കാൻ ബോധപൂർവമായ ഇടപെടൽ വേണമെന്നും , യുവ സംഘടനകൾ ഈ ദൗത്യം ഏറ്റെടുത്ത് മാതൃക കാണിക്കണമെന്നും,ലഹരിക്കെതിരായ പൊതു ജനവികാരം ഉണ്ടായാൽ മാത്രമേ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ഓൺലൈനിൽ സംഘടിപ്പിച്ച വെബിനാർ പ്രസിഡന്റ് ഷഹീർ മേഘയുടെ അധ്യക്ഷതയിൽ പൊന്നാനി തീരദേശ സി ഐ മനോഹരൻ തച്ചമ്പത് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ എം വി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ ശാന്തി സമിതി പ്രസിഡന്റ് റഷീദ് ആനപ്പാറ, ഹംസ റഹ്മാൻ ബാംഗ്ലൂർ, ഡോ: അബ്ദുറഹ്മാൻ കുട്ടി (യു.എ.ഇ) രാജൻ തലക്കാട്ട്, മുനീറ ടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശഹീർ ഈശ്വര മംഗലം സ്വാഗതവും,ഉപാദ്ധ്യക്ഷ തഫ്സീറ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: വികസനത്തിനും, പുരോഗതിക്കും ആവശ്യമായ പത്തിന പദ്ധതികൾ സമർപ്പിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ സ്ഥലം എം.എല്‍.എ പി.നന്ദകുമാറിനെ കണ്ടു ചർച്ച നടത്തി. ആവശ്യങ്ങൾ; 1. ലോക്ഡൗൺ ട്രോളിംഗ് നിരോധനം കടലാക്രമണം എന്നിവ കൊണ്ട് ദുരിതത്തിലായ നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന കൂലി വേലക്കാരായ രക്ഷിതാക്കളുടെ മക്കൾക്ക് ഓൺലൈൺ പഠനത്തിനാവശ്യമായ മൊബൈൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുക. അതോടൊപ്പം തന്നെ ഉപരിപഠന സംബന്ധമായി വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കും വിധത്തിലുള്ള ബോധവൽക്കരണ പരിപാടികൾ, അദ്ധ്യാപകർക്കുള്ള സാങ്കേതിക പരിശീലനം തുടങ്ങിയവ ഗവൺമെന്റ് തലത്തിൽ, ഈ മേഖലയിലുള്ള സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടപ്പാക്കുക. 2. താലൂക്കിലെ പതിനഞ്ചോളം ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുവ്വായിരത്തിലധികം കുട്ടികളും, പ്രൈവറ്റ് സ്ഥാപനങ്ങളിലും മണ്ഡലത്തിന് പുറത്തുമായി പഠിക്കുന്ന ഏകദേശം ഏഴായിരത്തിലധികം കുട്ടികളും ഉന്നത പഠനത്തിന് വേണ്ടി ആശ്രയിക്കുന്നത് മണ്ഡലത്തിലെ ഏക എയിഡഡ് കോളേജിനെയും ഒന്ന് രണ്ട് അൺ എയിഡഡ് കോളേജുകളെയുമാണ്. അതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിന് വലിയ പ്രയാസം നേരിടുന്ന അവസ്ഥയാണ്. ആയതിനാൽ ഈ വിഷയത്തിൽ സർക്കാറിൻറ അടിയന്തര ശ്രദ്ധ പതിപ്പിക്കുന്നതിനും മണ്ഡലത്തിൽ എത്രയും വേഗത്തിൽ ഒരു സർക്കാർ കോളേജ് ലഭ്യമാക്കുന്നതിനും എം.എൽ.എ എന്ന നിലയില്‍ ഊർജ്ജിത ഇടപെടൽ നടത്തുക. 3. കോവിഡ് ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മണ്ഡലത്തിൽ ലഭിക്കുന്നതിന്നായി വേണ്ട ശ്രമങ്ങൾ നടത്തുക. 4.മത്സ്യത്തൊഴിലാളികളും,സാധാരണക്കാരു മുൾപ്പെടെ താലൂക്കിലെ നാല് ലക്ഷത്തോളം ജനങ്ങളും, തൊട്ടടുത്ത താലൂക്ക് നിവാസികളും ആശ്രയിക്കുന്ന പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ബാക്കിയുളള സ്ഥലത്തോ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലോ ജില്ലക്ക് അനുവദിക്കാനിരിക്കുന്ന ജനറൽ ആശുപത്രി പൊന്നാനിക്ക് നേടിയെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. 5. തീരദേശത്തെ ആരോഗ്യരംഗത്ത് ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന വിവരം സന്തോഷത്തോടെ ഓർക്കുന്നു. അതോടൊപ്പം ജനങ്ങളിൽ നല്ലൊരു ശതമാനവും വിളർച്ച അഥവാ അനീമിയ ബാധിതരായി കൊണ്ടിരിക്കുന്നു. ആയതിനാൽ ഗർഭിണികൾക്കും കുട്ടികൾക്കും അതുപോലെ വൃദ്ധരായ വർക്കും രക്തം ട്രാൻസ്ഫ്യൂഷന്‍ ആവശ്യമായി വന്നാൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളെയോ തിരൂർ ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരുന്നദുരവസ്ഥയാണുള്ളത്. ആയതിനാൽ എത്രയും വേഗം ബ്ലഡ് ബാങ്ക് ബ്ലഡ് സ്റ്റോറേജ് സെന്റർ പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. 6. അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുന്ന പുരാതന തുറമുഖ പട്ടണമായ പൊന്നാനി അങ്ങാടിയുടെ വികസനത്തിന് ഊന്നൽ നൽകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക. 7. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ പഴയ പൊന്നാനി താലൂക്ക് ഉൾപ്പെടെയുളള പ്രദേശങ്ങളെ കൂട്ടി ചേർത്ത് പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുക. 8. സഹകരണ അടിസ്ഥാനത്തിലോ മറ്റോ നഗരസഭ പരിധിയിൽ ഹൈടക് മത്സ്യ മാംസ മാർക്കറ്റ് ആരംഭിക്കുക. 9.കാർഷിക വിളകൾക്ക് വിപണന കേന്ദ്രം സ്ഥാപിക്കുക 10.നിയമസഭാ സ്പീക്കർ കൂടിയായിരുന്ന മുൻ എംഎല്‍എ പി. ശ്രീരാമകൃഷ്ണൻ കഴിഞ്ഞ സർക്കാറിൻറ കാലത്ത് തുടങ്ങി വെച്ച പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുക. സി എസ് പൊന്നാനി, പി എ അബ്ദുട്ടി, ഡോ: അബ്ദുറഹ്മാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, അബ്ദുല്ലതീഫ് കളക്കര, നാരായണൻ മണി, സക്കരിയ്യ, പിപി ഹംസ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: ലോക്ഡൗൺ ട്രോളിംഗ് നിരോധനം കടലാക്രമണം എന്നിവ കൊണ്ട് ദുരിതത്തിലായ നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഓൺലൈൺ പഠനത്തിനാവശ്യമായ മൊബൈൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി നിവേദനം സമർപ്പിച്ചു. ഇത് സംബന്ധമായ പത്ര വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ സംഘടനയുടെ അടിയന്തര പഠന സഹായം കഴിഞ്ഞ ദിവസം തീരദേശത്തെ ഒരു കുടുംബത്തിന് എത്തിച്ചിരുന്നു. നഗരസഭയുടെ പല വാർഡുകളിലും പ്രത്യേകമായി തീരദേശ മേഖലയിൽ ധാരാളം വിദ്യാർത്ഥികൾക്ക് പഠനത്തിൻറ ഭാഗമായി ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അടിയന്തര ഇടപെടലുകൾ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും, ആവശ്യമായി വരുന്ന പക്ഷം സന്നദ്ധ സംഘടനകളുടെയും, പ്രമുഖ വ്യക്തികളുടെയും മീറ്റിംഗ് വിളിച്ച് കൂട്ടി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാലിഹ് മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ഖലീൽ റഹ്മാൻ, അബ്ദുൽ ഗഫൂർ ഷാമ തുടങ്ങിയവർ സംബന്ധിച്ചു. #pcwf #pcwf4ponnani #petition #ponnani #education #edusamithi

തുടരുക...
കൂടുതൽ വായിക്കുക