PCWF വാർത്തകൾ

പൊന്നാനി: സ്ത്രീകൾക്കെതിരെ മാനസികമായും ശാരീരികമായും നടന്നുവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനുളള നിയമങ്ങളെ സംബന്ധിച്ച് സ്തീകൾ ബോധവതികളായിരിക്കണമെന്ന് പൊന്നാനി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും, പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജിയുമായ സുബിത ചിറക്കൽ പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് യഥേഷ്ടം സ്വർണ്ണവും വാഹനവും മറ്റു സ്വത്തുക്കളുമെല്ലാം കൊടുത്താലും പെൺകുട്ടികളുടെ ഭാവി സുരക്ഷിതമല്ലെന്നും, ഉയർന്ന വിദ്യാഭ്യാസം കൊടുത്തതു കൊണ്ടും അവർ സുരക്ഷിതരാണെന്ന് പറയാൻ പറ്റാത്ത സാഹചര്യങ്ങളാണ് സമൂഹത്തിൽ നിലനില്‍ക്കുന്നതെന്നും, അതിനാൽ ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളെയും മാനസികാരോഗ്യം ഉള്ളവരായി വളർത്താൻ ശ്രദ്ധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് വനിതാ മൂന്നേറ്റത്തിന്നായി നടത്തി വരുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടി രേഖപ്പെടുത്തുകയും , സംഘടനക്ക് കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി , പൊന്നാനി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ താലൂക്കിലെ പ്രശസ്ത സംരംഭക കൂടിയായ വട്ടംകുളം പഞ്ചായത്തിലെ കരുവാട്ട് മന: എ ജയശ്രീ യെ പ്രഥമ പി സി ഡബ്ല്യു എഫ് മഹിളാ കീർത്തി പുരസ്കാരം നൽകി ആദരിച്ചു. പൊന്നാനി പോലീസ് എസ് ഐ സുബി. ടി. ദാസ് മുഖ്യാതിഥിയായിരുന്നു. നിയമ ബോധവത്കരണ ക്ലാസിന് അഡ്വ: ഹണി കെ വി നേതൃത്വം നല്‍കി. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ബീക്കുട്ടി ടീച്ചർ , സമീറ ഇളയേടത്ത്, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു. ഹൈറുന്നീസ പാലപ്പെട്ടി പ്രാർത്ഥനാ ഗീതം ആലപിച്ചു. തുടർന്ന് വനിതാ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. കസേര കളിയിൽ ശാരദ ടീച്ചർ (1st) രാജലക്ഷ്മി എം(2nd) ഹാജറ സി വി (3rd) ആനക്ക് വാൽ വരക്കലിൽ 1st - സൽമ ,2nd - രാജലക്ഷ്മി. എം, 3rd - സുനീറ മാറഞ്ചേരി കുപ്പിക്ക് വളയിടലിൽ 1st - ആരിഫ മാറഞ്ചേരി, 2nd - ഹൈറുന്നിസ പാലപ്പെട്ടി 3rd - രാജലക്ഷ്മി എം & - സുനീറ മാറഞ്ചേരി തുടങ്ങിയവർ വിജയികളായി. മത്സരങ്ങളിലെ വിജയികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ബൽകീസ് കാലടി നന്ദി പറഞ്ഞു. റോഷ്നി പാലക്കൽ പരിപാടികൾ നിയന്ത്രിച്ചു.

തുടരുക...

പൊന്നാനി : ജീവിതാവസാനം വരെ പരോപകരിയായി ജനസേവന കർമ്മ മണ്ഡലത്തിൽ നിറഞ്ഞു നിന്ന ഒ കെ ഉമ്മറിൻറ ഓർമ്മയിൽ സഹ പ്രവര്‍ത്തകർ ഒത്തു ചേര്‍ന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രണ്ടാം അനുസ്മരണ സംഗമത്തിൽ അബ്ദുട്ടി പി എ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ടി വി സുബൈർ അനുസ്മരണ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, ഇ പി രാജീവ്, ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ടി മുനീറ , അഷ്റഫ് നെയ്തല്ലൂർ, ജി സിദ്ധീഖ് തവനൂർ, നാരായണൻ മണി , കെ ടി ഹനീഫ് വെളിയങ്കോട്, സബീന ബാബു , റംല ഹനീഫ് , എം പി നിസാർ, എൻ ഫസലുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ മാളിയേക്കൽ സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു.

തുടരുക...

കുവൈത്ത്: ദേശീയദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം "പൊന്നാനി സംഗമം-2023" സംഘടിപ്പിച്ചു. റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ്രസിഡന്റ് യു അഷ്‌റഫിൻറ അധ്യക്ഷതയിൽ ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. നവാസ് ആർ വി സ്വാഗതം പറഞ്ഞു. മുജീബ് എം വി , സിദ്ധീഖ് ആർ വി , മുഹമ്മദ് ഷാജി എന്നിവർ ആശംസ നേർന്നു. സമീർ നന്ദി പറഞ്ഞു. വിവിധയിനം കായികവിനോദ പരിപാടികൾക്ക് മുഹമ്മദ് ഷാജി, സിദ്ധീഖ് ആർ വി, ജെറീഷ്, അഷ്‌റഫ് കെ എന്നിവർ നേതൃത്വം നൽകി. ഉച്ചഭക്ഷണം, സ്നാക്സ്, ചായ, റിഫ്രഷ്മെന്റ് എന്നിവക്ക് നവാസ് ആർ വി, ഷെരീഫ് കെ കെ , റാഫി, നൗഷാദ് റൂബി യൂസഫ് കെ വി എന്നിവർ നേത്രത്വം നൽകി. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു.നാല് മേഖലകൾ തമ്മിലുള്ള വടംവലി മത്സരത്തിൽ അബ്ബാസിയ്യ -ഫർവാനിയ സംയുക്ത മേഖല വിജയികളായി, ഫഹാഹീൽ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ മേഖല കൺവീനർമാരായ ആബിദ് (സിറ്റി), നൗഷാദ് റുബി (ഫർവാനിയ) ഹാഷിം (ജലീബ്) അനൂപ് (ഫഹാഹീൽ), ജറീഷ് (ഹവല്ലി) മറ്റു പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് അംഗങ്ങളും നൽകി. തുടർന്ന് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്ന് മുതൽ പതിനഞ്ചു വരെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

തുടരുക...

പച്ചക്കറി വിളവെടുപ്പും , തൈ വിതരണവും നടത്തി* വെളിയങ്കോട്: പി സി ഡബ്ല്യു എഫ് എവർഗ്രീൻ പച്ചക്കറി വിളവെടുപ്പും, തൈ വിതരണവും താവളക്കുളം വി ഐ സി അറബിക്ക് വനിതാ കോളേജ് ഗ്രൗണ്ടിൽ സജ്ജമാക്കിയ എവർ ഗ്രീൻ കൃഷി തോട്ടത്തിൽ നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം പ്രൊഫ: വി കെ ബേബി നിർവ്വഹിച്ചു. വിത്ത് വിതരണം എവർ ഗ്രീൻ കേന്ദ്ര സമിതി ചെയർ പേഴ്സൺ ശാരദ ടീച്ചർ ഗവ: ഫിഷറീസ് എൽ പി സ്ക്കൂൾ പ്രധാന അധ്യാപകൻ കോയ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് എവർ ഗ്രീൻ വെളിയങ്കോട് ഉപ സമിതി രൂപീകരണ യോഗം നടന്നു. പ്രധാന ഭാരവാഹികളായി റംല ഹനീഫ് (ചെയർ) റാബിയ കാദർ (വൈ : ചെയർ) മിസിരിയ (കൺവീനർ) ഹനീഫ് കെ ടി (കോർഡിനേറ്റർ) ബഷീർ പി സി , അബ്ദുറസാഖ് (അസി:കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടെ ഒമ്പതംഗ സമിതിയെ തെരഞ്ഞെടുത്തു. പി സി ഡബ്ല്യു എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹനീഫ് കെ ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ടി വി സുബൈർ മുജീബ് കിസ്മത്ത്, സി സി മൂസ്സ (പൊന്നാനി) സുബൈദ പോത്തനൂർ (കാലടി) ഹൈദറലി മാസ്റ്റർ, ആരിഫ (മാറഞ്ചേരി) ഖലീൽ റഹ്മാൻ (എടപ്പാൾ) ഹൈറുന്നീസ പാലപ്പെട്ടി (പെരുമ്പടപ്പ്) രുദ്രൻ വാരിയത്ത്, ഷാജി ശംസു, മുഹമ്മദ്‌ ഷഹീർ അൻവരി (വെളിയങ്കോട്) തുടങ്ങിയവർ സംബന്ധിച്ചു. റംല ഹനീഫ് സ്വാഗതവും, മുനീർ അരിക്കാട്ടിൽ നന്ദിയും പറഞ്ഞു.

തുടരുക...

സിറിയ - തുർക്കി ഭൂകമ്പം: *PCWF ജനസേവന വിഭാഗം സഹായം കൈമാറി.* ഷാർജ : സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ട ജനതയ്ക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ജനസേവന വിഭാഗം പൊതുജനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ, പുതുപ്പുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ എമിറേറ്റ്സ് റെഡ് ക്രെസെന്റിന് കൈമാറി. മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, നസീർ ചുങ്കത്ത്, ഇഖ്‌ബാൽ എ വി, മുഹമ്മദ്‌ സഹീർ എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 19 ഞായറാഴ്ച അൽ ബത്തായ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചലഞ്ചേഴ്സ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് വേദിയിൽ *O2 പൊന്നാനി, നിഷ ഗാർമെന്റ്സ്, ഹോളിവുഡ് ടെക്സ്റ്റെയിൽസ്* തുടങ്ങിയവരും സഹായ മനസ്കരായ അനേകം ആളുകളും സഹായങ്ങൾ നൽകിയിരിന്നു. സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു.

തുടരുക...

PCWF ചലഞ്ചേഴ്സ് ട്രോഫി സീസൺ 5 RUNNERS UP O2 Ponnani

തുടരുക...

PCWF ചലഞ്ചേഴ്സ് ട്രോഫി സീസൺ 5 VCC ദുബൈ ജേതാക്കൾ

തുടരുക...

പഠന ക്ലാസ് സംഘടിപ്പിച്ചു വെളിയങ്കോട് : വൈകാരിക ബുദ്ധിയുടെ നിലവാരം വർദ്ധിപ്പിച്ച് വിനാശകരമായ വികാരങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം സംതൃപ്തമായി മുന്നോട്ട് കൊണ്ടു പോകാൻ പ്രേരണ നല്‍കുന്ന പഠന ക്ലാസ് സംഘടിപ്പിച്ച് പി സി ഡബ്ല്യു എഫ് വെളിയങ്കോട് കമ്മിറ്റി. *വൈകാരിക ബുദ്ധി വിജയത്തിന് അനിവാര്യം* എന്ന വിഷയത്തിൽ നടത്തിയ പഠന ക്ലാസിന് അഡ്വ: ശബ്ന സൈനുദ്ധീൻ നേതൃത്വം നൽകി. വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹനീഫ് കെ ടി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കവി രുദ്രൻ വാരിയത്ത്, അലി കടവത്ത് എന്നിവർ ആശംസ നേർന്നു. റംല ഹനീഫ് സ്വാഗതവും, ഷാജിത നന്ദിയും പറഞ്ഞു.

തുടരുക...

*PCWF എവർ ഗ്രീൻ - മഞ്ഞൾകൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു* മാറഞ്ചേരി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കുന്ന "എവർ ഗ്രീൻ" മാറഞ്ചേരി മഞ്ഞൾകൃഷി വിളവെടുപ്പുത്സവം നടത്തി. എമ്പത് കിലോയോളം മഞ്ഞൾ ലഭിച്ചു.മിതമായ നിരക്കിൽ അംഗങ്ങൾക്ക് വിതരണം ചെയ്തു. പനമ്പാട് സെന്ററിൽ നടന്ന വിളവെടുപ്പുത്സവം മാറഞ്ചേരി കൃഷി ഓഫീസർ മഞ്ജു പി എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അബ്ദുല്ലത്തീഫ് എ ,ശാരദ ടീച്ചർ, ഹൈദരലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ , എം ടി നജീബ്, ആരിഫ പി , മുഹമ്മദ് അഷറഫ് , ലത ടീച്ചർ, കാട്ടിൽ മുഹമ്മദ്ക്കുട്ടി (അബുദാബി) കുഞ്ഞിമൂസ (ഖത്തർ) രുദ്രൻ വാരിയത്ത്, റംല , ഖൈറുന്നിസ പാലപ്പെട്ടി, ഹനീഫ്, അഷറഫ് പൂച്ചാമം, കോമളദാസ്, ജാസ്മിൻ, തുടങ്ങിയവർ സംബന്ധിച്ചു

തുടരുക...

*PCWF ബാംഗ്ലൂർ ഘടകം വാർഷിക ജനറൽ ബോഡി നടത്തി* പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബാംഗ്ലൂർ ഘടകം വാർഷിക ജനറൽ ബോഡി പ്രസിഡന്റ് സി സി മൂസ്സയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്നു. ജനറൽ സെക്രട്ടറി ഹംസ റഹ്മാൻ 2022ലെ വാർഷിക - സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ പ്രതിനിധികളായി സി എസ് പൊന്നാനി, ഡോ : അബ്ദുറഹ്മാൻ കുട്ടി, ടി മുനീറ തുടങ്ങിയവർ പങ്കെടുത്തു. നിലവിലുളള പ്രസിഡന്റ് സി സി മൂസ്സയുടെ ഒഴിവിലേക്ക് പുതിയ പ്രസിഡന്റായി ഹംസ റഹ്മാനെയും, സെക്രട്ടറിയായി പി മുഹ്സിൻ എന്നിവരെയും തെരഞ്ഞെടുത്തു. നിലവിലുളള ട്രഷറർ കെ സന്ദീപിനെ നിലനിറുത്തി. വൈ : പ്രസിഡന്റായി വി അസ്ഹറുദ്ധീനെയും, ജോ : സെക്രട്ടറിമാരായി കെ മുഹമ്മദ് ശബീർ, പി എസ് ദീപ എന്നിവരെയും ,കേന്ദ്ര പ്രതിനിധിയായി സി സി മൂസ്സയെയും , വനിതാ വിഭാഗം കോർഡിനേറ്ററായി സി കെ സെക്കീന ഹംസയെയും തെരഞ്ഞെടുത്തു. ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലുമുളള പൊന്നാനിക്കാരെ കണ്ടെത്തി അഗത്വം എടുപ്പിക്കൽ സജീവമാക്കാനും, നേരെത്തെ തീരുമാനിച്ച് നടക്കാതെ പോയ പൊന്നാനി സംഗമം വിപുലമായ തോതിൽ സംഘടിപ്പിക്കാനും തീരുമാനമായി. താലൂക്കിൽ നിന്നും ബാംഗ്ലൂരിൽ പഠനാർത്ഥം വരുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാനും, അതെ പോലെ ജോലി അന്വേഷിച്ചു വരുന്നവർക്ക് ട്രെയിനിംഗ് നൽകാനുള്ള സംവിധാനം ഉണ്ടാക്കാനും ധാരണയായി. മുഹ്‌സിൻ പി സ്വാഗതവും നന്ദിയും പറഞ്ഞു. *PCWF BANGALORE CHAPTER*

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു : *ഉപദേശക സമിതി* ???? ബീക്കുട്ടി ടീച്ചർ. വി. കെ (ചെയർ പേഴ്സൺ) ശാരദ ടീച്ചർ. കെ സമീറ ഇളയേടത്ത് സുബൈദ എം എം പോത്തനൂർ അഡ്വ : കവിതാ ശങ്കർ പി കെ *പ്രധാന ഭാരവാഹികൾ* ???? മുനീറ. ടി (പ്രസിഡന്റ്) ലത ടീച്ചർ എസ് (ജനറൽ സെക്രട്ടറി) ബൽക്കീസ് കെ കാലടി (ട്രഷറർ) *വൈ: പ്രസിഡന്റുമാർ* ???? ആരിഫ പി മാറഞ്ചേരി മാലതി എം വട്ടംകുളം ഖദീജ മൂത്തേടത്ത് പെരുമ്പടപ്പ് അംബിക കുമാരി എം പി ആലങ്കോട് *സെക്രട്ടറിമാർ* ???? അസ്മാബി പി എ പൊന്നാനി ഖൈറുന്നിസ ടി കെ പെരുമ്പടപ്പ് റഫീഖത്ത് സി തവനൂർ സുഹ്റ ബാബു കെ വെളിയങ്കോട് ഇന്ദിര ചന്ദ്രൻ എ പി നന്നമുക്ക് (സെക്രട്ടറിമാർ) *അംഗങ്ങൾ* *പൊന്നാനി* ???? റംല കെ പി സബീന ബാബു വി മിനി ടി *കാലടി* ???? രാജലക്ഷ്മി എം സജനി കെ ആരിഫ പി പി *മാറഞ്ചേരി* ???? സുനീറ പി ജാസ്മിൻ എ പി കോമള ദാസ് കെ പി *ആലങ്കോട്* ???? ആയിഷ ഹസ്സൻ വി കെ സുജിത സുനിൽ പി വി *വെളിയങ്കോട്* ???? ആയിഷാബി കെ പി റംല ഹനീഫ് ടി വി *വട്ടംകുളം* ???? രമ്യ രമേശ് വി പി സിനി കെ എ *തവനൂർ* ???? റമീഷ സിദ്ദിഖ് ആർ വി ഹസീന പി ടി *നന്നമുക്ക്* ???? ശാന്തിനി കെ സാഹിറ റഷീദ് കെ പി *പെരുമ്പടപ്പ്* ???? ഷാജിത എം *PCWF WOMEN'S CENTRAL COMMITTEE* (WCC)

തുടരുക...

PCWF യു എ ഇ സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ Eorder ചലഞ്ചേഴ്സ് ട്രോഫി അഖില കേരള ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 5 ഫെബ്രുവരി 19 ഞായറാഴ്ച, ഷാർജ അൽ ബത്വാഇഹ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. യു എ ഇ മലയാളികളുടെ 18 പ്രഗത്ഭ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. Eorder ഓൺലൈൻ ഷോപ്പ് അപ്ലിക്കേഷൻ നൽകുന്ന 5000 ദിർഹംസും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 2000 ദിർഹംസും ട്രോഫിയും. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന് കേരള ടെന്നീസ് ക്രിക്കറ്റ് ടീമിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നു, മാൻ ഓഫ് ദ സീരീസ്, മാൻ ഓഫ് ദ മാച്ച്, മികച്ച ബൗളർ, മികച്ച ബാറ്റ്സ്മാൻ, മികച്ച ഫീൽഡർ തുടങ്ങി അനവധി അവാർഡുകളും സമ്മാനിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആഷിഖ് 0525713460

തുടരുക...

2023 ജനുവരി 1 ന് പൊന്നാനി എം ഇ എസ് കോളേജിൽ ഒ കെ ഉമർ നഗറിൽ നടന്ന PCWF പത്താംഘട്ട വിവാഹ സംഗമത്തിൽ വിവാഹിതരായ പത്ത് ദമ്പതികൾ പൊന്നാനി എംഎല്‍എ പി നന്ദകുമാറിനൊപ്പം

തുടരുക...

പൊന്നാനി: ഡിസംബർ 24 ന് എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച തക്കാരം - 2022 പാചക മത്സരം സീസൺ 7 ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൊന്നാനി നഗരസഭ അമ്പത്തി ഒന്നാം വാർഡിലെ സി വി ഹാജറ യ്ക്ക് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് പൊൻറാണി പട്ടം നൽകി. പൊൻറാണി പട്ടം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാജറയ്ക്ക് സ്വർണ്ണ നാണയവും, രണ്ടാം സ്ഥാനത്തെത്തിയ എടപ്പാൾ അംശക്കച്ചേരി ഒമ്പതാം വാർഡിലെ കദീജത്തുൽ കുബ്റയ്ക്കും , മൂന്നാം സ്ഥാനം നേടിയ എടപ്പാൾ പഞ്ചായത്ത് വാർഡ് എട്ടിലെ സുഹറ പാടഞ്ചേരിയ്ക്കും ക്യാഷ് അവാർഡും, പങ്കെടുത്ത എല്ലാവർക്കും പ്രശസ്തി പത്രവും, സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ ബുക്ക് ഓഫ് റക്കോഡും കലാം വേൾഡ് റെക്കോഡും നേടിയ ഹാദിയ റിയാസ് , തീരദേശത്ത് നിന്നും ആദ്യമായി എം ബി ബി എസ് നേടിയ ഡോ : സുൽഫത്ത്, എം ബി ബി എസ് നേടിയ പരേതനായ എ കെ മുസ്തഫയുടെ മകൾ ഡോ : റിള് വാന ഫർഹത്ത് , ശീർഷക നിർദ്ദേശ വിജയി സുമയ്യ: തുടങ്ങിയവർക്ക് ഉപഹാരവും സമ്മാനങ്ങളും നൽകി. "സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ പൊന്നാനി എം ഇ എസ് കോളേജ് ഒ കെ ഉമ്മർ നഗറിൽ നടന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷികത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളന ചടങ്ങിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

തുടരുക...

പൊന്നാനി : പി സി ഡബ്ല്യു എഫ് ട്രഷററായിരുന്ന എ കെ മുസ്തഫയുടെ സ്മരണക്കായി നൽകി വരുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം എക്സ് എം പി സി ഹരിദാസും, കർമ്മ ബഷീറും പങ്കിട്ടു. ഈരണ്ട് വർഷം കൂടുമ്പോൾ നൽകി വരുന്ന അവാർഡ് ഇത് രണ്ടാമത്തേതാണ്. പ്രഥമ പുരസ്കാരം നജീബ് കുറ്റിപ്പുറത്തിനായിരുന്നു. പ്രൊഫ : വികെ ബേബി, കെ വി നദീർ ,ഷാജിഹനീഫ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സാമൂഹ്യ ജീർണ്ണതകൾക്കെതിരെ നിരന്തരപോരാട്ടം നടത്തിയും, വർഗ്ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച് മതേതരത്വം ഉയർത്തിപ്പിടിക്കുകയും , കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്ത് ഏവരെയും ചേർത്ത് പിടിച്ച് പ്രായംതീർത്ത അവശത മറന്ന് പൊതു പ്രവര്‍ത്തനരംഗത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന സേവനങ്ങൾ മാനിച്ചാണ് സി ഹരിദാസിനെ അവാർഡിനായി തെരഞ്ഞെടുത്തത്. പൊന്നാനിയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന കർമ്മ റോഡ് സംവിധാനത്തിന് നേതൃത്വം നല്‍കിയതും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ലഹരിക്കെതിരെയുളള മുന്നേറ്റങ്ങളുമാണ് കർമ്മ ബഷീറിനെ അവാർഡിനായി പരിഗണിച്ചത്. എം ഇ എസ് കോളേജിലെ ഒ കെ ഉമർ നഗറിൽ നടന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക പൊതു സമ്മേളന വേദിയിൽ വെച്ചാണ് അവാർഡ് കൈമാറിയത്. 10001 രുപ ക്യാഷ് അവാർഡ്, ഉപഹാരം , പ്രശസ്തി പത്രം എന്നിവയാണ് നൽകിയത്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഇരുവർക്കും അവാർഡ് സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം മുഖ്യാതിഥിയായിരുന്നു. സുബൈദ പോത്തനൂർ അധ്യക്ഷത വഹിച്ചു. ഡോ : അബ്ദുറഹ്മാൻ കുട്ടി എ കെ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ : ഇമ്പിച്ചിക്കോയ , അടാട്ട് വാസുദേവൻ മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, സലീം കളക്കര (സഊദി) സന്ദീപ് കൃഷ്ണ (യു.എ.ഇ) സൈനുൽ ആബിദ് (ഖത്തർ) സാദിഖ് (ഒമാൻ) ടി ടി നാസർ (കുവൈറ്റ്) രാജൻ തലക്കാട്ട്, അബ്ദുല്ലത്തീഫ് കളക്കര,പ്രണവം പ്രസാദ്,സി സി മൂസ്സ, മുസ്തഫയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ആരിഫ മാറഞ്ചേരി സ്വാഗതവും, ടി വി സുബൈർ നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350