PCWF വാർത്തകൾ

പൊന്നാനി : "സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനത്തിൻറ മുന്നോടിയായി പൊന്നാനി മുൻസിപ്പൽ വനിതാ കമ്മിറ്റി രൂപീകരിച്ചു. ചന്തപ്പടി പി വി എ ഖാദർ ഹാജി മെഡിക്കെയർ പരിസരത്ത് നടന്ന ജനറൽ ബോഡി യോഗം കേന്ദ്ര പ്രസിഡണ്ട് ടി മുനീറയുടെ അദ്ധ്യക്ഷതയിൽ പി എം അബ്ദുട്ടി ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ബീക്കുട്ടി ടീച്ചർ, അഷ്റഫ് നെയ്തല്ലൂർ, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി ; കെ പി റംല (പ്രസിഡന്റ്) സബീന ബാബു (സെക്രട്ടറി) മിനി കടവനാട് (ട്രഷറർ) ഷക്കീല എൻ വി, നജ്മത്ത് ടി , സതി ആർ ( വൈ:പ്രസിഡന്റ്) അസ്മ ഹംസുട്ടി, ഹൈറുന്നിസ കെ , റൈഹാനത്ത് സിപി (ജോ:സെക്രട്ടറി)

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ്‌ ഫൗണ്ടേഷൻ യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച *പൊന്നോത്സവ്‌ 2022* ൽ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് സെൽഫീ കോണ്ടെസ്റ്റിൽ ഡയമണ്ട് റിംഗിന് സമ്മാനർഹമായ ഫോട്ടോ...

തുടരുക...

Ponnani Cultural World Foundation Challengers Trophy Cricket Season 5 In association with Tennis Cricket Federation, Kerala

തുടരുക...

എടപ്പാൾ: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ ഡിസംബർ 31 , ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഇ കെ ഓഡിറ്റോറിയം ) നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനത്തിന്റേയും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റേയും പ്രചരണാർത്ഥം എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ സംഘടിപ്പിച്ച തക്കാരം - 2022 സീസൺ 7 പാചക മൽസരത്തിൽ പൊൻറാണിയായി പൊന്നാനി നഗരസഭ അമ്പത്തി ഒന്നാം വാർഡിലെ സി വി ഹാജറയെ തെരെഞ്ഞെടുത്തു. രണ്ടാം സ്ഥാനം എടപ്പാൾ അംശക്കച്ചേരി ഒമ്പതാം വാർഡിലെ കദീജത്തുൽ കുബ്റയും, മൂന്നാം സ്ഥാനം എടപ്പാൾ പഞ്ചായത്ത് വാർഡ് എട്ടിലെ സുഹറ പാടഞ്ചേരിയും പങ്കിട്ടു. ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പലഹാരങ്ങളുമായി മുപ്പത്തി രണ്ട് വനിതകൾ മത്സരത്തിൽ പങ്കാളികളായി. ഒന്നാം സ്ഥാനം ചിക്കൻ ഡോനട്സും, രണ്ടാം സ്ഥാനം ചിക്കൻ ലോക്ക്‌ഡ് ഫ്രൈസും , മൂന്നാം സ്ഥാനം കോഴിക്കാലുമാണ് നേടിയത്. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും സമ്മാനങ്ങളും , ഒന്നാം സ്ഥാനക്കാരിക്ക് പൊൻറാണി പട്ടവും സ്വർണ്ണ നാണയവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഗൃഹോപകരണ സമ്മാനങ്ങളും ഡിസംബർ 31 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. മത്സരത്തിന് എത്തിയ മുപ്പത്തി രണ്ട് പലഹാരങ്ങളും ലേലം ചെയ്തു. ലേലത്തിലൂടെ ലഭ്യമായ സംഖ്യ ജനുവരി ഒന്നിന് നടക്കുന്ന പത്താംഘട്ട വിവാഹ സംഗമത്തിലേക്ക് മാറ്റി വെച്ചു. സംഘാടക സമിതി ചെയർമാൻ ഹിഫ്സു റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ മുനീറ ഉദ്ഘാടനം ചെയ്തു. തുടർന്ന് എടപ്പാൾ ബാപ്പു, എടപ്പാൾ വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സായാഹ്നവും അരങ്ങേറി. പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നല്‍കി. റോഷ്നി ബുഷൈർ പാലക്കൽ, അജീഷ മാറഞ്ചേരി , സൗദ നജീബ് പെരുമ്പറമ്പ് തുടങ്ങിയവർ ജൂറി അംഗങ്ങളായിരുന്നു. ഖലീൽ റഹ്മാന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ അവസാനിച്ചു .

തുടരുക...

എടപ്പാൾ: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ ഡിസംബർ 31 , ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഇ കെ ഓഡിറ്റോറിയം ) നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനത്തിന്റേയും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റേയും പ്രചരണാർത്ഥം എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ സംഘടിപ്പിച്ച തക്കാരം - 2022 സീസൺ 7 പാചക മൽസരത്തിൽ പൊൻറാണിയായി പൊന്നാനി നഗരസഭ അമ്പത്തി ഒന്നാം വാർഡിലെ സി വി ഹാജറയെ തെരെഞ്ഞെടുത്തു. രണ്ടാം സ്ഥാനം എടപ്പാൾ അംശക്കച്ചേരി ഒമ്പതാം വാർഡിലെ കദീജത്തുൽ കുബ്റയും, മൂന്നാം സ്ഥാനം എടപ്പാൾ പഞ്ചായത്ത് വാർഡ് എട്ടിലെ സുഹറ പാടഞ്ചേരിയും പങ്കിട്ടു. ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പലഹാരങ്ങളുമായി മുപ്പത്തി രണ്ട് വനിതകൾ മത്സരത്തിൽ പങ്കാളികളായി. ഒന്നാം സ്ഥാനം ചിക്കൻ ഡോനട്സും, രണ്ടാം സ്ഥാനം ചിക്കൻ ലോക്ക്‌ഡ് ഫ്രൈസും , മൂന്നാം സ്ഥാനം കോഴിക്കാലുമാണ് നേടിയത്. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും സമ്മാനങ്ങളും , ഒന്നാം സ്ഥാനക്കാരിക്ക് പൊൻറാണി പട്ടവും സ്വർണ്ണ നാണയവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഗൃഹോപകരണ സമ്മാനങ്ങളും ഡിസംബർ 31 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. മത്സരത്തിന് എത്തിയ മുപ്പത്തി രണ്ട് പലഹാരങ്ങളും ലേലം ചെയ്തു. ലേലത്തിലൂടെ ലഭ്യമായ സംഖ്യ ജനുവരി ഒന്നിന് നടക്കുന്ന പത്താംഘട്ട വിവാഹ സംഗമത്തിലേക്ക് മാറ്റി വെച്ചു. സംഘാടക സമിതി ചെയർമാൻ ഹിഫ്സു റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ മുനീറ ഉദ്ഘാടനം ചെയ്തു. തുടർന്ന് എടപ്പാൾ ബാപ്പു, എടപ്പാൾ വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സായാഹ്നവും അരങ്ങേറി. പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നല്‍കി. റോഷ്നി ബുഷൈർ പാലക്കൽ, അജീഷ മാറഞ്ചേരി , സൗദ നജീബ് പെരുമ്പറമ്പ് തുടങ്ങിയവർ ജൂറി അംഗങ്ങളായിരുന്നു. ഖലീൽ റഹ്മാന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ അവസാനിച്ചു .

തുടരുക...

പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഇ കെ ഓഡിറ്റോറിയം) 2022 ഡിസംബർ 31 ന് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനവും, 2023 ജനുവരി 1 ന് നടക്കുന്ന പത്താംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പി സി ഡബ്ല്യു എഫ് ഗ്ലോബൽ ഉപദേശക സമിതി ചെയർമാൻ കെ പി രാമനുണ്ണി പറഞ്ഞു. പി സി ഡബ്ല്യു എഫ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, സമ്മേളന - വിവാഹ സ്വാഗത സംഘം ഭാരവാഹികളുടെയും സംയുക്ത യോഗം ചന്തപ്പടി ടൗൺപ്ലാസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. എസ് ലത ടീച്ചർ, ടി മുനീറ , ബീക്കുട്ടി ടീച്ചർ തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്മാബി പി എ നന്ദി പറഞ്ഞു. ഡിസംബർ 31 ന് കാലത്ത് 10 മണിമുതൽ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ, പതാക ഉയര്‍ത്തൽ, പ്രതിനിധി സംഗമം , ഉദ്ഘാടന സമ്മേളനം , എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര വിതരണം , പൊതു സമ്മേളനം, ആദരം, ഉപഹാര സമർപ്പണം, സ്വാശ്രയ ടൈലറിംഗ് മൂന്നാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണം, സംഗീത നിശ, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 2023 ജനുവരി 1 ന് നടക്കുന്ന പത്താംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ പത്ത് യുവതീ യവാക്കൾ വിവാഹിതരാകുന്നതാണ്. മന്ത്രി രാജൻ, പി നന്ദകുമാർ എംഎല്‍എ, അനുപമ ഐ എ എസ് , ശിവദാസ് ആറ്റുപുറം, കെ പി രാമനുണ്ണി, ഡി വൈ എസ് പി ബെന്നി, മടപ്പാട്ട് അബൂക്കർ ,നർഗ്ഗീസ് ബീഗം, ഷീബാ അമീർ, സലാം പാപ്പിനശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിലുളളവർ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ സംബന്ധിക്കുന്നതാണ്. കാമ്പസ് തല കാംപയിൻ ഭാഗമായി നടത്തിയ പ്രസംഗ - പ്രബന്ധ മത്സര വിജയികൾക്കും, തക്കാരം പാചക മത്സരം സീസൺ 7 വിജയികൾക്കും ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡ് ഉൾപ്പെടെയുളള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

തുടരുക...

തവനൂർ : പണവും സ്വർണ്ണവും നൽകി വിവാഹം ചെയ്തയക്കലല്ല, നല്ല വിദ്യാഭ്യാസമേകി മക്കളെ സ്വയം പര്യാപ്തരാക്കി അവർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തലാണ് രക്ഷിതാക്കളുടെ കടമയെന്ന് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. " സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക" എന്ന പ്രമേയവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒരു മാസക്കാലമായി നടത്തിയ കാമ്പസ് തല കാംപയിൽ കടകശ്ശേരി ഐഡിയൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ഡബ്ല്യൂ എഫ് വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ. വി.കെ. ബേബി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡണ്ട് സി.എസ്. പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ എം.നാസിഫ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്നേഹോപഹാരം എസ് ലത ടീച്ചറും, പാനൂസ സമഗ്ര ചരിത ഗ്രന്ഥം സി വി മുഹമ്മദ് നവാസും മധുപാലിന് കൈമാറി. ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ, പ്രിൻസിപ്പൾ പ്രൊഫ: ടി.കെ. കോയക്കുട്ടി, അഭിലാഷ് ശങ്കർ, കെ.രാമകൃഷ്ണൻ , സക്കറിയ മങ്ങാടൻ, , ടി.മുനീറ,ലത്തീഫ് കളക്കര എന്നിവർ പ്രസംഗിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും, അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.

തുടരുക...

തവനൂർ: "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക " എന്ന ശീർശകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ - വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 26 മുതൽ ഡിസംബർ 22 വരെ നടന്നു വന്ന കാമ്പസ് തല കാംപയിൻ സമാപനത്തിൽ കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ പൊന്നാനി എം ഇ എസ് കോളേജ് വിദ്യാർത്ഥിനി മുർശിദ പർവീൻ ഒന്നാം സ്ഥാനം നേടി. വിവിധ കാമ്പസുകളിൽ നിന്നും വിജയികളായവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രസംഗ - പ്രബന്ധ ഫൈനൽ മത്സരത്തിലെ പ്രസംഗ വിജയികളെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി ലക്ഷ്മി എൻ രണ്ടാം സ്ഥാനവും, സ്ക്കോളാർ കോളേജ് വിദ്യാർത്ഥി ഫെമിദ പി പി മൂന്നാം സ്ഥാനവും നേടി. പ്രബന്ധ മത്സര വിജയികളെ പിന്നീട് പ്രഖ്യാപിക്കും...വിജയകൾക്കുളള കാഷ് അവാർഡും, ഉപഹാര സമർപ്പണവും ഡിസംബർ 31 ന് നടക്കുന്ന വനിതാ എട്ടാം വാര്‍ഷിക സമ്മേളന വേദിയിൽ വെച്ച് വിതരണം നടത്തുന്നതാണ്.

തുടരുക...

നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ *കാലടി പഞ്ചായത്ത് ഒന്നാം വാർഡ്* വനിതാ സംഗമം നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സെലീന ഉദ്ഘാടനം ചെയ്തു. ടി മുനീറ അധ്യക്ഷ വഹിച്ചു സുബൈദ പോത്തനൂർ സ്വാഗതം പറഞ്ഞു. നാരായണൻ മണി, മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, മോഹനൻ മാസ്റ്റർ, കൗൺസിലർ ബൽഖീസ് , സെബീന ബാബു തുടങ്ങിയവർ സംസാരിച്ചു. സലീന സി പി നന്ദി പറഞ്ഞു. *പുതിയ ഭാരവാഹികളായി;* ആരിഫ പി പി (പ്രസിഡന്റ്) സലീന സി പി (സെക്രട്ടറി) സജിനി വി വി (ട്രഷർ) സുനിത കെ വി , റൈഹാനത്ത് പി വി (വൈ: പ്രസിഡണ്ട്) മിനി കെഎം , ആയിഷ എ (ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. *കണ്ടനകം ഒൻപതാം വാർഡ് സംഗമം* കെ രാജഗോപാൽ വസതിയിൽ ചേർന്നു. സ്വാഗതം: സുജീഷ് നമ്പ്യാർ അധ്യക്ഷ: ടി മുനീറ ഉദ്ഘാടനം: കൗൺസിലർ ബഷീർ ടി മുഖ്യ പ്രഭാഷണം: സുബൈദ പോത്തനൂർ ആശംസകൾ: മുസ്തഫ കാടഞ്ചേരി ബൽഖീസ്,സെബീന ബാബു, രാജഗോപാൽ എന്നിവർ സംസാരിച്ചു. രാജലക്ഷ്മി എം നന്ദി പറഞ്ഞു. *ഭാരവാഹികളായി ???? രമണി രാജഗോപാൽ (പ്രസിഡന്റ്) രാജലക്ഷ്മി എം (സെക്രട്ടറി) ഷിന ടി പി (ട്രഷറർ) സബീന സി വി, സ്വപ്ന പി (വൈ: പ്രസിഡന്റ്) മാജിദ കെ പി , റഹിന സജീർ കെ വി (ജോ : സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു. *അണ്ണക്കമ്പാട് പതിനൊന്നം വാർഡ്* ലത വത്സലൻ വസതിയിൽ ചേർന്നു. സ്വാഗതം : സുജീഷ് അധ്യക്ഷ: മുനീറ ടി ഉദ്ഘാടനം: ബാബു കെ ജി മുഖ്യ പ്രഭാഷണം: മുസ്തഫ കാടഞ്ചേരി സെബീന ബാബു ആശംസ നേർന്നു. നന്ദി: ശകുന്തള കെ എ *ഭാരവാഹികളായി ???? ലത കെ കെ( പ്രസിഡന്റ്) ശകുന്തള കെ എ (സെക്രട്ടറി) സെമിറ പി വി( ട്രഷറർ) സുബിത ടിപി, രമ ബാലകൃഷ്ണൻ (വൈ: പ്രസിഡന്റ് ) ഇന്ദിര ടി പി , സുനിത കെ ഒ (ജോ : സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു

തുടരുക...

പൊന്നാനി : "സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക" എന്ന സന്ദേശവുമായി പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി പൊന്നാനി പ്രസിഡൻസി കോളേജ് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്തു. പ്രസിഡൻസി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം പൊന്നാനി നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥൻ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറി ടി വി സുബൈർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൾ സാരാ ബായ് അധ്യക്ഷത വഹിച്ചു. ഡോ :ബാബു ഇബ്രാഹീം മുഖ്യാതിഥിയായിരുന്നു. ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് വിദ്യാർത്ഥിനി ലബീബ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി കോയക്കുട്ടി മാസ്റ്റർ , പി എം അബ്ദുട്ടി, മുരളി മേലെപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. അശ്വതി ടീച്ചർ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് ആരംഭിച്ച സ്ത്രീധന വിരുദ്ധ കാമ്പസ് തല കാംപയിൻ നാളെ (22.12.20 22) വ്യാഴാഴ്ച്ച കടകശ്ശേരി ഐഡിയൽ കോളേജിൽ സമാപിക്കുന്നു. "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക" എന്ന പ്രമേയവുമായി പൊന്നാനി താലൂക്കിലെ മുഴുവൻ കോളേജ് കാമ്പസ്സുകളിലും എൻ.എസ്.എസ്. യൂണിറ്റുകൾ, വനിത സമിതികൾ എന്നിവയുടെ കൂടി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മൽസരം, കലാപരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ താലൂക്കിലെ പതിനായിരത്തോളം വിദ്യാർത്ഥികളും പങ്കാളികളായി. ഐഡിയൽ കോളേജിൽ 22 ന് കാലത്ത് 10 മണിക്ക് കോളേജ് തലത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ താലൂക്ക്തല മൽസരങ്ങൾ നടക്കും. 1.30 ന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോഡ്ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ മുഖ്യാതിഥിയായിരിക്കും! ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

തുടരുക...

എടപ്പാൾ: "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക "എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സ്ത്രീധന രഹിത വിവാഹ സമിതിയുടെയും, വിദ്യാഭ്യാസ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി അംശക്കച്ചേരി അൻസാർ കോളേജിൽ നടന്ന സംഗമത്തിൽ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച "സ്ത്രീയാണ് ധനം" സ്കിറ്റ് ശ്രദ്ധേയമായി. പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനത്തിന്റെയും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും പ്രചരണാർത്ഥം താലൂക്കിലെ വിവിധ കാമ്പസുകൾ കേന്ദ്രീകരിച്ച് സ്ത്രീധനത്തിനെതിരെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. അൻസാർ കോളേജിൽ നടന്ന വിദ്യാർത്ഥി സംഗമം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ പി ഹിഫ്സു റഹ്മാൻ അധ്യക്ഷത വഹിച്ചു. പൊന്നാനി ഐ എസ് എസ് അധ്യാപിക ഉമൈമത്ത് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ ഹസീബ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വാർഡ് മെമ്പർ മുനീറ നാസർ ആശംസ നേർന്നു. അൻസാർ കോളേജ് പ്രിൻസിപ്പൽ സജീവ്, പി സി ഡബ്ല്യൂ എഫ് കേന്ദ്ര വനിതാ പ്രസിഡന്റ് ടി മുനീറ, വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ, എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷൻ മുരളി മേലേപ്പാട്ട്, പി എ അബ്ദുട്ടി, അഷ്‌റഫ് എൻ പി തുടങ്ങിയവർ സംബന്ധിച്ചു. എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും കോളേജ് സ്റ്റാഫ് സെക്രട്ടറി ജലീൽ നന്ദിയും പറഞ്ഞു

തുടരുക...

സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ *മധുപാൽ* ഡിസംബർ 22 ന് കടകശ്ശേരി ഐഡിയൽ കാമ്പസിൽ നടക്കുന്ന സ്ത്രീധനത്തിനെതിരെ PCWF കാമ്പസ് തല കാംപയിൻ സമാപന സമ്മേളനത്തിൽ സംബന്ധിക്കുന്നു...

തുടരുക...

ചങ്ങരംകുളം : സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക എന്ന സന്ദേശവുമായി പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി ചങ്ങരംകുളം ഡി ആർ എസ് കോളേജിൽ വിദ്യാർത്ഥി കൺവെൻഷൻ സംഘടിപ്പിച്ചു. നന്നമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറി പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു. റിട്ട: ഡെപ്യൂട്ടി കലക്ടർ പി പി അഷ്റഫ് മുഖ്യാതിഥിയായിരുന്നു. അഡ്വ: സുജാത വർമ്മ മുഖ്യപ്രഭാഷണം നടത്തി. നന്നമുക്ക് പഞ്ചായത്ത് പി.സി.ഡബ്ല്യു.എഫ്. പ്രസിഡണ്ട് വി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. ഐക്യ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാ സഫർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ തസ്നീം ബഷീർ, കോളേജ് എം ഡി റഷിൻ വി പി , പ്രിൻസിപ്പൽ നാജിയ കെ , സ്ക്കൂൾ പ്രധാന അധ്യാപിക ശാന്തിനി ടി എ , അടാട്ട് വാസുദേവൻ മാസ്റ്റർ, ആയിഷ ഹസ്സൻ, അംബിക ടീച്ചർ, ശശി പുക്കേപ്പുറത്ത് (വാർഡ് മെമ്പർ, ആലങ്കോട്) അഷ്റഫ് നെയ്തല്ലൂർ, പ്രദീപ് ഉണ്ണി, അബ്ദു കിഴിക്കര തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക് ഡയറക്ടർ ആതിഫ് സാദത്ത് പി എം നന്ദി പറഞ്ഞു.

തുടരുക...

വെളിയങ്കോട്: സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി വെളിയങ്കോട് എം.ടി.എം. കോളേജിൽ സംഘടിപ്പിച്ച സംഗമത്തിൽ വിദ്യാർത്ഥികൾ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്തു. എൻ.എസ്.എസ് യൂണിറ്റിന്റേയും സോഷ്യോളജി വകുപ്പിന്റേയും സഹകരണത്തോടെ നടന്ന വിദ്യാർത്ഥി സംഗമം വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ ഉദ്ഘാടനം ചെയ്തു. പ്രിസിപ്പാൾ ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കളക്കര മുഖ്യപ്രഭാഷണം നടത്തി. വെളിയംകോട് പഞ്ചായത്ത് പി.സി.ഡബ്ലിയു.എഫ്. പ്രസിഡണ്ട് സുഹറ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ആരിഫ, ലത ടീച്ചർ മാറഞ്ചേരി, അടാട്ട് വാസുദേവൻ, പി.എസ്.അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. കോളേജിലെ വിവിധ വകുപ്പുമേധവിമാരും , പി.സി.ഡബ്ലിയു.എഫ്. ഭാരവാഹികളായ അഷറഫ് നെയ്തല്ലൂർ, പി.എം. അബ്ദുട്ടി, അസ്മ, ആദിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350