PCWF വാർത്തകൾ

പൊന്നാനി : ഒരു വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്കും, വിവാഹ സംഗമത്തിനും ഫണ്ട് സമാഹരണം ലക്ഷ്യമിടുന്ന റിലീഫ് 2022 കാംപയിൻ ഏപ്രിൽ 1മുതൽ ആരംഭിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിനിലൂടെ മെഡിക്കെയർ ഉപകരണങ്ങളുടെ സമാഹരണം , കൂടുതൽ പേർക്ക് സ്വാശ്രയ തൊഴിൽ സംരഭം വഴി ഉപജീവനമാർഗ്ഗം കണ്ടെത്തൽ, ചികിത്സ, വിദ്യാഭ്യാസ സഹായങ്ങൾക്കും, സ്ത്രീധന രഹിത വിവാഹ സംഗമത്തിനും ഫണ്ട് സ്വരൂപ്പിക്കൽ എന്നീ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. പൊന്നാനി നഗരസഭയിൽ നടന്ന താലൂക്ക് തല റിലീഫ് കാംപയിൻ , ശ്രീ: ബീവി (കുവൈറ്റ്) യിൽ നിന്നും തുക സ്വീകരിച്ചും, മാറഞ്ചേരി പഞ്ചായത്തിൽ പ്രമുഖ വ്യവസായി മടപ്പാട്ട് അബൂബക്കർ (സഫാരി ) ൽ നിന്നും ഫണ്ട് സ്വീകരിച്ചും കാംപയിനിന് തുടക്കം കുറിച്ചു. ചടങ്ങുകളിൽ പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട് , സി വി മുഹമ്മദ് നവാസ്, പി എം അബ്ദുട്ടി, ടി മുനീറ , ടി വി സുബൈർ, അഷ്റഫ് നയ്തല്ലൂർ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് , യഹ്‌യ എ വി , അസ്മാബി, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി : സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന വിവാഹ സംഗമം ഒമ്പതാം ഘട്ടവും, പതിനാലാം വാർഷിക സമ്മേളനവും 2022 മെയ് 28,29 (ശനി, ഞായർ) തിയ്യതികളിൽ പി.വി.എ കാദർ ഹാജി നഗറിൽ (ആർ വി പാലസ്, ചമ്രവട്ടം ജംഗ്ഷൻ) വെച്ച് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ ജനുവരി അവസാന വാരത്തിൽ നടക്കേണ്ട സമ്മേളനം കോവിഡ് പ്രതികൂല സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. മെയ് 28 ന് നടക്കുന്ന സമ്മേളനത്തിൽ മൂന്നു സെഷനുകളിലായി വികസന സെമിനാർ, ചരിത്ര- സാംസ്കാരിക സദസ്സ് , പൊതുസമ്മേളനം , തുടങ്ങിയവയാണ് നടക്കുക. 29 ന് നടക്കുന്ന സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ പതിനാല് വിവാഹം നടത്താനാണ് ഉദ്ദേശിക്കുന്നത്. വിവാഹത്തിന് തയ്യാറുളള താലൂക്കിലെ അർഹരായ യുവതികൾക്ക് അഞ്ച് പവൻ ആഭരണം, വിവാഹ വസ്ത്രം, ഭക്ഷണം എന്നിവയെല്ലാം നൽകുന്നു. ഉപാധികളില്ലാതെ തികച്ചും സ്ത്രീധന രഹിത വിവാഹത്തിന് താത്പര്യമുളള യുവാക്കൾക്കും അവരുടെ സാമ്പത്തിക പരാധീനതക്കനുസരിച്ചുളള സഹായം നല്‍കുന്നതാണ്. സംഘടനയുടെ സ്ഥാപിത ലക്ഷ്യമായ സ്ത്രീധന വിമുക്ത പൊന്നാനി എന്ന ആശയത്തോട് യോജിക്കുന്ന യുവതീ യുവാക്കളെ മാത്രമേ ഈ യഞ്ജത്തിൽ പരിഗണിക്കുന്നുളളു. എട്ട് ഘട്ടങ്ങളിലായി നടത്തിയ വിവാഹ സംഗമത്തിലൂടെ നൂറ്റി അറുപതോളം യുവതീ യുവാക്കൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കാൻ നാളിതുവരെ സാധിച്ചിട്ടുണ്ട്. വിവാഹത്തിനുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 25. ആസ്ഥാന മന്ദിര ശിലാസ്ഥാപനം, പാനൂസ സമഗ്ര ഗ്രന്ഥം രണ്ടാം പതിപ്പ് പ്രകാശനം രണ്ടാമത് പി സി ഡബ്ല്യു എഫ് മാധ്യമ-സാഹിത്യ പുരസ്ക്കാര വിതരണം , "പൊന്നാനിയുടെ ബഹുസ്വരത" എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സര വിജയികൾക്കുളള അവാര്‍ഡ് ദാനവും സമ്മേളനത്തിൻറ ഭാഗമായി നടക്കും. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ഡോ: ശങ്കര നാരായണൻ , ഖലീൽ റഹ്മാൻ , ശഹീർ മേഘ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊൻസ്‌മൃതി 2022 (സീസൺ 2 ) മാർച്ച് 25 വെള്ളിയാഴ്ച സെഞ്ച്വറി റെസ്റ്റോറന്റ് ഹാളിൽ (പ്ലാസ മാൾ,ഏഷ്യൻ ടൌൺ) വിവിധ പരിപാടികളോടെ വൈകീട്ട് 3 മണി മുതൽ 10 മണി വരെ നടക്കുകയാണ്. ഖത്തറിൽ ഉള്ള എല്ലാ പൊന്നാനി താലൂക്ക് നിവാസികൾക്കും സ്വാഗതം!! നന്ദി ഓർഗനൈസിങ് കമ്മിറ്റി പൊൻസ്‌മൃതി 2K22

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റ് മൻസൂറ-ഷാർജയിൽ മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് CS പൊന്നാനി ഉദ്ഘാടനം ചെയ്തു.2020 - 22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു പാസ്സാക്കി. 2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. *പ്രത്യേക ക്ഷണിതാക്കൾ* CS പൊന്നാനി ഡോ: അബ്ദുറഹിമാൻ കുട്ടി ഷാജി ഹനീഫ് *ഉപദേശക സമിതി* അബ്ദുസ്സമദ് വി (ചെയർമാൻ) ഹനീഫ NC അബ്ദുൽ സത്താർ തൽഹത് *പ്രധാന ഭാരവാഹികൾ* ----------------------- മുഹമ്മദ് അനീഷ് - *പ്രസിഡൻ്റ്* ഷിഹാബ് KK - *ജനറൽ സെക്രട്ടറി* അബ്ദുൽ അസീസ് - *ട്രഷറർ* *വൈസ് പ്രസിഡൻ്റുമാർ* അബ്ദുൽ ജലാൽ U അലി AV ആദം C അബ്ദുൽ റഷീദ് ഹാജി സെക്രട്ടറിമാർ ഷബീർ മുഹമ്മദ് സുനീർ P.K നവാസ് അബ്ദുല്ല ഷാനവാസ് CS പൊന്നാനി, ഡോ: അബ്ദുറഹിമാൻ കുട്ടി, ഹൈദരലി മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, പുതിയ സെക്രട്ടറിയായി തിരഞ്ഞടുത്ത നവാസ് അബ്ദുല്ല നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി ചന്തപ്പടി പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ (നജാത്ത് ആശുപത്രി) പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് പൊന്നാനി കോസ്റ്റൽ പോലീസ് എ എസ് ഐ ശ്രീമതി. റുബീന ഉദ്‌ഘാടനം ചെയ്തു. വനിതാ ഓട്ടോ ഡ്രൈവർ മാരായ ലത , റീജ ഷണ്മുഖൻ എന്നിവരെ ആദരിച്ചു. പ്രസിഡണ്ട് ടി മുനീറ അധ്യക്ഷത വഹിച്ചു. ഡോ: ഇബ്രാഹിം കുട്ടി, ബീക്കുട്ടി ടീച്ചർ , ശാരദ ടീച്ചർ , മുഹമ്മദ് നവാസ് .സി വി , സുലൈഖ ഇ വി , ഫാത്തിമ ടി വി , റുക്സാന തുടങ്ങിയവർ സംസാരിച്ചു. ഓലമെടയൽ മത്സരത്തിൽ , ബുഷറ ടി പി (വാർഡ് 4) ഒന്നാം സ്ഥാനവും , ലത (വാർഡ് 24) രണ്ടാം സ്ഥാനവും, ഹൈറുന്നീസ (വാർഡ് 3) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചൂലുണ്ടാക്കൽ മത്സരത്തിൽ റംല കെ.പി (വാർഡ് 16) റഹിയാനത്ത് ഒ കെ (വാർഡ് 34) മിനി ടി (വാർഡ് 24) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. കസേരകളിയിൽ ,റഹിയാനത്ത് ഒ. കെ (വാർഡ് 34) ഹാജറ സി (വാർഡ് 51) എന്നിവർ വിജയികളായി. അംഗങ്ങളുടെ ഗാനാലാപനവും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി പി എ അസ്മാബി സ്വാഗതവും, സെക്രട്ടറി സീനത്ത് ടി വി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷാർജ ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റിൽ PCWF യു എ ഇ പ്രസിഡന്റ് മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. 2020 - 22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഉപാധ്യക്ഷൻ അലി A.V യും സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി ഷബീർ മുഹമ്മദും അവതരിപ്പിച്ചു. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സ്മരിച്ചു കൊണ്ട് പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഗ്ലോബൽ തലത്തിൽ തന്നെ ഏറ്റവും നല്ല പ്രവർത്തനം നടത്തിയ യു എ ഇ കമ്മിറ്റിയെ ഗ്ലോബൽ പ്രസിഡണ്ട് മുക്തകണ്ഠം പ്രശംസിച്ചു. കൊറോണയെന്ന വിപത്ത് ദുരിതം വിതച്ച സമയത്ത് മാനുഷിക മൂല്യങ്ങൾ മുൻനിർത്തി പൊന്നാനി പ്രവാസികളുടെ കണ്ണീരൊപ്പാൻ ഇറങ്ങിത്തിരിച്ച യഥാർത്ഥ സാമൂഹ്യ പ്രവർത്തകരാണ് PCWF ന്റെ യു എ ഇ കമ്മിറ്റിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യു എ ഇ ഉപദേശക സമിതി ചെയർമാൻ ഡോ: അബ്ദുൽ റഹ്മാൻ കുട്ടി അഭിപ്രായപ്പെട്ടു. PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹൈദരലി മാസ്റ്റർ, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അബ്ദുസ്സമദ്. വി, അബ്ദുല്ലത്തീഫ്, റാഷിദ് നാലകത്ത് , അഷ്‌റഫ് സി വി, ഹാഫിസ് റഹ്മാൻ, ഷബീർ ഈശ്വരമംഗലം എന്നിവർ സംസാരിച്ചു. അഷ്‌കർ അബുദാബി, ജിഷാർ അൽ ഐൻ, ഷബീർ ഈശ്വരമംഗലം ദുബൈ, അലി ഹസ്സൻ ഷാർജ, ഹാഫിസ് റഹ്മാൻ അജ്‌മാൻ, മൊയ്തുണ്ണി റാസൽ ഖൈമ മുഹമ്മദ്‌ റാഫി ഫുജൈറ എന്നിവർ ഘടകങ്ങളെ പ്രതിനിധീകരിച്ച് ആശംസകൾ അറിയിച്ചു. 2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, സെക്രട്ടറി നവാസ് അബ്ദുള്ള നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ ന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ കമ്മിറ്റി സമാഹരിച്ച ഉപകരണങ്ങൾ കൈമാറി. മെഡിക്കെയർ ചെയർമാൻ ഡോ: ഇബ്രാഹിം കുട്ടി പത്തോടി, വൈ:ചെയർമാൻ പി.എം അബ്ദുട്ടി, കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് പി.കോയക്കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി സി.വി മുഹമ്മദ് നവാസ്, വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറ , യു.എ.ഇ കമ്മിറ്റി പ്രതിനിധികളായ ഹനീഫ എൻ സി , ശിഹാബുദ്ധീൻ കെ കെ , പി എ അബ്ദുൽ അസീസ്, ആദം സി , മഹറൂഫ് അൽ ഐൻ, അലി കോട്ടയിൽ നരിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു

തുടരുക...

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പി.ജി അക്കാദമിയിൽ വച്ച് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു . പി സി ഡബ്ല്യൂ എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് കവിത ശങ്കർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വേണുഗോപാൽ എം സി അധ്യക്ഷത വഹിച്ചു. ഖലീൽ റഹ്മാൻ, രാജീവ് ഇ പി എന്നിവർ ആശംസകളർപ്പിച്ചു. ടി നിധിൻ ദാസ് സ്വാഗതവും ബീന ജി നായർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : സ്വന്തം ജീവിതം മാറ്റി വെച്ച് നിസ്വാർത്ഥ സേവനം നടത്തി മാതൃക കാണിച്ച പരോപകാരിയായിരുന്നു ഒ കെ ഉമർ എന്നും, കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി എന്നും നിലനില്‍ക്കുമെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒന്നാം അനുസ്മരണ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് സംഘടനയുടെ മുൻ കാല സാരഥിയും വിയോഗം വരെ സെക്രട്ടറിയുമായിരുന്നു ഒ കെ ഉമർ. ടൗൺ പ്ലാസയിൽ നടന്ന അനുസ്മരണ സംഗമത്തിൽ പി കോയ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ തലക്കാട്ട്, ഏട്ടൻ ശുകപുരം , ലത്തീഫ് കളക്കര, ഇ. പി.രാജീവ്, മുനീറ ടി , അബ്ദുട്ടി പി.എം , മാമദ് കെ ആദം സി , ജി മുഹമ്മദ് സിദ്ധീഖ് , ഫഹദ് ബിൻ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. ടി.വി സുബൈർ സ്വാഗതവും പി ടി ശഹീർ മേഘ നന്ദിയും പറഞ്ഞു. അനുസ്മരണത്തിൻറ ഭാഗമായി മുൻസിപ്പൽ കമ്മിറ്റി വക കുറ്റിപ്പുറം ഇല സ്ഥാപനത്തിലെ നൂറോളം നിർദ്ധനർക്ക് ഭക്ഷണ വിതരണവും നടത്തി.

തുടരുക...

സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചൽ വേൾഡ് ഫൗണ്ടേഷൻ വർഷം തോറും സംഘടിപ്പിച്ചു വരുന്ന വിവാഹ സംഗമം , ഒമ്പതാം ഘട്ടത്തിലൂടെ പതിനാലാം വാർഷികത്തിൻറ ഭാഗമായി പതിനാല് യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കുന്നു. നിബന്ധനകൾക്ക് വിധേയമായി വരുന്ന പൊന്നാനി താലൂക്കിലെ അർഹരായ യുവതികൾക്കും, ഉപാധികളില്ലാതെ സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറായി വരുന്ന യുവാക്കൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. എട്ട് ഘട്ടങ്ങളിലായി നടത്തിയ വിവാഹ സംഗമത്തിലൂടെ 160 ൽ പരം യുവതീ യുവാക്കൾക്ക് ദാമ്പത്യ ജീവിതം പൂവണിയിക്കാൻ സാധിച്ചിട്ടുണ്ട്. കേവലം സമൂഹ വിവാഹം എന്നതിനപ്പുറത്ത് പൊന്നാനി താലൂക്കിൽ നിന്നും സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് ഉഛാടനം ചെയ്യുക എന്ന പരമമായ ലക്ഷ്യം കൂടി ഇതിലൂടെ നിർവ്വഹിക്കുപ്പെടുന്നു. 2022 മെയ് 22 ന് നടക്കുന്ന സംഗമത്തിൽ വിവാഹിതരാകാൻ താൽപ്പര്യമുളളവർ താഴെ കാണുന്ന നമ്പറിൽ നഗരസഭ/ പഞ്ചായത്ത് ക്രമത്തിൽ വിളിക്കുക. ശേഷം അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഏപ്രിൽ 25. പൊന്നാനി നഗരസഭ : 99950 68589 (മുനീറ ടി ) 99464 32393 (നാരായണൻ) വെളിയംങ്കോട്: 97464 98270 (യൂസുഫ് ഷാജി) പെരുമ്പടപ്പ്: 80860 07000 (അഷ്റഫ് മച്ചിങ്ങൽ) മാറഞ്ചേരി: 95266 46223 (ആരിഫ: ) ആലംങ്കോട്: 94953 23738 (ശരീഫ് മാസ്റ്റർ) നന്നമുക്ക് : 97463 11163 (സലീം കെ വി ) എടപ്പാൾ പഞ്ചായത്ത്: 80897 31173 (ഖലീൽ റഹ്മാൻ) വട്ടംകുളം : 97450 28164 (മോഹനൻ പാക്കത്ത് ) തവനൂർ : 98461 26332 (ജി സിദ്ധീഖ് ) കാലടി: 94464 87477 ( മുസ്തഫ കാടഞ്ചേരി )

തുടരുക...

ദോഹ: വിദ്യാഭ്യാസത്തിലും പരിസ്ഥിതി സൗഹാർദ്ദത്തിലും ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി ചെയർമാനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ആറാം വാര്‍ഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രൊഫ: വി കെ ബേബി മുഖ്യതിഥിയായിരുന്നു. ഗ്ലോബൽ കമ്മറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി, സി വി മുഹമ്മദ് നവാസ് (ജനറൽ സെക്രട്ടറി) ഇ പി രാജീവ് എന്നിവർ സംസാരിച്ചു. 2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പടയും ,സാമ്പത്തിക റിപ്പോർട്ട് ഖലീൽ റഹ്മാനും അവതരിപ്പിച്ചു. ഖത്തർ കോർഡിനേറ്റർ കൂടിയായ കേന്ദ്ര സെക്രട്ടറി അബ്ദുല്ലതീഫ് കളക്കര ഉപസംഹാര പ്രസംഗം നടത്തി. നൗഫൽ സ്വാഗതവും സഫിയ ഗഫൂർ നന്ദിയും പറഞ്ഞു.

തുടരുക...

അന്താരാഷ്ട്ര വനിതാ ദിനം: പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൊന്നാനി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വനിതകൾക്കായി ഓലമെടയൽ, ചൂലുണ്ടാക്കൽ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ചന്തപ്പടി ഓഫീസിൽ ചേർന്ന യോഗം ടി മുനീറയുടെ അധ്യക്ഷതയിൽ ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് സി വി , വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ , സെക്രട്ടറി സുബൈർ ടി.വി എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ഫാത്തിമ ടി വിയും, സാമ്പത്തിക റിപ്പോർട്ട് റംല കെ പി യും അവതരിപ്പിച്ചു. മാർച്ച് 6 ന് ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കുന്ന ഒ.കെ.ഉമർ ഒന്നാം അനുസ്മരണത്തിൽ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സബീന ബാബു സ്വാഗതവും ബുഷറ വി നന്ദിയും പറഞ്ഞു.

തുടരുക...

കുവൈത്ത് സിറ്റി: കുവൈറ്റ്‌ ദേശീയ ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈറ്റ്‌ ഘടകത്തിന്റെ കീഴിൽ കുവൈറ്റിലെ പൊന്നാനിക്കാർ പൊന്നാനി സംഗമം 2022 എന്ന പേരിൽ വിവിധ കലാ കായിക വിനോദ പരിപാടികളോടെ റിഗ്ഗായി ബലദിയ പാർക്കിൽ ഒത്തുകൂടി. ഫെബ്രുവരി 25 ആം തിയ്യതി വെള്ളിയാഴ്ച രാവിലെ 9.30 തുടങ്ങിയ പ്രോഗ്രാം വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു. വൈസ് ചെയർമാൻ ടി. ടി. നാസർ ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌. പി. അധ്യക്ഷത വഹിച്ചു. പ്രശാന്ത് കവളങ്ങാട്, അഷ്‌റഫ്‌. യു, മുജീബ്. എം. വി, നാസർ. കെ. എന്നിവർ ആശംസകൾ നേർന്നു. പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായ വടം വലി മത്സരത്തിൽ ഫഹാഹീൽ, സിറ്റി, ഫർവാനിയ, ജലീബ് എന്നീ നാല് മേഖലകളായി മത്സരിച്ച് ജലീബ് മേഖല ഒന്നാം സ്ഥാനവും സിറ്റി മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിക്ക് റഹീം. പി. വി, യുസഫ്. കെ. വി, മുഹമ്മദ് മുബാറക്, ഷാജി ഗോപാൽ, മുസ്തഫ. എം. വി, ഹനീഫ, എ , അഷ്‌റഫ്‌. കെ, റാഫി. എ , ആബിദ്, കെ കെ, ഷഹീർ മുത്തു, ഫഹദ്. സി, നവാസ്. ആർ. വി, സത്യപാൽ, ഹാഷിം സച്ചു, സമീർ കോട്ടത്തറ എന്നിവർ നേതൃത്വം നൽകി. റാഫിൾ കൂപ്പൺ നറുക്കെടുപ്പ് നടത്തി വിജയികളേയും പ്രഖ്യാപിച്ചു. വിവിധ ഇനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം മുതിർന്ന അംഗങ്ങൾ നിർവ്വഹിച്ചു പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും, ജോയിന്റ് കൺവീനർ ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സെക്രട്ടറിയായിരുന്ന ഷാഹുൽ ഡ്രൈവിംഗ് പരിശീലന സ്ഥാപന ഉടമ ഒ കെ ഉമർ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി നിലനില്‍ക്കുന്നു. 2022 മാർച്ച് 6 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് ചന്തപ്പടി ടൗൺ പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്ന ഒ കെ ഉമർ ഒന്നാം അനുസ്മരണ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

തുടരുക...

പൊന്നാനി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, ട്രഷറർ ഇ പി രാജീവ് എന്നിവരെ പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി അനുമോദിച്ചു. ചന്തപ്പടി ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര സെക്രട്ടറിയും ഖത്തർ കമ്മറ്റി കോർഡിനേറ്ററുമായ അബ്ദുല്ലതീഫ് കളക്കര, പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി എം അബ്ദുട്ടി, ഖത്തർ കമ്മിറ്റി പ്രതിനിധികളായ സുകേഷ് കൈപ്പട, സൈനുൽ ആബിദ്, അബ്ദുൽ ലത്തീഫ് വെളിയംങ്കോട് , ഒമാൻ ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഖാലിദ് എന്നിവർ സന്നിഹിതരായിരുന്നു

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350