PCWF വാർത്തകൾ

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് നിവാസികളുടെ ഏറ്റവും വലിയ ഒത്തുകൂടലിന് ഇഫ്താർ വേദിയായ മുഹറഖ് അൽ ഇസ്‌ലാഹിയ സൊസൈറ്റി ഹാൾ സാക്ഷിയായി. പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അദ്യക്ഷത വഹിച്ചു. ആർ.എസ്.സി. ബഹ്റൈൻ കലാലയം സെക്രട്ടറി റഷീദ് തെന്നല *വൃതശുദ്ധി സമൂഹത്തിന് നൽകുന്ന പാഠം* എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ ഭാരവാഹികളായ ശിഹാബ് കറുകപുത്തൂർ, അനസ് റഹീം (മുഹറഖ് സമാജം), വിനു മണ്ണിൽ, ബിജോഷ് (പ്രതിഭ), ഷാഹുൽ കാലടി, ഗ്രീഷ്മാ വിജയൻ (ഇടപ്പാളയം), മുഹമ്മദ്‌ അമീൻ, ബഷീർ (വെളിച്ചം വെളിയംകോട്), ശിഹാബ്, മൊയ്‌തീൻ (കെഎംസിസി), റംഷാദ് അയിലക്കാട് (ഒഐസിസി), ഷിബിൻ (ഐവൈസിസി), ഷകീല മുഹമ്മദ്‌ (സിസ്റ്റേഴ്സ് നെറ്റ് വർക്ക്), ജീവകാരുണ്യ പ്രവർത്തകരായ ബഷീർ അമ്പലാഴി, ഫസലുൽ ഹഖ്, ബിനുവർഗീസ് (ഇന്ത്യൻ സ്കൂൾ ചെയർമാൻ), അമൽദേവ്, പ്രസാദ് പ്രഭാകർ, ശ്രീലേഷ്, റിഷാദ്, എന്നിവർ പങ്കെടുത്തു. ഇഫ്താർ മീറ്റ് ചെയർമാൻ ബാലൻ കണ്ടനകം, രക്ഷാധികാരി ഹസ്സൻ വി എം മുഹമ്മദ്‌, ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി, ഫൈനാൻസ് കൺട്രോളർ പിടി അബ്ദു റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പി സി ഡബ്ല്യൂ എഫ് എക്സിക്യൂട്ടിവ് അംഗങ്ങളുടെയും ലേഡീസ് വിങ്ങ് വളണ്ടിയേഴ്സിന്റെയും പ്രവർത്തനങ്ങൾ ഇഫ്താർ മീറ്റ് പ്രൗഢമാക്കി. പ്രോഗ്രാം കൺവീനർ ഫസൽ പി കടവ് സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന പൊന്നാനി താലൂക്ക് സ്വദേശികളും കുടുംബങ്ങളും പങ്കെടുത്തു. പി സി ഡബ്ല്യൂ എഫ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷറഫ് നൈതലൂർ ഉദ്ഘാടനം നിർവഹിച്ചു. ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിക്ക് എന്നിവർ ആശംസകൾ നേർന്നു. കമ്മിറ്റി നടത്തിയ നറുക്കെടുപ്പിലൂടെ പങ്കെടുത്ത മൂന്ന് പേർക്ക് ഷമീർ, ഖലീൽ, സുജിത് എന്നിവർ സമ്മാനം നൽകി. റിയാദ് ജയിലിൽ പതിനെട്ട് വർഷമായി കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള തുക പിരിച്ചെടുത്ത് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്സിയെ ഏൽപ്പിച്ചു. അബ്ദുൽ ജബ്ബാർ, ആബിദ് മുഹമ്മദ്, സിറാജ് കെ വി, ഹാരിസ് കെ, അമീർ വി പി, ഹംസ കോയ, ഫാസിൽ യു, ഷാജഹാൻ, റിനൂഫ്, നിസാർ പി, സൈഫർ സി വി, ഫൈസൽ ആർ വി, സമീർ കൊല്ലന്പടി, അജ്മൽ മാറഞ്ചേരി, അബൂബക്കർ ഷാഫി, സാലിഹ് ഉസ്മാൻ, നൗഫൽ മാറഞ്ചേരി ആശ്ന അമീർ, സാജിത ഫഹദ്, സാദിയ ഫാസിൽ, ജാസ്മിൻ ആബിദ്, റഹീന ഹാരിസ്, ബാസില സമീർ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി സ്വാഗതസംഘം കൺവീനർ ഫഹദ് ബിൻ ഖാലിദ് സ്വാഗതവും ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുജിത്ത് അയിലക്കാട് നന്ദിയും പറഞ്ഞു.

തുടരുക...

അജ്‌മാൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്‌മാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ലിഖാ റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. PCWF അജ്‌മാൻ ഘടകം പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അജ്‌മാൻ മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ്‌ നാസർ പന്താവൂർ ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസ്സമദ് വി, പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് എന്നിവർ ആശംസകൾ നേർന്നു. അജ്‌മാൻ ഘടകം റിലീഫ് അബ്ദുസലാമിൽ നിന്നും സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ്‌ പുതുപൊന്നാനി സ്വാഗതവും, ട്രഷറർ നൂറുൽ അമീൻ നന്ദിയും പറഞ്ഞു.

തുടരുക...

ഉമ്മുൽ ഖുവൈൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉമ്മുൽ ഖുവൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടേസ്റ്റി ഗ്രിൽ റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. PCWF ഉമ്മുൽ ഖുവൈൻ ഘടകം പ്രസിഡന്റ് ബഷീർ പി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ. കെ, UAQ സെക്രട്ടറി അൻസിഫ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബഷീർ എ വി സ്വാഗതവും, ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു.

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി അൽ തുമാമ ഗ്രീൻവുഡ്‌ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാനൂറോളം പേർ പങ്കെടുത്തു. റേഡിയോ മലയാളം 98.6 എഫ് എം ആൻറ് ക്യൂ എഫ് എം റേഡിയോ നെറ്റ്‌വർക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ സലാം മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പി സി ഡബ്ല്യു എഫ് അംഗങ്ങൾക്ക് വേണ്ടി നോർക്ക -പ്രവാസി ക്ഷേമനിധി രെജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു. നിരവധി അംഗങ്ങൾ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തി. അറഫാത് തയ്യിൽ , മുഹമ്മദ് , ഹസ്‌നൈൻ, കെ എസ് സമീർ, ആർ ജെ ജിബിൻ തുടങ്ങിയവർ സംബന്ധിച്ചു. ബിജേഷ് കൈപ്പട സ്വാഗതവും ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു

തുടരുക...

ഒമാൻ : പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം സംഗമത്തിൽ പങ്കെടുത്തു. കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുറഹിമാൻ ഫാറൂഖി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷൻ ആയിരുന്നു വൃക്ക രോഗികളുടെ ആശാ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഡയാലിസിസ് സെൻ്ററിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം മുഹമ്മദ് മുസന്നയിൽ നിന്നും സ്വീകരിച്ചുകൊണ്ട് പി വി സുബൈർ നിർവഹിച്ചു. യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ്, ബാത്തിന കമ്മിറ്റി രക്ഷാധികാരി റഹീം മുസന്ന, വനിതാ വിങ്ങ് രക്ഷാധികാരി സൽമ നജീബ്, ഒമാനിലെ സമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ നസീർ എടപ്പാളയം, ശിഹാബുദ്ദീൻ എരമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു. പി വി ജലീൽ, പി വി സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ വി റംഷാദ്, രതീഷ്, സുഭാഷ്, ഇസ്മായിൽ, റിഷാദ്, ജസീർ, റഹ്മത്തുള്ള, ബദറു, സമീർ മത്രാ, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ, തുടങ്ങിയവർ നേതൃത്വം നൽകി. സമീർ സിദ്ദീഖ് സ്വാഗതവും, സഫീർ നന്ദിയും പറഞ്ഞു.

തുടരുക...

അൽ ഐൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ഐൻ സൈൻ കാലിക്കറ്റ്‌ റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. PCWF അൽ ഐൻ ഘടകം പ്രസിഡന്റ് ജിഷാർ അബൂബക്കറിന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. അൽ ഐൻ ഘടകത്തിന്റെ പ്രവർത്തനം സംബന്ധിച്ച ഹൃസ്വ വിവരണം സെക്രട്ടറി മുനവ്വർ മാണിശ്ശേരി നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കെ. കെ, സെക്രട്ടറി ഷബീർ മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. ബദറുദ്ധീൻ, ഹാരിസ് മർവ, ഉമ്മർ കെ വി, ലത്തീഫ് വി വി, അലി, നാസർ, നവാസ്, സ്വാലിഹ് എ, ജംഷി എന്നിവർ നേതൃത്വം നൽകി. അൽ ഐനിലെ കുടുംബിനികൾ തയ്യാറാക്കിയ പലഹാരങ്ങൾ നോമ്പ് തുറയ്ക്ക് മാറ്റേകി. വൈ : പ്രസിഡന്റ്‌ സലീം അലി സ്വാഗതവും സെക്രട്ടറി അർജീൽ നന്ദിയും പറഞ്ഞു.

തുടരുക...

അബുദാബി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്താർ സംഗമങ്ങളുടെ ഭാഗമായി അബുദാബി കമ്മിറ്റിയുടെ നേതൃത്വത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ ഇഫ്‌താർ സംഘടിപ്പിച്ചു. അബുദാബി ഘടകം ഉപാധ്യക്ഷൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. PCWF യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, പൊന്നാനി മുനിസിപ്പൽ മുപ്പത്തിയഞ്ചാം വാർഡ് കൗൺസിലർ ഷബീറാബി, സഫറുള്ള പാലപ്പെട്ടി എന്നിവർ ആശംസകൾ നേർന്നു. ജി പി ഇൻ്റീരിയേർസ് ഉടമ അബ്ദുൽ ജലീൽ അബൂദാബി ഘടകം പ്രസിഡൻ്റ് അഷ്കർ പുതുപൊന്നാനിക്ക് റിലീഫ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു, കുടുംബങ്ങൾ ഉൾപ്പെടെ എഴുനൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പൊന്നാനി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ആളുകളും താലൂക്കിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. വിശുദ്ധ മാസത്തിലെ പവിത്രതയിലൂന്നി ഒരു ഒത്തു ചേരലിൻ്റെ, സൗഹൃദം പുതുക്കുന്നതിൻ്റെ വേദിയായി മാറി PCWF അബൂദാബി ഇഫ്താർ. ജനറൽ സെക്രട്ടറി ബഷീർ പാലക്കൽ സ്വാഗതവും, സെക്രട്ടറി കുഞ്ഞിമോൻ നന്ദിയും പറഞ്ഞു.

തുടരുക...

കുവൈറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഇഫ്താർ സംഗമം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അഫ്‍ഷീൻ അശ്റഫിൻറ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പി സ്വാഗതം പറഞ്ഞു, ആക്റ്റിംഗ് പ്രസിഡണ്ട് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു, ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. പി സി ഡബ്ലൂ എഫ് ജി. സി. സി കോർഡിനേറ്റർ സ്വാശ്രയ പൊന്നാനി ചെയർമാനുമായ ഡോ: അബ്ദുറഹിമാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് അശ്‌റഫ് യു. മലപ്പുറം ജില്ലാ അസോസിയേഷൻ പ്രതിനിധി അനസ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ സിദ്ധീഖ് ആർ വി നന്ദി പറഞ്ഞു.

തുടരുക...

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിറ്റ് 18 ലെ സഫാ ഇസ്തിറായിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. PCWF ഗ്ലോബൽ സെക്രട്ടറി ലത്തീഫ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. റിയാദ് ഘടകം വർക്കിംഗ് പ്രസിഡന്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു. പ്രമുഖ ബ്ലോഗറും സൗദി പൗരനുമായ ഹാഷിം ബിൻ അബ്ബാസ് ബിൻ ഹുസൈൻ അൽ ഹുവൈസ്, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുക്കാട്, സൗദി നാഷ്ണൽ കമ്മിറ്റി ജന: സെക്രട്ടറി അൻവർ സാദിഖ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്നു നടന്ന ക്വിസ് മത്സരത്തിനും സമ്മാന വിതരണത്തിനും സിയാഫ് വെളിയംകോട്, ആഷിഫ്, കബീർ കാടൻസ്, ഫസലു പുറങ്ങ് തുടങ്ങിയവർ നേതൃത്വം നൽകി. പതിനെട്ടു വർഷമായി സൗദി ജയിലിൽ അകപ്പെട്ട് വധശിക്ഷ കാത്തു കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഫണ്ട് ശേഖരണം നടന്നു.. സംഗമത്തോട് അനുബന്ധിച്ച് നടത്തിയ ക്യുആർ റെജിസ്ട്രേഷനിൽ നിന്നും ഓൺലൈൻ സ്പിന്നിംഗ് വഴി തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്ക് ഐ.ടി ചെയർമാൻ സംറൂദ് അയങ്കലം, കൺവീനർ അൽത്താഫ്.കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മാനവിതരണം നടത്തി. അഞ്ഞൂറിലധികം ആളുകളെ പങ്കടുപ്പിച്ച്‌ നടത്തിയ സംഗമത്തിന് മുഖ്യ രക്ഷാധികാരി സലീം കളക്കര, ജനസേവനം ചെയർമാൻ എം.എ ഖാദർ, കൺവീനർ റസാഖ് പുറങ്ങ്, ട്രഷറർ ഷമീർ മേഘ, അക്ടിംഗ് പ്രസിഡൻ്റ് സുഹൈൽ മഖ്ദൂം, സെക്രട്ടറി ഫാജിസ്, രമേഷ് വെള്ളെപ്പാടം, മുഫാഷിർ കുഴിമന, ബക്കർ കിളിയിൽ, മുജീബ് ചങ്ങരംകുളം, അഷ്ക്കർ.വി, അലി പൊന്നാനി, ശരത്ത് പുഴമ്പ്രം, വനിതാ വിംഗ് ഷമീറാ ഷമീർ, റഷ, ഷിഫാലിൻ, ഷഫ്ന, അസ്മ, ഷമീറ കബീർ തുടങ്ങിയവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി കൺവീനർ അൻവർഷാ സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ മുക്താർ വെളിയങ്കോട് നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഷാർജ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. PCWF ഷാർജ ഘടകം പ്രസിഡന്റ്‌ അലി ഹസ്സൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. റിലീഫ് 2024 യു.എ.ഇ തല സമാഹരണ യത്നം ഡോ : ഷാജി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ്, പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് എന്നിവർ ആശംസകൾ നേർന്നു. പ്രവാസി സാഹിത്യകാരൻ ഷാജി ഹനീഫ്, മോഡേൺ ഹെയർ ഫിക്സിങ് എം ഡി മുജീബ് എന്നിവർ സന്നിഹിതരായിരിന്നു. ജനറൽ സെക്രട്ടറി നസീർ ചുങ്കത്ത് സ്വാഗതവും ട്രഷറർ മുനവ്വർ അബ്ദുള്ള നന്ദിയും പറഞ്ഞു.

തുടരുക...

സലാല: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ഇഫ്താർ സംഗമം 2024 സംഘടിപ്പിച്ചു. സലാലയിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം സലാലയിലെ പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു. വൃക്ക രോഗികളുടെ ആശാ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഡയാലിസിസ് സെൻ്ററിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. PCWF സലാല കമ്മിറ്റി ഉപദേശക സമിതി അംഗം ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിർവഹിച്ചു പ്രസിഡൻ്റ് കബീർ കെ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് എം സാദിഖ്, സലാലയിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഗംഗാധരൻ അയ്യപ്പൻ, ഷെബീർ കാലടി, കാമൂന ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നു. സന്തോഷ് ബാബു, വിവേക്, ഖലീൽ റഹ്മാൻ, മുസ്തഫ ബലദിയ, അശ്റഫ്ബെല്ലി, ഗഫൂർ ബദർ അൽ സമാ, ഇർഫാൻ ഖലീൽ, ശിഹാബ് മാറഞ്ചേരി, നൗഷാദ് ഗുരുക്കൾ, ബേബി സുശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. റാസ് പാലക്കൽ സ്വാഗതവും, ഫിറോസ് അലി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: ഉൽകൃഷ്ഠ ഗുണങ്ങൾ മേൽക്കൈ നേടുന്ന റമളാൻ പുണ്യ മാസത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗൾഫ് കമ്മിറ്റികൾ ഇഫ്താർ വിരുന്നൊരുക്കുന്നു. കഴിഞ്ഞ വർഷത്തേക്കാളും വിപുലമായ പരിപാടികളാണ് ഈ വർഷം നോമ്പ് തുറയുമായി ബന്ധപ്പെട്ട് വിവിധ ജി സി സി ഘടകങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും നടത്തി വരുന്ന ഇഫ്താർ മീറ്റുകൾ നാട്ടുകാർക്കിടയിൽ ഊഷ്മള സ്നേഹ സൗഹൃദങ്ങൾ പുതുക്കുന്ന സംഗമകളായി മാറുന്നുണ്ട്. റമളാൻ ആദ്യ വെള്ളിയാഴ്ച്ചയായ മാർച്ച് 15 മുതൽ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം കുറിക്കും! വിവിധ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ഇഫ്താർ മീറ്റുകളുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.... PCWF വിവിധ കമ്മിറ്റികളുടെ ഇഫ്താർ മീറ്റ് 2024: ???? യു.എ.ഇ *ഷാർജ* മാർച്ച്‌ 15 വെള്ളിയാഴ്ച @ഇന്ത്യൻ അസോസിയേഷൻ ഹാൾ *അബുദാബി* മാർച്ച്‌ 16 ശനിയാഴ്ച @ഇന്ത്യൻ ഇസ്ലാമിക് സെന്റർ *അൽ ഐൻ* മാർച്ച്‌ 17 ഞായറാഴ്ച @സൈൻ റെസ്റ്റോറന്റ് *ഉമ്മുൽ ഖുവൈൻ* മാർച്ച്‌ 23 ശനിയാഴ്ച @ടേസ്റ്റി ഗ്രിൽ റെസ്റ്റോറന്റ് *അജ്‌മാൻ* മാർച്ച്‌ 24 ഞായറാഴ്ച @അൽ ലിഖാ റെസ്റ്റോറന്റ് *അൽ- ദൈദ്* മാർച്ച് 27 ബുധൻ @ദൈദ് സ്റ്റെഡി സെന്റർ *ദുബൈ* മാർച്ച്‌ 30 ശനിയാഴ്ച @നഹ്‌ദി മന്തി റെസ്റ്റോറന്റ്, ദുബായ്. ???? *സൗദി അറേബ്യ* *റിയാദ്* മാർച്ച് 16 ശനിയാഴ്ച @ഇസ്തിറാഹ് സഫാ, എക്സിറ്റ് 18 *ദമ്മാം* മാർച്ച് 29 വെള്ളിയാഴ്ച @അൽ-ഫുർസാൻ ഇസ്തിറാഹ, ദള്ള ദമ്മാം ???? *ബഹ്റൈൻ* മാർച്ച് 30 ശനിയാഴ്ച @ അൽ ഇസ്ലാഹിയ സൊസൈറ്റി ഹാൾ - മുഹറഖ് ???? *ഒമാൻ* *മസ്ക്കറ്റ്* മാർച്ച് 22 വെള്ളി @ സബ്ലത്ത് മത്ര ഹാൾ, മത്ര *സലാല* മാർച്ച് 15 വെള്ളിയാഴ്ച @ സ്പൈസസ് ഫാമിലി റെസ്റ്റോറന്റ് സുൽത്താൻ ഖാബൂസ് മോസ്കിന് സമീപം ???? *ഖത്തർ* മാർച്ച് 22 വെള്ളിയാഴ്ച @ ഗ്രീൻ വുഡ് ഇന്റർനാഷനൽ സ്കൂൾ, അൽ-തുമാമ ???? *കുവൈറ്റ്* മാർച്ച് 15 വെള്ളിയാഴ്ച @ അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയം

തുടരുക...

പൊന്നാനി: കാരുണ്യത്തിൻ തണലാകാം.. അനുഗ്രഹീത മാസത്തിൽ......എന്ന ശീർഷകത്തിൽ മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന PCWF റിലീഫ് 2024 ഫണ്ട് സമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ നൽകിയ ഫണ്ട് വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ ഏറ്റു വാങ്ങി . ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, വനിതാ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷ മാലതി വട്ടം കുളം എന്നിവർ സംബന്ധിച്ചു. ജാതിമതഭേദമന്യേ നിരാലംബരായവർക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന PCWF സംഘടനയുടെ റിലീഫ് - 2024 വൻ വിജയമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

തുടരുക...

പൊന്നാനി: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനമായ അന്താരാഷ്ട്ര വനിതാ ദിനം ഈ വർഷവും വ്യത്യസ്തമായ പരിപാടികളോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ വിഭാഗം ആചരിച്ചു. തിരൂർ നൂർ ലേക്കിലേക്ക് വനിതാ പ്രതിനിധികളായ ഒരു സംഘം യാത്ര നടത്തിയാണ് വനിതാദിനം ആചരിച്ചത്. യാത്രയിലുടനീളം വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. നൂർ ലേക്കിൽ നടന്ന ചടങ്ങിൽ തിരൂർ കുടുംബ കോടതി വക്കീൽ അഡ്വ : ഡീന ഡേവിസ് ബോധവൽക്കരണ ക്ലാസ് നടത്തി. മുനീറ ടി യുടെ അധ്യക്ഷത വഹിച്ചു. ലത ടീച്ചർ സ്വാഗതം പറഞ്ഞു.ബീക്കുട്ടി ടീച്ചർ, സുബൈദ പോത്തനൂർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ ലത ടീച്ചർ വിജയിയായി. ക്വിസ് മാസ്റ്റർ നൂറിയ മുത്തലിബ് നേതൃത്വം നല്‍കി. മറ്റു മത്സരങ്ങളിൽ നസീബ, ഹൻസിറ, മൈമൂന ഫാറൂഖ് (ആലങ്കോട് ) തുടങ്ങിയവർ സമ്മാനങ്ങൾ നേടി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350