പൊന്നാനി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഈദ് ദിനത്തിൽ ദി ലേക്ക് വ്യൂ സ്‌ക്വയറിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഈദ് ആഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസി പ്രവർത്തകരുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്ന സദസ്, PCWF ന്റെ താലൂക്കിലെ വിവിധ ഘടകങ്ങളുടെ കൂടി സംഗമ വേദിയായി. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹനീഫ മാളിയേക്കലിന്റെ അധ്യക്ഷതയിൽ ജി സി സി കോർഡിനേറ്റർ മുഹമ്മദ് അനീഷ് സംഗമം ഉത്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് CS പൊന്നാനി, ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് ഉപാധ്യക്ഷന്മാരായ കോയകുട്ടി മാസ്റ്റർ, ഡോ അബ്ദുറഹ്മാൻ കുട്ടി, അബ്‌ദുട്ടി പി എ, ഹൈദർ അലി മാസ്റ്റർ, വനിതാ കമ്മിറ്റി പ്രസിഡന്റ് മുനീറ ടി, സെക്രട്ടറി ലത ടീച്ചർ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാദിഖ്, മുൻ സെക്രട്ടറി നൗഷാദ് , ദമാം ഘടകം പ്രസിഡന്റ് സമീർ എൻ പി, വൈസ് പ്രസിഡന്റ് ഹംസ കോയ, റിയാദ് സെക്രട്ടറി ആസിഫ്, കുവൈറ്റ് ഉപദേശക സമിതി അംഗം ടി ടി നാസർ, യു എ ഇ മെഡിക്കൽ വിങ് ചെയർമാൻ അബ്ദുൽ ലത്തീഫ്, ബാംഗ്ലൂർ ഘടകം സെക്രട്ടറി ഷബീർ തുടങ്ങി ഒട്ടേറെ നേതാക്കൾ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു. ബാബു രാജ്, അബ്ദുൽ അസീസ്, സതി രാവുണി, നിഷാദ് എന്നിവരുടെ ഗാനങ്ങളും, സ്വാദിഷ്ടമായ പൊന്നാനി പലഹാരങ്ങളും സംഗമത്തിന് മാറ്റുക്കൂട്ടി. റിലീഫ് 2025 ന്റെ ഭാഗമായി PCWF ദമ്മാം ഘടകം സമാഹരിച്ച മെഡിക്കയർ യുണിറ്റ്നുള്ള തുക ഗ്ലോബൽ കമ്മിറ്റിക്ക് കൈമാറി മുൻസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും, മുൻസിപ്പൽ വനിതാ ഘടകം സെക്രട്ടറി സബീന ബാബു നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഈദ് ദിനത്തിൽ ദി ലേക്ക് വ്യൂ സ്‌ക്വയറിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഈദ് ആഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസി പ്രവർത്തകരുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്ന സദസ്, PCWF ന്റെ താലൂക്കിലെ വിവിധ ഘടകങ്ങളുടെ കൂടി സംഗമ വേദിയായി. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹനീഫ മാളിയേക്കലിന്റെ അധ്യക്ഷതയിൽ ജി സി സി കോർഡിനേറ്റർ മുഹമ്മദ് അനീഷ് സംഗമം ഉത്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് CS പൊന്നാനി, ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് ഉപാധ്യക്ഷന്മാരായ കോയകുട്ടി മാസ്റ്റർ, ഡോ അബ്ദുറഹ്മാൻ കുട്ടി, അബ്‌ദുട്ടി പി എ, ഹൈദർ അലി മാസ്റ്റർ, വനിതാ കമ്മിറ്റി പ്രസിഡന്റ് മുനീറ ടി, സെക്രട്ടറി ലത ടീച്ചർ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാദിഖ്, മുൻ സെക്രട്ടറി നൗഷാദ് , ദമാം ഘടകം പ്രസിഡന്റ് സമീർ എൻ പി, വൈസ് പ്രസിഡന്റ് ഹംസ കോയ, റിയാദ് സെക്രട്ടറി ആസിഫ്, കുവൈറ്റ് ഉപദേശക സമിതി അംഗം ടി ടി നാസർ, യു എ ഇ മെഡിക്കൽ വിങ് ചെയർമാൻ അബ്ദുൽ ലത്തീഫ്, ബാംഗ്ലൂർ ഘടകം സെക്രട്ടറി ഷബീർ തുടങ്ങി ഒട്ടേറെ നേതാക്കൾ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു. ബാബു രാജ്, അബ്ദുൽ അസീസ്, സതി രാവുണി, നിഷാദ് എന്നിവരുടെ ഗാനങ്ങളും, സ്വാദിഷ്ടമായ പൊന്നാനി പലഹാരങ്ങളും സംഗമത്തിന് മാറ്റുക്കൂട്ടി. റിലീഫ് 2025 ന്റെ ഭാഗമായി PCWF ദമ്മാം ഘടകം സമാഹരിച്ച മെഡിക്കയർ യുണിറ്റ്നുള്ള തുക ഗ്ലോബൽ കമ്മിറ്റിക്ക് കൈമാറി മുൻസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും, മുൻസിപ്പൽ വനിതാ ഘടകം സെക്രട്ടറി സബീന ബാബു നന്ദിയും പറഞ്ഞു.