സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല വനിതാ വിങ്ങും സുക് അൽ നജ്ഉം ചേർന്ന് കേക്ക് മത്സരം സംഘടിപ്പിച്ചു. 2025 ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം അൽ വാദി നുജ്ഉം മാളിലെ നുജൂ സൂക്കിൽ നടന്ന പരിപാടിയിൽ 18 മത്സരാർഥികൾ മാറ്റുരച്ചു. മലയാളികൾക്കും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒരുപോലെ പങ്കാളികളാകാനായ ഈ മത്സരത്തിൽ വിവിധ അലങ്കാരത്തിലും, രുചിയിലും കൗതുകം ഉണർത്തിയ കേക്കുകൾ പ്രദർശിപ്പിക്കപ്പെട്ടു. ലോക പ്രശസ്ത അമേരിക്കൻ ഷെഫ് അലിബാബ ഗുയെ, ഡോ. സമീറ സിദ്ദിഖ്, ഇർഫാൻ ഖലീൽ എന്നിവരായിരുന്നു വിധി കർത്താക്കൾ. PCWF വനിതാ അംഗം സലീല റാഫി സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ലോക കേരള സഭ അംഗം ശ്രീമതി ഹേമ ഗംഗാദരൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി റിൻസില റാസ് അധ്യക്ഷത വഹിച്ചു. സലാലയിലെ സാംസ്‌കാരിക പ്രവർത്തകരായ സീന സുരേന്ദ്രൻ, റൗല ഹാരിസ്, ഷെസി ആദം, ഷാഹിദ കലാം, പ്രിയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സെലിബ്രിറ്റി ഷെഫ് അലി ബാബ ഗൂയെയെ സലാല പ്രസിഡന്റ് കെ. കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറർ ഫിറോസ് അലി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയും, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഭാവനകൾക്ക് ആദരവും പ്രശംസയും അർപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ പാരമ്പര്യ സമ്പത്തായ വിഭവങ്ങളും, സംസ്കാരവും അനുഭവിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിൽ ഒരപൂർവ അനുഭവമാണെന്നും, ഇങ്ങനെയൊരു ആദരവ് ലഭിച്ചതിൽ തനിക്ക് വലിയ സന്തോഷം നൽകുന്നുവെന്നും, ഭക്ഷണം വെറും രുചിയല്ല, അത് മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണെന്നും അലി ബാബ ഗുയെ പറഞ്ഞു. കൊച്ചു കലാകാരന്മാരായ റായ്ഹാൻ അൻസാരി, അയാനാ, ആയിഷ നാസനിൻ,അസ്സഹ മുംതാസ്,അമേയ കറുത്തേടത്തു എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. *കേക്ക് മത്സര വിജയികൾ:* ഒന്നാം സമ്മാനം : ശ്രീമതി. ഇർഫാന റിയാസ്. രണ്ടാം സമ്മാനം : ശ്രീമതി. സൽമ ഷൈക് മുംബൈ. മൂന്നാം സമ്മാനം : ശ്രീമതി നോറി തമാനി വിജയികൾക്കും മറ്റ് മത്സരാർഥികൾക്കും അലിബാബ ഗുയെയുടെ കയ്യൊപ്പോടു കൂടിയ പ്രശസ്തി പത്രങ്ങളും, സമ്മാനങ്ങളും വിതരണം ചെയ്തു. സൂഖ് അൽ നുജും മാനേജർ റഫീഖ്, ഡോ. ഷമീർ ആലത്ത്, നസീർ, ശിഹാബ് മഞ്ചേരി, അൻവർ, ഖലീൽ, ജൈസൽ എടപ്പാൾ, റെനീഷ്, മുസ്തഫ, ഇർഫാൻ എന്നിവർ സന്നിഹിതരായിരുന്നു. PCWF വനിതാ ട്രഷറർ സ്നേഹ ഗിരീഷ് സ്വാഗതവും, ഷൈമ ഇർഫാൻ നന്ദിയും പറഞ്ഞു. പ്രസിഡന്റ് കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറർ ഫിറോസ് അലി, മുസ്തഫ, ജൈസൽ, ഖലീൽ റഹ്മാൻ, അൻവർ, നിഷാദ്, സുധീർ, അഷ്ഫാഖ്, ഷാനിമ ഫിറോസ്, ആയിഷ കബീർ എന്നിവർ നേതൃത്വം നൽകി.
തുടരുക...സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല വനിതാ വിങ്ങും സുക് അൽ നജ്ഉം ചേർന്ന് കേക്ക് മത്സരം സംഘടിപ്പിച്ചു. 2025 ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം അൽ വാദി നുജ്ഉം മാളിലെ നുജൂ സൂക്കിൽ നടന്ന പരിപാടിയിൽ 18 മത്സരാർഥികൾ മാറ്റുരച്ചു. മലയാളികൾക്കും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒരുപോലെ പങ്കാളികളാകാനായ ഈ മത്സരത്തിൽ വിവിധ അലങ്കാരത്തിലും, രുചിയിലും കൗതുകം ഉണർത്തിയ കേക്കുകൾ പ്രദർശിപ്പിക്കപ്പെട്ടു. ലോക പ്രശസ്ത അമേരിക്കൻ ഷെഫ് അലിബാബ ഗുയെ, ഡോ. സമീറ സിദ്ദിഖ്, ഇർഫാൻ ഖലീൽ എന്നിവരായിരുന്നു വിധി കർത്താക്കൾ. PCWF വനിതാ അംഗം സലീല റാഫി സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ലോക കേരള സഭ അംഗം ശ്രീമതി ഹേമ ഗംഗാദരൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി റിൻസില റാസ് അധ്യക്ഷത വഹിച്ചു. സലാലയിലെ സാംസ്‌കാരിക പ്രവർത്തകരായ സീന സുരേന്ദ്രൻ, റൗല ഹാരിസ്, ഷെസി ആദം, ഷാഹിദ കലാം, പ്രിയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സെലിബ്രിറ്റി ഷെഫ് അലി ബാബ ഗൂയെയെ സലാല പ്രസിഡന്റ് കെ. കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറർ ഫിറോസ് അലി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയും, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഭാവനകൾക്ക് ആദരവും പ്രശംസയും അർപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ പാരമ്പര്യ സമ്പത്തായ വിഭവങ്ങളും, സംസ്കാരവും അനുഭവിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിൽ ഒരപൂർവ അനുഭവമാണെന്നും, ഇങ്ങനെയൊരു ആദരവ് ലഭിച്ചതിൽ തനിക്ക് വലിയ സന്തോഷം നൽകുന്നുവെന്നും, ഭക്ഷണം വെറും രുചിയല്ല, അത് മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണെന്നും അലി ബാബ ഗുയെ പറഞ്ഞു. കൊച്ചു കലാകാരന്മാരായ റായ്ഹാൻ അൻസാരി, അയാനാ, ആയിഷ നാസനിൻ,അസ്സഹ മുംതാസ്,അമേയ കറുത്തേടത്തു എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. *കേക്ക് മത്സര വിജയികൾ:* ഒന്നാം സമ്മാനം : ശ്രീമതി. ഇർഫാന റിയാസ്. രണ്ടാം സമ്മാനം : ശ്രീമതി. സൽമ ഷൈക് മുംബൈ. മൂന്നാം സമ്മാനം : ശ്രീമതി നോറി തമാനി വിജയികൾക്കും മറ്റ് മത്സരാർഥികൾക്കും അലിബാബ ഗുയെയുടെ കയ്യൊപ്പോടു കൂടിയ പ്രശസ്തി പത്രങ്ങളും, സമ്മാനങ്ങളും വിതരണം ചെയ്തു. സൂഖ് അൽ നുജും മാനേജർ റഫീഖ്, ഡോ. ഷമീർ ആലത്ത്, നസീർ, ശിഹാബ് മഞ്ചേരി, അൻവർ, ഖലീൽ, ജൈസൽ എടപ്പാൾ, റെനീഷ്, മുസ്തഫ, ഇർഫാൻ എന്നിവർ സന്നിഹിതരായിരുന്നു. PCWF വനിതാ ട്രഷറർ സ്നേഹ ഗിരീഷ് സ്വാഗതവും, ഷൈമ ഇർഫാൻ നന്ദിയും പറഞ്ഞു. പ്രസിഡന്റ് കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറർ ഫിറോസ് അലി, മുസ്തഫ, ജൈസൽ, ഖലീൽ റഹ്മാൻ, അൻവർ, നിഷാദ്, സുധീർ, അഷ്ഫാഖ്, ഷാനിമ ഫിറോസ്, ആയിഷ കബീർ എന്നിവർ നേതൃത്വം നൽകി.