സാംസ്കാരിക വിഭാഗം

സംസ്കാരമുള്ളവനായിരിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്വഭാവം, കല, ഭാഷ, ആചാരങ്ങൾ, വസ് ത്രധാരണം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് സംസ്കാരം.

ഒാരോ പ്രദേശങ്ങളുടെയും സംസ്കാരം ആ ദേശത്തിന്റെ ഭൂപ്ര കൃതിയോടും ചരിത്രത്തോടും ബന്ധപ്പെട്ടുകിടക്കുന്നു. പൊന്നാനിയുടെ സംസ്കാരം ബഹുസ്വരതയുടെയും മതമൈത്രിയുടെയും മഹ ത്തായ സന്ദേശമാണ് പകർന്ന് നൽകുന്നത്.

ഇവിടെ ആരും അന്യരല്ല എല്ലാവരും സ്വന്തക്കാരാണെന്ന പാര മ്പര്യം ഇൗ നാട് എക്കാലത്തും നിലനിർത്തിപോന്നിട്ടുണ്ട്. അന്യതാബോധം വിട്ടുമാറി നമ്മളൊന്നാണെന്ന സംസ്കാരം എപ്പോഴും ഇവിടെ നിലനിർത്തിപോരാനും സാംസ്കാരിക പൈതൃകത്തിന്റെ ശേഷി ക്കുന്ന മുദ്രകൾ കാത്തുസൂക്ഷിക്കാനുമായി പ്രവർത്തിച്ചുവരുന്ന സമിതിയാണ്PCWF സാംസ്കാരിക സമിതി. സംസ്കാരത്തെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്ന തിനായി പുത്തൻ ചുവടുവെപ്പുകൾ പലതും നടന്നുവരുന്നുണ്ട്.

സാഹിത്യ പത്രപ്രവർത്തനരംഗത്ത് തിളങ്ങി നിന്നിരുന്ന ടി കെ മുഹമ്മദ് മാസ്റ്ററുടെ നാമധേയത്തിൽ പത്രപ്രവർത്തന മേഖലയിലും സാഹിത്യരംഗത്തും പ്രഗത്ഭരായവരെ കണ്ടെത്തി അവാർഡ് നൽകി വരുന്നുണ്ട്.

ലണ്ടനിലെ സ്കൂൾ ഒാഫ് ഒാറിയന്റെൽ ആന്റ ് ആഫ്രിക്കൻ സ്റ്റഡീസ് വിസിറ്റിംഗ് പ്രഫസറും മ്യൂസിയംകുറേറ്ററുമായ ജർമൻ വംശജൻ റോൾഫ് കില്ലൂസ്ന്റെ പൊന്നാനി സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ പൊന്നാനി ബിസായം സാംസ്കാരിക സദസ്സ് ഏറെ ശ്രദ്ധ നേടിയ പരിപാടിയായിരുന്നു.

മൗത്തള എന്ന പൊന്നാനിയുടെ പാരമ്പര്യ സൽക്കാര ഗാന ത്തോടെയാണ് റോൾഫിനെ വരവേറ്റത്. പൊന്നാനിത്വം തിളങ്ങുന്ന കഥകളും സംഗീതവുമായി സ്വതന്ത്രസമരക്കാലത്തെ പോരാട്ട ചരി ത്രത്തിൽ ഇടംനേടിയ വെട്ടം പോക്കിരിയാനകം തറവാടിന്റെ മുറ്റത്ത് ഒത്തുകൂടി. അധ്യാപനം, അറബിപ്പാട്ട്, മാലപ്പാട്ട്, കടൽ ജീവിതം, കളരി, മെഡിക്കൽ, കയർവ്യാപാരം, സംഗീതം, പാനൂസ, മുത്തായക്കുറ്റി തുടങ്ങിയ ദേശത്തിന്റെ സാംസ്കാരിക അടയാളപ്പെടുത്തലുകളുടെ ഇന്നലകളുടെ അനുഭവസമ്പത്ത് പഴയ തലമുറ പുതുതലമുറയ്ക്ക് കൈമാറുകയും ചെയ്തു.

തികച്ചും വ്യത്യസ്തമായ ഇൗ സംഗമം പൊന്നാനി സംസ്കാര ത്തിന്റെ തനിമ വിളിച്ചോതുന്നതായിരുന്നു. ഇതുപോലെയുള്ള സദസ്സുകൾ സംഘടിപ്പിക്കുന്നതിനും പൈതൃകം കാത്തുസൂക്ഷിക്കുന്ന തിനുമായി സാംസ്കാരിക സമിതി ശ്രദ്ധ ചെലുത്തിവരുന്നു.

ഇ വി അബ്ദുൽ അസീസ് ചെയർമാനും സി വി മുഹമ്മദ് നവാസ് കൺവീനറുമായുള്ള സമിതിയാണ് സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്.

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Conatct Us
+91 75588 33350