സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ് ആരോഗ്യം. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ നിലനിൽപ്പുള്ളൂ.
ആരോഗ്യത്തോടെയും, ആനന്ദത്തോടെയും രോഗപ്രതിരോധശേഷി നേടിയെടുക്കാനും ആരോഗ്യസുരക്ഷ ഉരപ്പുവരുത്താനും നമുക്കാകണം.
ക്യാൻസർ രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു.
കിഡ്നി രോഗികളും ദിനംപ്രതി ഡയാലിസിന് വിധേയമാകുന്നവരുടെയും എണ്ണം ക്രമാതീതമായി ഉയരുന്നു. സ്വന്തം കിടപ്പാടംപോലും വിറ്റ് ലക്ഷങ്ങൾ ചിലവഴിച്ച് ചികിത്സിച്ചും മാറാ രോഗങ്ങളാൽ ശയ്യാവലംബികളായി തീർന്നവർ നിരവധി. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കലാണ് എന്ന ആപ്തവാക്യം പലരും മറക്കുന്നു.
വിഷം കലർന്ന ഭക്ഷണ പാനീയങ്ങളും, കീടനാശിനി പ്രയോഗിച്ച പച്ചക്കറി, പ ഴങ്ങളുടെയുമെല്ലാം ഉപയോഗം നമ്മളിൽ പലരെയും നിത്യരോഗികളാക്കി മാറ്റുകയാണ്.
ഇവിടെയാണ് PCWF കീഴിലുള്ള ആരോഗ്യ വിഭാഗം ചെയ്തുവരുന്ന സേവനത്തെ നാം കാണേണ്ടത്. ചാരിറ്റി ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക എല്ലാ മാസവും കൂടുതലായി വിനിയോഗിക്കപ്പെടുന്ന മേഖലയാണ് ചികിത്സാ സഹായം. ദിനംപ്രതി നിരവധി അപേക്ഷകളാണ് PCWF സെന്ററിൽ ചികിത്സാ സഹായത്തിനായി ലഭിച്ചുകൊണ്ടിരുക്കുന്നത്. അപേക്ഷകൾക്കെല്ലാം 24 മണിക്കൂറിനകം അന്വേഷണം നടത്തി ഫണ്ട് പാസ്സാക്കി രോഗിയുടെ അടുക്കൽ എത്തിക്കുന്ന സംവിധാനമാണുള്ളത്.
ദന്ത, നേത്ര പരിശോധനക്യാമ്പുകൾ, ക്യാൻസർ ബോധവൽ ക്കരണ ക്യാമ്പുകൾ, ആരോഗ്യ രംഗത്ത് ആവശ്യമായ കൗൺസിലുകൾ എന്നിവയെല്ലാം സമയബന്ധിതമായി ആരോഗ്യ സമിതിക്ക് കീഴിലായി നടന്നുവരുന്നു.
കെ പി അബ്ദുറസാഖ് ചെയർമാനും, പി എ അബ്ദുട്ടി കൺ വീനറുമായിട്ടുള്ള സമിതിയാണ് ആരോഗ്യ സമിതിക്ക് നേതൃത്വം നൽകുന്നത്.
ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.