ധനം ദൈവീക അനുഗ്രഹമാണ്, അത് വിവേകത്തോടെയും നീതിനിഷ്ഠയോടും കൂടി മാത്രമേ വിനിയോഗിക്കാവൂ. പണം കൂടു ന്നതിനനുസരിച്ച് ഉത്തരവാദിത്വവും കൂടുന്നു. സമ്പാദന ശേഷി എല്ലാവർക്കും ഒരുപോലെയുണ്ടാവില്ല. സമ്പന്നൻ വീണ്ടും വീണ്ടും സമ്പന്നനാവുകയും, വലിയൊരളവിൽ ജ നം സാമ്പത്തിക പീഡനം അനുഭവിക്കുകയും ചെയ്യുന്നു. തട്ടിപ്പും വെട്ടിപ്പും ചൂഷണവും പലിശയിലധിഷ്ഠിതമായ ധന വിനിയോഗ മാർഗങ്ങൾകൊണ്ടും മലിമസമായിരിക്കുകയാണ് സാമ്പ ത്തിക മേഖല. സമ്പാദിക്കുമ്പോൾ മറ്റുള്ളവർക്ക് മാത്രമാകാതെ തനിക്ക് വേണ്ടി എന്തെങ്കിലും സമ്പാദിക്കുക എന്ന ശീലം പ്രത്യേകമായി പ്രവാസികൾ ശീലിക്കണം. സ്ഥിരവരുമാനമില്ലാതത്തതിനാൽ എക്കാലത്തും ഏറെ പ്രയാസം സഹിച്ചും പ്രവാസത്തിൽ തന്നെ തൂങ്ങി നിൽക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്.
ഏതുനേരത്തും പുറത്താക്കൽ ഭീഷണിയുള്ള ജോലിയും, സ്വദേശി വൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടവരുമെല്ലാം ഭാവിയെ ക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുകയാണ്. സമ്പത്ത് അർഹമായ സംരംഭത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും നിങ്ങളുടെ സമ്പാദ്യം നിങ്ങളിൽ തന്നെ ഭദ്രമായിരിക്കണമെന്ന് ഉദ്ദേശിക്കുന്നവർക്കുമായി പ്രവാസി സുഹൃത്തുക്കൾ മുൻകൈയെടുത്ത് ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് പൊൻവെസ്റ്റ് നിക്ഷേപ സംരംഭം. ഇതിനായി കമ്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തി ച്ചുവരുന്നു.
പ്രാരംഭഘട്ടം എന്ന നിലക്ക് 25 സെന്റ ് സ്ഥലം വാങ്ങുകയും അനുയോജ്യമായ സംരംഭം തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ, വാടകകെട്ടിടങ്ങൾ, ഒാഡിറ്റോറിയങ്ങൾ, ഫാക്ടറികൾ തുടങ്ങിയ വിവിധ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളാണ് പൊൻവെസ്റ്റ് കമ്പനി ആസൂത്രണം ചചെയ്തു വരുന്നത്. നിയമാനുസൃതം അർഹമായ രൂപത്തിൽ സ്ഥാപനങ്ങൾ തുട ങ്ങി കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം പിസിഡബ്ല്യുഎഫ് ചാരിറ്റി പ്ര വർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.
ഡോ അബ്ദുറഹിമാൻകുട്ടി ചെയർമാൻ, സി എസ് പൊന്നാനി, കെ അബ്ദുലത്തീഫ്, പി എ അബ്ദുൽ അസീസ്, എം അബ്ദുൽ റഷീദ് എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗ ങ്ങൾ.
കമ്പനിയുടെ നേതൃത്വത്തിൽ പൊന്നാനിയുടെ വികസനത്തി ന് മുതൽക്കൂട്ടാകുന്ന പല പദ്ധതികളും അതിവിദൂരമല്ലാത്ത ഭാവിയിൽ പ്രതീക്ഷിക്കാം.
ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.