വിദ്യാഭ്യാസ സമിതി

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം.

കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക എന്നതാണ് വിദ്യാഭ്യാസ ത്തിന്റെ ലക്ഷ്യം. അധ്യാപകരും അധ്യായനവും കൂട്ടിച്ചേർന്ന ഇൗ പ്ര ക്രിയയിൽ ഗുരുശിഷ്യ ബന്ധത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. എ ന്നാൽ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായവും ആത്മാർത്ഥത ലേശമില്ലാത്ത അധ്യാപകരും അച്ചടക്കത്തിന്റെ ബാലപാഠംപോലും ഉൾക്കൊ ള്ളാത്ത വിദ്യാർത്ഥികളും ചേർന്ന് ചിലപ്പോഴെല്ലാം ഇൗ രംഗം മലിമസമാക്കാറുണ്ട്. ഗുരുശിഷ്യ ബന്ധത്തിന്റെ ഉൗഷ്മളത വരച്ചുകാട്ടിയും മത്സര പരീക്ഷകളിലുണ്ടാകുന്ന ഉൾഭയം ഇല്ലാതാക്കിയും വിദ്യാസസമ്പന്ന മായ നല്ല നാളുകൾക്കായി ക്രിയാത്മക ഇടപെടലുകൾ നടത്തിവരു ന്ന ഒരുകൂട്ടം അധ്യാപകരുടെയും വിദ്യാഭ്യാസരംഗത്തെ പ്രഗത്ഭരുടെയും സമിതിയാണ് PCWF വിദ്യാഭ്യാസ സമിതി.

പിന്നിട്ട കാലങ്ങളിൽ നിരവധി നല്ല മാതൃകകൾ വിദ്യാഭ്യാസ രംഗത്ത് കാഴ്ചവെയ്ക്കാൻ സാധിച്ചു. പഠനത്തിന്റെ ഉദാത്തമായ തീരം തേടിയുള്ള യാത്ര എന്ന ലക്ഷ്യത്തോടെ 1999ൽ വയനാട് പത്തുദിവസത്തെ ക്യാമ്പിലൂടെ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി കെ ജയകുമാർ (എെ എ എസ്) വിഭാവനം ചെയ്ത എെസോൾ ക്യാമ്പ് മാതൃകയിൽ പത്ത്, പന്ത്രണ്ട് ക്ലാസിലെ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും PCWF വിദ്യാഭ്യാസ സമിതിക്ക് കീഴിലായി എെസോൾ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. എല്ലാ വർഷവും അധ്യാപക ദിനത്തോട നുബന്ധിച്ച് അധ്യാപക ആദരവ് ചടങ്ങും, വിദ്യാഭ്യാസ രംഗത്ത് കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹനങ്ങളും നൽകിവരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിതാക്കൾക്ക് വേണ്ട സഹായങ്ങളും ഇൗ സമിതിക്ക് കീഴിലായി ഒരുക്കിക്കൊടുക്കുന്നുണ്ട്.

സ്കോളർഷിപ്പും പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്ന ശില്പശാലകളും പി എസ് സി ടൈ്രനിംഗ് കോഴ്സുകളും ഉൾപ്പെടെ ബൃഹത്തായ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. പൊന്നാ നിയുടെ സമഗ്രമായ വിദ്യാഭ്യാസ വിപ്ലവത്തിനാക്കം കൂട്ടുന്ന "വിജയതീരം 2025' പദ്ധതി ദശവാർഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാറിൽ അവതരിപ്പിക്കുകയുണ്ടായി. സെന്റർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ(സിജി)യുമായി സഹകരിച്ച് പല പരിപാടികളും വിദ്യാഭ്യാസ രംഗത്ത് കാഴ്ചവെക്കുന്നുണ്ട്. ഇബ്രാഹിം മാളിയേക്കൽ ചെയർമാനും കെ അബ്ദുല ത്തീഫ് കൺവീനറുമായുള്ള സമിതിയാണ് വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കും വളർച്ചക്കും ചുക്കാൻ പിടിക്കുന്നത്.

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Conatct Us
+91 75588 33350