PCWF വാർത്തകൾ

PCWF യു എ ഇ സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ Eorder ചലഞ്ചേഴ്സ് ട്രോഫി അഖില കേരള ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 5 ഫെബ്രുവരി 19 ഞായറാഴ്ച, ഷാർജ അൽ ബത്വാഇഹ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. യു എ ഇ മലയാളികളുടെ 18 പ്രഗത്ഭ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. Eorder ഓൺലൈൻ ഷോപ്പ് അപ്ലിക്കേഷൻ നൽകുന്ന 5000 ദിർഹംസും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 2000 ദിർഹംസും ട്രോഫിയും. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന് കേരള ടെന്നീസ് ക്രിക്കറ്റ് ടീമിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നു, മാൻ ഓഫ് ദ സീരീസ്, മാൻ ഓഫ് ദ മാച്ച്, മികച്ച ബൗളർ, മികച്ച ബാറ്റ്സ്മാൻ, മികച്ച ഫീൽഡർ തുടങ്ങി അനവധി അവാർഡുകളും സമ്മാനിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആഷിഖ് 0525713460

തുടരുക...

2023 ജനുവരി 1 ന് പൊന്നാനി എം ഇ എസ് കോളേജിൽ ഒ കെ ഉമർ നഗറിൽ നടന്ന PCWF പത്താംഘട്ട വിവാഹ സംഗമത്തിൽ വിവാഹിതരായ പത്ത് ദമ്പതികൾ പൊന്നാനി എംഎല്‍എ പി നന്ദകുമാറിനൊപ്പം

തുടരുക...

പൊന്നാനി: ഡിസംബർ 24 ന് എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച തക്കാരം - 2022 പാചക മത്സരം സീസൺ 7 ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൊന്നാനി നഗരസഭ അമ്പത്തി ഒന്നാം വാർഡിലെ സി വി ഹാജറ യ്ക്ക് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് പൊൻറാണി പട്ടം നൽകി. പൊൻറാണി പട്ടം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാജറയ്ക്ക് സ്വർണ്ണ നാണയവും, രണ്ടാം സ്ഥാനത്തെത്തിയ എടപ്പാൾ അംശക്കച്ചേരി ഒമ്പതാം വാർഡിലെ കദീജത്തുൽ കുബ്റയ്ക്കും , മൂന്നാം സ്ഥാനം നേടിയ എടപ്പാൾ പഞ്ചായത്ത് വാർഡ് എട്ടിലെ സുഹറ പാടഞ്ചേരിയ്ക്കും ക്യാഷ് അവാർഡും, പങ്കെടുത്ത എല്ലാവർക്കും പ്രശസ്തി പത്രവും, സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ ബുക്ക് ഓഫ് റക്കോഡും കലാം വേൾഡ് റെക്കോഡും നേടിയ ഹാദിയ റിയാസ് , തീരദേശത്ത് നിന്നും ആദ്യമായി എം ബി ബി എസ് നേടിയ ഡോ : സുൽഫത്ത്, എം ബി ബി എസ് നേടിയ പരേതനായ എ കെ മുസ്തഫയുടെ മകൾ ഡോ : റിള് വാന ഫർഹത്ത് , ശീർഷക നിർദ്ദേശ വിജയി സുമയ്യ: തുടങ്ങിയവർക്ക് ഉപഹാരവും സമ്മാനങ്ങളും നൽകി. "സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ പൊന്നാനി എം ഇ എസ് കോളേജ് ഒ കെ ഉമ്മർ നഗറിൽ നടന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷികത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളന ചടങ്ങിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

തുടരുക...

പൊന്നാനി : പി സി ഡബ്ല്യു എഫ് ട്രഷററായിരുന്ന എ കെ മുസ്തഫയുടെ സ്മരണക്കായി നൽകി വരുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം എക്സ് എം പി സി ഹരിദാസും, കർമ്മ ബഷീറും പങ്കിട്ടു. ഈരണ്ട് വർഷം കൂടുമ്പോൾ നൽകി വരുന്ന അവാർഡ് ഇത് രണ്ടാമത്തേതാണ്. പ്രഥമ പുരസ്കാരം നജീബ് കുറ്റിപ്പുറത്തിനായിരുന്നു. പ്രൊഫ : വികെ ബേബി, കെ വി നദീർ ,ഷാജിഹനീഫ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സാമൂഹ്യ ജീർണ്ണതകൾക്കെതിരെ നിരന്തരപോരാട്ടം നടത്തിയും, വർഗ്ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച് മതേതരത്വം ഉയർത്തിപ്പിടിക്കുകയും , കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്ത് ഏവരെയും ചേർത്ത് പിടിച്ച് പ്രായംതീർത്ത അവശത മറന്ന് പൊതു പ്രവര്‍ത്തനരംഗത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന സേവനങ്ങൾ മാനിച്ചാണ് സി ഹരിദാസിനെ അവാർഡിനായി തെരഞ്ഞെടുത്തത്. പൊന്നാനിയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന കർമ്മ റോഡ് സംവിധാനത്തിന് നേതൃത്വം നല്‍കിയതും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ലഹരിക്കെതിരെയുളള മുന്നേറ്റങ്ങളുമാണ് കർമ്മ ബഷീറിനെ അവാർഡിനായി പരിഗണിച്ചത്. എം ഇ എസ് കോളേജിലെ ഒ കെ ഉമർ നഗറിൽ നടന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക പൊതു സമ്മേളന വേദിയിൽ വെച്ചാണ് അവാർഡ് കൈമാറിയത്. 10001 രുപ ക്യാഷ് അവാർഡ്, ഉപഹാരം , പ്രശസ്തി പത്രം എന്നിവയാണ് നൽകിയത്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഇരുവർക്കും അവാർഡ് സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം മുഖ്യാതിഥിയായിരുന്നു. സുബൈദ പോത്തനൂർ അധ്യക്ഷത വഹിച്ചു. ഡോ : അബ്ദുറഹ്മാൻ കുട്ടി എ കെ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ : ഇമ്പിച്ചിക്കോയ , അടാട്ട് വാസുദേവൻ മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, സലീം കളക്കര (സഊദി) സന്ദീപ് കൃഷ്ണ (യു.എ.ഇ) സൈനുൽ ആബിദ് (ഖത്തർ) സാദിഖ് (ഒമാൻ) ടി ടി നാസർ (കുവൈറ്റ്) രാജൻ തലക്കാട്ട്, അബ്ദുല്ലത്തീഫ് കളക്കര,പ്രണവം പ്രസാദ്,സി സി മൂസ്സ, മുസ്തഫയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ആരിഫ മാറഞ്ചേരി സ്വാഗതവും, ടി വി സുബൈർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: മക്കൾ ആരാകണമെന്ന ചോദ്യത്തിന് മക്കൾ മനുഷ്യരാകണമെന്ന ഉത്തരമോതുന്ന രക്ഷിതാക്കളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. നല്ല മനുഷ്യരാൽ മനോഹരമാക്കപ്പെട്ട സമൂഹ സൃഷ്ടിക്കായ് എല്ലാവിഭാഗീയതകളും മറന്ന് ഒന്നായി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്ഞയെടുക്കാമെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പത്താംഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പി.സി.ഡബ്ലിയു.എഫ്. പ്രസിഡന്റ് സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു. മറ്റുള്ളവർക്കു വേണ്ടി ത്യാഗമനസ്ഥിതിയോടെ പ്രവർത്തിക്കുന്നവരാണ് എക്കാലവും സ്മരിക്കപ്പെടുകയെന്നും എത്ര കാലം ജീവിച്ചു എന്നതല്ല, എങ്ങിനെ ജീവിച്ചു എന്നതാണ് വിലയിരുത്തപ്പെടുകയെന്നും മുഖ്യാ പ്രഭാഷണം നടത്തിയ ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. സാഹിത്യകാരൻ കെ.പി.രാമനുണ്ണി സ്ത്രീധന വിരുദ്ധ സദ്ദേശം നൽകി. പത്ത് യുവതി യുവാക്കളുടെ വിവാഹമാണ് വേദിയിൽ നടന്നത്. നിക്കാഹിന് മഖ്ദൂം മുത്തുകോയ തങ്ങൾ നേതൃത്വം നൽകി. തവനൂർ തൃപ്പാലൂർ സ്വദേശിനി തസ്മിയയും തിരൂർ സ്വദേശി മുഹമ്മദ് സുഹൈലും, കാലടി പോത്തനൂർ സ്വദേശിനി സി പി അമ്മുവും തിരൂർ നിറമരുതൂർ സ്വദേശി അയ്യപ്പൻ ഇ പി യും , വെളിയങ്കോട് സ്വദേശിനി വി ഫെബീനയും അട്ടപ്പാടി കക്കുപ്പടി സ്വദേശി മുഹമ്മദ് ഉനൈസും, പൊന്നാനി ആനപ്പടി സ്വദേശിനി പി എസ് സിൽജയും കണ്ണൂർ ഓടോപളളി സ്വദേശി പി എസ് സുനിലും , തവനൂർ അതളൂർ സ്വദേശിനി സുനീറയും പൊന്നാനി കൊല്ലൻപടി സ്വദേശി മുഹമ്മദ് റംഷാദും തമ്മിലുളള വിവാഹങ്ങളാണ് നടന്നത്. വധു വരന്മാർക്കുളള ഉപഹാരം സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ കൈമാറി. പി.നന്ദകുമാർ എംഎൽഎ , പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ , അജിത് കൊളാടി ,രവി തേലത്ത്, അഡ്വ:ഖലിമുദ്ദീൻ, അഡ്വ: എ എം രോഹിത്, അഡ്വ: വി ഐ.എം.അഷ്റഫ്, , ഒ സി സലാഹുദ്ധീൻ, പ്രൊഫ: വി കെ ബേബി, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഫർഹാൻ ബിയ്യം , പി കോയക്കുട്ടി മാസ്റ്റർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, ഇ പി രാജീവ്, ടി മുനീറ, ലത ടീച്ചർ, ബൽഖീസ് കാലടി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതവും, വിവാഹ സമിതി ചെയർമാൻ അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ എം ഇ എസ് കോളേജ് ഒ കെ ഉമ്മർ നഗറിൽ നടന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിന്നായി പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി നാളിതുവരെയായി ചെയ്തു വരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും, തുടർന്നും വിപ്ലവകരമായ ഒട്ടേറെ പ്രശംസനീയ പ്രവത്തനുങ്ങളുമായി മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷീബ അമീർ പറഞ്ഞു. എസ് ലത ടീച്ചർ അദ്ധ്യക്ഷ വഹിച്ചു. ഡോ : ആശ , അഡ്വ: ഡീന ഡേവിസ് , ഡോ : റഹ്മത്ത് ബിയ്യം തുടങ്ങിയവർ ആശംസ നേർന്നു. സ്വാശ്രയ ടൈലറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മാലതി വട്ടംകുളം സ്വാഗതവും, മിനി കടവനാട് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: കാര്യക്ഷമമായ പ്രവർത്തനങ്ങളാൽ സമ്പന്നമായ എട്ട് വർഷം പിന്നിട്ട പി.സി.ഡബ്ലിയു.എഫ്. വനിതാ പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പ്രവർത്തന പരിധി പൊന്നാനി നഗരസഭയിൽ മാത്രമായി ഒതുങ്ങിയിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി , താലൂക്ക് തലത്തിലേക്ക് വ്യാപകമാക്കിയതിന്റെ അടിസ്ഥാനത്തിൽ വനിതാ മുന്നേറ്റത്തിന്നാവശ്യമായ ഒട്ടേറെ പദ്ധതികൾക്ക് രൂപം നല്‍കി കൊണ്ടാണ് പ്രതിനിധി സംഗമം നടന്നത്. പൊന്നാനി എം ഇ എസ് കോളേജിലെ ഒ കെ ഉമർ നഗറിൽ കാലത്ത് 10 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും , കേന്ദ്ര ഉപദേശക സമിതി അംഗവുമായ അഡ്വ: ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. വനിതാ പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എ അസ്മാബി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റംല കെ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം നിലവിലുളള കമ്മിറ്റി പിരിച്ചുവിടുകയും 43 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ പി കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആരിഫ മാറഞ്ചേരി,ബൽഖീസ് കാലടി , ബബിത ഷാജി , ബുഷ്റ തുറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഖൈറുന്നിസ സ്വാഗതവും, സബീന ബാബു നന്ദിയും പറഞ്ഞു.

തുടരുക...

സ്ത്രീത്വം സമത്വം നിർഭയത്വം എന്ന പ്രമേയവുമായി നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനത്തിനും പത്താംഘട്ട സ്തീധന രഹിത വിവാഹ സംഗമത്തിനും സമാരംഭം കുറിച്ചു കൊണ്ട് PCWF വനിതാകമ്മറ്റി ഉപദേശക സമിതി ചെയർപെഴ്സൻ പതാകഉയർത്തി.തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു.

തുടരുക...

തവനൂർ: "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക " എന്ന ശീർശകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ - വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 26 മുതൽ ഡിസംബർ 22 വരെ നടന്നു വന്ന കാമ്പസ് തല കാംപയിൻ സമാപനത്തിൽ കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിൽ പൊന്നാനി എം ഇ എസ് കോളേജ് വിദ്യാർത്ഥി ഇ ഉനൈസ് ബാബു ഒന്നാം സ്ഥാനക്കാരനായി. കാമ്പസ് തലത്തിൽ പ്രബന്ധ - പ്രസംഗ മത്സരം നടത്തി ഒന്നും രണ്ടും സ്ഥാനത്തക്ക് എത്തിയവരാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. പ്രസംഗ മത്സര വിജയികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വളയം കുളം അസബാഹ് കോളേജ് വിദ്യാർത്ഥി കെ കെ മുബീന ഷിറിൻ രണ്ടാം സ്ഥാനവും, എടപ്പാൾ വളളത്തോൾ കോളേജ് വിദ്യാർത്ഥി വി വി അഭിരാമി മൂന്നാം സ്ഥാനവും നേടി. വിജയകൾക്കുളള കാഷ് അവാർഡും, ഉപഹാര സമർപ്പണവും ഡിസംബർ 31 ന് നടക്കുന്ന വനിതാ എട്ടാം വാര്‍ഷിക സമ്മേളന വേദിയിൽ വെച്ച് വിതരണം നടത്തുന്നതാണ്.

തുടരുക...

പൊന്നാനി : താലൂക്കിലെ സാമൂഹ്യ സേവകർക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖജാഞ്ചിയായിരുന്ന എ. കെ. മുസ്തഫയുടെ നാമധേയത്തിൽ നൽകി വരുന്ന "എ കെ മുസ്തഫ രണ്ടാമത് സാമൂഹ്യ സേവന പ്രതിഭ പുരസ്കാരത്തിന് മുൻ എം പി യും ,നഗരസഭാ ചെയർമാനുമായിരുന്ന സി ഹരിദാസും , "കർമ്മ" സംഘടനയുടെ സാരഥിയും സാമൂഹ്യപ്രവർത്തകനുമായ ഇസ്മയിൽ ബഷീറും അർഹരായി. പി സി ഡബ്ല്യു എഫ്യു യു എ.ഇ ഘടകം നൽകുന്ന 10001 ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തി പത്രം എന്നിവ ഡിസംബർ മുപ്പത്തിയൊന്നാം തീയതി എം ഇ എസ് കോളേജിൽ വച്ച് നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രൊഫ. എം. എ. ബേബി, കെ വി നദീർ, ഷാജി ഹനീഫ് എന്നിവര്‍ അടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ 8 ആം വാർഷിക സമ്മേളനവും 10 ആം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ സഫാരി ഗ്രൂപ്പ്‌ ചെയർമാൻ ശ്രീ. അബൂബക്കർ മടപ്പാട്റ്റ്‌ പങ്കെടുക്കുന്നു. ഏവർക്കും സ്വാഗതം

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ 8 ആം വാർഷിക സമ്മേളനവും 10 ആം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ ശ്രീമതി ഷീബ അമീറും നർഗീസ് ബീഗവും ഡിസംബർ 31 ന് പങ്കെടുക്കുന്നു. ഏവർക്കും സ്വാഗതം

തുടരുക...

പൊന്നാനി : "സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനത്തിൻറ മുന്നോടിയായി പൊന്നാനി മുൻസിപ്പൽ വനിതാ കമ്മിറ്റി രൂപീകരിച്ചു. ചന്തപ്പടി പി വി എ ഖാദർ ഹാജി മെഡിക്കെയർ പരിസരത്ത് നടന്ന ജനറൽ ബോഡി യോഗം കേന്ദ്ര പ്രസിഡണ്ട് ടി മുനീറയുടെ അദ്ധ്യക്ഷതയിൽ പി എം അബ്ദുട്ടി ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ബീക്കുട്ടി ടീച്ചർ, അഷ്റഫ് നെയ്തല്ലൂർ, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി ; കെ പി റംല (പ്രസിഡന്റ്) സബീന ബാബു (സെക്രട്ടറി) മിനി കടവനാട് (ട്രഷറർ) ഷക്കീല എൻ വി, നജ്മത്ത് ടി , സതി ആർ ( വൈ:പ്രസിഡന്റ്) അസ്മ ഹംസുട്ടി, ഹൈറുന്നിസ കെ , റൈഹാനത്ത് സിപി (ജോ:സെക്രട്ടറി)

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ്‌ ഫൗണ്ടേഷൻ യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച *പൊന്നോത്സവ്‌ 2022* ൽ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് സെൽഫീ കോണ്ടെസ്റ്റിൽ ഡയമണ്ട് റിംഗിന് സമ്മാനർഹമായ ഫോട്ടോ...

തുടരുക...

Ponnani Cultural World Foundation Challengers Trophy Cricket Season 5 In association with Tennis Cricket Federation, Kerala

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350