തൊഴിലന്വേഷകരെ തൊഴിൽ ധാതാക്കളാക്കുക എന്ന ലക്ഷ്യത്തോടെ PCWF ന്റെ കീഴിൽ അംഗീകരിച്ച സ്വാശ്രയ തൊഴിൽ സംരംഭം കുറഞ്ഞ കാലംകൊണ്ട് ഏറെ അഭിമാനകരമായ നേട്ടമാണ് കൈവരി ച്ചിട്ടുള്ളത്. ടൈലറിംഗ് ആന്റ ് ഗാർമെന്റ ്സ്, ഭക്ഷ്യോൽപന്ന പദ്ധതിയുടെ ഭാഗമായി പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങിയവ ഇതി നു കീഴിലായി നടന്നുവരുന്നുണ്ട്.
മറ്റുള്ളവരുടെ മുമ്പിൽ യാചിച്ചും മറ്റും ജീവിതം തള്ളിനീക്കുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നുവെന്നതാണ് ഇൗ സംരംഭത്തിന്റെ പ്രധാന ഉദ്ദേശ്യം.
സന്നദ്ധസംഘടനകൾ, വ്യക്തികൾ വഴി കിട്ടുന്ന ദാന ധർമങ്ങ ളിൽ അഭയം തേടി തൊഴിലെടുക്കാതെ മടിയന്മാരായി മാറുന്ന ശീലം ഇല്ലായ്മ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്. സോപ്പുപൊടി, കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമാണംകൂടി ഏറ്റെടുത്ത് നടത്താനുള്ള തൊഴിൽ ശില്പശാലകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. സ്വയംതൊഴിൽ കണ്ടെത്തുന്നതിനും ഉപജീവനത്തിനുമായി തിരിച്ചടവ് വ്യവസ്ഥയിൽ ലോണും നൽകിവരുന്നുണ്ട്.
കഷ്ടപാടുകളും ജീവിതപ്രാരാബ്ധങ്ങളും മറ്റുള്ളവരെ അറിയിക്കാതെ, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കഴിയുന്ന നിരവധി കുടും ബങ്ങൾക്ക് ആശ്വാസമാകുകയാണ് സ്വാശ്രയതൊഴിൽ സംരംഭം.
ടി.വി സുബൈർ ചെയർമാനും ദീപ കെ കൺവീനറുമായുള്ള സമിതിയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.
ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.