സ്ത്രീധനരഹിത വിവാഹവും ബോധവൽക്കരണവും

വിവാഹകമ്പോളത്തിലെ മാലിന്യധനമായ സ്ത്രീധനത്തിനെ തിരെ അതിശക്തമായ പോരാട്ടം തന്നെയാണ് PCWF കാഴ്ചവെക്കുന്ന ത്. സ്ത്രീധനമെന്ന മഹാവിപത്തിൽ നിന്നും മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാനും അടിസ്ഥാനപരമായി വിമലീകരിക്കാനും സാധ്യമായതെല്ലാം ചെയ്തുവരുന്നുണ്ട്. മനസ്സിനിണങ്ങാത്ത പെണ്ണിനെ പണ ത്തിന്റെ ബലത്തിൽ വെച്ചുകെട്ടുന്നത്, പെണ്ണിന് രക്ഷയല്ല ശിക്ഷയായിട്ടാണ് ഭവിക്കുന്നത് എന്ന യാഥാർത്ഥ്യം സമൂഹം തിരിച്ചറിയുന്നുണ്ട്. ഭാവി ജീവിതത്തിലെ മനപ്പൊരുത്തത്തിന് ധാർമിക ബോധവും ഉ ന്നതവും ഉദാത്തവുമായ പെരുമാറ്റവും സൗഹൃദസമീപനത്തിലധിഷ്ടിതമായ സഹാനുഭൂതിയുമാണ് പ്രതിവിധിയും പരിഹാരവുമെന്ന് യുവസമൂഹം മനസ്സിലാക്കികഴിഞ്ഞു.

PCWF വഴി കുറഞ്ഞകാലംകൊണ്ട് ഉണ്ടാക്കിയെടുത്ത ബോധ വൽകരണം വഴി നിരവധി ചെറുപ്പക്കാർ സ്ത്രീധനരഹിത വിവാഹ ത്തിന് തയാറാകുകയും വിവാഹം കഴിച്ച് സമാധാന ജീവിതം നയി ക്കുകയും ചെയ്യുന്നുണ്ട്.

വൻതുകയും ആഭരണ കൂമ്പാരവും ഒാഫർ നൽകി വിലക്കുവാ ങ്ങാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് ചെറുപ്പക്കാർ ചിന്തിച്ചുതുട ങ്ങിയിട്ടുണ്ട്. സ്വർണത്തിൽ കുളിച്ച് കനക വിഗ്രഹങ്ങളെപ്പോലെ എഴു ന്നള്ളിച്ച് വിവാഹ കമ്പോളത്തിൽ പരിഹാസപാത്രമായി നിൽക്കേണ്ടവളല്ല ഞങ്ങളെന്ന ബോധ്യം യുവതികളുടെ മനസ്സിലും നാമ്പിട്ടിട്ടുണ്ട്.

സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹവും കൂടി നടത്തിക്കൊടുക്കുന്ന സമ്പ്രദായം വ്യാപകമാകു ന്നുണ്ട്. ഇതെല്ലാം സ്ത്രീധനത്തിനെതിരെ അടുത്തകാലത്തായി ഉയർന്നുവന്നിട്ടുള്ള വിപ്ലവകരമായ മാറ്റമായിവേണം കാണാൻ.

ഏഴു ഘട്ടങ്ങളിലായി നടത്തിയ സ്ത്രീധനരഹിത വിവാഹങ്ങ ളിലൂടെ എഴുപത്തിമൂന്നോളം യുവതീയുവാക്കൾക്ക് മംഗല്യസൗഭാഗ്യം പൂവണിയിക്കാൻ സംഘടനയ്ക്ക് സാധിച്ചു. സംഘടനയുടെ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും അർഹരായവരെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കുക എന്നത് തുടർന്നു വന്നുകൊണ്ടിരിക്കുന്നു.

കല്യാണത്തിന്റെ ഭാഗമായി ഞങ്ങൾക്ക് സ്ത്രീധനമൊന്നും വേണ്ടായെന്നും തരരുതെന്നുള്ള നിർബന്ധവും ഇൗ ദുരാചാരത്തിനെ തിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള ആദർശബോധവും തന്റേടവും വരനും ബന്ധപ്പെട്ടവരും കാണിച്ചാലെ പൊന്നാനി പ്രദേശം സ്ത്രീധ ന വിമുക്തമാക്കുക എന്ന ലക്ഷ്യം പൂർണത പ്രാപിക്കുകയുള്ളു. ഇൗയൊരു ലക്ഷ്യസാക്ഷാത്കാരത്തിനായി PCWF അതിവേഗം ബഹുദൂരം മുന്നോട്ട് പോകുകയാണിപ്പോൾ.

പി വി അബ്ദുൾകാദർ ഹാജി ചെയർമാൻ, ഒ കെ ഉമർ കൺവീനറായുള്ള വിവാഹ സഹായ സമിതിയാണ് സ്ത്രീധനരഹിത വിവാഹ നടത്തിപ്പ് ചുമതല.

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Conatct Us
+91 75588 33350