കൂടുമ്പോൾ ഇമ്പം ലഭിക്കുന്നതാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണ്ണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ത നിലനിർത്തുന്നത്.
സമകാലിക സമൂഹത്തിൽ കുടുംബത്തിന്റെ മഹിമയും മേന്മ യും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കു ന്നത്.
ഛിദ്രതയുടെ ശബ്ദകോലാഹലങ്ങളാണ് പല ഭവനങ്ങളുടെയും അകത്തളങ്ങളിൽ നിന്നും മുഴങ്ങി കേൾക്കുന്നത്. ബന്ധങ്ങളെല്ലാം ബന്ധനങ്ങളായിമാറുന്നു.
സോഷ്യൽ മീഡിയയോടുള്ള പുതുതലമുറയുടെ അമിതാഭിനിവേശം കുടുംബ ശൈതല്യത്തിന് കാരണമാകുന്നുണ്ട്. ഇന്റർനെറ്റ് ഉ പയോഗത്തിന് അമിത താൽപര്യം കാണിക്കുന്നവർ സാമൂഹ്യ ബാ ധ്യതകളെ കുറിച്ച് അശ്രദ്ധരാകുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകാതെ ശ്രദ്ധിക്കണം. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ തളരാതെ തരണം ചെയ്യാൻ സാധിക്കണം.
ഏതൊരു ബന്ധവും നല്ലനിലയിൽ മുന്നോട്ടു പോകണമെ ങ്കിൽ അവിടെ ആദ്യം ചെയ്യേണ്ടത് കുടുംബങ്ങൾക്കായി സമയം ചിലവിടുക എന്നതാണ്. മാതാപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യു ന്ന മക്കൾ, ഉത്തരവാദിത്ത ബോധമുള്ള രക്ഷിതാക്കൾ, പരസ്പരം സ്നേഹമുള്ള സഹോദരങ്ങൾ ഇങ്ങനെയുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ നമുക്കാകണം.
ഉയർന്ന സമ്പത്തും നേട്ടങ്ങളും അംഗീകാരങ്ങളും പ്രശസ്തിയും വിദ്യാഭ്യാസവുമെല്ലാം മക്കൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്ന തിന് മുമ്പായി അവരെ നല്ല മനുഷ്യരായി വളർത്താനുള്ള വഴി കാണി ച്ചുകൊടുക്കണം.
ഇത്തരം നന്മയുടെ വഴികൾ അറിയിച്ച് കൊടുക്കാനും കുടും ബബന്ധങ്ങൾ ശിഥിലമാകാതെ ശ്രദ്ധിക്കാനും ദിശാബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുമായി PCWFന്റെ കീഴിൽ രൂപീകൃതമായ സമിതിയാണ് ഫാമിലി ഡവലപ്മെന്റ ് കൗൺസിൽ. ഒട്ടേറെയൊ ന്നും പ്രവർത്തിക്കാനായില്ലെങ്കിലും പ്രശ്നങ്ങളിൽ രമ്യതപറഞ്ഞും കുടുംബവഴക്കുകളിൽ തീർപ്പ് കൽപ്പിച്ചും അച്ചടക്കബോധമുള്ള കുടുംബം നിലനിർത്താനാവശ്യമായ ക്ലാസുകൾ സംഘടിപ്പിച്ചും ഇൗ സമിതി മുന്നോട്ട് പോകുന്നു.
വീട്ടിലെ പ്രായംചെന്നവർക്കും രോഗികളായവർക്കും വേണ്ട പരിചരണം നൽകുന്നതിനായി രോഗീപരിചരണം വീടുകളിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലനക്ലാസ് ഏറെ ശ്രദ്ധേയമായിരു ന്നു. തുടർന്ന് പരിശീലനത്തിനായി 20 പേരടങ്ങുന്ന രണ്ടു ബാച്ചുകൾ തയ്യാറായി അവർക്കുള്ള പരിശീലനം നൽകിവരുന്നു.
സ്വാലിഹ് മാസ്റ്റർ ബിയ്യം ചെയർമാൻ, ടി മുനീറ കൺവീനറുമായുള്ള സമിതിയാണ് ഫാമിലി ഡവലപ്മെന്റെ കൗൺസിലിന് നേ തൃത്വം നൽകുന്നത്.
ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.