ഗൾഫ് കമ്മിറ്റി

ജാതി മത ചിന്തകൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി 12 വർഷക്കാലമായി ഈ സംഘടന പൊന്നാനിയുടെ പൊതു മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്നു.

പൊന്നാനി കേന്ദ്രമാക്കി GCC രാജ്യങ്ങളായ യു എ ഇ , കുവൈറ്റ് , ഖത്തർ , ഒമാൻ , സൗദ്യ അറേബ്യ, ബഹറൈൻ എന്നിവിടങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.


യു എ ഇ: അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിങ്ങനെ ഏഴ് സ്വതന്ത്ര എമിറേറ്റുകളുടെ ഫെഡറേഷനാണ് യുനൈറ്റഡ് അറബ് എമിറേറ്റ് (യു എ ഇ). അബുദാബി തലസ്ഥാനമായുള്ള ഈ അറബ് രാജ്യം ഇന്ന് കാണുന്ന പുരോഗതി പ്രാപിച്ചത് രാഷ്ട്ര ശില്പി ബഹുമാന്യനായ ശൈഖ് സായിദ് ബ്നു സുൽത്താൻ അൽ നഹ്യാന്റെ അശ്രാന്ത പരിശ്രമം കൊണ്ടാണ്.

യു എ ഇയിലെ പൊന്നാനിക്കാരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ PCWF വഴി ചെയ്തുവരുന്നുണ്ട്. വിവിധ എമിറേറ്റ്സ് കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രധാന ഭാരവാഹികളിൽ നിന്നും നിർദേശിക്കപ്പെടുന്ന നാലോ അഞ്ചോ പേരുൾക്കൊള്ളുന്നതാണ് യു എ ഇസെൻട്രൽ കമ്മിറ്റി.

രാജ്യത്തിന്റെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് സാധ്യമായ സേവനങ്ങളെല്ലാം നടപ്പിലാക്കുന്നുണ്ട്. PCWF നാട്ടിൽ നിലവിൽ വന്ന് ഒരു വർഷം പിന്നിട്ടയുടനെ തന്നെ യു എ ഇ ഘടകവും രൂപീകൃതമായി. പ്രവാസലോകത്ത് ആദ്യം നിലവിൽവന്ന ഘടകവും ഇതു തന്നെയാണ്.

പ്രവാസി ഇന്ത്യക്കാരിൽ പകുതിപേരും മലയാളികളായിട്ടുള്ള ഒരു രാജ്യമാണ് കുവൈത്ത്. കടൽതീരത്തെ കോട്ട് എന്നർഥം വരുന്ന അറബി പദത്തിൽ നിന്നുമാണ് കുവൈത്ത് എന്ന പേര് ലഭിച്ചത്. വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ കൊച്ചു രാജ്യം പേർഷ്യൻ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. അശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബി അസ്വബാഹ് അവർകളാണ് രാജ്യത്തിന്റെ ഭരണാധിപൻ

കുവൈത്തിലെ പൊന്നാനിക്കാരിൽ ഏറെയും തദ്ദേശീയരുടെ വീടുകളിൽ ഡ്രൈവർമാരായും ം, പാചകക്കാരായും ജോലി ചെയ്യുന്നവരാണ്. 2014 ഒക്ടോബർ 4-ാം തിയതിയാണ് PCWF കുവൈത്തിൽ രൂപംകൊള്ളുന്നത്. ബലിപെരുന്നാൾ ദിനത്തിൽ താജ് റസ്റ്റോറന്റിൽ സംഘടിപ്പിച്ച പൊന്നാനി സംഗമ വേദിയിൽവെച്ച് രൂപീകരിച്ച കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റായി മൊയ്തീൻ തൈക്കോണ്ടയും ജനറൽ സെക്രട്ടറിയായി സക്കരിയ്യയും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ ഇപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരവാസമാക്കിയവരാണ്. ഏറെ ആശങ്കയോടെയാണ് സംഘടന കുവൈത്തിൽ രൂപീകരിച്ച തെങ്കിലും കുറഞ്ഞകാലംകൊണ്ട് തന്നെ ഏറെ പ്രശംസനീയ പ്രവർത്തനങ്ങൾ നടത്തി നാട്ടുകാർക്കിടയിൽ സ്വീകാര്യതയുള്ള കൂട്ടായ്മയായിമാറി. പല പ്രമുഖരും തുടക്കത്തിൽ മാറിനിന്ന് വീക്ഷിക്കുകയായിരുന്നു. കാരണം നേരത്തെയുണ്ടായിരുന്ന കുവൈത്ത് പൊന്നാനി മുസ്ലിം ജമാഅത്ത് എന്ന കൂട്ടായ്മ ഇല്ലാതെയായിപ്പോയതിലുള്ള നിരാശയും പ്രതിഷേധവും കൊണ്ടായിരുന്നു അത്.

1979 ജനുവരി മാസത്തിൽ രൂപീകൃതമായ കുവൈത്ത് പൊന്നാനി മുസ്ലിം ജമാഅത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി കെ കെ ഹംസ നിലവിൽ PCWF ഉപദേശക സമിതി ചെയർമാനാണ്. പ്രസിഡന്റായിരുന്ന മച്ചിങ്ങൽ യൂസഫ് ഇപ്പോൾ കുവൈത്തിലില്ല. ട്രഷററായിരുന്ന കുവൈറ്റ് അസീസ് മരണപ്പെട്ടുപോയി. പൊന്നാനി മുസ്ലിം ജുമാഅത്തിന്റെ മുന്നണി പോരാളിയായിരുന്ന എം പി തങ്ങൾ, സി അബ്ദുൾ ഹമീദ് എന്നിവരെല്ലാം ജഇണഎന്റെ നിലവിലുള്ള കമ്മിറ്റിയിൽ ഉപദേശക സമിതി അംഗങ്ങളാണ്. ഇവരെല്ലാം നാടിന്റെ പുരോഗതിക്കായി ഒട്ടേറെ സേവനങ്ങൾ നടത്തിയവരാണ്. ചില അനിവാര്യ സാഹചര്യ ങ്ങളാൽ 1991ൽ ഇൗ കൂട്ടായ്മ പിരിച്ചുവിടുകയായിരുന്നു. അതിനുശേഷം 2014 വരെ കുവൈത്തിലെ പൊന്നാനിക്കാർക്ക് ഒത്തൊരുമിച്ചുകൂടാൻ ആ വേദി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇൗ വിടവ് നികത്തിക്കൊണ്ടാണ് ജഇണഎ കുവൈത്തിൽ വേരുറപ്പിച്ചത്. അഞ്ചുവർഷംകൊണ്ട് അഭിമാനകരമായ ഒട്ടേറെ സേവനപ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. ചിട്ടയോടുകൂടിയുള്ള പ്രവർത്തനമികവുകൊണ്ട് ബഹുദൂരം മുന്നിലെത്താൻ ഈ ഘടകത്തിന് സാധിച്ചു.

സൗദി , യു എ ഇ, യമൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പശ്ചിമേഷ്യയിലെ പുരാതന രാജ്യമാണ് സുൽത്താനേറ്റ് ഒമാൻ. ബാബ എന്ന് സർവ്വരും വിളിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദ് എന്ന ഭരണാധികാരിയുടെ കീഴിൽ നാടും പ്രജകളും ഏറെ സുരക്ഷിതരാണ്. 1970 ജൂലൈ 23ന് ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ സുൽത്താൻ ഖാബൂസിന് വയസ്സ് 30 പ്രായം. ശൂന്യതയിൽ നിന്നും ഇന്ന് കാണുന്ന പുരോഗതിയിലേക്ക് ഒമാനെ എത്തിക്കുന്നതിൽ സുൽത്താൻ കാണിച്ച ഇച്ഛാശക്തി അത്ഭുതകരമാണ്. മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമയുടെ അരുമശിഷ്യനാണ്. ഇദ്ദേഹം പൂനയിൽ ഏറെ കാലം വിദ്യാഭ്യാസത്തിനായി ചിലവിട്ടിട്ടുണ്ട്. സുൽത്താന്റെ ജന്മദിനമായ നവംബർ 18നാണ് രാജ്യം സ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നാമധേയത്തിൽ പുരസ്കാരം നൽകി ഇന്ത്യ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കാർഷികപരമായും വ്യാപാരപരമായും ഏറെ വളർച്ച നേടിയ ഈ രാജ്യത്ത് പ്രവാസികളായ ഇന്ത്യക്കാർക്ക് പിറന്ന നാടിന്റെ അനുഭൂതിയാണ് ലഭിക്കുന്നത്.

2017 മാർച്ചിലാണ് ഒമാനിലേക്ക് PCWF പ്രവർത്തനം വ്യാപിക്കുന്നത്. അൽഫൈലാഖ് റസ്റ്റോറന്റിൽവെച്ച് നടന്ന അംഗത്വ വിതരണ ക്യാമ്പയിനോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നാട്ടിലെ അശരണർക്കും ഒമാനിലെ നാട്ടുകാർക്കും നിരവധി സ്തുത്യർഹ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പ്രകൃതിവാതകത്താൽ ഏറെ സമ്പന്നമായ പശ്ചിമേഷ്യയിലെ കൊച്ചു രാജ്യമാണ് ഖത്തർ. വിസ്തൃതിയിലും ജനസംഖ്യയിലും ചെറിയ രാജ്യമാണെങ്കിലും വികസനത്തിലും പുരോഗതിയിലും ഏറെ മുന്നിലാണ്. തലസ്ഥാന നഗരി ദോഹയാണ്. അമീർ തമീം ബിൻ അഹ്മദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണത്തിൻ കീഴിൽ രാജ്യം ഏറെ സമ്പന്നമായി മാറിയിട്ടുണ്ട്. ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്. അതിൽതന്നെ എഴുപത് ശതമാനത്തോളം മലയാളികളാണ്.

2016ലാണ് ഖത്തറിൽ PCWF അരങ്ങേറ്റം കുറിക്കുന്നത്. പ്രവർത്തനമികവ് ഏറെയൊന്നും പറയാനില്ലെങ്കിലും പരിധിക്കുള്ളിൽ നിന്നുകൊണ്ട് കഴിയുന്നത്ര പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സഊദി നാഷണൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
മാമദ് ജിദ്ദ (മുഖ്യ രക്ഷാധികാരി)
അഷ്റഫ് നൈതല്ലൂർ (രക്ഷാധികാരി)
അഷ്റഫ് കെ ജിദ്ദ (പ്രസിഡന്റ്)
ബി ഫസൽ പൊന്നാനി അൽ ഖസീം (ജനറൽസെക്രട്ടറി)
സലീം കളക്കര, റിയാദ് (ട്രഷറർ)
ബിജു ദേവസ്യ, ദമാം (വൈ: പ്രസിഡന്റ്)
ഷെമീർ മേഗ, റിയാദ് (വൈ: പ്രസിഡന്റ്)
അബ്ദുൽ വാഹിദ് , റിയാദ് ( ജോ:സെക്രട്ടറി)
ബാതുഷ പി പി, മദീന (ജോ: സെക്രട്ടറി)

പി സി ഡബ്ലിയു എഫ് ബഹ്റൈൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
പ്രധാന ഭാരവാഹികളായി;
ഹസ്സൻ വി എം മുഹമ്മദ്‌ പുതുപൊന്നാനി (പ്രസിഡന്റ്)
ഫസൽ പി കടവ് (ജനറൽസെക്രട്ടറി)
സദാനന്ദൻ കണ്ണത്ത് (ട്രഷറർ)
അബ്ദുറഹ്മാൻ പി ടി പുതുപൊന്നാനി,
നസീർ പി എം കാഞിരമുക്ക് (വൈസ് പ്രസിഡന്റ് )
വിനീത് കട്ടയാട്ട്,
സൈനുദ്ദീൻ സി പുതുപൊന്നാനി (സെക്രട്ടറി )
എന്നിവരെ തെരഞ്ഞെടുത്തു.

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350