പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വേണ്ടി നേതൃ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പത്ര പ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ക്ലാസിന് നേതൃത്വം നൽകി. സംഘടനാ പ്രവർത്തനങ്ങളുടെ കാലിക പ്രസക്തി, എങ്ങനെ നല്ല സംഘാടകരാകാം എന്ന വിഷയത്തിൽ വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. ചെറുപ്രായത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം, പ്രവർത്തന രംഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്ക് വെക്കുകയും, സംഘടനാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകുവാൻ എല്ലാവരെയും ഉൽബോധിപ്പിക്കുകയും ചെയ്തു. ദമാം തറവാട് റസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇക്ബാൽ വെളിയങ്കോട് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം രക്ഷാധികാരി അഷ്റഫ് നെയ്തല്ലൂർ കൈമാറി പ്രസിഡന്റ് ഷമീർ എൻ. പി, വൈസ് പ്രസിഡന്റ് ഹംസ കോയ, വനിതാ വിഭാഗം സെക്രട്ടറി ആഷ്ന ഫാത്തിമ, ആയിഷ മെഹ്റിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും, ട്രഷറർ ഫഹദ് ബിൻ ഖാലിദ് നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വേണ്ടി നേതൃ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പത്ര പ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ക്ലാസിന് നേതൃത്വം നൽകി. സംഘടനാ പ്രവർത്തനങ്ങളുടെ കാലിക പ്രസക്തി, എങ്ങനെ നല്ല സംഘാടകരാകാം എന്ന വിഷയത്തിൽ വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. ചെറുപ്രായത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം, പ്രവർത്തന രംഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്ക് വെക്കുകയും, സംഘടനാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകുവാൻ എല്ലാവരെയും ഉൽബോധിപ്പിക്കുകയും ചെയ്തു. ദമാം തറവാട് റസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇക്ബാൽ വെളിയങ്കോട് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം രക്ഷാധികാരി അഷ്റഫ് നെയ്തല്ലൂർ കൈമാറി പ്രസിഡന്റ് ഷമീർ എൻ. പി, വൈസ് പ്രസിഡന്റ് ഹംസ കോയ, വനിതാ വിഭാഗം സെക്രട്ടറി ആഷ്ന ഫാത്തിമ, ആയിഷ മെഹ്റിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും, ട്രഷറർ ഫഹദ് ബിൻ ഖാലിദ് നന്ദിയും പറഞ്ഞു.