പൊന്നാനി: കഴിഞ്ഞ ദിവസം നമ്മിൽ നിന്ന് വിടപറഞ്ഞ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടും, സംഘടനയുടെ തുടക്കക്കാരിലൊരാളുമായ പി വി അബ്ദുൽ ഖാദർ ഹാജി ഒരു നാടിനെ സാംസ്ക്കാരിക പ്രഭാ കേന്ദ്രമാക്കാൻ മുന്നിൽ നടന്ന മഹാ മനുഷ്യനായിരുന്നുവെന്നും, ജീവിത വിശുദ്ധി കാത്ത് സൂക്ഷിച്ച ഈ നിഷ്കാമ കർമിയുടെ വിയോഗത്തിലൂടെ പൊന്നാനിക്ക് നഷ്ടമായത് ജീവ കാരുണ്യ മേഖലയിലെ പൊൻ പ്രഭയാണെന്നും അനുശോചന സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തി സംഘടനയുടെ സാരഥ്യം ഏറ്റെടുത്ത ഹാജി മരണം വരെ കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി നിറഞ്ഞു നിന്നു. ചുറ്റിലുമുള്ളവരുടെ കണ്ണീരൊപ്പാൻ പ്രായം വകവെക്കാതെ കാരണവരായി അവസാന സമയം വരെ കർമ്മ പഥത്തിൽ സക്രിയനായ ഹാജിയുടെ ഓർമ്മകൾ നില നിറുത്തുന്നതിന് ഉചിതമായ പദ്ധതി നടപ്പിലാക്കുമെന്ന് പി സി ഡബ്ലിയു എഫ് ഭാരവാഹികൾ അറിയിച്ചു. ബന്ധു മിത്രാതികൾ, സന്തത സഹചാരികൾ, പൗര പ്രമുഖർ, സ്വദേശത്തും വിദേശത്തുമുളള സംഘടന പ്രവർത്തകർ ഉൾപ്പെടെയുളളവർ ഓൺലൈനിൽ സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ പങ്കെടുത്തു. സി എസ് പൊന്നാനി അനുശോചന പ്രഭാഷണം നടത്തി. ഇബ്രാഹിം മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മഖ്ദൂം മുത്തുകോയ തങ്ങൾ, ഡോ: ഇബ്രാഹിം കുട്ടി, ടി വി അബ്ദുല്ല, സയ്യിദ് ഫൈസൽ ബാഫഖി, പി വി അബ്ദുറഹീം (ഒമാൻ ) ടി കെ ഇസ്മായിൽ, പി എം അബ്ദുട്ടി, ഹൈദരലി മാസ്റ്റർ, ഏട്ടൻ ശുകപുരം, പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഷാജി ഹനീഫ്, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ, അലി ഖാസിം, കുഞ്ഞിമുഹമ്മദ് കടവനാട്, അമീനുദ്ദീന്‍ (യു എസ്) ഹംസ റഹ് മാൻ (ബാംഗ്ലൂർ), ആബിദ് തങ്ങൾ (ഖത്തർ), മുഹമ്മദ് അനീഷ് (യു.എ.ഇ), അഷ്റഫ് യു (കുവൈറ്റ്), ഫഹദ് ബിന്‍ ഖാലിദ് (ഒമാൻ) അശ്റഫ് ദിലാറ (സഊദി), അബ്ദുറഹ്മാൻ പി ടി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, അബ്ദുല്ലതീഫ് കളക്കര നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: കഴിഞ്ഞ ദിവസം നമ്മിൽ നിന്ന് വിടപറഞ്ഞ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടും, സംഘടനയുടെ തുടക്കക്കാരിലൊരാളുമായ പി വി അബ്ദുൽ ഖാദർ ഹാജി ഒരു നാടിനെ സാംസ്ക്കാരിക പ്രഭാ കേന്ദ്രമാക്കാൻ മുന്നിൽ നടന്ന മഹാ മനുഷ്യനായിരുന്നുവെന്നും, ജീവിത വിശുദ്ധി കാത്ത് സൂക്ഷിച്ച ഈ നിഷ്കാമ കർമിയുടെ വിയോഗത്തിലൂടെ പൊന്നാനിക്ക് നഷ്ടമായത് ജീവ കാരുണ്യ മേഖലയിലെ പൊൻ പ്രഭയാണെന്നും അനുശോചന സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തി സംഘടനയുടെ സാരഥ്യം ഏറ്റെടുത്ത ഹാജി മരണം വരെ കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി നിറഞ്ഞു നിന്നു. ചുറ്റിലുമുള്ളവരുടെ കണ്ണീരൊപ്പാൻ പ്രായം വകവെക്കാതെ കാരണവരായി അവസാന സമയം വരെ കർമ്മ പഥത്തിൽ സക്രിയനായ ഹാജിയുടെ ഓർമ്മകൾ നില നിറുത്തുന്നതിന് ഉചിതമായ പദ്ധതി നടപ്പിലാക്കുമെന്ന് പി സി ഡബ്ലിയു എഫ് ഭാരവാഹികൾ അറിയിച്ചു. ബന്ധു മിത്രാതികൾ, സന്തത സഹചാരികൾ, പൗര പ്രമുഖർ, സ്വദേശത്തും വിദേശത്തുമുളള സംഘടന പ്രവർത്തകർ ഉൾപ്പെടെയുളളവർ ഓൺലൈനിൽ സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ പങ്കെടുത്തു. സി എസ് പൊന്നാനി അനുശോചന പ്രഭാഷണം നടത്തി. ഇബ്രാഹിം മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മഖ്ദൂം മുത്തുകോയ തങ്ങൾ, ഡോ: ഇബ്രാഹിം കുട്ടി, ടി വി അബ്ദുല്ല, സയ്യിദ് ഫൈസൽ ബാഫഖി, പി വി അബ്ദുറഹീം (ഒമാൻ ) ടി കെ ഇസ്മായിൽ, പി എം അബ്ദുട്ടി, ഹൈദരലി മാസ്റ്റർ, ഏട്ടൻ ശുകപുരം, പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഷാജി ഹനീഫ്, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ, അലി ഖാസിം, കുഞ്ഞിമുഹമ്മദ് കടവനാട്, അമീനുദ്ദീന്‍ (യു എസ്) ഹംസ റഹ് മാൻ (ബാംഗ്ലൂർ), ആബിദ് തങ്ങൾ (ഖത്തർ), മുഹമ്മദ് അനീഷ് (യു.എ.ഇ), അഷ്റഫ് യു (കുവൈറ്റ്), ഫഹദ് ബിന്‍ ഖാലിദ് (ഒമാൻ) അശ്റഫ് ദിലാറ (സഊദി), അബ്ദുറഹ്മാൻ പി ടി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, അബ്ദുല്ലതീഫ് കളക്കര നന്ദിയും പറഞ്ഞു.