PCWF വാർത്തകൾ

പെരുമ്പടപ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ കമ്മിറ്റി രൂപീകരിച്ചു. ഖദീജ മൂത്തേടത്തിന്റെ അധ്യക്ഷതയിൽ പാറ എ എം എൽ പി സ്കൂളിൽ നടന്ന വനിതാ സംഗമത്തിൽ വെച്ച് നിലവിലുണ്ടായിരുന്ന അഡ്ഹോക് കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചു. സി എസ് പൊന്നാനി ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രധാന ഭാരവാഹികളായി, ഖദീജ മൂത്തേടത്ത് ഖൈറുന്നിസ പാലപ്പെട്ടി ഷാജിത എം (കേന്ദ്ര പ്രതിനിധികൾ) ഫാത്തിമ മുജീബ് (പ്രസിഡന്റ്) ഷാഹിൻ ബാൻ ടി (സെക്രട്ടറി) വിജിത പ്രജിത്ത് കോടത്തൂർ (ട്രഷറർ) ഖദീജ മരക്കാരകത്ത് രാജി രാജൻ ജി കെ (വൈ: പ്രസിഡന്റുമാർ) ഖൗലത്ത് യഹിയ ഖാൻ, ബൽഖീസ് കെ (ജോ: സെക്രട്ടറിമാർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാമില ജലീൽ ഷമീമ അബ്ദുല്ല മുനീറ ഹംസു ഡോ: ശബ്നം ഷംല റഷീദ് ബിന്ദു കെ തസ്നി മോൾ ടി ഷാജിത കെ റജില എ റംല ഇല്ലത്ത് ജാനകി അപ്പു തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

തുടരുക...

മാറഞ്ചേരി : 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും , പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും പ്രചരണാർത്ഥം ഗാന്ധി ജയന്തി ദിനത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പനമ്പാട് സെന്ററിൽ നിന്നും ആരംഭിച്ച ജാഥക്ക് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ ഉഷ ഫ്ലാഗ് ഓഫ് ചെയ്തു . മാറഞ്ചേരി സെന്ററിൽ നടന്ന സമാപന യോഗം പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ റുബീന എം ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസറ്റർ, ഹൈദരലി മാസ്റ്റർ, ഇ പി രാജീവ്, അഷ്റഫ് മച്ചിങ്ങൽ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, അഷ്റഫ് പൂഛാമം, വാർഡ് മെമ്പർ നിഷാദ്, മുഹമ്മദ് അനീഷ് തുടങ്ങിയവർ സംസാരിച്ചു. സുബൈദ പോത്തനൂർ, എസ് ലത ടീച്ചർ, മുരളി മേലെപ്പാട്ട്, മുജീബ് കിസ്മത്ത്, ആരിഫ പി , ഖൈറുന്നിസ പാലപ്പെട്ടി, അസ്മാബി പി എ , സബീന ബാബു , സുനീറ എന്നിവർ ജാഥക്ക് നേതൃത്വം നല്‍കി.

തുടരുക...

ജിദ്ദ: 2024 ഒക്ടോബർ 18 വെള്ളിയാഴ്ച്ച സഊദി - ജിദ്ദയിൽ പൊന്നാനി സംഗമം നടത്താൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി അറേബ്യ നാഷണൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡൻ്റ ബിജു ദേവസ്സിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹിമാൻ കുട്ടി ഉൽഘാടനം ചെയ്തു. സി എസ് പൊന്നാനി സംഘടന പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു . ജിദ്ദയിൽ നിലവിലുളള അഡ്ഹോക് കമ്മിറ്റി ഭാരവാഹികളുമായി കൂടി ആലോചിച്ച് പൊന്നാനി സംഗമത്തിന്നാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖിനെ ചുമതലപ്പെടുത്തി . റിയാദ് ഘടകം പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രസിഡന്റ് അൻസാർ നൈതല്ലൂരും, ദമാം ഘടകം പ്രവർത്തനങ്ങൾ പ്രസിഡന്റ് എൻ പി ഷമീറും അവതരിപ്പിച്ചു. മാമദ് കെ , അഷ്റഫ് എൻ പി , സലീം കളക്കര, ബഷീർ ഷാ, ദർവേശ്, ഇബ്രാഹിം ബാദുഷ, മൊയ്തു മോൻ, റഫീഖ്, ആബിദ്, ഫസൽ മുഹമ്മദ്, അലിക്കുട്ടി, അസ്ലം കളക്കര, ഷമീർ മേഘ തുടങ്ങിയവർ ചര്‍ച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതവും ,ട്രഷറർ അൻസാർ നന്ദിയും പറഞ്ഞു.

തുടരുക...

പെരുമ്പടപ്പ് : പാറ എ എം എൽ പി സ്കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ സംഗമവും, സ്കൂൾ മുറ്റത്ത് പച്ചക്കറി തൈ നടലും സംഘടിപ്പിച്ചു. വനിതാ സംഗമം ഉദ്ഘാടനം കോഴിക്കോട് സർവ്വകലാശാല എം കോം റാങ്കുകാരി ടി തസ്നി മോളും, പച്ചക്കറി തൈ നടൽ സ്കൂൾ പ്രധാന അധ്യാപിക ഓമന ടീച്ചറും നിർവ്വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര ഉപാധ്യക്ഷ ഖദീജ മുത്തേടത്ത് അധ്യക്ഷത വഹിച്ചു. വനിതാ കേന്ദ്ര സെക്രട്ടറി ഖൈറുന്നിസ പാലപ്പെട്ടി സ്വാഗതം പറഞ്ഞു. ശാരദ ടീച്ചർ, അഷ്റഫ് മച്ചിങ്ങൽ, ഖൗലത്ത് യഹിയ ഖാൻ, അഷ്റഫ് ആലുങ്ങൽ, ഫാത്തിമ മുജീബ്, മുജീബ് കിസ്മത്ത്, ആരിഫ മാറഞ്ചേരി, മുഹമ്മദലി അയിരൂർ, വിജിത പ്രജിത്ത്, സബീന ബാബു തുടങ്ങിയവർ സംബന്ധിച്ചു. പി സി ഡബ്ല്യു എഫ് പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ കമ്മിറ്റിക്ക് രൂപം നല്‍കി. അംഗത്വ വിതരണവും നടന്നു. ജനറൽ സെക്രട്ടറി ഷാഹിൻ ബാൻ നന്ദി പറഞ്ഞു.

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീധന വിമുക്ത പൊന്നാനി താലൂക്ക് എന്ന ലക്ഷ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സ്ത്രീധന രഹിത വിവാഹ സംഗമങ്ങൾ സ്ത്രീകളുടെ മൂല്യം ഉയർത്തുന്ന മാതൃകാപരമായ പ്രവർത്തനമാണെന്ന് ഐമാക്, ബി എം സി മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. സല്ലാഖ് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ ഓണാഘോഷത്തിന്റെ ഭാഗമായി പി സി ഡബ്ല്യു എഫ്‌ ബഹ്‌റൈൻ കലാവേദി സംഘടിപ്പിച്ച ഓണോത്സവം 2024 ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന സ്ത്രീധന രഹിത വിവാഹ സംഗമം സ്ത്രീധന വിപത്തിനെതിരെ നടക്കുന്ന ശ്ലാഘനീയ പ്രവർത്തനമാണെന്നും, യുവ തലമുറയും ,പ്രവാസി സമൂഹവും സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങണമെന്ന് സിനിമാ താരം പ്രകാശ് വടകര പറഞ്ഞു. പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ ഷിഹാബ് വെളിയങ്കോട് സ്വാഗതം പറഞ്ഞു. സിനിമാ താരം ജയ മേനോൻ മുഖ്യാതിഥിയായിരുന്നു. ലൈറ്റ്സ് ഓഫ് കൈൻഡ് സ്ഥാപകൻ സെയ്ത് ഹനീഫ, റസാഖ് ബാബു വല്ലപ്പുഴ എന്നിവർ ആശംസകൾ നേർന്നു. പൂക്കള മത്സരം, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ്, സഹൃദയ നാടൻ പാട്ട്, കോൽക്കളി, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവക്ക്‌ പ്രോഗ്രാം കൺവീനർ ഹസൻ വി എം മുഹമ്മദ്‌, ട്രഷറർ പി ടി അബ്ദുറഹ്മാൻ, ജസ്‌നി സെയ്ത്, ലൈല റഹ്മാൻ , സിത്താര നബീൽ, സ്നേഹ ശ്രീജിത്ത്, ധന്യ പ്രജോഷ് എന്നിവർ നേതൃത്വം നൽകി . വടംവലി, ഷൂട്ടൗട്ട്, ഉറിയടി, നീന്തൽ മത്സരം എന്നിവക്ക് ഷമീർ ലുലു, അൻവർ, വിഎം ഷറഫ്, നബീൽ, മുസ്തഫ, റയാൻ സെയ്ത് എന്നിവർ നിയന്ത്രിച്ചു. ഓൺലൈനിൽ നടത്തിയ ഓണപ്പാട്ട്, നാടൻ പാട്ട്, മലയാളി മങ്ക, ക്യൂട്ട് ബേബി , മലയാളി കപ്പിൾസ് എന്നീ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി, കലാവേദി കൺവീനർ നസീർ പൊന്നാനി, പ്രോഗ്രാം വൈസ് ചെയർമാൻ ഫിറോസ്‌ വെളിയങ്കോട്, വനിതാ വിംഗ് രക്ഷാധികാരി സമീറ സിദ്ധിക്ക് എന്നിവർ ചേർന്ന് നൽകി. പ്രോഗ്രാം കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദി പറഞ്ഞു.

തുടരുക...

മാറഞ്ചേരി: 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും വിജയത്തിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സ്വാഗത സംഘം കൺവെൻഷൻ ചേർന്നു. മാറഞ്ചേരി സ്വാഗത സംഘം ഓഫീസിനടുത്തുളള ഹാളിൽ നടന്ന ചടങ്ങ് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം ഒ സി സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ബ്രോഷർ പ്രകാശനം അഡ്വ: കെ എ ബക്കർ നിർവ്വഹിച്ചു. ആദ്യ തുക നൽകി ഫണ്ട് ഉദ്ഘാടനം ബീക്കുട്ടി ടീച്ചർ, എസ് ലത ടീച്ചർ എന്നിവർ നിർവ്വഹിച്ചു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി മുൻസിപ്പൽ/ പഞ്ചായത്ത് ഭാരവാഹികൾ ബ്രോഷറും, രസിപ്റ്റ് ബുക്കും ഏറ്റുവാങ്ങി. സി വി മുഹമ്മദ് നവാസ്, ഇ പി രാജീവ്, ബീക്കുട്ടി ടീച്ചർ, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ലത ടീച്ചർ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് തുടങ്ങിയവർ സംബന്ധിച്ചു. സാംസ്കാരിക വിഭാഗം കൺവീനർ ബക്കർ മാറഞ്ചേരിയുടെ ഗസൽ ആലാപനത്തോടെ കൺവെൻഷൻ സമാപിച്ചു. കൺവീനർ ആരിഫ പി നന്ദി പറഞ്ഞു.

തുടരുക...

തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായുളള സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം തവനൂർ പഞ്ചായത്തിലെ മാത്തൂരിൽ പൊന്നാനി മഖ്ദൂം എം പി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നിലവിൽ പൊന്നാനി ചന്തപ്പടിയിലും, കാലടി പഞ്ചായത്തിലെ പോത്തനൂരിലും തയ്യൽ പരിശീലന കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മൂന്നാമത്തെ യൂണിറ്റാണ് മാത്തൂരിൽ ആരംഭിച്ചിട്ടുളളത്. തൂമ്പിൽ കുഞ്ഞു മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് തല അംഗത്വ വിതരണോദ്ഘാടനം മൂച്ചിക്കൽ സുലൈമാൻ ഹാജിക്ക് നൽകി മുത്തു കോയ തങ്ങൾ നിർവ്വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാപ്പുട്ടി, പി. എം. അബ്ദുട്ടി, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ, ആരിഫ പി, അഷ്റഫ് ദിലാറ, തൂമ്പിൽ കുഞ്ഞുട്ടി ഹാജി, റാഫി, സബീന ബാബു, ഹസീന പി. ടി.അൻവർ, റഫീഖത്, റമീഷ ആർ. വി. തുടങ്ങിയവർ സംബന്ധിച്ചു. ജി മുഹമ്മദ് സിദ്ദീഖ് സ്വാഗതവും, റമീഷ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: മുൻസിപ്പൽ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് കമ്മിറ്റികളിലെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി വനിതാ സംഗമവും, സ്വാശ്രയ തൊഴിൽ സംരംഭത്തിൻറ ഭാഗമായി ചന്തപ്പടിയിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഏഴാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. പളളപ്രം ഉറൂബ് നഗർ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്, ഇംഗ്ലീഷ് പ്രസംഗത്തിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ പൊന്നാനി എം ഇ എസ് കോളേജ് ജിയോളജി ബിരുദ വിദ്യാര്‍ത്ഥിനി സഫാന മൊയ്തുണ്ണി ഉദ്ഘാടന ചെയ്തു. "വനിതകളും തൊഴിൽ സാധ്യതകളും " എന്ന വിഷയത്തിൽ സി എസ് പൊന്നാനി ക്ലാസെടുത്തു. 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങുന്നതിനും സംഗമം തീരുമാനിച്ചു. ഇത് വരെ പഠിച്ചിറങ്ങിയവർക്കെല്ലാം സ്വയം തൊഴിൽ കണ്ടെത്തുന്നതിനുളള പദ്ധതികൾ ആസൂത്രണം ചെയ്തു. പ്രസിഡന്റ് റംല കെ പി അധ്യക്ഷത വഹിച്ചു. സഫാനക്ക് പി സി ഡബ്ല്യു എഫ് അംഗത്വം ബീക്കുട്ടി ടീച്ചർ നൽകി. സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ എന്നിവർ സംസാരിച്ചു. പി എം അബ്ദുട്ടി, എൻ ഖലീൽ റഹ്മാൻ,ബീവി (കൗൺസിലർ) സുലൈഖ, സോഫിയ തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സബീന ബാബു സ്വാഗതവും, ട്രഷറർ മിനി കടവനാട് നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി : സ്ത്രീ സമൂഹത്തിൻറ ഉന്നതിക്കായ് പഞ്ചായത്ത് തലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഹാളിൽ ചേര്‍ന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ സംഗമം തീരുമാനിച്ചു. ഇംഗ്ലീഷ് കവിതയിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ശബ്ന ഷറിൻ സംഗമം ഉദ്ഘാടനം ചെയ്തു. ജാസ്മിൻ ആരിഫ് അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ സുഹ്റ ഉസ്മാൻ, സുലൈഖ റസാഖ് ആശംസകൾ നേർന്നു. സി വി മുഹമ്മദ് നവാസ്, ഇ ഹൈദരലി മാസ്റ്റർ, എം ടി നജീബ്, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംസാരിച്ചു. ശബ്ന ഷെറിന് പി സി ഡബ്ല്യു എഫ് അംഗത്വം എസ് ലത ടീച്ചർ നൽകി. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി; ആരിഫ പി (പ്രസിഡന്റ്) ഷീജ കെ (സെക്രട്ടറി) ജാസ്മിൻ ആരിഫ് (ട്രഷറർ) ജാനകി ദേവി ടീച്ചർ, ആയിശ കെ (വൈ: പ്രസിഡന്റ്) സുനീറ പി , കോമള ദാസ് (ജോ: സെക്രട്ടറി) ആരിഫ പി സ്വാഗതവും, ഷീജ കെ നന്ദിയും പറഞ്ഞു.

തുടരുക...

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ- സലാല കമ്മിറ്റി അഞ്ചാം വാർഷികാഘോഷത്തിൻറ ഭാഗമായി പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിന്നായി ടോപ്പാസ് റസ്റ്റോറന്റിൽ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു. വൈ: പ്രസിഡണ്ട് അരുൺ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ: സമീർ ആലത്ത് ഉദ്ഘാടനം ചെയ്തു. റാസ് പാലക്കൽ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. അൽസാഹിർ മെഡിക്കൽ ഗ്രൂപ്പുമായുള്ള പ്രിവിലേജ് കാർഡ് സംബന്ധിച്ച് ജൈസൽ വിശദീകരിച്ചു. വനിതാ കമ്മിറ്റി റിപ്പോർട്ട് വനിതാ ഘടകം സെക്രട്ടറി റിൻസില റാസ് അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളുടെ ചർച്ചയ്ക്ക് ഷെമീല ഇബ്രാഹിം കുട്ടി, സ്നേഹ ഹരീഷ്, ബേബി സുശാന്ത്, മുസ്തഫ ബലദിയ, ശിഹാബ് മാറഞ്ചേരി, മുജീബ് പൊന്നാനി, ഖലീൽ റഹ്മാൻ,എന്നിവർ നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിക്ക് ആശംസകൾ നേർന്നു പൊന്നോണം പൊന്നാനി 2024 സ്വാഗത സംഘം ഭാരവാഹികൾ *രക്ഷാധികാരികൾ* ഇബ്രാഹിംകുട്ടി ഡോ. സമീർ ആലത്ത് അജിത് കുമാർ കബീർ കാളിയാരകത്ത് *ചെയർമാൻ* അരുൺ കുമാർ *വൈസ് ചെയർമാൻ* മുസ്തഫ ബലദിയ മണിപള്ളിക്കര *കൺവീനർ* ജൈസൽ *ജോയിൻ കൺവീനർ* ഗഫൂർ ബദർസമ മുജീബ് പൊന്നാനി *ഫിനാൻസ് കൺവീനർ* - ബേബി സുശാന്ത് *ഫുഡ് കമ്മിറ്റി* കൺവീനർ ശിഹാബ് മാറഞ്ചേരി ജോ: കൺവീനർ മുസ്തഫ ജയരാജൻ സ്നേഹ ഹരീഷ് *എന്റർടൈമെന്റ് കമ്മിറ്റി* കൺവീനർ ഇർഫാൻ ഖലീൽ ജോയിൻ കൺവീനർ അഷ്‌ഫാക്ക് ലിജിത്ത് *മീഡിയ രജിസ്രേഷൻ* കൺവീനർ നൗഷാദ് ഗുരിക്കൽ ജോയിൻ കൺവീനർ റെനീഷ് കെ പി അബൂബക്കർ *കുട്ടികളുടെ കലാപരിപാടികൾക്ക് നേതൃത്വം നൽകുന്നവർ;* മുഹ്സിന അഷ്‌ഫാക്ക് ഷാനിമ ഫിറോസ് സെലീല റാഫി ധനുഷ വിപിൻ സലാലയിലെ മുഴുവൻ പൊന്നാനി താലൂക്ക് നിവാസികളും പരിപാടിയുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു . ഫിറോസ് അലി നന്ദി പറഞ്ഞു

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ഓണോത്സവം 2024 നോട് അനുബന്ധിച്ചു ഓൺലൈനിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു വിജയികൾ; ഓണപ്പാട്ട് സീനിയർ വിഭാഗം: വിശ്വ സുകേഷ് ഓണപ്പാട്ട് ജൂനിയർ വിഭാഗം: ഫാത്തിമ അനസ്, ശ്രീനിധി വിനോജ് , ശ്രീധ്വനി വിനോജ് നാടൻ പാട്ട്: കൃഷ്ണൻകുട്ടി മലയാളി മങ്ക: സാന്ത്വന അരുൺ കേരള ശ്രീമാൻ കപ്പിൾ: ശ്രീജിത്ത്‌, കാർത്തിക. ക്യൂട്ട് ബേബീസ്: ഹൈറാ ശരീഫ്, ആദം നിഹാൽ, മിഥിക മിഥുൻ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് (സെപ്തംബർ 27 ) വെളളി സല്ലാഖ്‌ ബീച്ച് ബേ റിസോർട്ടിൽ വെച്ചു നടക്കുന്ന ഓണോത്സവം 2024 ചടങ്ങിൽ വെച്ച് പ്രശസ്‌ത സിനിമാ താരം ജയ മേനോൻ നൽകുന്നതാണ്. പ്രഖ്യാപന ചടങ്ങിൽ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരി, വനിതാ വിഭാഗം സെക്രട്ടറി ജസ്‌നി സെയ്ത്, പ്രോഗ്രാം ചെയർമാൻ ശിഹാബ് വെളിയങ്കോട്, കൺവീനർ ഹസൻ വിഎം മുഹമ്മദ്‌, കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത്, ഫിറോസ് വെളിയംകോട് എന്നിവർ സംബന്ധിച്ചു.

തുടരുക...

റിയാദ്: സൗദി - റിയാദ് ഘടകം രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ ജനറൽ ബോഡി മീറ്റിംഗ് എക്സിറ്റ് 18 ലുള്ള സഫ്‌വാ ഇസ്തിറായിൽ വെച്ച് വിപുലമായിരീതിയിൽ സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, വിടപറഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തിയുമാണ് യോഗം ആരംഭിച്ചത്. മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ സലിം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു പി സി ഡബ്ല്യു എഫിൻറ സാമൂഹ്യ സേവനങ്ങളെ സംബന്ധിച്ചും റിയാദിലെ പൊന്നാനി താലൂക് നിവാസികൾക്കിടയിൽ സംഘടന കുറഞ്ഞ കാലത്തിനിടയിൽ നേടിയ സ്വീകാര്യതയെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. പ്രശസ്ത ബിസ്സിനെസ്സ് കോച്ചും, ട്രെയ്നറുമായ ഫസൽ റഹ്‌മാൻ , മുഖ്യാതിഥിതിയായിരുന്നു. ഓരോ വ്യക്തികളും അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്തിന്റെ പ്രസക്തിയെ കുറിച്ച് അദ്ധേഹം വിശദമായി സംസാരിച്ചു. പ്രസിഡന്റ് അൻസാർ നൈതല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖം പറഞ്ഞു. റിയാദിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്യൂലൻസറും, പി സി ഡബ്ല്യു എഫ് വനിതാ പ്രവർത്തകസമിതി അംഗവുമായ സാബിറ ലബീബ് സംഘടനയെ പരിചയപ്പെടുത്തി. ഫസലു കൊട്ടിലുങ്ങലിന്റെ “കാലിക പ്രസക്തമായ അഭിനിവേഷം” എന്ന കവിതയോടെ തുടങ്ങിയ സാംസ്കാരിക സദസ്സിൽ വനിതാ ഘടകം പ്രസിഡന്റ് സമീറ ഷമീർ സ്വാഗതവും ,സെക്രട്ടറി ഫാജിസ് പി നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സുഹൈൽ മഖ്ദൂമും , സാമ്പത്തിക റിപ്പോർട്ട് ഷമീർ മേഘയും ,ജനസേവന വിഭാഗം റിപ്പോർട്ട് അബ്ദുൽ റസാഖ് പുറങ്ങും അവതരിപ്പിച്ചു. ജനസേവന വിഭാഗം അംഗങ്ങൾക്കു വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന “സാന്ത്വനം” പദ്ധതി എം എ ഖാദർ അവതരിപ്പിച്ചു, പദ്ധതിയുടെ ലോഗോ പ്രകാശനം കബീർ കാടൻസ് അഷ്‌കർ വി ക്ക് നൽകി നിർവ്വഹിച്ചു. രക്ഷാധികാരികളായ; ഷംസു പൊന്നാനി , കെ ടി അബൂബക്കർ, ബക്കർ കിളിയിൽ, ഐ ടി ചെയർമാൻ സംറൂദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അംഗങ്ങളുടെ നോർക്ക പ്രവാസിക്ഷേമ രെജിസ്ട്രേഷനു ആഷിഫ് മുഹമ്മദ് , ഫസ്‌ലു കൊട്ടിലുങ്ങൽ എന്നിവർ നേതൃത്വം നൽകി. അഥിതികൾക്കുള്ള മൊമെന്റോ വിതരണം മീഡിയ ചെയർമാൻ മുജീബ് ചങ്ങരംകുളം , അൽത്താഫ് കളക്കര ,ആഷിഫ് മുഹമ്മദ് എന്നിവർ ചേർന്ന് നൽകി. പങ്കെടുത്തവർക്കെല്ലാം വനിതാ ഘടകം ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധതരം നാടൻ പലഹാരങ്ങൾ വിതരണം ചെയ്തു . വിവിധ കലാ കായിക പരിപാടികൾക്ക് അൻവർ ഷാ, മുഫാഷിർ , രമേശ്‌, എന്നിവർ നേതൃത്വം നൽകി.

തുടരുക...

സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് അംഗത്വ വിതരണത്തിലേക്കും, സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനത്തിലേക്കും നിങ്ങളെ ക്ഷണിക്കുന്നു.... തൊഴിലന്വേഷകരെ തൊഴിൽ ദാദാക്കളാക്കുക എന്ന ലക്ഷ്യത്തിൽ ഉപജീവനത്തിൻറയും അതി ജീവനത്തിൻറയും വഴിയിൽ തൊഴിൽ തേടി അലയുന്നവർക്ക് സമാശ്വാസം നൽകുന്ന പദ്ധതിയായാണ് സ്വാശ്രയ തൊഴിൽ സംരംഭം. അധ്വാന ശീലം വളർത്തി സ്വന്തം കാലിൽ നിൽക്കാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്ന മഹത്തായ ലഷ്യമാണ് ഇതിന് പിന്നിലുള്ളത്. പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് ആവശ്യമായ തൊഴിലുകളിൽ പ്രാവീണ്യം നൽകി വരുന്ന പദ്ധതിയാണിത്. സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ തവനൂർ പഞ്ചായത്തിലെ മാത്തൂരിൽ പുതുതായി ആരംഭിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിൻറ ഉദ്ഘാടനവും, PCWF അംഗത്വ വിതരണ കാംപയിൻ പഞ്ചായത്ത് തല ഉദ്ഘാടനവും 2024 സെപ്തംബർ 27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് മാത്തൂർ മദ്രസ്സക്ക് മുൻവശമുളള കെട്ടിടത്തിൽ വെച്ച് നടക്കുകയാണ്.... ഏവരെയും മഹത്തായ ചടങ്ങിലേക്ക് സവിനയം ക്ഷണിക്കുന്നു.....സ്വാഗതം ചെയ്യുന്നു. തയ്യൽ പരിശീലനത്തിന് ചേരാൻ താത്പര്യമുളളവർ 91 98461 26332,91 96059 30441 ഈ നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്. 1/10/2024 മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ് PCWF തവനൂർ പഞ്ചായത്ത് കമ്മിറ്റി

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ റിയാദ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ 94 മത് ദേശിയദിനാഘോഷം സംഘടിപ്പിച്ചു. ഒലയ പാർക്കിൽ നടന്ന ചടങ്ങിൽ കുട്ടികളും വനിതകളും ഉൾപ്പെടെയുളളവർ ദേശിയദിന പരേഡ് നടത്തി. വനിതാ ഘടകം പ്രസിഡന്റ് സമീറ ഷമീർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ ടി അബൂബക്കർ കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യ രക്ഷാധികാരി സലിം കളക്കര , എം എ ഖാദർ എന്നിവർ ദേശീയദിന സന്ദേശം നൽകി. ജനറൽ കമ്മിറ്റി ഭാരവാഹികളായ അൻസാർ നൈതല്ലൂർ , കബീർ കാടൻസ് ,ഷമീർ മേഘ,അസ്‌ലം കളക്കര, സുഹൈൽ മഖ്ദൂം, ഫാജിസ് , മുജീബ് ചങ്ങരംകുളം ,സംറൂദ് ,അൽത്താഫ് ,ആഷിഫ് മുഹമ്മദ് , സാബിറ ലബീബ്, അലി പി, ലബീബ് മാറഞ്ചേരി, ഹകീം പുഴമ്പ്രം എന്നിവർ സംബന്ധിച്ചു. വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി റസ സുഹൈൽ സ്വാഗതവും, ലംഹ ലബീബ് നന്ദിയും പറഞ്ഞു.

തുടരുക...

ദമാം : സഊദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷവും, പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷവും വിവിധ പരിപാടികളോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കമ്മിറ്റി സംഘടിപ്പിച്ചു. ഖത്തീഫ് അൽ യൂസഫ് റിസോർട്ടിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പൊന്നാനി താലൂക്ക് നിവാസികൾ ഒത്ത് കൂടി ദേശീയ ദിനപരേഡും, നാഷണൽ ഡേ ഡാൻസ് പെർഫോമൻസും, ഓണ സദ്യയും, ഓണക്കളികളും, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്തമായ കലാ പരിപാടികളാലും ചടങ്ങ് ധന്യമാക്കി. ബ്രദേഴ്സ് ഗൾഫ് ഗേറ്റ് എം.ഡി ഷാജഹാൻ കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോടിന്റെ നേതൃത്വത്തിൽ വിവിധ സമിതികൾ പരിപാടികൾ നിയന്ത്രിച്ചു. വിവിധ ഗെയിമുകൾക്ക് അമീർ, ആസിഫ് പി ടി, ഫിറോസ്, അജ്മൽ, ജസീം എന്നിവർ നേതൃത്വം നൽകി കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ് , അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമ്മർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി ഫാത്തിമ ഉമ്മർ, ഫഹദ് ബിൻ ഖാലിദ് എന്നിവർ അവതാരകരായിരുന്നു. നാട്ടിൽ നിന്ന് സന്ദര്‍ശത്തിന് വന്ന എക്സിക്യൂട്ടീവ് മെമ്പർ ദീപകിന്റെ രക്ഷിതാക്കളായ നന്നമുക്കിലെ പഴയകാല പ്രവാസി കുമാരൻ, ഗീത ടീച്ചർ (റിട്ട: എച്ച്. എം, ജി.എസ് എ.ൽ.പി നന്നമുക്ക് ) അവരുടെ ഓണക്കാല ഓർമ്മകൾ പങ്കു വെച്ചു. ഹാരിസ് , ആബിദ് എന്നിവർ വളണ്ടിയർ വിഭാഗത്തിന് നേതൃത്വം നൽകി. സദ്യ, ഡിന്നർ എന്നിവ ഷാജഹാന്റെ നേതൃത്വത്തിൽ സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് തുടങ്ങിയവർ വിതരണം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, ഉമ്മർ കെവി, നഹാസ്, മുഹമ്മദ് അസ്‌ലം തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു ഷമീർ എൻ പി, ഖലീൽ റഹ്മാൻ, കൃഷ്ണജ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജോ: കൺവീനർ ഫൈസൽ ആർ വി യുടെ നന്ദിയോടെ പരിപാടികൾക്ക് സമാപ്തി കുറിച്ചു

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350