പൊന്നാനി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'ലഹരി വിമുക്ത പൊന്നാനി' എന്ന ശീർഷകത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു. വളർന്നു വരുന്ന വിദ്യാർഥി-യുവതലമുറയെ ഈ ഭവിഷ്യത്തിൽനിന്ന് രക്ഷിക്കാൻ ബോധപൂർവമായ ഇടപെടൽ വേണമെന്നും , യുവ സംഘടനകൾ ഈ ദൗത്യം ഏറ്റെടുത്ത് മാതൃക കാണിക്കണമെന്നും,ലഹരിക്കെതിരായ പൊതു ജനവികാരം ഉണ്ടായാൽ മാത്രമേ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ഓൺലൈനിൽ സംഘടിപ്പിച്ച വെബിനാർ പ്രസിഡന്റ് ഷഹീർ മേഘയുടെ അധ്യക്ഷതയിൽ പൊന്നാനി തീരദേശ സി ഐ മനോഹരൻ തച്ചമ്പത് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ എം വി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ ശാന്തി സമിതി പ്രസിഡന്റ് റഷീദ് ആനപ്പാറ, ഹംസ റഹ്മാൻ ബാംഗ്ലൂർ, ഡോ: അബ്ദുറഹ്മാൻ കുട്ടി (യു.എ.ഇ) രാജൻ തലക്കാട്ട്, മുനീറ ടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശഹീർ ഈശ്വര മംഗലം സ്വാഗതവും,ഉപാദ്ധ്യക്ഷ തഫ്സീറ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു
തുടരുക...പൊന്നാനി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'ലഹരി വിമുക്ത പൊന്നാനി' എന്ന ശീർഷകത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു. വളർന്നു വരുന്ന വിദ്യാർഥി-യുവതലമുറയെ ഈ ഭവിഷ്യത്തിൽനിന്ന് രക്ഷിക്കാൻ ബോധപൂർവമായ ഇടപെടൽ വേണമെന്നും , യുവ സംഘടനകൾ ഈ ദൗത്യം ഏറ്റെടുത്ത് മാതൃക കാണിക്കണമെന്നും,ലഹരിക്കെതിരായ പൊതു ജനവികാരം ഉണ്ടായാൽ മാത്രമേ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ഓൺലൈനിൽ സംഘടിപ്പിച്ച വെബിനാർ പ്രസിഡന്റ് ഷഹീർ മേഘയുടെ അധ്യക്ഷതയിൽ പൊന്നാനി തീരദേശ സി ഐ മനോഹരൻ തച്ചമ്പത് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ എം വി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ ശാന്തി സമിതി പ്രസിഡന്റ് റഷീദ് ആനപ്പാറ, ഹംസ റഹ്മാൻ ബാംഗ്ലൂർ, ഡോ: അബ്ദുറഹ്മാൻ കുട്ടി (യു.എ.ഇ) രാജൻ തലക്കാട്ട്, മുനീറ ടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശഹീർ ഈശ്വര മംഗലം സ്വാഗതവും,ഉപാദ്ധ്യക്ഷ തഫ്സീറ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു
