പൊന്നാനി: താലൂക്കിലെ തീരദേശ പുഴയോര മേഖലകളിലെ ജനങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ രക്തം നൽകുന്നതിനും മറ്റും ആശ്രയിച്ചിരുന്ന പൊന്നാനി താലൂക്ക് ആശുപത്രിയിലെ രക്തബാങ്ക് കുറെക്കാലമായി പ്രവർത്തിക്കുന്നില്ല. വളരെ ജനസാന്ദ്രതയുള്ള പൊന്നാാനിയിലെ ജനങ്ങൾക്ക് രക്തം ആവശ്യമായി വരുമ്പോൾ തിരൂർ, എടപ്പാൾ പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ വളരെ പ്രയാസത്തിലാണ്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പ്രവർത്തനം നിലച്ചുപോയ രക്തബാങ്ക് എത്രയും പെട്ടന്ന് പനു:സ്ഥാപിക്കുക എന്നാവശ്യപ്പെട്ട് സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ, നഗരസഭ ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യവിഭാഗം തീരുമാനിച്ചു. രക്തദാന ക്യാമ്പ് ഉൾപ്പെടെയുളള ചടങ്ങുകൾ സംഘടിപ്പിച്ച് കൂടുതൽ ദാദാക്കക്കളെ കണ്ടെത്തുന്നതിന് മുൻകൈ എടുക്കാനും തീരുമാനിച്ചു. തീരുമാനത്തിൻറ അടിസ്ഥാനത്തിൽ നഗരസഭ കാര്യലയത്തിൽ വെച്ച് ചെയർമാൻ ആറ്റുപുറം ശിവദാസന് നിവേദനം കൈമാറി. രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, സി വി മുഹമ്മദ് നവാസ്, കെ പി അബ്ദുറസാഖ്, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. https://www.facebook.com/357119801048148/posts/3833484760078284/?sfnsn=scwspmo
തുടരുക...പൊന്നാനി: താലൂക്കിലെ തീരദേശ പുഴയോര മേഖലകളിലെ ജനങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ രക്തം നൽകുന്നതിനും മറ്റും ആശ്രയിച്ചിരുന്ന പൊന്നാനി താലൂക്ക് ആശുപത്രിയിലെ രക്തബാങ്ക് കുറെക്കാലമായി പ്രവർത്തിക്കുന്നില്ല. വളരെ ജനസാന്ദ്രതയുള്ള പൊന്നാാനിയിലെ ജനങ്ങൾക്ക് രക്തം ആവശ്യമായി വരുമ്പോൾ തിരൂർ, എടപ്പാൾ പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ വളരെ പ്രയാസത്തിലാണ്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പ്രവർത്തനം നിലച്ചുപോയ രക്തബാങ്ക് എത്രയും പെട്ടന്ന് പനു:സ്ഥാപിക്കുക എന്നാവശ്യപ്പെട്ട് സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ, നഗരസഭ ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യവിഭാഗം തീരുമാനിച്ചു. രക്തദാന ക്യാമ്പ് ഉൾപ്പെടെയുളള ചടങ്ങുകൾ സംഘടിപ്പിച്ച് കൂടുതൽ ദാദാക്കക്കളെ കണ്ടെത്തുന്നതിന് മുൻകൈ എടുക്കാനും തീരുമാനിച്ചു. തീരുമാനത്തിൻറ അടിസ്ഥാനത്തിൽ നഗരസഭ കാര്യലയത്തിൽ വെച്ച് ചെയർമാൻ ആറ്റുപുറം ശിവദാസന് നിവേദനം കൈമാറി. രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, സി വി മുഹമ്മദ് നവാസ്, കെ പി അബ്ദുറസാഖ്, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. https://www.facebook.com/357119801048148/posts/3833484760078284/?sfnsn=scwspmo