PCWF വാർത്തകൾ

പൊന്നാനി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി ചന്തപ്പടി പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ (നജാത്ത് ആശുപത്രി) പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് പൊന്നാനി കോസ്റ്റൽ പോലീസ് എ എസ് ഐ ശ്രീമതി. റുബീന ഉദ്‌ഘാടനം ചെയ്തു. വനിതാ ഓട്ടോ ഡ്രൈവർ മാരായ ലത , റീജ ഷണ്മുഖൻ എന്നിവരെ ആദരിച്ചു. പ്രസിഡണ്ട് ടി മുനീറ അധ്യക്ഷത വഹിച്ചു. ഡോ: ഇബ്രാഹിം കുട്ടി, ബീക്കുട്ടി ടീച്ചർ , ശാരദ ടീച്ചർ , മുഹമ്മദ് നവാസ് .സി വി , സുലൈഖ ഇ വി , ഫാത്തിമ ടി വി , റുക്സാന തുടങ്ങിയവർ സംസാരിച്ചു. ഓലമെടയൽ മത്സരത്തിൽ , ബുഷറ ടി പി (വാർഡ് 4) ഒന്നാം സ്ഥാനവും , ലത (വാർഡ് 24) രണ്ടാം സ്ഥാനവും, ഹൈറുന്നീസ (വാർഡ് 3) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചൂലുണ്ടാക്കൽ മത്സരത്തിൽ റംല കെ.പി (വാർഡ് 16) റഹിയാനത്ത് ഒ കെ (വാർഡ് 34) മിനി ടി (വാർഡ് 24) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. കസേരകളിയിൽ ,റഹിയാനത്ത് ഒ. കെ (വാർഡ് 34) ഹാജറ സി (വാർഡ് 51) എന്നിവർ വിജയികളായി. അംഗങ്ങളുടെ ഗാനാലാപനവും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി പി എ അസ്മാബി സ്വാഗതവും, സെക്രട്ടറി സീനത്ത് ടി വി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷാർജ ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റിൽ PCWF യു എ ഇ പ്രസിഡന്റ് മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. 2020 - 22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഉപാധ്യക്ഷൻ അലി A.V യും സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി ഷബീർ മുഹമ്മദും അവതരിപ്പിച്ചു. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സ്മരിച്ചു കൊണ്ട് പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഗ്ലോബൽ തലത്തിൽ തന്നെ ഏറ്റവും നല്ല പ്രവർത്തനം നടത്തിയ യു എ ഇ കമ്മിറ്റിയെ ഗ്ലോബൽ പ്രസിഡണ്ട് മുക്തകണ്ഠം പ്രശംസിച്ചു. കൊറോണയെന്ന വിപത്ത് ദുരിതം വിതച്ച സമയത്ത് മാനുഷിക മൂല്യങ്ങൾ മുൻനിർത്തി പൊന്നാനി പ്രവാസികളുടെ കണ്ണീരൊപ്പാൻ ഇറങ്ങിത്തിരിച്ച യഥാർത്ഥ സാമൂഹ്യ പ്രവർത്തകരാണ് PCWF ന്റെ യു എ ഇ കമ്മിറ്റിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യു എ ഇ ഉപദേശക സമിതി ചെയർമാൻ ഡോ: അബ്ദുൽ റഹ്മാൻ കുട്ടി അഭിപ്രായപ്പെട്ടു. PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹൈദരലി മാസ്റ്റർ, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അബ്ദുസ്സമദ്. വി, അബ്ദുല്ലത്തീഫ്, റാഷിദ് നാലകത്ത് , അഷ്‌റഫ് സി വി, ഹാഫിസ് റഹ്മാൻ, ഷബീർ ഈശ്വരമംഗലം എന്നിവർ സംസാരിച്ചു. അഷ്‌കർ അബുദാബി, ജിഷാർ അൽ ഐൻ, ഷബീർ ഈശ്വരമംഗലം ദുബൈ, അലി ഹസ്സൻ ഷാർജ, ഹാഫിസ് റഹ്മാൻ അജ്‌മാൻ, മൊയ്തുണ്ണി റാസൽ ഖൈമ മുഹമ്മദ്‌ റാഫി ഫുജൈറ എന്നിവർ ഘടകങ്ങളെ പ്രതിനിധീകരിച്ച് ആശംസകൾ അറിയിച്ചു. 2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, സെക്രട്ടറി നവാസ് അബ്ദുള്ള നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ ന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ കമ്മിറ്റി സമാഹരിച്ച ഉപകരണങ്ങൾ കൈമാറി. മെഡിക്കെയർ ചെയർമാൻ ഡോ: ഇബ്രാഹിം കുട്ടി പത്തോടി, വൈ:ചെയർമാൻ പി.എം അബ്ദുട്ടി, കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് പി.കോയക്കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി സി.വി മുഹമ്മദ് നവാസ്, വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറ , യു.എ.ഇ കമ്മിറ്റി പ്രതിനിധികളായ ഹനീഫ എൻ സി , ശിഹാബുദ്ധീൻ കെ കെ , പി എ അബ്ദുൽ അസീസ്, ആദം സി , മഹറൂഫ് അൽ ഐൻ, അലി കോട്ടയിൽ നരിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു

തുടരുക...

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പി.ജി അക്കാദമിയിൽ വച്ച് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു . പി സി ഡബ്ല്യൂ എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് കവിത ശങ്കർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വേണുഗോപാൽ എം സി അധ്യക്ഷത വഹിച്ചു. ഖലീൽ റഹ്മാൻ, രാജീവ് ഇ പി എന്നിവർ ആശംസകളർപ്പിച്ചു. ടി നിധിൻ ദാസ് സ്വാഗതവും ബീന ജി നായർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : സ്വന്തം ജീവിതം മാറ്റി വെച്ച് നിസ്വാർത്ഥ സേവനം നടത്തി മാതൃക കാണിച്ച പരോപകാരിയായിരുന്നു ഒ കെ ഉമർ എന്നും, കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി എന്നും നിലനില്‍ക്കുമെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒന്നാം അനുസ്മരണ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് സംഘടനയുടെ മുൻ കാല സാരഥിയും വിയോഗം വരെ സെക്രട്ടറിയുമായിരുന്നു ഒ കെ ഉമർ. ടൗൺ പ്ലാസയിൽ നടന്ന അനുസ്മരണ സംഗമത്തിൽ പി കോയ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ തലക്കാട്ട്, ഏട്ടൻ ശുകപുരം , ലത്തീഫ് കളക്കര, ഇ. പി.രാജീവ്, മുനീറ ടി , അബ്ദുട്ടി പി.എം , മാമദ് കെ ആദം സി , ജി മുഹമ്മദ് സിദ്ധീഖ് , ഫഹദ് ബിൻ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. ടി.വി സുബൈർ സ്വാഗതവും പി ടി ശഹീർ മേഘ നന്ദിയും പറഞ്ഞു. അനുസ്മരണത്തിൻറ ഭാഗമായി മുൻസിപ്പൽ കമ്മിറ്റി വക കുറ്റിപ്പുറം ഇല സ്ഥാപനത്തിലെ നൂറോളം നിർദ്ധനർക്ക് ഭക്ഷണ വിതരണവും നടത്തി.

തുടരുക...

സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചൽ വേൾഡ് ഫൗണ്ടേഷൻ വർഷം തോറും സംഘടിപ്പിച്ചു വരുന്ന വിവാഹ സംഗമം , ഒമ്പതാം ഘട്ടത്തിലൂടെ പതിനാലാം വാർഷികത്തിൻറ ഭാഗമായി പതിനാല് യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കുന്നു. നിബന്ധനകൾക്ക് വിധേയമായി വരുന്ന പൊന്നാനി താലൂക്കിലെ അർഹരായ യുവതികൾക്കും, ഉപാധികളില്ലാതെ സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറായി വരുന്ന യുവാക്കൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. എട്ട് ഘട്ടങ്ങളിലായി നടത്തിയ വിവാഹ സംഗമത്തിലൂടെ 160 ൽ പരം യുവതീ യുവാക്കൾക്ക് ദാമ്പത്യ ജീവിതം പൂവണിയിക്കാൻ സാധിച്ചിട്ടുണ്ട്. കേവലം സമൂഹ വിവാഹം എന്നതിനപ്പുറത്ത് പൊന്നാനി താലൂക്കിൽ നിന്നും സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് ഉഛാടനം ചെയ്യുക എന്ന പരമമായ ലക്ഷ്യം കൂടി ഇതിലൂടെ നിർവ്വഹിക്കുപ്പെടുന്നു. 2022 മെയ് 22 ന് നടക്കുന്ന സംഗമത്തിൽ വിവാഹിതരാകാൻ താൽപ്പര്യമുളളവർ താഴെ കാണുന്ന നമ്പറിൽ നഗരസഭ/ പഞ്ചായത്ത് ക്രമത്തിൽ വിളിക്കുക. ശേഷം അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഏപ്രിൽ 25. പൊന്നാനി നഗരസഭ : 99950 68589 (മുനീറ ടി ) 99464 32393 (നാരായണൻ) വെളിയംങ്കോട്: 97464 98270 (യൂസുഫ് ഷാജി) പെരുമ്പടപ്പ്: 80860 07000 (അഷ്റഫ് മച്ചിങ്ങൽ) മാറഞ്ചേരി: 95266 46223 (ആരിഫ: ) ആലംങ്കോട്: 94953 23738 (ശരീഫ് മാസ്റ്റർ) നന്നമുക്ക് : 97463 11163 (സലീം കെ വി ) എടപ്പാൾ പഞ്ചായത്ത്: 80897 31173 (ഖലീൽ റഹ്മാൻ) വട്ടംകുളം : 97450 28164 (മോഹനൻ പാക്കത്ത് ) തവനൂർ : 98461 26332 (ജി സിദ്ധീഖ് ) കാലടി: 94464 87477 ( മുസ്തഫ കാടഞ്ചേരി )

തുടരുക...

ദോഹ: വിദ്യാഭ്യാസത്തിലും പരിസ്ഥിതി സൗഹാർദ്ദത്തിലും ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി ചെയർമാനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ആറാം വാര്‍ഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രൊഫ: വി കെ ബേബി മുഖ്യതിഥിയായിരുന്നു. ഗ്ലോബൽ കമ്മറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി, സി വി മുഹമ്മദ് നവാസ് (ജനറൽ സെക്രട്ടറി) ഇ പി രാജീവ് എന്നിവർ സംസാരിച്ചു. 2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പടയും ,സാമ്പത്തിക റിപ്പോർട്ട് ഖലീൽ റഹ്മാനും അവതരിപ്പിച്ചു. ഖത്തർ കോർഡിനേറ്റർ കൂടിയായ കേന്ദ്ര സെക്രട്ടറി അബ്ദുല്ലതീഫ് കളക്കര ഉപസംഹാര പ്രസംഗം നടത്തി. നൗഫൽ സ്വാഗതവും സഫിയ ഗഫൂർ നന്ദിയും പറഞ്ഞു.

തുടരുക...

അന്താരാഷ്ട്ര വനിതാ ദിനം: പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൊന്നാനി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വനിതകൾക്കായി ഓലമെടയൽ, ചൂലുണ്ടാക്കൽ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ചന്തപ്പടി ഓഫീസിൽ ചേർന്ന യോഗം ടി മുനീറയുടെ അധ്യക്ഷതയിൽ ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് സി വി , വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ , സെക്രട്ടറി സുബൈർ ടി.വി എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ഫാത്തിമ ടി വിയും, സാമ്പത്തിക റിപ്പോർട്ട് റംല കെ പി യും അവതരിപ്പിച്ചു. മാർച്ച് 6 ന് ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കുന്ന ഒ.കെ.ഉമർ ഒന്നാം അനുസ്മരണത്തിൽ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സബീന ബാബു സ്വാഗതവും ബുഷറ വി നന്ദിയും പറഞ്ഞു.

തുടരുക...

കുവൈത്ത് സിറ്റി: കുവൈറ്റ്‌ ദേശീയ ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈറ്റ്‌ ഘടകത്തിന്റെ കീഴിൽ കുവൈറ്റിലെ പൊന്നാനിക്കാർ പൊന്നാനി സംഗമം 2022 എന്ന പേരിൽ വിവിധ കലാ കായിക വിനോദ പരിപാടികളോടെ റിഗ്ഗായി ബലദിയ പാർക്കിൽ ഒത്തുകൂടി. ഫെബ്രുവരി 25 ആം തിയ്യതി വെള്ളിയാഴ്ച രാവിലെ 9.30 തുടങ്ങിയ പ്രോഗ്രാം വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു. വൈസ് ചെയർമാൻ ടി. ടി. നാസർ ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌. പി. അധ്യക്ഷത വഹിച്ചു. പ്രശാന്ത് കവളങ്ങാട്, അഷ്‌റഫ്‌. യു, മുജീബ്. എം. വി, നാസർ. കെ. എന്നിവർ ആശംസകൾ നേർന്നു. പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായ വടം വലി മത്സരത്തിൽ ഫഹാഹീൽ, സിറ്റി, ഫർവാനിയ, ജലീബ് എന്നീ നാല് മേഖലകളായി മത്സരിച്ച് ജലീബ് മേഖല ഒന്നാം സ്ഥാനവും സിറ്റി മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിക്ക് റഹീം. പി. വി, യുസഫ്. കെ. വി, മുഹമ്മദ് മുബാറക്, ഷാജി ഗോപാൽ, മുസ്തഫ. എം. വി, ഹനീഫ, എ , അഷ്‌റഫ്‌. കെ, റാഫി. എ , ആബിദ്, കെ കെ, ഷഹീർ മുത്തു, ഫഹദ്. സി, നവാസ്. ആർ. വി, സത്യപാൽ, ഹാഷിം സച്ചു, സമീർ കോട്ടത്തറ എന്നിവർ നേതൃത്വം നൽകി. റാഫിൾ കൂപ്പൺ നറുക്കെടുപ്പ് നടത്തി വിജയികളേയും പ്രഖ്യാപിച്ചു. വിവിധ ഇനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം മുതിർന്ന അംഗങ്ങൾ നിർവ്വഹിച്ചു പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും, ജോയിന്റ് കൺവീനർ ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സെക്രട്ടറിയായിരുന്ന ഷാഹുൽ ഡ്രൈവിംഗ് പരിശീലന സ്ഥാപന ഉടമ ഒ കെ ഉമർ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി നിലനില്‍ക്കുന്നു. 2022 മാർച്ച് 6 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് ചന്തപ്പടി ടൗൺ പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്ന ഒ കെ ഉമർ ഒന്നാം അനുസ്മരണ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

തുടരുക...

പൊന്നാനി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, ട്രഷറർ ഇ പി രാജീവ് എന്നിവരെ പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി അനുമോദിച്ചു. ചന്തപ്പടി ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര സെക്രട്ടറിയും ഖത്തർ കമ്മറ്റി കോർഡിനേറ്ററുമായ അബ്ദുല്ലതീഫ് കളക്കര, പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി എം അബ്ദുട്ടി, ഖത്തർ കമ്മിറ്റി പ്രതിനിധികളായ സുകേഷ് കൈപ്പട, സൈനുൽ ആബിദ്, അബ്ദുൽ ലത്തീഫ് വെളിയംങ്കോട് , ഒമാൻ ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഖാലിദ് എന്നിവർ സന്നിഹിതരായിരുന്നു

തുടരുക...

എടപ്പാൾ : 2022 മുതൽ 2025 വരെയുളള മൂന്നു വർഷത്തേക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി പുന:സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം എടപ്പാൾ അംശക്കച്ചേരി അൻസാർ കോളേജിൽ നടന്ന പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭയിൽ വെച്ച് എഴുപത്തി അഞ്ചംഗ പ്രവർത്തക സമിതിയെയും , തുടർന്ന് പ്രവർത്തക സമിതി ചേർന്ന് 15 പ്രധാന ഭാരവാഹികളും, മൂന്ന് പ്രതിനിധികളും ഉള്‍പ്പെടെ 18 അംഗ ഹൈപ്പവർ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഷാജി ഹനീഫ് എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. സി എസ് പൊന്നാനി (പ്രസിഡണ്ട് .) സി.വി.മുഹമ്മദ് നവാസ് (ജനറൽ സെക്രട്ടറി) ഇ.പി.രാജീവ് (ട്രഷറർ ) പി.കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡണ്ട്) ഇബ്രാഹിം മാസ്റ്റർ മാളിയേക്കൽ (സീനിയർ വൈ: പ്രസിഡണ്ട്) വൈ: പ്രസിഡണ്ടുമാർ: ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ , എം.എം.സുബൈദ , അബ്ദുല്ലത്തീഫ് .എ സെക്രട്ടറിമാർ : ടി.വി സുബൈർ, അബ്ദുൾ ലത്തീഫ് കളക്കര , എൻ പി അഷ്റഫ് നൈതല്ലൂർ, പ്രണവം പ്രസാദ് , ജി. സിദ്ധീഖ് , ഷെമി സുജിത് തുടങ്ങിയവരെ പ്രധാന ഭാരവാഹികളായും, ഡോ: അബ്ദുറഹ്മാൻ കുട്ടി, ടി മുനീറ, പി ടി ഷഹീർ മേഘ എന്നിവരെ പ്രതിനിധികളായും തെരെഞ്ഞെടുത്തു. ഉപദേശക സമിതി : കെ.പി.രാമനുണ്ണി (ചെയർമാൻ) പ്രഫ: കടവനാട് മുഹമ്മദ് അജയ് മോഹൻ അഷ്റഫ് കോക്കൂർ അജിത് കൊളാടി പ്രഫ: വി.കെ.ബേബി ഡോ: ശങ്കരനാരായണൻ അഡ്വ: സിന്ധു പ്രത്യേക ക്ഷണിതാക്കൾ : സി.ഹരിദാസ് ടി.വി.അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ വി.കെ. ബീക്കുട്ടി ടീച്ചർ പൊന്നാനി നഗരസഭയിൽ നിന്നും ,താലൂക്കിലെ മറ്റു ഒമ്പത് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത ,യൂത്ത്, ബാംഗ്ലൂർ , ഗൾഫ് കമ്മിറ്റി പ്രതിനിധികളുമാണ് പ്രതിനിധി സഭയിൽ പങ്കെടുത്തത്. കോവിഡ് പ്രതികൂല സാഹചര്യത്തിൽ മാറ്റിവെച്ച പതിനാലാം വാർഷിക സമ്മേളനവും, പതിനാല് യുവതീ യുവാക്കളുടെ സ്ത്രീധന രഹിത വിവാഹ സംഗമവും മെയ് 20,21,22 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. വിവാഹത്തിലേക്ക് നഗരസഭയിൽ നിന്നും മൂന്ന്, മാറഞ്ചേരി , തവനൂർ പഞ്ചായത്തിൽ നിന്നും 2 വീതം, ബാക്കി പഞ്ചായത്തിൽ നിന്നും ഓരോ വീതം യുവതികൾക്ക് അവസരം ഒരുക്കാനും , ഏപ്രിൽ 25 ന് മുൻപായി അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര കമ്മിറ്റിക്ക് കൈമാറാനും ധാരണയായി.

തുടരുക...

എടപ്പാൾ: ഇന്ത്യയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ നഗരമാക്കി പൊന്നാനിയെ മാറ്റുക എന്നത് കൂടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻറ ദൗത്യമാക്കണമെന്നും, അതിന്നായി സർവ്വ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി പറഞ്ഞു. നഗര പരിധിയിലെ ഒരു വാർഡിൽ നിന്നും തുടക്കം കുറിച്ച് പതിനാല് വർഷം കൊണ്ട് നഗരസഭയും മറ്റു ഒമ്പത് പഞ്ചായത്തുകളിലേക്കും ഇരുപതോളം ലോക രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിലൂടെ പൊന്നാനിക്കാരുടെ ആഗോള സംഘടന എന്ന പേര് അന്വർത്ഥമാക്കാൻ പി സി ഡബ്ല്യു എഫിന് സാധിച്ചുവെന്നും, ബഹുസ്വരതയിലൂന്നിയ പൊന്നാനി സംസ്ക്കാരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും,സവിശേഷമായ ഈ സംസ്ക്കാരത്തിൻറ പ്രചാരകരായി മാറാനും സജീവമായി നിലയുറപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച പ്രതിനിധി സഭയിൽ താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിൽൽ നിന്നും, പൊന്നാനി നഗരസഭയിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത , യൂത്ത്, പ്രവാസി കമ്മിറ്റി പ്രതിനിധികളുമാണ് പങ്കെടുത്തത്. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.രാജൻ തലക്കാട്ട് സ്വാഗതം പറഞ്ഞു. അബ്ദുല്ലതീഫ് കളക്കര പ്രവർത്തന റിപ്പോർട്ടും, പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഹറൈൻ കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സര വിജയികളായ ജാബിർ അറഫാത്ത് (ഒന്നാം സ്ഥാനം) അഖിൽ (രണ്ടാം സ്ഥാനം) മുഹമ്മദ് ശമീം (മൂന്നാം സ്ഥാനം) എന്നിവർക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഉപഹാരവും വിതരണം ചെയ്തു. ആദം സി (യു.എ.ഇ) സുമേഷ് (കുവൈറ്റ്) സുകേഷ് (ഖത്തർ) ചന്ദ്രൻ (ബഹറൈൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. പി വി അബ്ദുൽ ജലീൽ (ഒമാൻ) മുഹമ്മദ് ഷബീർ (ബാംഗ്ലൂർ) എന്നിവർ സംബന്ധിച്ചു. 2022 - 2025 വർഷത്തേക്ക് എഴുപത്തി അഞ്ചംഗ കേന്ദ്ര പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഇ പി രാജീവ് നന്ദി പറഞ്ഞു.

തുടരുക...

പാലപ്പെട്ടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം പി കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കൗലത്ത് ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022 -2025 വർഷത്തേക്ക് പതിനേഴംഗ എക്സിക്യൂട്ടീവിനെയും , പ്രധാന ഭാരവാഹികളായി ; അശ്റഫ് ആലുങ്ങൽ (കേന്ദ്ര പ്രതിനിധി) മജീദ് കല്ലുങ്ങൽ (പ്രസിഡണ്ട്) അശ്റഫ് മച്ചിങ്ങൽ (ജന: സെക്രട്ടറി) സജയൻ കൈപ്പട (ട്രഷറർ) സഗീർ മാസ്റ്റർ കാരക്കാട്, ഖദീജ എം എം (വൈ: പ്രസിഡണ്ട്) ഷെമി സുജിത് , നൂറുദ്ധീൻ കെ എം (സെക്രട്ടറി) തുടങ്ങിയവരെയും തെരഞ്ഞെടുത്തു. അഷ്റഫ് ആലുങ്ങൽ സ്വാഗതവും, അഷ്റഫ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

തുടരുക...

(കേന്ദ്ര പ്രതിനിധികൾ) പി കോയക്കുട്ടി മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ മാളിയേക്കൽ രാജൻ തലക്കാട്ട് ഡോ: അബ്ദുറഹ്മാൻ കുട്ടി സി വി മുഹമ്മദ് നവാസ് അബ്ദുല്ലതീഫ് കളക്കര സുബൈർ ടി വി ഫൈസൽ ബാജി മാമദ് പൊന്നാനി എൻ പി അഷ്റഫ് പ്രധാന ഭാരവാഹികൾ പി എം അബ്ദുട്ടി (പ്രസിഡണ്ട്) നാരായണൻ മണി (ജനറൽ സെക്രട്ടറി) മുജീബ് കിസ്മത്ത് (ട്രഷറർ) എ എം സാലിഹ്, ആർ വി മുത്തു , അബ്ദുൽ ഗഫൂർ അൽഷാമ, സബീന ബാബു (വൈ: പ്രസിഡണ്ട്) സക്കരിയ എ , ശ്രീരാജ്, എ എ റഊഫ്, റുക്സാന (സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങൾ: മുനീറ ടി , അബ്ദുറസാഖ് കെ പി , അസ്മാബി പി എ , ഹുസൈൻ കോയ തങ്ങൾ, സഹീർ മേഘ, നാസർ സി വി , എം പി നിസാർ, ബാബു എലൈറ്റ്, വി പി മുഹമ്മദ്, അനസ്കോയ, യഹ്‌യ എ വി , മുസ്തഫ സെലക്ട്, വാജിദ്, വാഹിദ്, ഹനീഫ അക്രം, അഷ്റഫ് ടി പി , ഫൈസൽ എ പി , എം രാമനാഥൻ, ഫസലുറഹ്മാൻ എം, ഷംസുദ്ധീൻ കളക്കര, റഫീഖ് പി കെ , ജാബിർ എ പി

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350