PCWF വാർത്തകൾ

തീരദേശത്തെ 42,43,44,45 വാർഡുകളിൽ ക്വാറൻറയിനിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വകയായി പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൗൺസിലർമാരായ ഒ ഒ ശംസു, സുനിത, ജംഷി തുടങ്ങിയവർ സംബന്ധിച്ചു. PCWF ഒമാൻ കമ്മിറ്റിയാണ് ഇതിനുളള തുക സ്പോൺസർ ചെയ്തത്. നാല് വാർഡ് കൗൺസിലർമാരും കിറ്റ് ഏറ്റുവാങ്ങി. പി.സി.ഡബ്ളിയു.എഫ് ഗ്ലോബൽ കമ്മിറ്റി സാരഥികളായ സി.എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി.എ അബ്ദുട്ടി ഒമാൻ കമ്മിറ്റി ഭാരവാഹികളായ അനസ് കോയ, റംഷാദ് കെ.വി, സിയാദ്.പി (മസ്കറ്റ്) അബ്ദുൽ ഗഫൂർ താഴത്ത്, ഖലീൽറഹ്മാൻ എ പി, അക്ബർ പി (സലാല), ഫാസിൽ (മസീറ) തുടങ്ങിയവർ പങ്കെടുത്തു.

തുടരുക...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നില നിൽക്കുന്ന ട്രിപ്പിൾ ലോക്ക്ഡൌണും, കനത്ത വേനൽ മഴയും മൂലം പ്രതിസന്ധിയിലായ കപ്പ കർഷകരെ സഹായിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ജനസേവന വിഭാഗം കപ്പ വിതരണം നടത്തുന്നു. കപ്പ കർഷകരിൽ നിന്നും ഒന്നിച്ചെടുത്ത് വാർഡ് അടിസ്ഥാനത്തിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന PCWF അംഗങ്ങൾക്ക് 3kg സൗജന്യമായും, അല്ലാത്തവർക്ക് 1kg 10 രൂപ നിരക്കിൽ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

തുടരുക...

പൊന്നാനി: താലൂക്കിലെ അനേകം രോഗികൾ ആശ്രയിക്കുന്ന,നഗരസഭയ്ക്ക് കീഴിലുള്ള ഡയാലിസിസ് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ കമ്മിറ്റി വകയായി അഞ്ചു ലക്ഷം രൂപ കൈമാറി. ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് ചെക്ക് കൈമാറി. സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ (PCWF Global), പി എ അബ്ദുൽ അസീസ് , വി അബ്ദുസ്സമദ് (PCWF UAE) ഷീന സുദേശൻ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കെ.മുഹമ്മദ് കുട്ടി മാസ്റ്റർ (കോഡിനേറ്റർ) തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: പൊന്നാനിയിൽ നിന്നും തിരൂർ മത്സ്യ മാർക്കറ്റിലേക്ക് പോകും വഴി 2021 ഫെബ്രുവരി 20 ന് ഹൈവേ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളിയായ പുതു പറമ്പിൽ സിദ്ധീഖിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വകയായി ഒരു ലക്ഷം രൂപ സഹായം കൈമാറി. PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , ചികിത്സ സഹായ സമിതി ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് (നഗരസഭ, ചെയർമാൻ) കൈമാറി സി വി മുഹമ്മദ് നവാസ്, പി എം അബ്ദുട്ടി, ടി വി സുബൈർ , ഹംസ പി പി തുടങ്ങിയവർ സംബന്ധിച്ചു

തുടരുക...

PCWF KUWAIT - രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തുടരുക...

പൊന്നാനി: ഉപജീവനത്തിൻറയും , അതിജീവനത്തിൻറയും വഴിയിൽ പ്രതികൂലവവസ്ഥകളെ തരണം ചെയ്ത് ജീവിച്ച പൊന്നാനിക്കാരായ സാധാരണക്കാരിൽ നിന്നാണ് പൊന്നാനിയുടെ സാംസ്ക്കാരം രൂപപ്പെട്ടതെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ ആഗോള സമ്മേളനം ഗ്ലോബ്‌കോണിന്റെ ഭാഗമായി നടന്ന സാംസ്കാരിക പൊന്നാനി വെബിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ബഹുസ്വരമായ കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതിലും വളര്‍ത്തി വികസിപ്പിക്കുന്നതിലും സുപ്രധാനമായ പങ്ക് വഹിച്ചവരാണ് പൊന്നാനിക്കാർ. സാഹിത്യം, സംസ്‌കാരം, കല, ജീവിത രീതി, ഭക്ഷണം, പാര്‍പ്പിടം, ആചാരങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പൊന്നാനി സംസ്‌കാരത്തിന്റെ സ്വാധീനം മുദ്രിതമാണ്. സമൂഹത്തിൻറ താഴെത്തട്ടിൽ നിന്നും വിവിധ തലങ്ങളിലൂടെ ഉയര്‍ന്നുവന്ന പ്രതിഭകളികളാൽ സമ്പന്നമായ സാംസ്ക്കാരിക പെരുമ ഉയർത്തിപ്പിടിക്കാനും, നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാടിൻറ സാംസ്ക്കാരിക പൈതൃകം നിലനിറുത്താനും, ആഗോള സമ്മേളനം ആഹ്വാനം ചെയ്തു. വരും കാലങ്ങളിൽ ആഴത്തിലുളള പഠനങ്ങൾ ഈ രംഗത്ത് കൂടുതലായി നടത്താനും,സാംസ്ക്കാര സമന്വയത്തിൻറ സമ്പന്നമായ പാരമ്പര്യത്തെ നിലനിറുത്താനാവശ്യമായ പദ്ധതികൾ രൂപപ്പെടുത്താനും തീരുമാനിച്ചു. ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ ഫെബ്രുവരി 19,20 തിയ്യതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മളനത്തിൽ ഇരുപത്തി മൂന്നിൽ പരം രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്തു. സാംസ്ക്കാരിക പൊന്നാനി എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര വെബിനാർ, ഫ്രൊഫ: കടവനാട് മുഹമ്മദ് നിയന്ത്രിച്ചു. പൊന്നാനിയുടെ ബഹുസ്വരത ഡോ: കെ എം അനിൽ ചേലേമ്പ്ര (മലയാളം സർവ്വകലാശാല) മഹത്തായ പുസ്തകങ്ങൾ ടി വി അബ്ദുറഹ്മാൻ കുട്ടി (ചരിത്രകാരൻ) വിപ്ലവോന്മുഖമായ മാനവികത കെ വി നദീർ (പത്ര പ്രവര്‍ത്തകൻ) പൊന്നാനിയുടെ താരങ്ങൾ ഷാജി ഹനീഫ് (എഴുത്ത്കാരൻ) തുടങ്ങിയവരാണ് വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചത്.

തുടരുക...

പൊന്നാനി: അഴിമതിയും  സമൂഹത്തിലെ അനാചാരങ്ങളും തുടച്ചു നീക്കാൻ യുവാക്കൾ ശക്തരാകണം എന്ന് പ്രശസ്ത സിനിമ താരം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. പെട്രോൾ ഡീസൽ വിലവർദ്ധനവും, പൊതുമേഖല സ്ഥാപനങ്ങളിലെ അഴിമതികളുമെല്ലാം നമ്മുടെ വികസന സ്വപ്നങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. അഴിമതി ഇല്ലാതായാല്‍ പല രാഷ്ട്രീയക്കാരും രാഷ്ട്രീയ രംഗം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച  അന്താരാഷ്ട്ര ഓൺലൈൺ സമ്മേളനം ഗ്ലോബ്കോൺ 2k21 ൻറ ഭാഗമായുളള അന്താരാഷ്ട്ര യൂത്ത് പാർലമെന്റ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാരായ 23 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി നടന്ന ആഗോള സമ്മേളനത്തിൽ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ഷഹീർ മേഘ അധ്യക്ഷത വഹിച്ചു. ഫാദർ ഡേവിസ് ചിറമേൽ മുഖ്യാതിഥിയായിരുന്നു. ജീവിതം മറ്റുളളവർക്ക് ഉപകാരപ്രദമായ വിധത്തിൽ ക്രമീകരിക്കണമെന്നും അങ്ങിനെയായാൽ ഉന്നതി നമ്മേ തേടി വരുമെന്നും,സ്നേഹ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന സൗഹൃദങ്ങൾ നില നിറുത്താനും ,അരുതായ്മകളിലേക്ക് ചെന്നെത്തുന്ന കൂട്ടുകെട്ട് ഇല്ലാതെയാക്കാനും യുവാക്കൾ ശ്രദ്ധിക്കണമെന്നും ഫാദർ തൻറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇ ടി മുഹമ്മദ് ബഷീർ എം പി പ്രത്യേക അതിഥിയായി വന്ന് ആശംസ നേർന്നു. നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ യുവ തലമുറ: പ്രതീക്ഷകളും ആശങ്കകളും  ഹംസ റഹ്മാൻ, തൊഴിൽ സാദ്ധ്യതകൾ  അഡ്വ: ഇസ്സുദ്ധീൻ, ലഹരി വിമുക്ത പൊന്നാനി എക്സൈസ് സി.ഐ  എം. എഫ്. സുരേഷ് തുടങ്ങിയവർ വിഷയമവതരിപ്പിച്ചു. ഇന്റർനാഷ്ണൽ കരാട്ടെ മാസ്റ്റർ  രഞ്ജിത്ത് പൊന്നാനി ,ബഷീർ, സൈഫുൽ ഇസ്‌ലാം (ജർമ്മനി), റാസിഖ് (പോളണ്ട്), ഷാജി (മലേഷ്യ), അബ്ദുല്ല  (മാൽഡീവ്‌സ്), അനീസ് സാലിഹ് (സിംഗപ്പൂർ), മനോജ് ശ്രീധർ (അയർലൻഡ്), ഡോ: അബ്ദുൽ ഹക്കീം (ലണ്ടൻ)   തുടങ്ങിയവർ ആശംസ നേർന്നു. ഷഹീർ ഈശ്വര മംഗലം സ്വാഗതവും, പി എം അബ്ദുട്ടി നന്ദിയും പറഞ്ഞു. തുടർന്ന്  മഷ്ഹൂദ് തങ്ങൾ, അജിത സുരേഷ്,  കലാഭവൻ അഷ്‌റഫ്, ഇസ്രത് സബ , അൽതാഫ് തുടങ്ങിയ  കലാകാരൻമാർ അണിനിരന്ന കലാപരിപാടികളോടെ രണ്ടു ദിവസം നീണ്ടു നിന്ന ആഗോള സമ്മേളനത്തിന് സമാപ്തിയായി.

തുടരുക...

പൊന്നാനി: സമകാലിക വെല്ലുവിളികളെ അതിജീവിക്കാനും, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം തുടങ്ങിയ സാമൂഹ്യാവകാശം സംബന്ധിച്ച പ്രതിസന്ധികളിൽ നിന്നും രക്ഷ നേടാനും സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ സംഗമം വിലയിരുത്തി. ദാരിദ്ര്യത്തിന്‍റെയും തൊഴിലിന്‍റെയും സ്ത്രൈണവല്‍ക്കരണം ഗുരുതരമായ സാമൂഹ്യ വികസന പ്രതിസന്ധിക്ക് ഇടയാക്കുന്നു. ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ പ്രാപ്തി നേടുന്നില്ല. ജീവിതത്തെ സധൈര്യം നേരിടുന്നതിനുള്ള ത്രാണിയും ഉണ്ടാകുന്നില്ല. പൗരാവകാശങ്ങള്‍ സ്ത്രീസമൂഹത്തിന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമാവുന്നതിനും, സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലവം സാധ്യമാക്കുന്നതിനും പി.സി.ഡബ്ല്യു.എഫ് മുന്നിട്ടിറങ്ങണമെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സർവ മേഖലകളിലെ ഉന്നമനത്തിനും പി സി ഡബ്ല്യു എഫ്  പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് റിപ്പോർടർ ടി വി ദുബായ് ബ്യുറോ ചീഫ് സിന്ധു ബിജു അഭിപ്രായപ്പെട്ടു.   ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച  അന്താരാഷ്ട്ര ഓൺലൈൺ സമ്മേളനം ഗ്ലോബ്കോൺ 2k21 ൻറ ഭാഗമായുളള അന്താരാഷ്ട്ര വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഇരുപതോളം രാജ്യങ്ങളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരായ നൂറുകണക്കിന് വനിതാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു വനിതാ ഘടകം കേന്ദ്ര പ്രസിഡന്റ് മുനീറ ടി. അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം ജിൻഷാ ബഷീർ  മുഖ്യാതിഥിയായിരുന്നു. പൊന്നാനി എം.ഇ.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ: സമീറ ഹനീഫ്  മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ കുടുംബ ജീവിതം  കൗൺസലിംഗ് സൈക്കോളജിസ്റ്റും , മോട്ടിവേഷണൽ സ്പീക്കറുമായ  മുനീറ ചാലിയം, ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ സംരക്ഷണവും  പ്രശസ്ത  വ്ലോഗറും  ,കൺസൾറ്റന്റ് പീഡിയാട്രീഷ്യൻ & നിയോനാറ്റോളജിസ്റ്റുമായ  Dr. സൗമ്യ സരിൻ. കരീയർ സെഷനിൽ സിജി ചീഫ് കരിയർ കൗൺസിലർ ആയ റംല ബീവി സി.കെ , സാമൂഹ്യ രംഗത്തെ പെൺകരുത്ത് സൈക്കോളജി അസി. പ്രൊഫസർ  സൗമിയ  തുടങ്ങിയവർ അവതരിപ്പിച്ചു. റസിയ മുഹമ്മദ്‌കുട്ടി (മദേഴ്‌സ് മോണ്ടിസ്സോറി ഇൻസ്റ്റിറ്റ്യൂട്ട്, എടപ്പാൾ ) ജസിത അത്താണിക്കൽ (ബഹറിൻ)അസ്മ യഹ്‌യ (ഉപാദ്ധ്യക്ഷ, വനിതാ കേന്ദ്ര കമ്മിറ്റി) സ്വർഗ സുനിൽ (കുവൈറ്റ്)ജസി സലിം തിരൂർകാട് (ഫേസ്ബുക് ഫെയിം) ബബിത ഷാജി (യു എ ഇ) ഇഷ്‌റത് സബ, അജിത തുടങ്ങിയവർ ആശംസ നേർന്നു. സീനത്ത് ടി വി സ്വാഗതവും, റംല. കെ പി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സാമൂഹ്യ സേവന രംഗത്ത് ജനങ്ങൾക്ക് നന്മ ചെയ്യാൻ സന്നദ്ധ സംഘടനകൾ നിലനിൽക്കണമെന്നും, ഈ രംഗത്ത് മാതൃകയായ സംഘടനയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്നും പത്മശ്രീ അലി മണിക്ക്ഫാൻ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഗ്ലോബ്കോൺ 2k21 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതോളം രാജ്യങ്ങളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരായ നൂറുകണക്കിന് പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഉപാധ്യക്ഷൻ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. റോൾഫ് കില്ലിയസ് (ജർമ്മനി) മുഖ്യാതിഥിയായിരുന്നു. കെ പി രാമനുണ്ണി മുഖ്യ പ്രഭാഷണവും, സി എസ് പൊന്നാനി ആമുഖ പ്രഭാഷണവും നടത്തി. വിനോദ് നമ്പ്യാർ (വയാലി) മുഹമ്മദ് അനീഷ് (യു എ ഇ) പ്രശാന്ത് കവളങ്ങാട് (കുവൈറ്റ്) മാമദ് കെ (സൗദ്യ അറേബ്യ) അമീനുദ്ധീൻ (യു എസ് എ) തുടങ്ങിയവർ ആശംസ നേർന്നു. രാജൻ തലക്കാട്ട് സ്വാഗതവും, ഉമർ ഒ കെ നന്ദിയും പറഞ്ഞു.

തുടരുക...

സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നിയമസുരക്ഷ മാത്രമല്ല സാമൂഹികസാമ്പത്തിക സുരക്ഷയും സ്ത്രീക്ക് ലഭ്യമാക്കുന്ന സ്ഥിതി വേണം.  തൊഴില്‍ അവസരങ്ങൾ സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക ഉന്നമനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് നാളിതുവരെയായി PCWF നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലളവം സൃഷ്ടിക്കുന്നതിന്നാവശ്യമായ വിവിധ തലത്തിലുളള ചർച്ചകൾ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. അതിനിവിടെ അവസരം ഒരുക്കുകയാണ്. സ്വാഗതം: ഷംന U (ജോയിന്റ് സെക്രട്ടറി, വനിതാ ഘടകം) അധ്യക്ഷ; മുനീറ T (പ്രസിഡന്റ്‌, വനിതാ ഘടകം) ഉദ്ഘാടനം: സിന്ധു ബിജു (ദുബായ് ബ്യുറോ ചീഫ്, മിഡ്‌ൽ ഈസ്റ്റ്‌ റിപ്പോർട്ടർ ടിവി) മുഖ്യാതിഥി : ജിൻഷ ബഷീർ (സോഷ്യൽ മീഡിയ ഫെയിം) മുഖ്യ പ്രഭാഷണം. പ്രൊ. സമീറ ഹനീഫ്, MES കോളേജ് പൊന്നാനി) സെഷൻ 1 കുടുംബ ജീവിതം മുനീറ ചാലിയം (കൗൺസലിംഗ് സൈക്കോളജിസ്റ്റ്, മോട്ടിവേഷണൽ സ്പീക്കർ) സെഷൻ 2 ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ സംരക്ഷണവും: അവതരണം: Dr. സൗമ്യ സരിൻ. സാമൂഹ്യ രംഗത്തെ പെൺകരുത്ത്: Mrs. സൗമിയ (അസി. പ്രൊ. ഇൻ സൈക്കോളജി) കരീയർ സെഷൻ അവതരണം: റംല ബീവി C.K ചീഫ് കരിയർ കൗൺസിലർ സിജി

തുടരുക...

പ്രളയാനന്തര പൊന്നാനിയുടെ ജലപരിപാലനം, വെള്ളപ്പൊക്ക പ്രതിരോധം, പാരിസ്ഥിതിക ഇടപെടൽ, ജലമലിനീകരണം, ജീവനോപാധി വികസനം, സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ കൃഷി മാതൃകകൾ, മത്സ്യോത്പ്പാദന മേഖല നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും, പരിസ്ഥിതി-ടൂറിസം വികസനം തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്രമായ ചർച്ചയാണ് വെബിനാറിലൂടെ ഉദ്ദേശിക്കുന്നത്. സ്വാഗതം: സുബൈർ ടി വി (സെക്രട്ടറി, ഗ്ലോബൽ കമ്മിറ്റി) അധ്യക്ഷൻ:ലത്തീഫ് കളക്കര (ചെയർമാൻ, ഗ്ലോബ്കോൺ) ഉദ്‌ഘാടനം:ശ്രീ പി. ശ്രീരാമകൃഷ്ണൻ, (കേരള നിയമസഭ സ്പീക്കര്‍) മുഖ്യാതിഥി:ശ്രീ ഇ. ടി. മുഹമ്മദ് ബഷീർ(പൊന്നാനി എം പി) മുഖ്യ പ്രഭാഷണം:ശ്രീ ശിവദാസ് ആറ്റുപുറം(ചെയര്‍മാന്‍, പൊന്നാനി മുനിസിപ്പാലിറ്റി ) സെഷൻ 1: സാമൂഹിക സംരംഭകത്വം - ഒരു PCWF മാതൃക അവതരണം: ഡോ. അബ്ദുറഹ്മാൻ കുട്ടി(ചെയർമാൻ, സ്വാശ്രയ പൊന്നാനി ലിമിറ്റഡ് ) സെഷൻ 2:ഒരു ദശകത്തിന്റെ വിശകലനം: വികാസവും, വിലാസവും അവതരണം:യാസിർ പി വി (സ്ട്രാറ്റജിസ്റ്റ്, ULCCS) സെഷൻ 3: സാമൂഹ്യ നീതിയും, സാമ്പത്തിക വികസനവും അവതരണം:പ്രൊഫ: ഇമ്പിച്ചിക്കോയ സെഷൻ 4: പൊന്നാനി ആസ്ഥാനമായൊരു ജില്ല അവതരണം: അഡ്വ: ഫസലുറഹ്മാൻ ആശംസകൾ....... ഡോ: അബ്ദുല്ല ബാവ (ജപ്പാൻ) സിദ്ധീഖ് അരിക്കാട്ടയിൽ (ചൈന) ഹനീഫ ബിസ്മി (ആസ്ത്രേലിയ) സി കെ മുഹമ്മദ് ഹാജി (സൗത്ത് ആഫ്രിക്ക) എൻ കെ അബദുന്നാസർ (മൊറോക്കോ) നന്ദി: നാരായണൻ (സെക്രട്ടറി, ഗ്ലോബൽ കമ്മിറ്റി

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി അറേബ്യ നാഷ്ണൽ കമ്മിറ്റി ജനറൽ ബോഡി യോഗം ഓൺലൈനിൽ നടന്നു. പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ചടങ്ങ്ഉ ൽഘാടനം ചെയ്തു. PCWF പൊന്നാനിയിലും പ്രവാസലോകത്തും നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, പൊന്നാനി നഗരസഭക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന ഡയാലിസിസ് സെന്ററിനു കൂടുതൽ സഹായ സഹകരണങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനും എക്സ് എം പി യുമായ സി .ഹരിദാസ് മുഖ്യാതിഥിയായിരുന്നു.ഉപാധ്യക്ഷൻ സി വി മുഹമ്മദ്‌ നവാസ് മുഖ്യ പ്രഭാഷണം നടത്തി. "പ്രവാസം: പ്രശ്നങ്ങളും, PCWF ന്റെ ദൗത്യവും" എന്ന വിഷയത്തെ ആസ്പദമാക്കി സൗദി നാഷ്ണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി മാമദ് പൊന്നാനി സംസാരിച്ചു. പ്രവര്‍ത്തന സാമ്പത്തിക റിപ്പോർട്ട് ഫസൽ മുഹമ്മദ് അവതരിപ്പിച്ചു. അംഗത്വ ക്യാമ്പയിൻ മുഖേന സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ജനറൽ ബോഡി അംഗത്വമെടുത്തവരിൽ നിന്നും എക്സിക്യൂട്ടീവിനെയും, അതിൽ നിന്നും പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുത്തു . ഗ്ലോബൽ കമ്മിറ്റി ജന: സെകട്ടറി രാജൻ തലക്കാട്ട് ഉപാധ്യക്ഷൻ സി വി മുഹമ്മദ്‌ നവാസ് എന്നിവർ ഭാരവാഹി തെരെഞ്ഞെടുപ്പിന് നേതൃത്യം നൽകി. ഉപദേശക സമിതി അംഗങ്ങളായി; മാമദ് പൊന്നാനി, സലിം കളക്കര ,ശംഷു പൊന്നാനി എന്നിവരെയും . പ്രധാന ഭാരവാഹികളായി; അഷ്‌റഫ് ദിലാറ (പ്രസിഡണ്ട്) അൻവർ സാദിഖ് (ജനറൽ സെക്രട്ടറി) രതീഷ് (ട്രഷറർ) ബിജു ദേവസ്യ ,അലി ചെറുവത്തൂർ, സദകത് (വൈ: പ്രസിഡന്റ്) ഷമീർ മേഘ,ബാദുഷ, ഷമീർ എൻ പി (ജോയിന്റ് സെക്രട്ടറി). വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായി; അൻസാർ നെയ്തല്ലൂർ (ഐടി & മീഡിയ) ഫസൽ മുഹമ്മദ് (പബ്ലിക് സർവീസ്) ഫൈസൽ കെ ആർ (ജോബ് സെൽ) വാഹിദ് (കൾച്ചറൽ വിംഗ്) ജാസിർ പള്ളിപ്പടി(ഹെൽത്ത് വിംഗ്) എന്നിവരെയും തിരഞ്ഞെടുത്തു. അഷ്‌റഫ്‌ കലാഭവൻ,ഗ്ലോബൽ നേതാകളായ മുനീറ,ഷഹീർ മേഘ, വിവിധ ജിസിസി രാജ്യങ്ങളിലെ PCWF പ്രസിഡന്റ്‌മാരയ മുഹമ്മദ് അനീഷ് (യുഎഇ) സുമേഷ് (കുവൈറ്റ്) ആബിദ് തങ്ങൾ (ഖത്തർ) സാദിഖ് (ഒമാൻ ) ഹസ്സൻ മുഹമ്മദ് (ബഹ്റൈൻ) സൗദി നേതാകളായ അഷ്‌റഫ്‌ എ, സലീം കളക്കര,എന്നിവരും സംസാരിച്ചു. അൻവർ സാദിഖ് സ്വാഗതവും നന്ദിയും പറഞ്ഞു.

തുടരുക...

ഉദ്ഘാടന സമ്മേളനം ——————————— വൈകുന്നരം 4 മണി (ഇന്ത്യൻ സമയം) സ്വാഗത ഗാനാലാപനം: മഷ്ഹൂദ് തങ്ങൾ സ്വാഗതം: രാജൻ തലക്കാട്ട് (ജനറൽ സെക്രട്ടറി , ഗ്ലോബൽ കമ്മിറ്റി) അധ്യക്ഷൻ: ഇബ്രാഹിം മാളിയേക്കൽ (സീനിയർ വൈസ് പ്രസിഡൻറ്, ഗ്ലോബൽ കമ്മിറ്റി) ആമുഖ പ്രഭാഷണം : CS പൊന്നാനി (പ്രസിഡൻറ്, ഗ്ലോബൽ കമ്മിറ്റി) ഉദ്ഘാടനം: പത്മശ്രീ :അലിമണിക്ക്ഫൻ മുഖ്യാതിഥി: റോൾഫ് കില്ലിയസ് മുഖ്യ പ്രഭാഷണം: കെ പി രാമനുണ്ണി വെബിനാർ സെഷൻ 1/4 :- സാംസ്കാരിക പൊന്നാനി ————————————— 19/2/2021 വെള്ളിയാഴ്ച്ച സമയം: 5 PM ബഹുസ്വരവും സർവ്വോദയവും സമുദ്ധവുമാണ് പൊന്നാനിയുടെ സാംസ്ക്കാരിക ചരിത്രം. ആ പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഗ്രഹിക്കുന്നു. സാസ്കാരിക പൊന്നാനിയുടെ വിവിധ തലങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുകയാണ്. ചർച്ച നിയന്ത്രിക്കുന്നത്: പ്രൊഫ: കടവനാട് മുഹമ്മദ് വിഷയം - പൊന്നാനിയുടെ ബഹുസ്വരത അവതരണം: ഡോ: കെ എം അനിൽ ചേലേമ്പ്റ (മലയാളം സർവ്വകലാശാല) വിഷയം - മഹത്തായ പുസ്തകങ്ങൾ അവതരണം: ടി വി അബ്ദുറഹ്മാൻ കുട്ടി (ചരിത്രകാരൻ) വിഷയം - വിപ്ലവോന്മുഖമായ മാനവികത കെ വി നദീർ (പത്ര പ്രവര്‍ത്തകൻ) വിഷയം - പൊന്നാനിയുടെ താരങ്ങൾ അവതരണം: ഷാജി ഹനീഫ് (എഴുത്ത്കാരൻ) ആശംസകൾ;- മുഹമ്മദ്‌ അനീഷ് (യു.എ.ഇ) പ്രശാന്ത് കവളങ്ങാട് (കുവൈറ്റ് ) ഫഹദ് ബിൻ ഖാലിദ് (ഒമാൻ) ബിജേഷ് കൈപ്പട (ഖത്തർ) മാമദ് ജിദ്ദ (സഊദി) E T ചന്ദ്രൻ (ബഹറൈൻ) നന്ദി : ഉമ്മർ OK (സെക്രട്ടറി , ഗ്ലോബൽ)

തുടരുക...

ഫെബ്രവരി 19,20 തിയ്യതികളിൽ വിവിധ പരിപാടികളോടെ. പൊന്നാനി: "ഉണരാം,ഉയരാം, ഒരുമയോടെ...!" എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ "ഗ്ലോബ് കോൺ 2k21" എന്ന പേരിൽ സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരുടെ അന്താരാഷ്ട്ര സമ്മേളനം ഫെബ്രവരി 19,20 (വെളളി, ശനി) തിയ്യതികളിൽ ഓൺലൈൻ (ZOOM) വഴി വിവിധ പരിപാടികളോടെ നടക്കുന്നു ! 19 വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് പത്മശ്രീ അലിമണിക്ക്ഫൻ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു ! ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻറ് ആഫ്രിക്കൻ സ്റ്റഡീസിൽ വിസിറ്റിംഗ് പ്രൊഫസർ, നരവംശ സംഗീത ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ റോൾഫ് കില്ലിയസ് (ജർമ്മൻ) മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ് . രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഗോള വെബിനാറിൽ ഉദ്ഘാടന സമ്മേളനം,സാംസ്കാരിക വെബിനാർ, സുസ്ഥിര വികസന ശില്പശാല ,വനിതാ സംഗമം ,യൂത്ത് പാർലിമെൻറ്, കലാ പരിപാടികള്‍ എന്നിവ നടക്കുന്നതാണ് ! സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കെ പി രാമനുണ്ണി, സിനിമ നടൻ ശ്രീനിവാസൻ, ഫാദർ ഡേവിസ് ചിറമ്മൽ, കടവനാട് മുഹമ്മദ്,ഡോ: കെ എം അനിൽ ചേലേമ്പ്ര ,ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ വി നദീർ, ഷാജി ഹനീഫ്, പി വി യാസിർ, ഫ്രൊഫ: ഇമ്പിച്ചിക്കോയ, അഡ്വ: ഫസലു റഹ്മാൻ, സിന്ധു ബിജു,ജിൻഷ ബഷീർ,ഡോ: സമീറ ഹനീഫ്, മുനീറ ചാലിയം, ഡോ: സൗമ്യ ഷെറിൻ, സൗമിയ എം എസ് ,സി കെ റംല ബീവി, എം ഫ് സുമേഷ്, അഡ്വ: ഇസ്സുദ്ധീൻ, തുടങ്ങിയവർ സംബന്ധിക്കുന്നതാണ് ! മഷ്ഹൂദ് തങ്ങൾ , കൊച്ചിൻ കലാഭവൻ മൻസൂർ ,കലാഭവൻ അഷ്റഫ് പൊന്നാനി, അസ്‌ലം കൊയിലാണ്ടി , സഫീർ പുത്തൻപള്ളി , അജിത സുരേഷ് ,ശ്യാം ,ബിലാൽ , ഫർഷാദ് ,ഇസ്രത് സബാ എന്നിവർ അണിനിരക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് !

തുടരുക...

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ കമ്മിറ്റി നാലാം വാർഷിക ജനറൽ ബോഡി യോഗം ഓൺലൈനിൽ (zoom) പ്രസിഡണ്ട് എം.സാദിഖിൻെറ അധ്യക്ഷതയിൽ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം മുഖ്യ അഥിതിയായിരുന്നു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നൗഷാദ്.എം, പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഫഹദ് ബിൻ ഖാലിദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സമീർ മസ്കത്ത്, റിശാദ് ബാത്തിന, ബിനീഷ് ദാഖിലിയ, ബദറുദ്ദീൻ സലാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഉപദേശക സമിതി ചെയർമാൻ സൈദ് പൊന്നാനി, വനിതാ ഘടകം പ്രസിഡന്റ് ശ്രീജ ഹരി, പി.സി.ഡബ്ലിയു.എഫ് ജി.സി.സി പ്രതിനിധി അനീഷ് (യു എ ഇ), സാംസ്കാരിക സാമൂഹിക രംഗത്തെ വിവിധ സംഘടനാ പ്രതിനിധികൾ പി.വി റഹീം, ശിഹാബ് എരമംഗലം, റഫീഖ് വെളിയങ്കോട് എന്നിവർ ആശംസകൾ നേർന്നു. നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പ്രതിനിധികളായി പങ്കെടുത്തു. സംഘടനാ തെരഞ്ഞെടുപ്പിന് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ സുബൈർ ടി വി, അനസ്കോയ എന്നിവർ നേതൃത്വം നൽകി 2021-2022 വർഷത്തേക്ക് നാഷണൽ കമ്മിറ്റി പുതിയ ഭാരവാഹികളായി; _______________________ അബ്ദുൽ ജലീൽ പി.വി (ചെയർമാൻ) സൈദ് പൊന്നാനി ഡോ.ജലീൽ അബ്ദുൽ നജീബ്.കെ അബ്ദു റഹീം മുസന്ന (ഉപദേശക സമിതി അംഗങ്ങൾ) എം സാദിഖ് (പ്രസിഡന്റ്) ഫഹദ് ബിൻ ഖാലിദ് (ജനറൽ സെക്രട്ടറി) സുബൈർ പി വി (ട്രഷറർ) എസ് കെ പൊന്നാനി (കോർഡിനേറ്റർ) റംഷാദ് കെ വി രാവുണ്ണി കുട്ടി (വൈസ് പ്രസിഡന്റ്) ഗഫൂർ ഒമേഗ അസീബ് തലാപ്പിൽ ഒ, ഒ സിറാജ് (സെക്രട്ടറി മാർ) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. എസ് കെ പൊന്നാനി സ്വാഗതവും ഫഹദ് ബിൻ ഖാലിദ് നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350