PCWF വാർത്തകൾ

പൊന്നാനി: തീരദേശത്തെ തെരെഞ്ഞെടുത്ത നൂറ്റി അമ്പത് കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം നിര്യാതനായ പി വി അബ്ദുൽ ഖാദർ ഹാജിയുടെ പേരിൽ PCWF ഖത്തർ ഘടകത്തിന്റെ സഹകരണത്തോടെയാണ്, കടലാക്രമണവും ട്രോളിങ്ങ് നിരോധനവും മൂലം വറുതിയിലായ തീരദേശത്ത് കിറ്റ് വിതരണം നടത്തിയത് തീരദേശ പോലീസ് സ്റ്റേഷൻ സി ഐ മനോഹരൻ പി സി ഡബ്ലിയു എഫ് ജനസേവന വിഭാഗം ചെയർമാൻ സി വി മുഹമ്മദ് നവാസിന് നൽകി കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബിരിയാണി അരി, പല വ്യഞ്ജനങ്ങൾ, ചിക്കൻ എന്നിവ അടങ്ങിയതാണ് കിറ്റ്. സി എസ് പൊന്നാനി, രാജൻ തലക്കാട്ട്,കോർഡിനേറ്റർ അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ, മുജീബ് കിസ്മത്ത്, ഹംസ പി പി, ഖത്തർ പ്രതിനിധികളായ ബിജേഷ് കൈപ്പട, ഹുസൈൻ അബ്ദുല്ല, മൻസൂർ തൂമ്പിൽ, സൈനുൽ ആബിദ്, രാജൻ ഇളയിടത്ത് തുടങ്ങിയവർ സംബന്ധിച്ചു. #pcwf #ponnani #charity #pcwf4ponnani

തുടരുക...

പൊന്നാനി: തീരദേശത്തെ വാർഡ് 43 ൽ കടൽ ക്ഷോഭത്താൽ അടിത്തറയിളകിയ ഓലപ്പുരയിൽ ഭാര്യയെയും 5 മക്കളെയും കൊണ്ട് ഭയപ്പാടോടെ കഴിയുന്ന അൻസാർ കുടുംബത്തിൻറ ദയനീയ അവസ്ഥയുടെ പത്ര വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ 'പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ' കുട്ടികളുടെ പഠനത്തിന് മൊബൈൽ, മേശ, ചികിത്സക്കായി സാമ്പത്തിക സഹായം എന്നിവ കൈമാറി. സി എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, ടി വി സുബൈർ, പി എ അബ്ദുൽ അസീസ്, വാർഡ് കമ്മിറ്റി പ്രതിനിധികളായ ഫാത്തിമ, ജമീല തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യങ്ങളായിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടായിരുന്ന പി.വി അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണ നിലനിറുത്തുന്നതിന് മെഡികെയർ സംവിധാനം ആരംഭിക്കാനും, സെക്രട്ടറിയായിരുന്ന ഒ.കെ ഉമ്മർ ന്റെ നാമധേയത്തിൽ ആംബുലൻസ് പുറത്തിറക്കാനും പി സി ഡബ്ലിയു എഫ് ഉപദേശക സമിതിയുടെയും ഉന്നതാധികാര സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. വിടപറഞ്ഞ സംഘടനയുടെ അമരക്കാരയിരുന്ന എ.കെ മുസ്തഫ, ഒ.കെ ഉമർ, പി വി അബ്ദുൽ ഖാദർ ഹാജി എന്നിവരുടെ ഓർമ്മ നിലനില്‍ക്കുന്ന സ്ഥാപനങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന ആസ്ഥാന മന്ദിരത്തിൽ കൊണ്ടുവരാനും പദ്ധതി തയ്യാറാക്കി. പി വി അബ്ദുൽ ഖാദർ ഹാജി മെഡിക്കെയർ വഴി നിലവിൽ നൽകിവരുന്ന ചികിത്സ സഹായങ്ങൾ, നിത്യരോഗികൾക്കും വരുമാനം കുറഞ്ഞവർക്കും മെഡിക്കൽ ഉപകരണങ്ങൾ നൽകൽ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിൻറ നടത്തിപ്പിന്നായി ആരോഗ്യ രംഗത്തുളളവരെ ഉൾപ്പെടുത്തി മെഡിക്കൽ വിംഗിനും രൂപം നല്‍കുന്നുണ്ട്. സി.എസ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കോർ കമ്മിറ്റി യോഗം കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പി സി ഡബ്ലിയു എഫ് ദർശനങ്ങൾ കൂടുതൽ പ്രസക്തമാകുന്ന ഈ കാലഘട്ടത്തിൽ ഖാദർ ഹാജി ഉൾപ്പെടെയുളള പ്രമുഖരായവരുടെ വിയോഗത്തിലൂടെ സ്നേഹവും കരുണയുളളവരെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും, മനുഷ്യ രാശി കോവിഡിനെ അതിജീവിച്ചത് പോലെ പി സി ഡബ്ലിയു എഫ് ഈ നഷ്ടങ്ങളെയും അതിജീവിക്കുമെന്നും, പലരെയും ദൈവം തിരിച്ചുവിളിക്കുന്ന ഈ സാഹചര്യത്തിൽ ഐക്യത്തോടെ നാടിൻറ സാംസ്ക്കാരിക തനിമ നിലനിറുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു. പ്രൊഫ: കടവനാട് മുഹമ്മദ്, ഹൈദരലി മാസ്റ്റർ, ഏട്ടൻ ശുകപുരം, വി വി ഹമീദ് തുടങ്ങിയവർ സംസാരിച്ചു. പൊന്നാനി ആസ്ഥാനമായി ജില്ല ,നഗരസഭയ്ക്ക് പുറത്ത് മറ്റു പഞ്ചായത്തുകളിൽ കമ്മിറ്റി രൂപീകരണം, ഗ്ലോബൽ ലീഡർ ഷിപ്പ് അക്കാദമി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുകയും പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. ഇബ്രാഹിം മാളിയേക്കൽ, പി കോയക്കട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, എ എം സാലിഹ്, ഡോ: അബ്ദുറഹ്മാൻ കുട്ടി, അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ, നാരായണൻ, ഫൈസൽ ബാജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രാജൻ തലക്കാട്ട് സ്വാഗതവും, പി എം അബ്ദുട്ടി നന്ദിയും പറഞ്ഞു. #PCWF #ambulance

തുടരുക...

ലോക പരിസ്ഥിതി ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ വൃക്ഷതൈ നട്ടു. സി എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, ഇബ്രാഹിം മാളിയേക്കൽ, സി വി മുഹമ്മദ് നവാസ്,പി കോയക്കുട്ടി മാസ്റ്റർ,ഡോ: അബ്ദുറഹ്മാൻ കുട്ടി, എ എം സാലിഹ്, ടി വി സുബൈർ, മുജീബ് കിസ്മത്ത്,ടി മുനീറ, അസ്മ, ശൈമ തുടങ്ങിയവർ പരിസ്ഥിതി ദിന യജഞത്തിൽ പങ്കാളികളായി #PCWF #World #Environment #Day 2021

തുടരുക...

പൊന്നാനി: കഴിഞ്ഞ ദിവസം നമ്മിൽ നിന്ന് വിടപറഞ്ഞ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടും, സംഘടനയുടെ തുടക്കക്കാരിലൊരാളുമായ പി വി അബ്ദുൽ ഖാദർ ഹാജി ഒരു നാടിനെ സാംസ്ക്കാരിക പ്രഭാ കേന്ദ്രമാക്കാൻ മുന്നിൽ നടന്ന മഹാ മനുഷ്യനായിരുന്നുവെന്നും, ജീവിത വിശുദ്ധി കാത്ത് സൂക്ഷിച്ച ഈ നിഷ്കാമ കർമിയുടെ വിയോഗത്തിലൂടെ പൊന്നാനിക്ക് നഷ്ടമായത് ജീവ കാരുണ്യ മേഖലയിലെ പൊൻ പ്രഭയാണെന്നും അനുശോചന സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തി സംഘടനയുടെ സാരഥ്യം ഏറ്റെടുത്ത ഹാജി മരണം വരെ കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി നിറഞ്ഞു നിന്നു. ചുറ്റിലുമുള്ളവരുടെ കണ്ണീരൊപ്പാൻ പ്രായം വകവെക്കാതെ കാരണവരായി അവസാന സമയം വരെ കർമ്മ പഥത്തിൽ സക്രിയനായ ഹാജിയുടെ ഓർമ്മകൾ നില നിറുത്തുന്നതിന് ഉചിതമായ പദ്ധതി നടപ്പിലാക്കുമെന്ന് പി സി ഡബ്ലിയു എഫ് ഭാരവാഹികൾ അറിയിച്ചു. ബന്ധു മിത്രാതികൾ, സന്തത സഹചാരികൾ, പൗര പ്രമുഖർ, സ്വദേശത്തും വിദേശത്തുമുളള സംഘടന പ്രവർത്തകർ ഉൾപ്പെടെയുളളവർ ഓൺലൈനിൽ സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ പങ്കെടുത്തു. സി എസ് പൊന്നാനി അനുശോചന പ്രഭാഷണം നടത്തി. ഇബ്രാഹിം മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മഖ്ദൂം മുത്തുകോയ തങ്ങൾ, ഡോ: ഇബ്രാഹിം കുട്ടി, ടി വി അബ്ദുല്ല, സയ്യിദ് ഫൈസൽ ബാഫഖി, പി വി അബ്ദുറഹീം (ഒമാൻ ) ടി കെ ഇസ്മായിൽ, പി എം അബ്ദുട്ടി, ഹൈദരലി മാസ്റ്റർ, ഏട്ടൻ ശുകപുരം, പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഷാജി ഹനീഫ്, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ, അലി ഖാസിം, കുഞ്ഞിമുഹമ്മദ് കടവനാട്, അമീനുദ്ദീന്‍ (യു എസ്) ഹംസ റഹ് മാൻ (ബാംഗ്ലൂർ), ആബിദ് തങ്ങൾ (ഖത്തർ), മുഹമ്മദ് അനീഷ് (യു.എ.ഇ), അഷ്റഫ് യു (കുവൈറ്റ്), ഫഹദ് ബിന്‍ ഖാലിദ് (ഒമാൻ) അശ്റഫ് ദിലാറ (സഊദി), അബ്ദുറഹ്മാൻ പി ടി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, അബ്ദുല്ലതീഫ് കളക്കര നന്ദിയും പറഞ്ഞു.

തുടരുക...

തീരദേശത്തെ 42,43,44,45 വാർഡുകളിൽ ക്വാറൻറയിനിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വകയായി പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൗൺസിലർമാരായ ഒ ഒ ശംസു, സുനിത, ജംഷി തുടങ്ങിയവർ സംബന്ധിച്ചു. PCWF ഒമാൻ കമ്മിറ്റിയാണ് ഇതിനുളള തുക സ്പോൺസർ ചെയ്തത്. നാല് വാർഡ് കൗൺസിലർമാരും കിറ്റ് ഏറ്റുവാങ്ങി. പി.സി.ഡബ്ളിയു.എഫ് ഗ്ലോബൽ കമ്മിറ്റി സാരഥികളായ സി.എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി.എ അബ്ദുട്ടി ഒമാൻ കമ്മിറ്റി ഭാരവാഹികളായ അനസ് കോയ, റംഷാദ് കെ.വി, സിയാദ്.പി (മസ്കറ്റ്) അബ്ദുൽ ഗഫൂർ താഴത്ത്, ഖലീൽറഹ്മാൻ എ പി, അക്ബർ പി (സലാല), ഫാസിൽ (മസീറ) തുടങ്ങിയവർ പങ്കെടുത്തു.

തുടരുക...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നില നിൽക്കുന്ന ട്രിപ്പിൾ ലോക്ക്ഡൌണും, കനത്ത വേനൽ മഴയും മൂലം പ്രതിസന്ധിയിലായ കപ്പ കർഷകരെ സഹായിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ജനസേവന വിഭാഗം കപ്പ വിതരണം നടത്തുന്നു. കപ്പ കർഷകരിൽ നിന്നും ഒന്നിച്ചെടുത്ത് വാർഡ് അടിസ്ഥാനത്തിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന PCWF അംഗങ്ങൾക്ക് 3kg സൗജന്യമായും, അല്ലാത്തവർക്ക് 1kg 10 രൂപ നിരക്കിൽ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

തുടരുക...

പൊന്നാനി: താലൂക്കിലെ അനേകം രോഗികൾ ആശ്രയിക്കുന്ന,നഗരസഭയ്ക്ക് കീഴിലുള്ള ഡയാലിസിസ് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ കമ്മിറ്റി വകയായി അഞ്ചു ലക്ഷം രൂപ കൈമാറി. ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് ചെക്ക് കൈമാറി. സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ (PCWF Global), പി എ അബ്ദുൽ അസീസ് , വി അബ്ദുസ്സമദ് (PCWF UAE) ഷീന സുദേശൻ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കെ.മുഹമ്മദ് കുട്ടി മാസ്റ്റർ (കോഡിനേറ്റർ) തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: പൊന്നാനിയിൽ നിന്നും തിരൂർ മത്സ്യ മാർക്കറ്റിലേക്ക് പോകും വഴി 2021 ഫെബ്രുവരി 20 ന് ഹൈവേ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളിയായ പുതു പറമ്പിൽ സിദ്ധീഖിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വകയായി ഒരു ലക്ഷം രൂപ സഹായം കൈമാറി. PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , ചികിത്സ സഹായ സമിതി ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് (നഗരസഭ, ചെയർമാൻ) കൈമാറി സി വി മുഹമ്മദ് നവാസ്, പി എം അബ്ദുട്ടി, ടി വി സുബൈർ , ഹംസ പി പി തുടങ്ങിയവർ സംബന്ധിച്ചു

തുടരുക...

PCWF KUWAIT - രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തുടരുക...

പൊന്നാനി: ഉപജീവനത്തിൻറയും , അതിജീവനത്തിൻറയും വഴിയിൽ പ്രതികൂലവവസ്ഥകളെ തരണം ചെയ്ത് ജീവിച്ച പൊന്നാനിക്കാരായ സാധാരണക്കാരിൽ നിന്നാണ് പൊന്നാനിയുടെ സാംസ്ക്കാരം രൂപപ്പെട്ടതെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ ആഗോള സമ്മേളനം ഗ്ലോബ്‌കോണിന്റെ ഭാഗമായി നടന്ന സാംസ്കാരിക പൊന്നാനി വെബിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ബഹുസ്വരമായ കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതിലും വളര്‍ത്തി വികസിപ്പിക്കുന്നതിലും സുപ്രധാനമായ പങ്ക് വഹിച്ചവരാണ് പൊന്നാനിക്കാർ. സാഹിത്യം, സംസ്‌കാരം, കല, ജീവിത രീതി, ഭക്ഷണം, പാര്‍പ്പിടം, ആചാരങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പൊന്നാനി സംസ്‌കാരത്തിന്റെ സ്വാധീനം മുദ്രിതമാണ്. സമൂഹത്തിൻറ താഴെത്തട്ടിൽ നിന്നും വിവിധ തലങ്ങളിലൂടെ ഉയര്‍ന്നുവന്ന പ്രതിഭകളികളാൽ സമ്പന്നമായ സാംസ്ക്കാരിക പെരുമ ഉയർത്തിപ്പിടിക്കാനും, നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാടിൻറ സാംസ്ക്കാരിക പൈതൃകം നിലനിറുത്താനും, ആഗോള സമ്മേളനം ആഹ്വാനം ചെയ്തു. വരും കാലങ്ങളിൽ ആഴത്തിലുളള പഠനങ്ങൾ ഈ രംഗത്ത് കൂടുതലായി നടത്താനും,സാംസ്ക്കാര സമന്വയത്തിൻറ സമ്പന്നമായ പാരമ്പര്യത്തെ നിലനിറുത്താനാവശ്യമായ പദ്ധതികൾ രൂപപ്പെടുത്താനും തീരുമാനിച്ചു. ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ ഫെബ്രുവരി 19,20 തിയ്യതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മളനത്തിൽ ഇരുപത്തി മൂന്നിൽ പരം രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്തു. സാംസ്ക്കാരിക പൊന്നാനി എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര വെബിനാർ, ഫ്രൊഫ: കടവനാട് മുഹമ്മദ് നിയന്ത്രിച്ചു. പൊന്നാനിയുടെ ബഹുസ്വരത ഡോ: കെ എം അനിൽ ചേലേമ്പ്ര (മലയാളം സർവ്വകലാശാല) മഹത്തായ പുസ്തകങ്ങൾ ടി വി അബ്ദുറഹ്മാൻ കുട്ടി (ചരിത്രകാരൻ) വിപ്ലവോന്മുഖമായ മാനവികത കെ വി നദീർ (പത്ര പ്രവര്‍ത്തകൻ) പൊന്നാനിയുടെ താരങ്ങൾ ഷാജി ഹനീഫ് (എഴുത്ത്കാരൻ) തുടങ്ങിയവരാണ് വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചത്.

തുടരുക...

പൊന്നാനി: അഴിമതിയും  സമൂഹത്തിലെ അനാചാരങ്ങളും തുടച്ചു നീക്കാൻ യുവാക്കൾ ശക്തരാകണം എന്ന് പ്രശസ്ത സിനിമ താരം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. പെട്രോൾ ഡീസൽ വിലവർദ്ധനവും, പൊതുമേഖല സ്ഥാപനങ്ങളിലെ അഴിമതികളുമെല്ലാം നമ്മുടെ വികസന സ്വപ്നങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. അഴിമതി ഇല്ലാതായാല്‍ പല രാഷ്ട്രീയക്കാരും രാഷ്ട്രീയ രംഗം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച  അന്താരാഷ്ട്ര ഓൺലൈൺ സമ്മേളനം ഗ്ലോബ്കോൺ 2k21 ൻറ ഭാഗമായുളള അന്താരാഷ്ട്ര യൂത്ത് പാർലമെന്റ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാരായ 23 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി നടന്ന ആഗോള സമ്മേളനത്തിൽ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ഷഹീർ മേഘ അധ്യക്ഷത വഹിച്ചു. ഫാദർ ഡേവിസ് ചിറമേൽ മുഖ്യാതിഥിയായിരുന്നു. ജീവിതം മറ്റുളളവർക്ക് ഉപകാരപ്രദമായ വിധത്തിൽ ക്രമീകരിക്കണമെന്നും അങ്ങിനെയായാൽ ഉന്നതി നമ്മേ തേടി വരുമെന്നും,സ്നേഹ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന സൗഹൃദങ്ങൾ നില നിറുത്താനും ,അരുതായ്മകളിലേക്ക് ചെന്നെത്തുന്ന കൂട്ടുകെട്ട് ഇല്ലാതെയാക്കാനും യുവാക്കൾ ശ്രദ്ധിക്കണമെന്നും ഫാദർ തൻറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇ ടി മുഹമ്മദ് ബഷീർ എം പി പ്രത്യേക അതിഥിയായി വന്ന് ആശംസ നേർന്നു. നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ യുവ തലമുറ: പ്രതീക്ഷകളും ആശങ്കകളും  ഹംസ റഹ്മാൻ, തൊഴിൽ സാദ്ധ്യതകൾ  അഡ്വ: ഇസ്സുദ്ധീൻ, ലഹരി വിമുക്ത പൊന്നാനി എക്സൈസ് സി.ഐ  എം. എഫ്. സുരേഷ് തുടങ്ങിയവർ വിഷയമവതരിപ്പിച്ചു. ഇന്റർനാഷ്ണൽ കരാട്ടെ മാസ്റ്റർ  രഞ്ജിത്ത് പൊന്നാനി ,ബഷീർ, സൈഫുൽ ഇസ്‌ലാം (ജർമ്മനി), റാസിഖ് (പോളണ്ട്), ഷാജി (മലേഷ്യ), അബ്ദുല്ല  (മാൽഡീവ്‌സ്), അനീസ് സാലിഹ് (സിംഗപ്പൂർ), മനോജ് ശ്രീധർ (അയർലൻഡ്), ഡോ: അബ്ദുൽ ഹക്കീം (ലണ്ടൻ)   തുടങ്ങിയവർ ആശംസ നേർന്നു. ഷഹീർ ഈശ്വര മംഗലം സ്വാഗതവും, പി എം അബ്ദുട്ടി നന്ദിയും പറഞ്ഞു. തുടർന്ന്  മഷ്ഹൂദ് തങ്ങൾ, അജിത സുരേഷ്,  കലാഭവൻ അഷ്‌റഫ്, ഇസ്രത് സബ , അൽതാഫ് തുടങ്ങിയ  കലാകാരൻമാർ അണിനിരന്ന കലാപരിപാടികളോടെ രണ്ടു ദിവസം നീണ്ടു നിന്ന ആഗോള സമ്മേളനത്തിന് സമാപ്തിയായി.

തുടരുക...

പൊന്നാനി: സമകാലിക വെല്ലുവിളികളെ അതിജീവിക്കാനും, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം തുടങ്ങിയ സാമൂഹ്യാവകാശം സംബന്ധിച്ച പ്രതിസന്ധികളിൽ നിന്നും രക്ഷ നേടാനും സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ സംഗമം വിലയിരുത്തി. ദാരിദ്ര്യത്തിന്‍റെയും തൊഴിലിന്‍റെയും സ്ത്രൈണവല്‍ക്കരണം ഗുരുതരമായ സാമൂഹ്യ വികസന പ്രതിസന്ധിക്ക് ഇടയാക്കുന്നു. ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ പ്രാപ്തി നേടുന്നില്ല. ജീവിതത്തെ സധൈര്യം നേരിടുന്നതിനുള്ള ത്രാണിയും ഉണ്ടാകുന്നില്ല. പൗരാവകാശങ്ങള്‍ സ്ത്രീസമൂഹത്തിന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമാവുന്നതിനും, സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലവം സാധ്യമാക്കുന്നതിനും പി.സി.ഡബ്ല്യു.എഫ് മുന്നിട്ടിറങ്ങണമെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സർവ മേഖലകളിലെ ഉന്നമനത്തിനും പി സി ഡബ്ല്യു എഫ്  പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് റിപ്പോർടർ ടി വി ദുബായ് ബ്യുറോ ചീഫ് സിന്ധു ബിജു അഭിപ്രായപ്പെട്ടു.   ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച  അന്താരാഷ്ട്ര ഓൺലൈൺ സമ്മേളനം ഗ്ലോബ്കോൺ 2k21 ൻറ ഭാഗമായുളള അന്താരാഷ്ട്ര വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഇരുപതോളം രാജ്യങ്ങളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരായ നൂറുകണക്കിന് വനിതാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു വനിതാ ഘടകം കേന്ദ്ര പ്രസിഡന്റ് മുനീറ ടി. അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം ജിൻഷാ ബഷീർ  മുഖ്യാതിഥിയായിരുന്നു. പൊന്നാനി എം.ഇ.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ: സമീറ ഹനീഫ്  മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ കുടുംബ ജീവിതം  കൗൺസലിംഗ് സൈക്കോളജിസ്റ്റും , മോട്ടിവേഷണൽ സ്പീക്കറുമായ  മുനീറ ചാലിയം, ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ സംരക്ഷണവും  പ്രശസ്ത  വ്ലോഗറും  ,കൺസൾറ്റന്റ് പീഡിയാട്രീഷ്യൻ & നിയോനാറ്റോളജിസ്റ്റുമായ  Dr. സൗമ്യ സരിൻ. കരീയർ സെഷനിൽ സിജി ചീഫ് കരിയർ കൗൺസിലർ ആയ റംല ബീവി സി.കെ , സാമൂഹ്യ രംഗത്തെ പെൺകരുത്ത് സൈക്കോളജി അസി. പ്രൊഫസർ  സൗമിയ  തുടങ്ങിയവർ അവതരിപ്പിച്ചു. റസിയ മുഹമ്മദ്‌കുട്ടി (മദേഴ്‌സ് മോണ്ടിസ്സോറി ഇൻസ്റ്റിറ്റ്യൂട്ട്, എടപ്പാൾ ) ജസിത അത്താണിക്കൽ (ബഹറിൻ)അസ്മ യഹ്‌യ (ഉപാദ്ധ്യക്ഷ, വനിതാ കേന്ദ്ര കമ്മിറ്റി) സ്വർഗ സുനിൽ (കുവൈറ്റ്)ജസി സലിം തിരൂർകാട് (ഫേസ്ബുക് ഫെയിം) ബബിത ഷാജി (യു എ ഇ) ഇഷ്‌റത് സബ, അജിത തുടങ്ങിയവർ ആശംസ നേർന്നു. സീനത്ത് ടി വി സ്വാഗതവും, റംല. കെ പി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സാമൂഹ്യ സേവന രംഗത്ത് ജനങ്ങൾക്ക് നന്മ ചെയ്യാൻ സന്നദ്ധ സംഘടനകൾ നിലനിൽക്കണമെന്നും, ഈ രംഗത്ത് മാതൃകയായ സംഘടനയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്നും പത്മശ്രീ അലി മണിക്ക്ഫാൻ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഗ്ലോബ്കോൺ 2k21 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതോളം രാജ്യങ്ങളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരായ നൂറുകണക്കിന് പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഉപാധ്യക്ഷൻ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. റോൾഫ് കില്ലിയസ് (ജർമ്മനി) മുഖ്യാതിഥിയായിരുന്നു. കെ പി രാമനുണ്ണി മുഖ്യ പ്രഭാഷണവും, സി എസ് പൊന്നാനി ആമുഖ പ്രഭാഷണവും നടത്തി. വിനോദ് നമ്പ്യാർ (വയാലി) മുഹമ്മദ് അനീഷ് (യു എ ഇ) പ്രശാന്ത് കവളങ്ങാട് (കുവൈറ്റ്) മാമദ് കെ (സൗദ്യ അറേബ്യ) അമീനുദ്ധീൻ (യു എസ് എ) തുടങ്ങിയവർ ആശംസ നേർന്നു. രാജൻ തലക്കാട്ട് സ്വാഗതവും, ഉമർ ഒ കെ നന്ദിയും പറഞ്ഞു.

തുടരുക...

സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നിയമസുരക്ഷ മാത്രമല്ല സാമൂഹികസാമ്പത്തിക സുരക്ഷയും സ്ത്രീക്ക് ലഭ്യമാക്കുന്ന സ്ഥിതി വേണം.  തൊഴില്‍ അവസരങ്ങൾ സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക ഉന്നമനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് നാളിതുവരെയായി PCWF നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലളവം സൃഷ്ടിക്കുന്നതിന്നാവശ്യമായ വിവിധ തലത്തിലുളള ചർച്ചകൾ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. അതിനിവിടെ അവസരം ഒരുക്കുകയാണ്. സ്വാഗതം: ഷംന U (ജോയിന്റ് സെക്രട്ടറി, വനിതാ ഘടകം) അധ്യക്ഷ; മുനീറ T (പ്രസിഡന്റ്‌, വനിതാ ഘടകം) ഉദ്ഘാടനം: സിന്ധു ബിജു (ദുബായ് ബ്യുറോ ചീഫ്, മിഡ്‌ൽ ഈസ്റ്റ്‌ റിപ്പോർട്ടർ ടിവി) മുഖ്യാതിഥി : ജിൻഷ ബഷീർ (സോഷ്യൽ മീഡിയ ഫെയിം) മുഖ്യ പ്രഭാഷണം. പ്രൊ. സമീറ ഹനീഫ്, MES കോളേജ് പൊന്നാനി) സെഷൻ 1 കുടുംബ ജീവിതം മുനീറ ചാലിയം (കൗൺസലിംഗ് സൈക്കോളജിസ്റ്റ്, മോട്ടിവേഷണൽ സ്പീക്കർ) സെഷൻ 2 ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ സംരക്ഷണവും: അവതരണം: Dr. സൗമ്യ സരിൻ. സാമൂഹ്യ രംഗത്തെ പെൺകരുത്ത്: Mrs. സൗമിയ (അസി. പ്രൊ. ഇൻ സൈക്കോളജി) കരീയർ സെഷൻ അവതരണം: റംല ബീവി C.K ചീഫ് കരിയർ കൗൺസിലർ സിജി

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350