സലാല : നീണ്ട 20 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശേഖരേട്ടൻ, പൊന്നാനിക്കാരുടെ മാത്രമല്ല, സലാലയിലെ മലയാളികളുടെയാകെ ആശ്വാസ കേന്ദ്രമായിരുന്നു. മണ്ണിനോട് മല്ലടിച്ച് വളരെ തുഛമായ ശമ്പളത്തിൽ ജോലിചെയ്തിരുന്ന അദ്ദേഹം തന്റെ കഷ്ടപ്പാടുകൾ എല്ലാം മറന്നു കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്റെ വിഹിതം നൽകുന്നതിൽ എന്നും ശ്രദ്ധ പുലർത്തിയിരിന്നു. മറ്റുള്ളവരുടെ വിഷമതയിൽ വേവലാതിപ്പെടുകയും, അവരുടെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും മുൻപന്തിയിലായിരുന്നു ശേഖരേട്ടൻ. അവധി ദിവസങ്ങളിലും മറ്റും പൊന്നാനിക്കാർ ഇടം കണ്ടെത്തുന്നത് ശേഖരേട്ടൻ എന്ന മഹാ മനസ്കന്റെ കൂടെയും, അദ്ദേഹത്തിന്റെ തോട്ടത്തിലും ആയിരുന്നു. പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് യോഗത്തിൽ ശേഖരേട്ടന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യോഗത്തിൽ പിസി ഡബ്ലിയു എഫ് സലാല പ്രസിഡണ്ട് കബീർ, അലി അരുണിമ, മുഹമ്മദ് റാസ്, അഷ്റഫ്, ഗഫൂർ താഴത്ത്, ഖലീൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
തുടരുക...സലാല : നീണ്ട 20 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശേഖരേട്ടൻ, പൊന്നാനിക്കാരുടെ മാത്രമല്ല, സലാലയിലെ മലയാളികളുടെയാകെ ആശ്വാസ കേന്ദ്രമായിരുന്നു. മണ്ണിനോട് മല്ലടിച്ച് വളരെ തുഛമായ ശമ്പളത്തിൽ ജോലിചെയ്തിരുന്ന അദ്ദേഹം തന്റെ കഷ്ടപ്പാടുകൾ എല്ലാം മറന്നു കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്റെ വിഹിതം നൽകുന്നതിൽ എന്നും ശ്രദ്ധ പുലർത്തിയിരിന്നു. മറ്റുള്ളവരുടെ വിഷമതയിൽ വേവലാതിപ്പെടുകയും, അവരുടെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും മുൻപന്തിയിലായിരുന്നു ശേഖരേട്ടൻ. അവധി ദിവസങ്ങളിലും മറ്റും പൊന്നാനിക്കാർ ഇടം കണ്ടെത്തുന്നത് ശേഖരേട്ടൻ എന്ന മഹാ മനസ്കന്റെ കൂടെയും, അദ്ദേഹത്തിന്റെ തോട്ടത്തിലും ആയിരുന്നു. പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് യോഗത്തിൽ ശേഖരേട്ടന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യോഗത്തിൽ പിസി ഡബ്ലിയു എഫ് സലാല പ്രസിഡണ്ട് കബീർ, അലി അരുണിമ, മുഹമ്മദ് റാസ്, അഷ്റഫ്, ഗഫൂർ താഴത്ത്, ഖലീൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.