കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ് ) കുവൈത്ത് ഘടകം കുവൈത്തിലെ പൊന്നാനിക്കാർക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഡിസംബർ 16 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെ കുവൈത്ത് സിറ്റിക്കടുത്ത ശാമിയ യൂത്ത് സെന്റർ സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു. കുവൈത്തിലെ പൊന്നാനിക്കാർ 4 മേഖലകളായി മാറ്റുരക്കുന്ന സെവൻസ് ഫുട്ബോൾ മത്സരങ്ങളാണ് നടക്കുക. വിജയിക്കുന്ന ടീമിന് ചാമ്പ്യൻസ് ട്രോഫിയും, രണ്ടാമതെത്തുന്ന ടീമിന് റണ്ണറപ്പ് ട്രോഫിയും, മികച്ച കളിക്കാരന് ബെസ്റ്റ് പ്ലേയർക്കുള്ള ട്രോഫിയും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് ഗോൾഡൻ ബൂട്ടും കളിക്കുന്ന എല്ലാ ടീം അംഗങ്ങൾക്കും മെഡലുകളും നൽകുന്നതാണ്. ഈ ഫുട്ബോൾ ആഘോഷത്തിലേക്ക് കുവൈത്തിലെ മുഴുവൻ പൊന്നാനിക്കാരെയും ഹാർദ്ദമായി ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് *ബന്ധപെടുക : 55721417*
തുടരുക...കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ് ) കുവൈത്ത് ഘടകം കുവൈത്തിലെ പൊന്നാനിക്കാർക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഡിസംബർ 16 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെ കുവൈത്ത് സിറ്റിക്കടുത്ത ശാമിയ യൂത്ത് സെന്റർ സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു. കുവൈത്തിലെ പൊന്നാനിക്കാർ 4 മേഖലകളായി മാറ്റുരക്കുന്ന സെവൻസ് ഫുട്ബോൾ മത്സരങ്ങളാണ് നടക്കുക. വിജയിക്കുന്ന ടീമിന് ചാമ്പ്യൻസ് ട്രോഫിയും, രണ്ടാമതെത്തുന്ന ടീമിന് റണ്ണറപ്പ് ട്രോഫിയും, മികച്ച കളിക്കാരന് ബെസ്റ്റ് പ്ലേയർക്കുള്ള ട്രോഫിയും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് ഗോൾഡൻ ബൂട്ടും കളിക്കുന്ന എല്ലാ ടീം അംഗങ്ങൾക്കും മെഡലുകളും നൽകുന്നതാണ്. ഈ ഫുട്ബോൾ ആഘോഷത്തിലേക്ക് കുവൈത്തിലെ മുഴുവൻ പൊന്നാനിക്കാരെയും ഹാർദ്ദമായി ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് *ബന്ധപെടുക : 55721417*