പൊന്നാനി: യുവത്വത്തെ നാടിന്റെ വികസനത്തിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കീഴിൽ രൂപീകൃതമായ യൂത്ത് വിംഗ് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഫിബ്രവരി 14 ഞായറാഴ്ച്ച വൈകീട്ട് 3 മണി മുതൽ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുവാൻ പ്രസിഡണ്ട് സഹീർ മേഘയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പൊന്നാനി താലൂക്കിലെ 15 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് യൂത്ത് വിംഗിൽ അംഗത്വം എടുക്കാവുന്നതാണ്. യൂത്ത് സമ്മിറ്റിന് മുന്നോടിയായി ഫെബ്രുവരി 3 മുതൽ 13 വരെ ദശദിന യൂത്ത് വിംഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. ഗ്ലോബൽ സെക്രട്ടറി ഫൈസല്‍ ബാജി യോഗം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി , ഇബ്രാഹിം മാളിയേക്കൽ ,ഡോ: അബ്ദുറഹ്മാൻ കുട്ടി , രാജൻ തലക്കാട്ട് , അബ്ദുട്ടി പി എ സുബൈർ ടി വി തുടങ്ങിയ ഗ്ലോബൽ സാരഥികൾ സന്നിഹിതരായിരുന്നു. യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ; ഷഹീർ ഈശ്വര മംഗലം ശബീർ വി പി, ഫൈസൽ എ പി ,ശമീർ, സുൽത്താൻ , മുർശിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഫൈസൽ സ്വാഗതവും, ശബീർ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3844429825650444
തുടരുക...പൊന്നാനി: യുവത്വത്തെ നാടിന്റെ വികസനത്തിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കീഴിൽ രൂപീകൃതമായ യൂത്ത് വിംഗ് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഫിബ്രവരി 14 ഞായറാഴ്ച്ച വൈകീട്ട് 3 മണി മുതൽ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുവാൻ പ്രസിഡണ്ട് സഹീർ മേഘയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പൊന്നാനി താലൂക്കിലെ 15 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് യൂത്ത് വിംഗിൽ അംഗത്വം എടുക്കാവുന്നതാണ്. യൂത്ത് സമ്മിറ്റിന് മുന്നോടിയായി ഫെബ്രുവരി 3 മുതൽ 13 വരെ ദശദിന യൂത്ത് വിംഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. ഗ്ലോബൽ സെക്രട്ടറി ഫൈസല്‍ ബാജി യോഗം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി , ഇബ്രാഹിം മാളിയേക്കൽ ,ഡോ: അബ്ദുറഹ്മാൻ കുട്ടി , രാജൻ തലക്കാട്ട് , അബ്ദുട്ടി പി എ സുബൈർ ടി വി തുടങ്ങിയ ഗ്ലോബൽ സാരഥികൾ സന്നിഹിതരായിരുന്നു. യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ; ഷഹീർ ഈശ്വര മംഗലം ശബീർ വി പി, ഫൈസൽ എ പി ,ശമീർ, സുൽത്താൻ , മുർശിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഫൈസൽ സ്വാഗതവും, ശബീർ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3844429825650444