വൈസ് ചാൻസലറോടൊപ്പം ഒരുമിച്ചിരുന്നിട്ടുണ്ട്. ചാൻസലർക്ക് ഇഷ്ടാവോ ആവോ. കാമ്പസുകളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ കാമ്പയിൻ്റെ ഉദ്ഘാടനമായിരുന്നു വേദി. ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ്റെ ഭാഗമായി ഒട്ടുമിക്ക കാമ്പസുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വളയംകുളം അസ്സബാഹ് ആർട്സ് കോളേജിലായിരുന്നു കാമ്പയിൻ്റെ തുടക്കം. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടകനായി. സ്ത്രീധന വിരുദ്ധ പ്രവർത്തനങ്ങൾ വെറും പറച്ചിലിൽ ഒതുക്കുന്നവരല്ല പിസിഡബ്ലിയുഎഫുകാർ. അവർ ഇക്കാലത്തിനിടയ്ക്ക് 160ലേറെ സ്ത്രീധന രഹിത വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. ഈ വരുന്ന ജനുവരി ആദ്യം കുറേ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കാമ്പസുകളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന നിരന്തര പരിപാടികൾ ചെറുതല്ലാത്ത അനക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. സ്ത്രീധന രഹിത വിവാഹങ്ങൾ എന്നതിലാണ് പിസിഡബ്ലിയുഎഫ് തുടങ്ങുന്നത്. അവർ പല മേഖലകളിൽ വളർന്നു പന്തലിച്ചെങ്കിലും ആദ്യ ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തിനായി പതർച്ചയില്ലാതെ അവരിപ്പോഴുമുണ്ടെന്നത് അഭിനന്ദനാർഹമാണ്.
തുടരുക...വൈസ് ചാൻസലറോടൊപ്പം ഒരുമിച്ചിരുന്നിട്ടുണ്ട്. ചാൻസലർക്ക് ഇഷ്ടാവോ ആവോ. കാമ്പസുകളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ കാമ്പയിൻ്റെ ഉദ്ഘാടനമായിരുന്നു വേദി. ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ്റെ ഭാഗമായി ഒട്ടുമിക്ക കാമ്പസുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വളയംകുളം അസ്സബാഹ് ആർട്സ് കോളേജിലായിരുന്നു കാമ്പയിൻ്റെ തുടക്കം. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടകനായി. സ്ത്രീധന വിരുദ്ധ പ്രവർത്തനങ്ങൾ വെറും പറച്ചിലിൽ ഒതുക്കുന്നവരല്ല പിസിഡബ്ലിയുഎഫുകാർ. അവർ ഇക്കാലത്തിനിടയ്ക്ക് 160ലേറെ സ്ത്രീധന രഹിത വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. ഈ വരുന്ന ജനുവരി ആദ്യം കുറേ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കാമ്പസുകളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന നിരന്തര പരിപാടികൾ ചെറുതല്ലാത്ത അനക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. സ്ത്രീധന രഹിത വിവാഹങ്ങൾ എന്നതിലാണ് പിസിഡബ്ലിയുഎഫ് തുടങ്ങുന്നത്. അവർ പല മേഖലകളിൽ വളർന്നു പന്തലിച്ചെങ്കിലും ആദ്യ ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തിനായി പതർച്ചയില്ലാതെ അവരിപ്പോഴുമുണ്ടെന്നത് അഭിനന്ദനാർഹമാണ്.