PCWF വാർത്തകൾ

മാറഞ്ചേരി : ലോകത്ത് ആദ്യമായി കൃഷി ചെയ്യപ്പെട്ട ഭക്ഷ്യ വിളകളിലൊന്നായ വാഴ, ഇന്ത്യയിലാണ് ഏറ്റവും കുടുതൽ ഉല്പാദിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവും വാഴ തന്നെ. അത് കൊണ്ട് തന്നെ കാർഷികം രംഗം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ സമിതി വാഴയുടെ ശാസ്ത്രീയ കൃഷി രീതി സംബന്ധമായ അവബോധം നല്‍കുന്നതിനായി കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ തവനൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ ഡോ: പ്രശാന്ത് ക്ലാസിന് നേതൃത്വം നല്‍കി. വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനിലയുളള നല്ല ഫലഭൂയിഷ്ടമായ ഈർ്പ്പാംശമുള്ള മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലതെന്നും , സമുദ്രനിരപ്പിൽ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഓണത്തിന് ഒരു കുല നേന്ത്രപ്പഴം എന്ന ലക്ഷ്യത്തിൽ ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈ വിതരണ ഉദ്ഘാടനം മാറഞ്ചേരി കൃഷി അസിസ്റ്റ : ഓഫീസർ സുനിൽ, സമ്മിശ്ര കർഷകനായ കെ സി അബൂക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ എം ടി നജീബ് , എന്നിവർ സംസാരിച്ചു ആരിഫ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: "സ്ത്രീ ശക്തി സമൂഹ നന്മയ്ക്ക് " എന്ന  ശീഷകത്തിൽ  പി സി ഡബ്ല്യു എഫ് വനിതാ അംഗത്വ വിതരണ കാംപയിൻ സപ്തംബർ 17 മുതൽ ഡിസംബർ 17 വരെയുളള കാലയളവിൽ നടക്കുകയാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിലെ 51 വാർഡുകളിലായി നിലവിൽ രണ്ടായിരത്തോളം വനിതാ അംഗങ്ങളുളള  കമ്മിറ്റിയുടെ പ്രവര്‍ത്തനം , എട്ടാം വാര്‍ഷികത്തോടെ താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. 2023 - 2026 വർഷങ്ങളിലേക്കായി നിലവിലുളള അംഗത്വം പുതുക്കിയും, പുതിയ അംഗങ്ങളെ ചേർത്തും  ഈ കാംപയിൻ വിജയിപ്പിക്കുക. വിദേശത്ത് ജോലിചെയ്യുന്നവർ അവരുടെ ഫാമിലിക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര വനിതാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക. "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിലായി പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമ്മർ നഗറിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്. അതിന് മുന്നോടിയായി പ്രഖ്യാപിച്ച അംഗത്വ വിതരണ കാംപയിൻ  പ്രചരണം താലൂക്കിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപകമാക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു .

തുടരുക...

മാതൃ ശിശു ആശുപത്രിയിൽ പി സി ഡബ്ല്യു എഫ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു പൊന്നാനി: ഈ വർഷത്തെ ഗാന്ധി ജയന്തി ദിനവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു. പൊന്നാനി മാതൃ ശിശു ആശുപത്രി ശുചീകരണത്തിലൂടെ താലൂക്ക് തല യജ്ഞത്തിന് തുടക്കം കുറിച്ചു. പി സി ഡബ്ല്യു എഫ് ജന സേവന വിഭാഗം നേതൃത്വം നല്‍കിയ ശുചീകരണ യജ്ഞം ആശുപത്രി സൂപ്രണ്ട് ഡോ : ആശ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ രാജൻ തലക്കാട്ട് , പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അഷ്റഫ് നൈതല്ലൂർ, അസ്മാബി പി എ എന്നിവർ സംബന്ധിച്ചു. ആശുപത്രി പി ആർ ഒ സൈനബ , നെഴ്സിംഗ് സൂപ്രണ്ട് ഇന്ദിര സന്നിഹിതരായിരുന്നു. സമിതി കൺവീനർ ടി വി സുബൈർ , പി സി ഡബ്ല്യു എഫ് മുൻസിപ്പൽ പ്രസിഡണ്ട് പി എം അബ്ദുട്ടി, ട്രഷറർ മുജീബ് കിസ്മത്ത്, ഉപാധ്യക്ഷ സബീന ബാബു , ഹനീഫ മാളിയേക്കൽ, എ പി ഫൈസൽ, നാരായണൻ തെക്കൂട്ട് (പെരുമ്പടപ്പ്) റഹ്മത്ത് (വാർഡ് 20) ഫാത്തിമ സി (വാർഡ് 43) തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നല്‍കി.

തുടരുക...

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ദുബൈ ആദം മെഡിക്കൽ സെന്ററിൽ വെച്ച് ഡോ : സെലീൽ, ഡോ : അനീഷ സെലീൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിഖ് സി എന്നിവർ സംബന്ധിച്ചു.

തുടരുക...

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് *സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022* ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ ഫോറം ഗ്രൂപ്പ്‌ ഓഫിസിൽ *ഫോറം ഗ്രൂപ്പ്‌ എം ഡി സിദ്ധീഖ് ടി വി* നിർവ്വഹിച്ചു. ഫോറം ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ത്വൽഹത്ത്, PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിക് സി എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

സലാല പൊന്നാനി സംഗമം 2022 , ഒക്ടോബർ 21ന്. സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ കീഴിലുളള സലാല ഘടകം സംഘടിപ്പിക്കുന്ന *സലാല പൊന്നാനി സംഗമം 2022* ഒക്ടോബർ 21 വെള്ളിയാഴ്ച്ച വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. സംഗമ വിജയത്തിന്നായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഇബ്രാഹിംകുട്ടി എം , സാദിക്ക് എം ,അരുൺ കുമാർ, അനിൽ കുമാർ, അബൂബക്കർ എന്ന കുഞ്ഞി ബാവാ (രക്ഷാധികാരികൾ) കെ കബീർ (ചെയർമാൻ) മുഹമ്മദ് റാസ് (വൈസ് ചെയർമാൻ) ഗഫൂർ താഴത്ത് (കൺവീനർ) അരുൺ ബാലൻ (ജോ: കൺവീനർ) സൈനുദ്ദീൻ (ട്രഷറർ) *വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി* കൺവീനർ,ജോ: കൺവീനർ യഥാക്രമം, സൈനുദ്ദീൻ , അശ്റഫ് ബെല്ലി (ഫൈനാൻസ് കമ്മിറ്റി) ബദറുദ്ദീൻ, ജനീസ് (പ്രോഗ്രാം കമ്മിറ്റി) അശ്റഫ്, ഖലിൽ (ഫുഡ് കമ്മിറ്റി) അരുൺ, നിയാസ് (എൻറർടൈമെൻറ്റ് ) മർഷൂക്ക് , ആദിൽ അശ്റഫ് (മീഡിയ) റിൻസില റാസ് ,ആയിഷ കബീർ , സ്നേഹ (വനിതാ കമ്മിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്തു . ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ഒമാൻ നാഷണൽ കമ്മിറ്റി പ്രസഡൻ്റ് എം സാദിക്ക് ഉദ്ഘാടനം ചെയ്തു. സലാല ഘടകം പ്രസിഡണ്ട് കെ കബീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റാസ് സ്വാഗതവും ട്രഷറർ ബദറുദ്ദീൻ നന്ദിയും പറഞ്ഞു . സന്തോഷ് കുമാർ, സൈനുദ്ദീൻ. ഖലീൽ,മൻസൂർ, അരുൺ ബാലൻ, തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കാൻ തീരുമാനിച്ചു സംഗമത്തിന്റെ വിജയത്തിനായി സലാലയിൽ താമസിക്കുന്ന എല്ലാ പൊന്നാനി താലൂക്ക് നിവാസികളും രംഗത്തിറങ്ങണമെന്ന് സ്വാഗത സംഘം യോഗം ആവശ്യപ്പെട്ടു.

തുടരുക...

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊന്നാനി: "സ്ത്രീത്വം  സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ  2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളന -  പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പൊന്നാനി എം ഇ എസ് കോളേജ് പ്രിൻസിപ്പൾ  ഡോ: വി യു അമീറ നിർവ്വഹിച്ചു. ചന്തപ്പടി എംഎല്‍എ ഓഫീസിന് മുൻവശമുളള  പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ്  സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വാഗത സംഘം ചെയർപേഴ്സൺ ലത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ടി മുനീറ സ്വാഗതവും, റംല കെ പി   നന്ദിയും പറഞു.

തുടരുക...

ഖത്തറിൽ പൊന്നാക്കാരുടെ പൊന്നാണം ശ്രദ്ധേയമായി. ദോഹ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ,ഖത്തർ ഘടകം "പൊന്നാക്കാരുടെ പൊന്നോണം" എന്ന പേരിൽ അൽവക്ര ക്രിയേറ്റീവ് ആർട്സ് & സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷവും, താലൂക്ക് നിവാസികളുടെ സംഗമവും ശ്രദ്ധേയമായി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കൺവീനർ നജീബ് എം ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട സ്വാഗതം പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ.പി എൻ ബാബുരാജ് മുഖ്യാതിഥി ആയിരുന്നു. ഹമദ് ഹോസ്പിറ്റലിലെ പ്രശസ്ത സൈക്കോളജിസ്റ്റും She "Q"Excellence അവാർഡ് ജേതാവുമായ ഡോ: ബിന്ദു സലിം ആരോഗ്യ ബോധവത്കരണം നടത്തി. ഷൈനി കബീർ അവതാരകയായ ചടങ്ങിൽ രക്ഷാധികാരികളായ അബ്ദുൽ സലാം മാട്ടുമ്മൽ , ഫൈസൽ കെ കെ , അലികുട്ടി എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച Dr. ബിന്ദു സലിം(She “Q” Excellence winner) ഷൈനി കബീർ (ലോക കേരളസഭ അംഗം) ഹലാ സൈനബ് അമിതാഫ് (India Book of records winner) ഹന ഫാത്തിമ( Donated her hair to cancer patients) എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. നസീം അൽ റബീഹ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. വടം വലി, പെനാൽറ്റി ഷൂട്ടൗട്ട് ,ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ , ലെമൺ സ്പൂൺ റെയ്‌സ് , ബലൂൺ പൊട്ടിക്കൽ , മനപ്പൊരുത്തം തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കാളികളായി. വിജയികൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി. മാർച്ചിൽ നടന്ന പൊൻസ്‌മൃതി സീസൺ 2 ൽ പ്രഖ്യാപിച്ച ഖത്തർ അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണോദ്ഘാടനം കെ കെ ഫൈസലിന് നൽകി ഐസിസി പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സ്മാർട്ട് ടി വി , മിക്സർ ഗ്രൈൻഡർ , പ്രഷർ കുക്കർ തുടങ്ങിയ വിലയേറിയ സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസികളുടെ ഭാവി സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്ന സ്വാശ്രയ കമ്പനിയുടെ കീഴിൽ നാട്ടിൽ ആരംഭിക്കുന്ന സ്വാശ്രയ മാൾ, പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് സംരംഭം സംബന്ധിച്ചുളള വിവരങ്ങൾ സദസ്സിൽ അറിയിക്കുകയും പുതുതായി പലരും ഷെയർ എടുക്കാൻ മുന്നോട്ട് വരികയും ചെയ്തു. പൊന്നാനിയുടെ അനുഗ്രഹീത കലാകാരൻ വസന്തൻ അവതരിപ്പിച്ച കലാപരിപാടിയും , സുകേഷിന്റെ നേതൃത്വത്തിൽ ഖത്തറിലെ ഗായകരുടെ സംഗീത നിശയും പരിപാടിക്ക് ആവേശം പകർന്നു. സഫാരി മാൾ മുഖ്യ സ്പോൺസറായും, സഹ സ്പോൺസറായി നസീം അൽറബീഹ് ഹോസ്പിറ്റൽ, റിയൽ കോഫി , SSK ട്രേഡിങ്ങ് ,അഫ്‍കിസ ട്രേഡിങ്ങ് ,ഫോർബ്‌സ് ഫുഡ് സ്റ്റഫ്‌സ് ,എംബിഎ ഫ്രഷ് ഫ്രൂട്സ് ,അൽക്കലൈവ് വാട്ടർ, ബ്യൂട്ടി ലൈൻസ് , പോപ്പീറ്റ് റെസ്റ്റോറന്റ് തുടങ്ങിയവരും, 98.6 FM റേഡിയോ സഹകരണവും ഉണ്ടായിരുന്നു. ട്രെഷറർ ഖലീൽ റഹ്മാന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങ് പര്യവസാനിച്ചു. മുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിന് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ കമ്മറ്റി അംഗങ്ങളും , സംഘാടക സമിതിയും നേതൃത്വം നൽകി. പങ്കെടുത്തവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

തുടരുക...

കദ്‌റ / സുവൈഖ്‌ (ഓമൻ): ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികമാഘോഷം "ആസാദി ക അമൃത് മഹോത്സവ്" ന്റെ ഭാഗമായി ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ *ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്* എന്ന ആപ്തവാക്യവുമായി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക്‌ സൈക്കിളിൽ യാത്ര ചെയ്യുന്ന ഫായിസ്‌ അഷ്‌റഫിന് പൊന്നാനി കൾചറൽ വേൾഡ്‌ ഫൗണ്ടേഷൻ ഒമാൻ ബാത്തിന ഘടകം സ്വീകരണം നൽകി. വ്യവസായിയും പൊന്നാനി കൾചറൽ വേൾഡ്‌ ഫൗണ്ടേഷൻ ബാത്തിന ഘടകം വൈസ്‌ പ്രസിഡന്റുമായ കാരാട്ട്‌ ഫൈസൽ ഹംസയാണു ഫായിസിനുള്ള താമസവും മറ്റു സൗകര്യങ്ങളും ബാത്തിനയിൽ ചെയ്തിരിക്കുന്നത്‌. ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിലാണു ഫായിസ്‌ അഷ്റഫിന്റെ യാത്ര വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ്‌ ഓഫ്‌ ചെയ്തത്‌ . 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക. ചടങ്ങിൽ കാരാട്ട്‌ ഫൈസൽ ഹംസ, പി സി ഡബ്യൂ എഫ്‌ നാഷണൽ കമ്മിറ്റി അംഗവും ബാത്തിന കമ്മിറ്റി രക്ഷാധികാരിയുമായ റഹീം മുസ്സന്ന, അസീബ് തലാപ്പിൽ, ബാത്തിന കമ്മിറ്റി പ്രസിഡന്റ്‌ റിഷാദ്‌, എക്സിക്യൂട്ടിവ്‌ അംഗമായ ഷിറാസ്‌ കദ്‌റ‌ തുടങ്ങിയവർ നേതൃത്വം നൽകി.

തുടരുക...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അജ്‌മാൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകം ബ്ലഡ്‌ ഡോണേഴ്സ് കേരള ( യു എ ഇ) യുമായി സംയുക്തമായി അജ്മാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ന് ആരംഭിച്ച ക്യാമ്പ് രാത്രി 10.30 വരെ നീണ്ടുനിന്നു. പങ്കെടുത്ത നൂറ്റിയമ്പതോളം ആളുകളിൽ നിന്നും നൂറ് ആളുകളുടെ രക്തം ശേഖരിച്ചു. PCWF യു എ ഇ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗവും റിയൽ കോഫി എം ഡി യുമായ അബ്ദുൽ സത്താർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാ - നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് ചടങ്ങിൽ മുഖ്യാഥിതിയായിരിന്നു. മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ.കെ, ഷബീർ മുഹമ്മദ്‌, സുനീർ ബാബു, ഷാനവാസ്‌. പി, അബ്ദുലത്തീഫ് കടവനാട്, ഹനീഫ എൻ. സി, ഹാഫിസ് റഹ്മാൻ, അബ്ദുൽ കരീം, നൂറുൽ അമീൻ, ഹബീബ് റഹ്മാൻ, അഷ്‌റഫ് സി വി, ആഷിക്, ഇഖ്‌ബാൽ, ഷഹീർ ഈശ്വരമംഗലം, സൈനുൽ ആബിദീൻ തങ്ങൾ, മുഹമ്മദ്‌, സുബൈർ, ഷഫീഖ്, അഷ്‌കർ, അമീൻ എന്നിവർ നേതൃത്വം നൽകി.

തുടരുക...

പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാര്‍ഷിക സമ്മേളനവും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും ; 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു പൊന്നാനി :" സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31 ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമ്മർ നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാര്‍ഷിക സമ്മേളനവും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കുന്നതിനായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങ് ഉദ്ഘാടനവും , ലോഗോ പ്രകാശനവും മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. സി എസ് പൊന്നാനി ,മുഖ്യ പ്രഭാഷണവും സ്വാഗത സംഘം ഭാരവാഹി പ്രഖ്യാപനവും നടത്തി. ടി മുനീറ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം പ്രധാന ഭാരവാഹികളായി ; ലത ടീച്ചർ മാറഞ്ചേരി (ചെയർ പേഴ്സൺ) ടി മുനീറ (ജനറൽ കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. 2022 - 25 വർഷത്തേക്കുളള വനിതാ അംഗത്വ വിതരണ കാംപയിൻ ഉദ്ഘാടനം പി കോയക്കുട്ടി മാസ്റ്റർ , കാലടി ഗ്രാമ പഞ്ചായത്ത് കൗൺസിലർ ബൽഖീസിന് അംഗത്വം നല്‍കി തുടക്കം കുറിച്ചു. വിവാഹ ഡ്രസ്സുകൾ ഉൾപ്പെടെയുളള വസ്ത്രങ്ങളുടെ സമാഹരണവും വിതരണവും ലക്ഷ്യമിടുന്ന സ്വാശ്രയ ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം , ആരിഫ മാറഞ്ചേരി, സബീന ബാബു എന്നിവരിൽ നിന്നും വിവാഹ വസ്ത്രം സ്വീകരിച്ച് സി കെ മുഹമ്മദ് ഹാജി ബിയ്യം നിർവ്വഹിച്ചു. സമ്മേളന ശീർഷകം ക്ഷണിച്ച് കൊണ്ട് നടത്തിയ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ഉചിതമായ ശീർഷകം അയച്ചു തന്ന സി സുമയ്യ നരിപ്പറമ്പിനെ വിജയിയായി ജൂറി അംഗം ഷാജി ഹനീഫ് പ്രഖ്യാപിച്ചു. ബീക്കുട്ടി ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ശാരദ ടീച്ചർ എന്നിവർ സംബന്ധിച്ചു. സി വി മുഹമ്മദ് നവാസ് , ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട് , മുസ്തഫ കാടഞ്ചേരി, അഷ്റഫ് മച്ചിങ്ങൽ,മാലതി വട്ടം കുളം തുടങ്ങിയവർ സംസാരിച്ചു. റഹിയാനത്ത് ഒ കെ സ്വാഗതവും, ലത ടീച്ചർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : പ്രവാസികൾ ഉൾപ്പെടെയുളള പി സി ഡബ്ല്യു എഫ് അംഗങ്ങൾക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി എത്രയും വേഗത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് പ്രവാസി ഫാമിലി മീറ്റ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ജി സി സി രാജ്യങ്ങളിൽ നിന്നും, ബാംഗ്ലൂർ ഘടകത്തിൽ നിന്നുമായി ഫാമിലി ഉൾപ്പെടെ നൂറോളം പ്രതിനിധികൾ പങ്കെടുത്ത മീറ്റ് പ്രവാസി എഴുത്തുകാരൻ ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ മാൾ & പൊന്മാക്സ് ഹൈപ്പർ മാർക്കറ്റ് സംബന്ധിച്ച വിവരങ്ങൾ അബ്ദുല്ലതീഫ് കളക്കര അവതരിപ്പിച്ചു. ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ , ഹൈദറലി മാസ്റ്റർ, അഷ്റഫ് നൈതല്ലൂർ, ബബിത ഷാജി, കാലടി ഗ്രാമ പഞ്ചായത്ത് അംഗം ബൽഖീസ് എന്നിവർ ആശംസ നേർന്നു. രാജൻ തലക്കാട്ട്, ടി വി സുബൈർ, എൻ ഖലീൽ റഹ്മാൻ, ഹനീഫ മാളിയേക്കൽ, നാരായണൻ മണി, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. സി സി മൂസ്സ, ഹംസ റഹ്മാൻ (ബാംഗ്ലൂർ) അബ്ദുൽ അസീസ് പി എ , ആദം സി , ഷബീർ ഈശ്വര മംഗലം, നസീർ ചുങ്കത്ത്, ഷാജി വി വി , ഷറഫു (യു.എ.ഇ) അഷ്റഫ് ദിലാറ, അൻവർ സാദിഖ്, അക്ക്ബർ, അഷ്റഫ് ചെറുവത്തൂർ, ശമീർ നൈതല്ലൂർ , വി വി ഖമറുദ്ധീൻ ടി വി അബ്ദുല്ല കുട്ടി , പി അബ്ദുൽ മജീദ് , ഫൈസൽ (സഊദി) കെ കെ ഹംസ , സി ഹമീദ്, കെ കെ അലി , മൾട്ടി അബൂബക്കർ (കുവൈറ്റ്) സൈനുൽ ആബിദ് (ഖത്തർ) ഫഹദ്, രാവുണ്ണി (ഒമാൻ) എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു. ടി മുനീറ നന്ദി പറഞ്ഞു. അംഗങ്ങളും അവരുടെ ഫാമിലിയും അവതരിപ്പിച്ച മ്യൂസിക്ക് പരിപാടിയോടെ ചടങ്ങുകൾ സമാപിച്ചു.

തുടരുക...

സ്വാശ്രയ ടൈലറിംഗ് മൂന്നാം ബാച്ചിന് പി സി ഡബ്ലിയു എഫ് സഊദി കമ്മിറ്റിയുടെ സാമ്പത്തിക സഹായം. പൊന്നാനി : തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക എന്ന ലക്ഷ്യവുമായി പി സി ഡബ്ല്യു എഫ് സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ നടന്നുവരുന്ന ടൈലറിംഗ് പരിശീലനം മൂന്നാം ബാച്ചിനുളള ക്ലാസ് ഒക്ടോബറിൽ ആരംഭിക്കുന്നു. പഠിതാക്കളായി അപേക്ഷ നൽകിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 21 വനിതകൾക്ക് സൗജന്യമായി തയ്യൽ പഠിക്കാനുളള സാമ്പത്തിക സഹായം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷ്ണൽ കമ്മിറ്റി ഏറ്റെടുത്തു. പളളപ്രം ഹൈവേയിലെ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി ഫാമിലി മീറ്റിൽ വെച്ച് സഊദി നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് ദിലാറ, ജനറൽ സെക്രട്ടറി അൻവർ സാദിഖ് എന്നിവർ ചേർന്ന് സ്വാശ്രയ തൊഴിൽ സംരംഭം സമിതി ചെയർപേഴ്സൺ ടി മുനീറ ക്ക് ഫണ്ട് കൈമാറി. സി എസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട് ,ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ, സുബൈർ ടി വി , അബ്ദുല്ലതീഫ് കളക്കര . എൻ പി അഷ്റഫ് നൈതല്ലൂർ, ശമീർ നൈതല്ലൂർ, അഷ്റഫ് ചെറുവത്തൂർ (സഊദി) തുടങ്ങിയവർ സന്നിഹിതരായിരുന്നു

തുടരുക...

പൊന്നാനി : പി സി ഡബ്ലിയു എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയും വനിതാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പൊന്നോണോത്സവം - 22 പൊന്നാനി വനിതാ എസ് ഐ സിബിൽദാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അബ്ദുൽ ഗഫൂർ അൽ ഷാമ അധ്യക്ഷതവഹിച്ചു. പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗതം പറഞ്ഞു. വനിതാ പോലീസ് രമ്യ , തൃക്കാവ് സ്ക്കൂൾ പ്രധാന അധ്യാപിക ബദറുന്നിസ ആശംസകൾ നേർന്നു. പി കോയക്കുട്ടി മാസ്റ്റർ, സുബൈദ പോത്തനൂർ, ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ , അഷ്റഫ് ആലുങ്ങൽ, മാലതി വട്ടംകുളം, അഷ്റഫ് മച്ചിങ്ങൽ ഹൈറുന്നിസ പെരുമ്പടപ്പ് തുടങ്ങിയവർ സംബന്ധിച്ചു. വടംവലി, കസേരക്കളി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി തുടങ്ങിയ മത്സരങ്ങൾ നടന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് മുനീറ ടി , അശ്റഫ് നൈതല്ലൂർ, സുബൈർ ടി വി , ഫൈസൽ ബാജി,മുജീബ് കിസ്മത്ത്, ഹനീഫ മാളിയേക്കൽ,സബീന ബാബു, റഹിയാനത്ത്, ഷൈമ, മിനി, ബാബു എലൈറ്റ്, ആർ വി മുത്തു, തഫ്സീറ ഗഫൂർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ പി എ അസ്മാബി യുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

തുടരുക...

മസ്ക്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം - 22 നവമ്പർ നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിൻറ മുന്നോടിയായി വനിതാ കൺവെൻഷൻ സംഘടിപ്പിക്കാനും , മുതിർന്ന അംഗങ്ങളെ ആദരിക്കാനും എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കാനും തീരുമാനിച്ചു. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ പി വി അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. പി വി സുബൈർ,കെ അബ്ദുൾ നജീബ് റഹീം മുസന്ന, ഫൈസൽ കാരാട് ,ഒമേഗ ഗഫൂർ, ഷാജി കടവനാട് ,രതീഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റി ചർച്ചകളുടെ ക്രോഡീകരണം കൺവീനർമാർ അവതരിപ്പിച്ചു. സംഗമ വിജയത്തിനായി 51 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. പി വി ജലീൽ, ഡോക്ടർ ജലീൽ, പിവി അബ്ദുൽ റഹീം ,ബാവ റുസയിൽ (രക്ഷാധികാരികൾ) പി വി സുബൈർ ( ചെയർമാൻ) അബ്ദുൽ നജീബ് (വൈസ് ചെയർമാൻ) എം.സാദിഖ് (ജനറൽ കൺവീനർ) ടി വി റംഷാദ് (ജോയിൻ കൺവീനർ) ബഷീർ കെ എം ടി (കൺവീനർ ഫിനാൻസ് വിഭാഗം ) സമീർ മത്ര (ജോ: കൺവീനർ) ഫിറോസ് (കൺവീനർ, പ്രോഗ്രാം വിഭാഗം) റിഷാദ് ബാത്തിന (ജോ: കൺവീനർ) ഇസ്മായിൽ ടി വി (കൺവീനർ ഫുഡ് വിഭാഗം ) റഹ്മത്തുള്ള ചാണ (ജോ: കൺവീനർ) സമീർ സിദ്ദീഖ് (കൺവീനർ, എൻ്റെർടൈമെൻ്റ് വിഭാഗം ) കെ വി ഷംഷീർ (ജോ: കൺവീനർ) മുനവ്വർ (കൺവീനർ, മീഡിയ വിഭാഗം) റമീസ് കെ കെ (ജോ : കൺവീനർ) തുടങ്ങിയവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു ഉപദേശക സമിതി ,ഒമാൻ നാഷണൽ കമ്മിറ്റി, വിവിധ എക്സിക്യൂട്ടീവ് കമ്മിറ്റി, അംഗങ്ങൾ തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. ടി വി റംഷാദ് സ്വാഗതവും, ബഷീർ കെ എം ടി നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350