PCWF വാർത്തകൾ

പൊന്നാനി: സാമൂഹ്യ രംഗത്ത് സ്ത്രീകളുടെ മുന്നേറ്റം കാലഘട്ടത്തിന്‍റ ആവശ്യമാണെന്നും,തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ പ്രയാസം ധൂരീകരിക്കാൻ സമയം കണ്ടെത്തുമ്പോൾ മാത്രമേ ജീവിതത്തിന് സംതൃപ്തി ലഭിക്കുകയുളളുവെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക നർഗീസ് ബീഗം അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ സംഘടിപ്പിച്ച ജനറൽ ബോഡി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ടി മുനീറ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥൻ മുഖ്യതിഥിയായിരുന്നു. പ്രേരക് ഷീജ മുഖ്യ പ്രഭാഷണം നടത്തി. റംല കെ പി വാർഷിക റിപ്പോർട്ടും, ഫാതിമ ടി വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി സി ഡബ്ലിയു എഫ് അംഗങ്ങളിൽ നിന്നും നഗരസഭ കൗൺസിലർമാരായ , ഫര്‍ഹാന്‍ ബിയ്യം, ആബിദ,ഇ കെ സീനത്ത്, എം.പി ഷബീറാബി, പി. വി. ബീവി എന്നിവര്‍ക്ക്  ചടങ്ങിൽ വെച്ച് ഉപഹാരം  സമർപ്പിച്ചു. ബീക്കുട്ടി ടീച്ചര്‍,പ്രൊഫ: ബുഷ്റ,ശാരദ ടീച്ചര്‍ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹി തെരെഞ്ഞെടുപ്പിന്; രാജൻ തലക്കാട്ട്, മുഹമ്മദ് നവാസ്, സുബൈർ ടി വി, നേതൃത്വം നൽകി. ഇബ്രാഹിം മാസ്റ്റർ, പി എം അബ്ദുട്ടി, ഫൈസൽ ബാജി സന്നിഹിതരായിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് 27 അംഗ എക്സിക്യൂട്ടീവിനെ തെരെഞ്ഞെടുത്തു. ടി മുനീറ (പ്രസിഡണ്ട്) ധന്യ കെ (ജനറൽ സെക്രട്ടറി) റംല കെ പി (ട്രഷറർ) ഹാഷിം (കുവൈത്ത്) വിവിധ സമിതികളെ പ്രതിനിധീകരിച്ച് സക്കരിയ എ, അബ്ദുറസാഖ് കെ പി , ഷഹീര്‍ എന്നിവര്‍ ആശംസ നേർന്നു. പി വി അബ്ദുൽ ഖാദർ ഹാജി, ടി മുനീറ എന്നിവരെ സാമൂഹ്യ സേവന പ്രവർത്തനം മാനിച്ച് ആദരിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത വാർഡ് 24 ലെ ടി മിനിയ്ക്ക് ക്യാഷ് അവാർഡ് നൽകി. അസ്മ സ്വാഗതവും, ധന്യ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3833965970030163

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ജനറൽ ബോഡി നാളെ (29/1/2021 വെള്ളിയാഴ്ച്ച) 7.30 ന് ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടക്കും! 2020 സെപ്തംബർ മാസം നിവലിൽ വന്ന അഡ്ഹോക്ക് കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോൾ പ്രവര്‍ത്തനങ്ങൾ നടന്ന് വരുന്നത്. പ്രസിഡണ്ട് ഹസ്സൻ മുഹമ്മദിൻറ അധ്യക്ഷതയിൽ ചേരുന്ന യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്‌ഘാടനം ചെയ്യും. ഭാരവാഹി തെരെഞ്ഞെടുപ്പിന് ഗ്ലോബൽ പ്രതിനിധി മുഹമ്മദ് അനീഷ് നേതൃത്വം നൽകും. അഡ്ഹോക്ക് കമ്മിറ്റി നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനിലൂടെ നിരവധിയാളുകൾക്ക് മെമ്പർഷിപ്പ് നൽകാനായി. ആലിങ്ങൽ ഹുസൈൻ ചികിത്സ സഹായം, കൃഷ്ണ പ്രിയ ചികിത്സ സഹായം തുടങ്ങിയ ചാരിറ്റി സമാഹരണവും ഹൃസ്വകാലത്ത് നടത്തിയ പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ്. https://www.facebook.com/pcwf.ponnani/posts/3839233672836726

തുടരുക...

പൊന്നാനി: കാലോചിതമായ പരിഷ്ക്കാരങ്ങൾ ഉൾക്കൊണ്ട് സാമൂഹ്യ മേഖലയിൽ നിസ്വാർഥ സേവനത്തിൻറ പതിമൂന്നാണ്ട് പിന്നിട്ടിരിക്കുകയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ. 2020 വർഷക്കാലത്തെ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനും, വരും കാലത്തേക്ക് ജനക്ഷേമമായ പദ്ധതികൾ പലതും നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിനുമായി PCWF പതിമൂന്നാം വാർഷിക ജനറൽ ബോഡി ജനുവരി 30 ശനിയാഴ്ച്ച ഉച്ചയ്ക്കു 2 മണിക്ക്  ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കും! ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസിൻറ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്യും! വാർഷിക പ്രവര്‍ത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് അവതരണം, എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം തുടങ്ങി വിവിധ അജണ്ടകളാണുളളത്. https://www.facebook.com/pcwf.ponnani/posts/3841195099307250

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 32 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് നദീറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഷബ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു മുഹമ്മദ് നവാസ് സി.വി ,സുബൈർ ടി.വി ,ഷഹീർ ഈശ്വരമംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല കെ.പി ,അസ്മ ,സുലൈഖ ,ഫാത്തിമ ,സീനത്ത് എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; നദീറ വി (പ്രസിഡൻ്റ്) നസറ പി.വി (ജനറൽ സെക്രട്ടറി) സുഹറ കെ.വി (ട്രഷറർ) അനില , രമ്യ കെ (വൈ: പ്രസിഡൻ്റ്) ജുബൈരിയ , സബൂറ (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; മുനീറ.ടി. ,ഫാത്തിമ ടി.വി ,സീനത്ത് ടി.വി ,ഗീത ,റസീന യൂനസ് ,ഫാത്തിമ കെ.വി. ,ദമയന്തി ,ധനലക്ഷ്മി ,സുബിത ,ധന്യ ,ദീപ ,പ്രേമ ,മൈമൂന ,കുബ്‌റ ,ഷൈലജ ,സുബൈദ എന്നിവരെയും ' തെരഞ്ഞെടുത്തു നസറ സ്വാഗതവും, ജുബൈരിയ നന്ദിയും പറഞ്ഞു

തുടരുക...

ഒമാൻ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ മസ്കത്ത് ഘടകം രൂപീകരിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ് ) വഴി നടന്ന ജനറൽ ബോഡി യോഗം പി സി ഡബ്ലിയു എഫ് യു.എ.ഇ കമ്മിറ്റി ഉപദേശക സമിതി അംഗം ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് മുഖ്യാതിഥിയായിരുന്നു. നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഫഹദ് ബ്നു ഖാലിദ്, സെക്രട്ടറി കെ.വി റംഷാദ് തുടങ്ങിയവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സെയ്ത് പൊന്നാനി, പി. വി അബ്ദുൽ ജലീൽ, പി. വി സുബൈർ, നജീബ്, ശ്രീജ, അനസ് കോയ ബഷീർ KMT, റഹീം മുസന്ന, വി ർ കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാന ഭാരവാഹികൾ ------------------------- ഫിറോസ് (പ്രസിഡന്റ്‌) സമീർ സിദ്ധിക്ക് (ജന: സെക്രട്ടറി) സമീർ മത്ര (ട്രഷറർ) പ്രദീപ്‌ കുമാർ,നസറുദ്ധീൻ (വൈസ് പ്രസിഡന്റ്) റമീഷ് മുഹമ്മദ്‌ , മുനവർ (ജോ: സെക്രട്ടറി) എസ് കെ പൊന്നാനി സ്വാഗതവും പ്രസിഡന്റ് ഫിറോസ് അലി നന്ദിയും പറഞ്ഞു. #PCWF #OMAN #muscat #ponnani https://www.facebook.com/357119801048148/posts/3823201701106590/

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 50 ,51 വാർഡ് സംയുക്ത ജനറൽ ബോഡി അഴിക്കൽ ഫിഷറീസ് സ്ക്കൂളിൽ വെച്ച് നടന്നു. വാർഡ് പ്രസിഡൻ്റ് റമീഷയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സംയുക്ത ജനറൽ ബോഡി യോഗം വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ.ടി ഉദ്ഘാടനം ചെയ്തു കേന്ദ്ര കമ്മിറ്റി ജോ: സെക്രട്ടറി ഫാത്തിമ ടി.വി മുഖ്യ പ്രഭാഷണം നടത്തി വാർഡ് 50 ലെ പ്രധാന  ഭാരവാഹികളായി; ഹാജറ സി.വി (പ്രസിഡൻ്റ്) ഫൗസിയ ടി (ജനറൽ സെക്രട്ടറി) ജമീല (ട്രഷറർ) സുബീന(വൈ: പ്രസിഡൻ്റ്) സാബിറ(ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റമീഷ ,സെബീന ,മൈമൂന ,ഫൗസിയ എ എന്നിവരെയും തെരഞ്ഞെടുത്തു ഫൗസിയ ടി സ്വാഗതവും, സാബിറ നന്ദിയും പറഞ്ഞു https://m.facebook.com/story.php?story_fbid=3822829941143766&id=357119801048148

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 43 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു വനിതാ ഘടകം കേന്ദ്ര കമ്മിറ്റി ജോ: സെക്രട്ടറി ഫാത്തിമ ടി.വി മുഖ്യ പ്രഭാഷണം നടത്തി പ്രധാന ഭാരവാഹികളായി; കദീജ (പ്രസിഡൻ്റ്) ഷെറീന(ജനറൽ സെക്രട്ടറി) സുമില (ട്രഷറർ) സൗദ(വൈ: പ്രസിഡൻ്റ്) സുലൈഖ(ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ഫാത്തിമ സി , ഫാത്തിമ എസ്, എന്നിവരെയും തെരഞ്ഞെടുത്തു കദീജ സ്വാഗതവും, ഷെറീന നന്ദിയും പറഞ്ഞു https://www.facebook.com/357119801048148/posts/3822200637873363/

തുടരുക...

സാമൂഹ്യ നന്മക്കും, നീതിയുടെ പരിപാലനത്തിനും, സാംസ്കാരിക മുന്നേറ്റത്തിനും കരുത്തു പകരാൻ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയുടെ സേവന മേഖലയിൽ  നിരന്തരം ഇടപെടലുകൾ നടത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വനിതാ കമ്മിറ്റി ആറാം വര്‍ഷത്തിലെത്തിയിരി ക്കുകയാണ്. പരിമിതികളിൽ പെട്ടുഴലാതെ സ്വയം പര്യാപ്തത നേടാനും, അവരുടെയും കുടുംബത്തിൻറയും ജീവിത നിലവാരം മെച്ചപ്പെടുത്താനവശ്യമായ തൊഴിൽ പരിശീലനങ്ങൾ നൽകാനും ഈ കാലയളവിൽ വനിതാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. നിരാശയുടെ പടുകുഴിയിൽ നിന്നും  തൊഴിൽ ശേഷിയിൽ ആത്മവിശ്വാസം വർദ്ദിപ്പിച്ചും , കഴിവുകൾ പരിപോഷിപ്പിച്ചും , സ്ത്രീധനം പോലുളള സാമൂഹ്യ വിപത്തിനെതിരെ സംഘടിത മൂന്നേറ്റം നടത്തിയും ഈ ചുരുങ്ങിയ കാലത്തിനുളളിൽ സ്ത്രീ സമൂഹത്തിൻറ സമഗ്രമായ ഉയർച്ചക്കും സാമൂഹ്യമായ മാറ്റത്തിനും വഴിയൊരുക്കാൻ നമുക്കായി. നഗരസഭ പരിധിയിൽ അമ്പത്തൊന്ന് വാർഡുകളിലായി രണ്ടായിരത്തോളം അംഗങ്ങളുളള ഈ സംഘത്തിൻറ പ്രവർത്തനം താലൂക്കടിസ്ഥാനത്തിൽ വിശാലപ്പെടുത്തിയിരിക്കുകയാണ്. അതിവിദൂരമല്ലാത്ത ഭാവിയിൽ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഈ സംഘം വിജയം കൈവരിച്ചിരിക്കും! താലൂക്കിലെ സ്ത്രീ സമൂഹത്തിൻറ ഉയർച്ചക്കും വളർച്ചക്കും സമഗ്രമായ പദ്ധതിയുമായി മുന്നേറുന്ന , പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയിൽ ഒരംഗമാകാനും , നാടിൻറ പുരോഗതിയൽ പങ്കാളികളാകാനും അംഗത്വമെടുത്ത് കൂടെ നിൽക്കാൻ നിങ്ങളേവരെയും ഞങ്ങൾ ക്ഷണിക്കുന്നു. 2021 ജനുവരി 26 ചൊവ്വാഴ്ച്ച എഴുപത്തി രണ്ടാം റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ആറാം വാര്‍ഷിക ജനറൽ ബോഡി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: എം കെ റഫീഖ: ഉദ്ഘാടനം ചെയ്യുന്നു. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവും, നിരവധി നിരാലംബരുടെ അത്താണിയുമായ സാമൂഹ്യ പ്രവര്‍ത്തക നർഗ്ഗീസ് ബീഗം മുഖ്യാതിഥിയായി പങ്കെടുക്കുന്നു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥൻ ഉൾപ്പെടെ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നുണ്ട്. കോവീഡ് പ്രോട്ടോകൾ പാലിച്ച് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ ചടങ്ങിലേക്ക് നേരിട്ട് പ്രവേശനമുളളു. ബാക്കിയുളളവർക്കെല്ലാം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഫെയ്സ് ബുക്ക് പേജ് വഴി കാണാനുളള സൗകര്യം ഒരുക്കുന്നുണ്ട്.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകംവാർഡ് 5 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് റഹ്മത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ കവിത ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സി. വി മുഹമ്മദ് നവാസ് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു റംല കെ.പി ,സുലൈഖ എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി ഫാത്തിമ പങ്കെടുത്തു പ്രധാന  ഭാരവാഹികളായി; ഫസീല(പ്രസിഡൻ്റ്) ഹൈറുന്നീസ(ജനറൽ സെക്രട്ടറി) കുഞ്ഞിമോൾ(ട്രഷറർ) ജംഷീറ(വൈ: പ്രസിഡൻ്റ്) സന്ധ്യ(ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റഹ്മത്ത് , റസ്‌ലിദ ,കദീജ കുട്ടി ,ബീന ,കദീജ ,ഉഷ എന്നിവരെയും ' തെരഞ്ഞെടുത്തു ഫസീല സ്വാഗതവും, ഹൈറുന്നീസ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 42 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് ഹസീനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ജംഷീറഉദ്ഘാടനം ചെയ്തു എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഗഫൂർ ( ഷാമ) മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല , സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; സജ്ന (പ്രസിഡൻ്റ്) നുസൈബ (ജനറൽ സെക്രട്ടറി) നൂർജഹാൻ (ട്രഷറർ) ആരിഫ(വൈ: പ്രസിഡൻ്റ്) ഉമൈറ(ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; ഹസീന ,സാബിറ ,ഹഫ്സ ,സെമീറ എന്നിവരെയും ' തെരഞ്ഞെടുത്തു സജ്ന സ്വാഗതവും, ഉമൈറ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 40 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് നജ്മത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ നിഷാദ് ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു മുഹമ്മദ് നവാസ് സി.വി ,സുബൈർ ടി. വി എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; റംല എ (പ്രസിഡൻ്റ്) സുഹറ എം (ജനറൽസെക്രട്ടറി) ബുഷറ T (ട്രഷറർ) സജ്ന (വൈ: പ്രസിഡൻ്റ്) ഷിജി (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി റുക്കിയ ,നജ്മത്ത് ,സുഹറ കെ ,ഷൈമ ,സുനീറ , റംല ടി , ഷെബീറ ,ആയിഷ എം എന്നിവരെയും തെരഞ്ഞെടുത്തു റംല സ്വാഗതവും, സുഹറ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  27 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സിന്ധുവിൻ്റെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ വി.പി ബാബു ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു രഞ്ജിത്ത് മാസ്റ്റർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ഷൈന (പ്രസിഡൻ്റ്) ആതിര (ജനറൽസെക്രട്ടറി) കോമള(ട്രഷറർ) ജിഷ ടി ,പ്രസീത (വൈ: പ്രസിഡൻ്റ്) ബിന്ദു, വിജയലക്ഷ്മി (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ഷൈമ ,സിന്ധു , ശ്രീമതി ,ലിസി ,സീന ,സുഷിത ,ലിസി കെ ,ഗിരിജ , ബീന , ജിഷ എസ് , മിനി ,സംഗീത എന്നിവരെയും തെരഞ്ഞെടുത്തു ഷൈമ സ്വാഗതവും, ആതിര നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  21 പുന:സംഘടിപ്പിച്ചു. വനിതാ കമ്മിറ്റി കേന്ദ്ര ജനറൽ സെക്രട്ടറി റംല കെ.പി യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം യൂത്ത് വിംഗ് പ്രസിഡണ്ട് ഷഹീർമേഘ ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ഹരിത (പ്രസിഡൻ്റ്) രമ്യ (ജനറൽ സെക്രട്ടറി) സുഹറ (ട്രഷറർ) സരോജിനി (വൈ: പ്രസിഡൻ്റ്) ബിന്ദു (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; താഹിറ ,ബിൻസിയ ,ജിഷ ,പത്മിനി എന്നിവരെയും ' തെരഞ്ഞെടുത്തു രമ്യ സ്വാഗതവും, ഹരിത നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി ആറാം വാര്‍ഷികത്തിൻറ മുന്നോടിയായി വാർഡ് തലത്തിൽ നടന്നു വരുന്ന ജനറൽ ബോഡിയുടെ ഭാഗമായി 24 ,25 വാർഡുകൾ സംയുക്ത യോഗം സംഘടിപ്പിച്ചു. കടവനാട് ഫിഷറീസ് സ്ക്കൂളിൽ നടന്ന പരിപാടിയിൽ റോസിന അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്ഥീഫ് കളക്കര ഉദ്ഘാടനം ചെയ്തു.രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണവും ,മുനീറ ടി സംഘടന വിശദീകരണവും നടത്തി. സി വി മുഹമ്മദ് നവാസ് , സുബൈർ ടി വി ആശംസ പ്രസംഗം നടത്തി.റംല കെ പി , സുലൈഖ ഇ വി , ഫാത്തിമ ടി വി സംബന്ധിച്ചു. മിനി ടി സ്വാഗതവും, അമ്പിളി നന്ദിയും പറഞ്ഞു. വാർഡ് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചു. വാർഡ് 24 പ്രധാന ഭാരവാഹികൾ: സരിത (പ്രസിഡൻ്റ്) അമ്പിളി (ജനറൽ സെക്രട്ടറി) ശ്യാമള  (ട്രഷറർ) രശ്മി , അനില (വൈ : പ്രസിഡൻറ്) സിന്ധു, ലേഖ (ജോ: സെക്രട്ടറി)       എക്സിക്യൂട്ടീവ് മെമ്പർമാർ മിനി ടി, സരിത, മിനിമോൾ, ലത ,ബീന ,സിന്ധു , രശ്മി , അനില ,നിഷ ,പുഷ്കല പ്രിൻസി ,ദിവ്യ ,ലേഖ ,അമ്പിളി ,സമീറ സിൻസി, ലൈജി, മിനി എ , ശ്യാമള, ഉഷാകുമാരി ,ധന്യ ,അനിത ,അബിത വാർഡ് 25 പ്രധാന ഭാരവാഹികൾ: ലിഷി   ( പ്രസിഡൻ്റ്) ഫാത്തിമ (ജന:സെക്രട്ടറി) രമണി  :( ട്രഷറർ) ജിൻഷ ,ലിജിത  (വൈ: പ്രസിഡൻറ്) ഹസീന ,റംസീന (ജോ: സെക്രട്ടറി) എക്സിക്യൂട്ടീവ് മെമ്പർമാർ: റോസ്ന,നിഷാബി,ബുഷറ,ഫാത്തിമ,രമണി,ഹസീന,ജിൻഷ,റഹ്മത്ത്,സുഹറ,റംസീന,സെറീന,ലിജിത,ആതിര,റിനില,ഷീബ,എൽഷ,ലിഷി,സാബിറ,സെൻഫിയ

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350