പൊന്നാനി: "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28, 29, 30 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ (പള്ളപ്രം , പൊന്നാനി) വെച്ച് നടത്തുന്ന പതിനാലാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. നാഷണൽ ഹൈവേ പള്ളപ്രം ടി.കെ ടവറിൽ സ്വാശ്രയ പൊന്നാനി കമ്പനി പ്രൊജക്ട് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുളളത്. ഊട്ടിക്ക് സമീപം കൂനൂരിൽ സേന ഹെലിക്കോപ്റ്റർ തകർന്ന് മരിച്ച 13 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്വാഗത സംഘം ചെയർമാൻ ഡോ: ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കോയക്കുട്ടി മാസ്റ്റർ ,രാജൻ തലക്കാട്ട്, സി വി മുഹമ്മദ് നവാസ്,വി വി ഹമീദ് , ഹുസൈൻ കോയ തങ്ങൾ, ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ , കുഞ്ഞുമോൻ നെയ്തല്ലൂർ, അസ്മ യഹ്‌യ , ശഹീർ മേഘ എന്നിവർ സംസാരിച്ചു . അഷ്റഫ് എൻ പി (നഗരസഭ) ഏട്ടൻ ശുകപുരം (വട്ടംകുളം) നിഷാദ് പുറങ്ങ് (മാറഞ്ചേരി ) മുസ്തഫ കാടഞ്ചേരി (കാലടി) യൂസഫ് ഷാജി (വെളിയംങ്കോട്) സാദിഖ് എം (ഒമാൻ) അലി ഹസ്സൻ (യു.എ.ഇ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. ജന: കൺവീനർ എൻ. ഖലീൽ റഹ്മാൻ സ്വാഗതവും , കൺവീനർ നാരായണൻ മണി നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28, 29, 30 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ (പള്ളപ്രം , പൊന്നാനി) വെച്ച് നടത്തുന്ന പതിനാലാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. നാഷണൽ ഹൈവേ പള്ളപ്രം ടി.കെ ടവറിൽ സ്വാശ്രയ പൊന്നാനി കമ്പനി പ്രൊജക്ട് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുളളത്. ഊട്ടിക്ക് സമീപം കൂനൂരിൽ സേന ഹെലിക്കോപ്റ്റർ തകർന്ന് മരിച്ച 13 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്വാഗത സംഘം ചെയർമാൻ ഡോ: ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കോയക്കുട്ടി മാസ്റ്റർ ,രാജൻ തലക്കാട്ട്, സി വി മുഹമ്മദ് നവാസ്,വി വി ഹമീദ് , ഹുസൈൻ കോയ തങ്ങൾ, ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ , കുഞ്ഞുമോൻ നെയ്തല്ലൂർ, അസ്മ യഹ്‌യ , ശഹീർ മേഘ എന്നിവർ സംസാരിച്ചു . അഷ്റഫ് എൻ പി (നഗരസഭ) ഏട്ടൻ ശുകപുരം (വട്ടംകുളം) നിഷാദ് പുറങ്ങ് (മാറഞ്ചേരി ) മുസ്തഫ കാടഞ്ചേരി (കാലടി) യൂസഫ് ഷാജി (വെളിയംങ്കോട്) സാദിഖ് എം (ഒമാൻ) അലി ഹസ്സൻ (യു.എ.ഇ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. ജന: കൺവീനർ എൻ. ഖലീൽ റഹ്മാൻ സ്വാഗതവും , കൺവീനർ നാരായണൻ മണി നന്ദിയും പറഞ്ഞു.