PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  15-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡണ്ട് ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര പ്രസിഡൻ്റ് മുനീറ ടി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. റംല കെ പി, ഫാത്തിമ ടി വി തുടങ്ങിയവർ കേന്ദ്ര പ്രതിനിധികളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ഫാത്തിമ സി (പ്രസിഡൻ്റ്) ശകുന്തള   (ജനറൽ സെക്രട്ടറി) സെമീറ  (ട്രഷറർ) ശാരദ ടീച്ചർ (വൈ: പ്രസിഡൻ്റ്) രോഷ്നി  ( ജോ: സെക്രട്ടറി ) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഗീത വി ദിവ്യ, സഹീറ ,ഷഹർബാൻ എന്നിവരെയും തെരഞ്ഞെടുത്തു ശകുന്തള സ്വാഗതവും, ശാരദ ടീച്ചർ നന്ദിയും പറഞ്ഞു. https://m.facebook.com/story.php?story_fbid=3770720779688016&id=357119801048148

തുടരുക...

പൊന്നാനി : എ.കെ. മുസ്തഫ, സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എ.കെ. മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്‌കാരം സമർപ്പണവും അനുസ്മരണ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമ പുരസ്‌കാരത്തിന് അർഹനായ നജീബ് കുറ്റിപ്പുറത്തെ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പൊന്നാട അണിയിച്ചു. മുസ്തഫയുടെ മാതാവ് മറിയുമ്മ ഉപഹാരം നൽകി. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർതൻ പ്രശസ്തിപത്രവും, യു.എ.ഇ. കമ്മിറ്റി വക കാശ് അവാർഡ് പതിനായിരത്തി ഒന്ന് യു.എ.ഇ സെൻട്രൽ കമ്മിറ്റി ട്രെഷറർ പി.എ. അബ്ദുൽ അസീസും കൈമാറി. ഓർമ്മയിലെ എ.കെ മുസ്തഫ എന്ന പേരിൽ ഖത്തർ കമ്മിറ്റി വക പുറത്തിറക്കിയ സപ്ലിമെന്റ് സി. ഹരിദാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യതിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ പി. കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാളിയേക്കൽ അനുസ്മരണ പ്രഭാഷണവും, നഗരസഭാ ചെയർമാൻ ആറ്റുപുറം ശിവദാസൻ ഉപഹാര സമർപ്പണ പ്രഭാഷണവും നടത്തി. ജൂറി അംഗം കെ.വി. നദീർ, ബീകുട്ടി ടീച്ചർ, പി.എ. അബ്ദുൽ അസീസ് (യു.എ.ഇ), ഹാഷിം (കുവൈറ്റ്), അനസ്‌കോയ (ഒമാൻ), ആബിദ് തങ്ങൾ (ഖത്തർ), അഷ്റഫ് നെയ്തല്ലൂർ (സൗദി) മുസ്തഫ കൊളക്കാട് (ബഹ്റൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. മനുഷ്യ മനസ്സുകളെ കീഴടക്കിയ അരുതായ്മകളെ ശുദ്ധികലശം നടത്താൻ ചുറ്റുമുള്ളതിലേക്കു കണ്ണോടിക്കണമെന്നും അശരണരെ തലോടുന്നത് തന്നെ ഏറ്റവും നല്ല സാമുഹ്യ പ്രവർത്തനമാണെന്നും അവാർഡ് ജേതാവ് നജീബ് കുറ്റിപ്പുറം മറുപടി പ്രസംഗത്തിൽ പറഞ്ഞു. പി.സി.ഡബ്ല്യൂ. എഫ്‌ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് ടി. മുനീറ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/videos/136713694810132/

തുടരുക...

എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം നജീബ് കുറ്റിപ്പുറത്തിന് പൊന്നാനി: സാമൂഹ്യ പ്രവര്‍ത്തകനും , വ്യവസായിയുമായിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻ ട്രഷറർ എ കെ മുസ്തഫ യുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ ജന്മം കൊണ്ടും, കർമ്മം കൊണ്ടും സാമൂഹ്യ സേവന രംഗത്തെ നിസ്വാര്‍ത്ഥ സേവകരെ കണ്ടെത്തി നൽകുന്ന പ്രഥമ "എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. ഒത്തിരിപേരുടെ കണ്ണീരൊപ്പുകയും ഒട്ടേറെപ്പേർക്ക് തലചായ്ക്കാനൊരിടമുണ്ടാക്കുകയും ചെയ്ത ആക്ടോണിൻ്റെ (Acton) സാരഥി, ഇന്ന് ഇന്ത്യക്കപ്പുറം പോലും ചർച്ചയായ ' ഇല യെന്ന (Initiative for love and action) പ്രസ്ഥാനത്തിൻ്റെ തലവൻ, നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടെ തനിച്ച്പോയി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയകാലത്തും ദുരന്തങ്ങളിലും ജാതിമതഭേധമോ ദേശഭാഷാ വ്യത്യാസമോ ഇല്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന നന്മകൾ വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. പ്രൊഫ: ബേബി, പ്രൊഫ: ഇമ്പിച്ചിക്കോയ, കെ വി നദീർ എന്നീ മൂന്നംഗ ജൂറിയാണ് കിട്ടിയ നാമനിർദ്ദേശങ്ങളിൽ നിന്നും അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എ കെ മുസ്തഫയുടെ വിയോഗ ദിനമായ ഡിസംബര്‍ 31 ന് വൈകീട്ട് 3 മണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റിവക 10001 രൂപ ക്യാഷ് അവാർഡും, ഖത്തർ കമ്മിറ്റിവക "ഓർമയിലെ എ കെ മുസ്തഫ" എന്ന പേരിൽ സപ്ലിമെൻറും പുറത്തിറക്കുന്നുണ്ട്. അവാര്‍ഡ്ദാന ചടങ്ങ് ഓൺലൈൻ വഴിയും പങ്കെടുക്കാൻ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ (എം പി ) , നഗരസഭ ചെയർമാൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്നു. ഇത് സംബന്ധമായി വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിൽ, കെ വി നദീർ (ജൂറി അംഗം) ഇബ്രാഹിം മാളിയേക്കൽ (ചെയർമാർ, അവാര്‍ഡ് സമിതി) പി എ അബ്ദുൽ അസീസ് (ട്രഷറർ,പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റി) ശഹീർ പി ടി (പ്രസിഡണ്ട്, പി സി ഡബ്ലിയു എഫ്, യൂത്ത് വിംഗ്) തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

PCWF കുവൈത്ത് കമ്മിറ്റി ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈറ്റ്‌ ഘടകം ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങ് പ്രസിഡന്റ്‌  പ്രശാന്ത് കവളങ്ങാടിൻറ അധ്യക്ഷതയിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പി, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഹനീഫ മാളിയക്കൽ  അവതരിപ്പിച്ചു. സകരിയ  (ഗ്ലോബൽ കോർഡിനേറ്റർ) മുഹമ്മദ് ഷാജി (ജലീബ്) ജറീഷ് പി പി (ഹവല്ലി) അഷ്‌റഫ്‌ കെ (സിറ്റി) ഇർഷാദ് ഉമർ  (ഫഹാഹീൽ) ഷഹീർ മുത്തു (ഫർവാനിയ) തുടങ്ങിയവർ  ആശംസകൾ നേർന്നു. ആസ്ഥാന മന്ദിരം & ഹൈപ്പർ മാർക്കറ്റ്  സംരംഭം സംബന്ധിച്ച് സ്വാശ്രയ  പൊന്നാനി ലിമിറ്റഡ് കമ്പനി  ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ കെ കെ (പ്രത്യേക ക്ഷണിതാവ്) ഹനീഫ മാളിയേക്കൽ (ചെയർമാൻ, ഉപദേശക സമിതി) ടി ടി നാസർ, പ്രശാന്ത് കവളങ്ങാട് (വൈ:ചെയർമാൻ) സുമേഷ് എം വി (പ്രസിഡന്റ് ) അഷ്റഫ് പി (ജനറൽസെക്രട്ടറി) ആർ വി സിദ്ധീഖ് (ട്രഷറർ) മുഹമ്മദ് ബാബു,മുഹമ്മദ് ഷാജി (വൈ: പ്രസിഡന്റ്) മുജീബ് എം വി , നാസർ കെ (ജോ:സെക്രട്ടറി) അഷ്റഫ് യു  (സബ് കമ്മിറ്റി കോർഡിനേറ്റർ) ആ ർ വി  സിദ്ധീഖ് സ്വാഗതവും, നാസർ കെ നന്ദിയുംപറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  എജ്യു സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി താലൂക്കിൽ  നിന്നും ഈ വർഷം രാജ്യത്തെ പ്രീമിയർ  ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടിയ ലാൻസി ലത്തീഫ്,(ഐ ഐ ടി മുംബൈ) അഖില (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി ഹരിയാന)  തമീമ (ഐ ഐ ടി മദ്രാസ്)  നഹ്ദ നസ്രിൻ ( ശഹീദ് ഭഗത് സിംഗ് കോളേജ് , ഡൽഹി യൂണിവേഴ്സിറ്റിന് കീഴിൽ) സുവർണ സുജിൽ കുമാർ (ഐ ഐ എസ് ഇ ആർ തിരുവനന്തപുരം) എന്നിവരെയാണ് ക്യാഷ് അവാർഡ്, ഉപഹാരം,  പ്രശസ്തി  പത്രം എന്നിവ നൽകി ആദരിച്ചത്. തൃക്കാവ് ഗവണ്മെന്റ് സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ  പി സി ഡബ്ലിയു എഫ് വിദ്യാഭ്യാസ സമിതി ഡയറക്ടർ ഇബ്രാഹിം മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി (ചെയർമാൻ, സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി) ഉദ്ഘാടനം ചെയ്തു. പി എം അബ്ദുട്ടി (ട്രഷറർ ഗ്ലോബൽ കമ്മിറ്റി) സി വി മുഹമ്മദ് നവാസ് , കോയകുട്ടി മാസ്റ്റർ (ഉപാധ്യക്ഷൻമാർ ഗ്ലോബൽ കമ്മിറ്റി) ടി വി സുബൈർ, നാരയണൻ (സെക്രട്ടറിമാർ ഗ്ലോബൽ കമ്മിറ്റി) മുനീറ ടി (പ്രസിഡന്റ്, വനിതാ ഘടകം കേന്ദ്ര കമ്മിറ്റി) റംല കെ പി (ജനറൽസെക്രട്ടറി കേന്ദ്ര കമ്മിറ്റി വനിതാ ഘടകം) ഷഹീർ മേഗ ( പ്രസിഡന്റ് യൂത്ത് വിംഗ് ) ബിജു ദേവസ്സി  (പി സി ഡബ്ലിയു എഫ്  സൗദി ഉപാധ്യക്ഷൻ ) പി ടി സാദിഖ് ( എക്സിക്യൂട്ടീവ് പി സി ഡബ്ലിയു എഫ് സഊദി) മക്ബൂൽ മാസ്റ്റർ (തൃക്കാവ് സ്കൂൾ) ഇബ്രാഹിം മാസ്റ്റർ, (മുൻ ആധ്യാപകൻ തൃക്കാവ് സ്കൂൾ ) മനോജ് മാസ്റ്റർ തുടങ്ങിയവർ വിദ്യാർഥികൾക്കും സ്കൂളു കൾക്കുമുള്ള ഉപഹാരം, ക്യാഷ് അവാർഡ്, മെരിറ്റ് സിർട്ടിഫിക്കറ്റ് തുടങ്ങിയവ വിതരണം ചെയ്തു. ഗ്ലോബൽ കമ്മിറ്റി ജനറൽസെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും, എജ്യുസമിതി കൺവീനവർ അസ്മ നന്ദിയും പറഞ്ഞു.

തുടരുക...

PCWF അൽ ദൈദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. PCWF അൽ ദൈദ് ഘടകം മെമ്പർഷിപ് കാമ്പയിൻ വിദ്യാഭ്യാസ,സാമൂഹിക പ്രവർത്തന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഖലീൽ റഹ്‌മാന് PCWF യു എ ഇ അദ്ധ്യക്ഷൻ മുഹമ്മദ് അനീഷും, ഫലാജ് അൽ മുല്ലയിലെ വാണിജ്യ, സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായ ശ്രീ മായീൻ ഹാജിക്ക് PCWF യു എ ഇ ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ യും മെമ്പർഷിപ്പ് നല്കി. ചടങ്ങില്‍ അൽ ദൈദ് ഘടകം പ്രസിഡൻറ് റഫീഖ് സൈദ് , ജനറൽ സെക്രട്ടറി ഇബ്രാഹിം. സി എന്നിവർ പങ്കെടുത്തു. https://www.facebook.com/pcwf.ponnani/posts/3667109756715786

തുടരുക...

ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും , ഉപഹാര സമർപ്പണവും 2020 നവംബർ 21 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക്. തൃക്കാവ് സ്കൂളിൽ വെച്ച് പൊന്നാനിയിൽ നിന്ന് ഈ വർഷം രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യുട്ട് കളിൽ പ്രവേശനം നേടിയ ലാൻസി ലതീഫ്, അഖില, തമീമ, നഹദ നസ്റിൻ എന്നീ വിദ്യാർത്ഥികൾക്ക് 21/11/2020 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തൃക്കാവ് സ്കൂളിൽ വെച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി യുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തിപത്രം എന്നിവ നൽകാൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുപതിൽ താഴെ ആളുകൾ തൃക്കാവ് സ്കൂളിലും, ബാക്കി വരുന്നവർ ഓൺലൈനിലുമാണ് സംബന്ധിക്കുന്നത്. നാല് വിദ്യാർഥികൾ +2 പഠനം നടത്തിയ തൃക്കാവ് സ്കൂൾ, പൊന്നാനി ഗേൾസ് സ്കൂൾ എന്നീ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ഉപഹാരം നൽകുന്നുണ്ട്. #Education #pcwf #ponnani #malappuram

തുടരുക...

എ.കെ.മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം ; നാമനിർദ്ദേശം സ്വീകരിക്കുന്നു* ????▪️????▪️????▪️????▪️????▪️????▪️????▪️???? പൊന്നാനി:സേവനപാതയിൽ ജീവൻ വെടിഞ്ഞ സാമൂഹ്യ പ്രവർത്തകനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ കമ്മിറ്റി ട്രഷററും ആയിരുന്ന എ.കെ.മുസ്ത ഫയുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് സ്വദേ ശികളിൽ സ്വദേശത്തും വിദേശത്തുമുളള ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകന് നൽകുന്ന എ.കെ.മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാര ത്തിന് നാമ നിർദ്ദേശം സ്വീകരിക്കുന്നു. പ്രഗൽഭരായ ജൂറി തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാവിന് പി സി ഡബ്ലിയു എഫ് യു എ ഇ ഘടകത്തിൻ്റെ ഉപഹാരമായി 10001 രൂപയും, ഗ്ലോബൽ കമ്മിറ്റിയുടെ പ്രശസ്തി പത്രവും, ഫലകവും മുസ്തഫയുടെ വിയോഗദിനമായ ഡിസംബർ 31 ന് സമർപ്പിക്കുന്നതാണ്. നാമനിർദ്ദേശ നിബന്ധനകൾ 1.മത/രാഷ്ട്രീയ മേഖലയിൽ മാത്രമുള്ളവരോ, ശമ്പളത്തിന് സേവനങ്ങൾ ചെയ്യുന്നവരോ അർഹരായിരിക്കുന്നതല്ല. 2.നിർദ്ദേശിക്കുന്നവരുടയും നിർദ്ദേശിക്കപ്പെടുന്നവരുടേയും പൂർണ്ണമായ മേൽവിലാസം നൽകിയിരിക്കണം. 3. PCWF ഭാരവാഹികൾ നിർണ്ണയ സമിതി അംഗങ്ങൾ എന്നിവർ പരിഗണിക്കപ്പെടുന്നതല്ല, (അംഗങ്ങൾക്ക് ബാധകമല്ല) 4. നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ സേവനമേഖലയുമായി ബന്ധപ്പെട്ട് ഒരു ലഘു വിവരണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 5.ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ നാമ നിർദേശം അനുവദനീയമല്ല. 6.സ്വയം അപേക്ഷകർ അവരുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി അറിയിക്കുകയോ PCWF കമ്മിറ്റിയിലെ ആരുടെ യെങ്കിലും സാക്ഷ്യപത്രം അനുബന്ധമായി നൽകേണ്ടതോ ആണ്. 7. ജന്മം കൊണ്ടോ കർമ്മം കൊണ്ടോ പൊന്നാനി താലൂക്കിൽ നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ. 8.ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. താഴെ വിലാസത്തിലോ ഇ-മെയിൽ അഡ്രസിലോ ഡിസംബർ 5 ന് മുമ്പായി ലഭ്യമാകും വിധം അപേക്ഷകൾ അയക്കണം. കൺവീനർ *എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാര സമിതി* *പി സി ഡബ്ലിയു എഫ് സെൻറർ ബനിയാസ് ടവർ, ചന്തപ്പടി, പൊന്നാനി. മലപ്പുറം ജില്ല* *E mail : akmacpcwf@gmail.com* *Mobile Number: +91 98954 74946, +91 99953 15069 , +91 99612 64416* #PCWF #ponnani #akma #ponnanikkar

തുടരുക...

ഉപഹാരം സമർപ്പിച്ചു ◼◻◼◻◼◻◼◻◼ പൊന്നാനി നഗരസഭ ചെയർമാൻ പദവിയിൽ നിന്ന് പടി ഇറങ്ങുന്ന സി. പി മുഹമ്മദ്‌ കുഞ്ഞി അവർകൾക്ക് PCWF വക ഉപഹാരം നൽകി. സുബൈർ ടി. വി, രാജൻ തലക്കാട്ട്, സഹീർ മേഘ തുടങ്ങിയവർ സന്നിഹിതരായിരുന്നു. #ponnani #Muncipality #muhammedkunhi #chairman #council

തുടരുക...

ബഹുമാന്യനായ ശ്രീ. അബൂബക്കർ മടപ്പാട്ട് (എം.ഡി - സഫാരി ഗ്രൂപ്പ്‌) അവർകൾക്ക് പാനൂസ ചരിത്ര ഗ്രന്ഥം PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി, PCWF യു എ ഇ വൈസ്പ്രസിഡന്റ് അബ്ദുൽ ജലാലിന്റെ സാനിധ്യത്തിൽ കൈമാറി. #panoosa #pcwf #uae #ponnani #safarihypermarket #safarigroup #ponnanikkar

തുടരുക...

പൊന്നാനിയിൽ മയക്കു മരുന്ന് ലോബി പിടി മുറുക്കുന്നു , ശക്തമായ നടപടി സ്വീകരിക്കുക പി സി ഡബ്ലിയു എഫ് പൊന്നാനി: വർദ്ധിപ്പിച്ചു വരുന്ന മയക്കുമരുന്ന്, ലഹരിവ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് ലോബി പിടി മുറുക്കിയിരിക്കുകയാണ്.അഴിമുഖം,ഹാർബർ പരിസരം, എം ഇ എസ് കോളേജ് , എം ഐ സ്ക്കൂൾ ഗ്രൗണ്ടുകൾ , കർമ്മ റോഡ്, തുടങ്ങിയ ഭാഗങ്ങളിൽ വിപണനം വർദ്ധിച്ച തോതിൽ നടക്കുന്നുണ്ട്.വിദ്യാർ ത്ഥികൾ ഉൾപ്പെടെ  നിരവധി യുവാക്കൾ ഈ ലോബിയുടെ പിടിയലക പ്പെട്ടിരിക്കുകയാണ്. രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും,മയക്കുമരുന്നു ലോബിക്കെ തിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ, പോലീസ്, എക്സൈസ് വകുപ്പുക ൾക്ക് നിവേദനം നൽകാ നും,മത സാമൂഹ്യ സാംസ് കാരിക സംഘടനകളെ സംയുക്ത യോഗം വിളിച്ചു ചേർത്ത് വിപുലമായ രൂപത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. സി എസ് പൊന്നാനി യുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ പി വി അബ്ദുൽ ഖാദർ ഹാജി, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി , ഇബ്രാഹിം കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, എ എം സാലിഹ്, ഒ കെ ഉമർ , അബ്ദുല്ലത്തീഫ് കളക്കര, ടി വി സുബൈർ, ഫൈസൽ ബാജി, നാരായണൻ , ടി മുനീറ, റംല കെ പി , അസ്മ, സുലൈഖ,ഫാതിമ ടി വി , സീനത്ത്, ഷൈമ, തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF) റാസ് അൽ ഖൈമ ജനറൽ ബോഡി യോഗം 2020 ഒക്ടോബർ 30 ഉച്ചയ്ക്ക് 3 മണിക്ക് യു എ ഇ പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷിന്റെ അധ്യക്ഷതയിൽ സൂം ഓൺലൈനിൽ ചേർന്നു. പ്രധാന ഭാരവാഹികൾ മുഖ്യ രക്ഷാധികാരി:മൊയ്‌ദുണ്ണി , പ്രസിഡന്റ്‌:അഹ്‌മ്മദ്‌ കബീർ* വൈ: പ്രസിഡന്റ്:കുഞ്ഞി മുഹമ്മദ്‌ തവനൂർ, ജനറൽ സെക്രട്ടറി: അലി കോട്ടയിൽ, ജോ:സെക്രട്ടറി: ഷാമിൽ സി എം, ട്രഷറർ: സി എം സുധീർ

തുടരുക...

ഒരു വ്യാഴവട്ടകാലമായി പൊന്നാനി താലൂക്കിലെ കലാ-കായിക-സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഐ.ടി. വിങ് വൈസ് ചെയർമാൻ അലി എ. വി. യുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വെബ്സൈറ്റ് www.pcwf.in , സാമൂഹ്യ പ്രവർത്തകനും, പോലീസ് സബ് ഇൻസ്പെക്ടറും, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു.

തുടരുക...

പൊന്നാനി: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന തെയ്യങ്ങാട് താമസിക്കുന്ന ആലിങ്ങൽ ഹുസൈന് അടിയന്തര ചികിത്സക്കായി ഒരു ലക്ഷം രൂപ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കൈമാറി.

തുടരുക...

മസ്കറ്റ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ ജെ യം റോഡ് സ്വദേശി ഉമ്മൈ ത്താനകത്ത് അനസ് കോയ നാടണയുന്നു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350