PCWF വാർത്തകൾ

ദോഹ: അൽ വക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ ചേര്‍ന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി എട്ടാം വാർഷിക ജനറൽ ബോഡിയിൽ വെച്ച് 2024-2027 വർഷത്തേക്കുള്ള കമ്മിറ്റിയെ തെരെഞ്ഞെടുത്തു. *ഉപദേശക സമിതി സയ്യിദ് ആബിദ് തങ്ങൾ (ചെയർമാൻ) ഡോ: മുനീർ അലി (വൈസ് ചെയർമാൻ) *അംഗങ്ങൾ* ടി.കെ.അബൂബക്കർ അബ്ദുൽ സലാം മാട്ടുമ്മൽ അലികുട്ടി വി. പി മുഹമ്മദ് ഫൈസൽ കെ.കെ രതീഷ് പുന്നുള്ളി നജീബ് എം. ടി *പ്രധാന ഭാരവാഹികൾ:* ബിജേഷ് കൈപ്പട (പ്രസിഡന്റ്) ഖലീൽ റഹ്മാൻ (ജനറൽ സെക്രട്ടറി) ബാദുഷ കെ. പി (ട്രെഷറർ) മുഹമ്മദ് സബീർ (സീനിയർ വൈസ് പ്രസിഡന്റ്) വസന്തൻ പൊന്നാനി, കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡന്റുമാർ) നൗഫൽ എ. വി (ഓർഗനൈസിങ് സെക്രട്ടറി) മുഹമ്മദ് ഷെരീഫ്, ഇഫ്തിക്കർ വി (ജോയിന്റ് സെക്രട്ടറിമാർ) *എക്സിക്യൂട്ടീവ് അംഗങ്ങൾ* സലാം കല്ലിങ്ങൽ ഹാഷിം കെ അബ്ദുൾ ലത്തീഫ് വി വി ബഷീർ ടി വി രാജൻ ഇളയിടത്ത് ഹംസ എ വി സുകേഷ് കൈപ്പട സൈനുൽ ആബിദ് മുജീബ് വി പി അബ്ദുൽ സമദ് നൗഷാദ് അലി അബ്ദുൽ ലത്തീഫ് എൻ പി അമിതാഫ് പി വി മനോജ് വടക്കത്ത് അസ്ഫർ പി വി ഖലീൽ അസ്സൻ ഷാജി പി കെ ഷംസുദ്ധീൻ പി പി

തുടരുക...

ദോഹ: മലയാള ഭാഷയുടെ ധാർമ്മികമായ ശക്തിയെ ഉത്തേജിപ്പിച്ച് കൊണ്ട് ഭാഷാ പിതാവായി അറിയപ്പെട്ട തുഞ്ചത്ത് ആചാര്യനും, സാമ്രാജ്യത്വത്തിനെതിരായി കവിത കൊണ്ടും ചരിത്ര ഗ്രന്ഥ രചന കൊണ്ടും, പട പൊരുതിയ ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമനും, രണ്ടാമനെകൊണ്ടെല്ലാമാണ് പൊന്നാനിയുടെ യശസ്സ് പ്രധാനമായും ഉയർന്ന് നിൽക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു. പി സി ഡബ്ല്യൂ എഫ് ഇവരിൽ നിന്നെല്ലാം തന്നെ ഊർജ്ജം ഉൾകൊണ്ട് കൊണ്ടാണ് പൊന്നാനിയുടെ മഹിതമായ പാരമ്പര്യം ഉയർത്തി പിടിക്കാൻ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. മലയാള ഭാഷയ്ക്ക് തന്നെ ഏറ്റവും അധികം കലാകാരന്മാരെയും, സംഗീതഞ്ജരെയും പ്രധാനം ചെയ്ത മണ്ണാണ് പൊന്നാനിയുടേത്... ഈ മഹത്തരമായ പാരമ്പര്യത്തിന്റെ ശക്തി മുഴുവൻ പി സി ഡബ്ല്യൂ എഫിന്റെ പ്രവര്‍ത്തനങ്ങളിൽ നിർല്ലീനമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ എട്ടാം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ കൂടിയായ അദ്ദേഹം. അൽ വക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ ഉച്ചഭക്ഷണത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. കുവൈറ്റ് മംഗഫിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടിയും കഴിഞ്ഞ ദിവസം അന്തരിച്ച പി സി ഡബ്ല്യൂ എഫ് ഖത്തർ എക്സിക്യൂട്ടീവ് അംഗം വസന്തൻ പൊന്നാനിയുടെ പിതാവിനു വേണ്ടിയും അനുശോചനം രേഖപ്പെടുത്തി. വർക്കിംഗ്‌ പ്രസിഡന്റ്‌ അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. പി സി ഡബ്ല്യൂ എഫ് കേന്ദ്ര ഹെൽത്ത് & ഫാമിലി ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ: .ഇബ്രാഹിംകുട്ടി പത്തോടി, കെ.പി രാമനുണ്ണിയെ ഉപഹാരം നൽകി ആദരിച്ചു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പടയും, സാമ്പത്തിക റിപ്പോർട്ട് ഖജാഞ്ചി ഖലീൽ റഹ്മാനും അവതരിപ്പിച്ചു . റിപ്പോർട്ടുകൾ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് കാലാവധി പൂർത്തിയാക്കിയ നിലവിലുളള കമ്മറ്റിയെ പിരിച്ചു വിട്ട് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. എം ടി നജീബ് മാറഞ്ചേരി, ഗ്ലോബൽ ഐ ടി & മീഡിയ കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ: .മുനീർ അലി, സിദ്ദിഖ് ചെറുവല്ലൂർ, ലത്തീഫ് മാറഞ്ചേരി എന്നിവർ ആശംസ നേർന്നു. നൗഫൽ എ വി സ്വാഗതവും, ഷൈനി കബീർ നന്ദിയും പറഞ്ഞു.

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ സ്പോർട്സ് വിംഗ് ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ഓക്ഷൻ സെന്റർ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയുള്ള യുണൈറ്റഡ് കപ്പ് 2K24 സീസൺ 1 പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻഷിപ്പിൽ സ്പോർട്ടിങ് എഫ് സി ഗോവ ജേതാക്കളായി. വീറും വാശിയും നിറഞ്ഞ ഫൈനൽ മത്സരം നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ (7-6) യുവ കേരള എഫ് സി യെ പരാജയപ്പെടുത്തിയാണ് സ്പോർട്ടിങ് എഫ്സി ഗോവ ജേതാക്കളായത്. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ:മറിയം അൽ ദഈൻ യൂണൈറ്റഡ് കപ്പ് 2K24 കിക്കോഫ് നിർവ്വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം അലി ജാഫർ മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് ബഹ്‌റൈൻ ഓക്ഷൻ സെന്റർ മാനേജിങ് ഡയറക്ടർ ബാലൻ കണ്ടനകം ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫിയും പ്രൈസ് മണിയും ഓൺലൈൻ കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് മാറഞ്ചേരിയും സമ്മാനിച്ചു. റോയൽ ബ്രാൻഡ് സ്പോൺസർ ചെയ്ത ഫയർ പ്ളേ അവാർഡ് ഗ്രോ എഫ് സി സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനുളള ഗോൾഡൻ ബോളിന് സച്ചിൻ (സ്പോർട്ടിങ്), ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിന് ഇല്യാസ്(യുവ കേരള), മികച്ച ഗോൾകീപ്പറായി ഗോൾഡൻ ഗ്ലൗവിന് ജോയൽ (സ്പോർട്ടിങ്), മികച്ച ഡിഫണ്ടറായി നബീൽ (യുവ കേരള), എന്നിവർ അർഹരായി. ഓരോ കളിയിയിലേയും മികച്ച കളിക്കാരായി അൽഫാസ് (അൽ മിനാർ), റീഗൺ (സ്പോർട്ടിങ്), ഇല്യാസ് (യുവ കേരള), ഫവാസ് ഫിനു (കെഎംസിസി), അലി (യുവ കേരള), സച്ചിൻ (സ്പോർട്ടിങ് ), മെക്വിൻ(സ്പോർട്ടിങ്) എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെന്റിനോടനുബന്ധിച്ച് PCWF ബഹ്‌റൈൻ വനിതാ വിഭാഗം തയ്യാറാക്കിയ വിഭവ സമൃദമായ പലഹാരക്കൂട്ട് ഒരുക്കിയിരിന്നു. യുണൈറ്റഡ് കപ്പ് ചെയർമാൻ അബ്ദുറഹ്മാൻ പി ടി, കൺവീനർ ഷമീർ പുതിയിരുത്തി, കോർഡിനേറ്റർ ഷഫീഖ് പാലപ്പെട്ടി എന്നിവരുടെ നേതൃത്വത്തിൽ ടീം ബഹ്‌റൈൻ ടൂർണമെന്റിന് നേതൃത്വം നൽകി.

തുടരുക...

പൊന്നാനി : 2023 - 24 അധ്യായന വർഷത്തിൽ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാര സമർപ്പണം നടത്തുന്നതിന്നായി അനുമോദനം --24 ചടങ്ങ് സംഘടിപ്പിച്ചു. പളളപ്രം ബെസ്റ്റ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അനുമോദന ചടങ്ങ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ:വി.കെ. ബേബി അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് കുമാരി ലക്ഷ്മീ മേനോൻ മുഖ്യാതിഥിയായിരുന്നു. പി.കോയക്കുട്ടി മാസ്റ്റർ, ഡോ. അബ്ദുറഹിമാൻ കുട്ടി, ഏട്ടൻ ശുകപുരം എന്നിവർ പ്രസംഗിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും എസ്.ലത ടീച്ചർ നന്ദിയും പറഞ്ഞു. സി.വി. മുഹമ്മദ് നവാസ്, അഷറഫ് നെയ്തല്ലൂർ, പി.എം. അബ്ദുട്ടി,ശാരദ ടീച്ചർ, മാലതി വട്ടംകുളം, നാരായണൻ മണി, മാമദ് കെ , അബ്ദുൽ അസീസ് പി എ (യു.എ.ഇ) വിജു ദേവസ്സി ദമാം , മുജീബ് റിയാദ്, ആരിഫ പി മാറഞ്ചേരി, റംല കെ പി, സബീനബാബു തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സ്വാശ്രയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ ഉറൂബ് നഗറിൽ നിർമ്മാണം നടന്നുവരുന്ന സ്വാശ്രയ മാൾ സംബന്ധിച്ച് കമ്പനി ഡയറക്ടർമാർ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹൈപ്പവർ കമ്മിറ്റി സാരഥികൾ, മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സംയുക്ത മീറ്റിംഗ് ചേര്‍ന്നു. 2024 ജൂൺ 19 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് നൈതല്ലൂർ എൻ പി അഷ്റഫ് വസതിയിൽ ചേർന്ന യോഗത്തിൽ കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു. മാമദ് കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഷെയർ അപ്ഡേറ്റ്, ബിൽഡിംഗ് വർക്ക് അപ്ഡേറ്റ് പ്രോജക്ട് മാനേജർ ഖലീൽ റഹ്മാൻ അവതരിപ്പിച്ചു. സംഘടനയുടെ എല്ലാ മീറ്റിംഗുകളിലും സ്വാശ്രയ നിക്ഷേപം സംബന്ധിച്ച് ബോധവത്കരണം നടത്താൻ എല്ലാ ഘടകങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ധാരണയായി. രണ്ടു മാസത്തിലൊരിക്ക ലെങ്കിലും സംഘടനയുടെയും സ്വാശ്രയ കമ്പനിയുടെയും പ്രതിനിധികൾ ഒരുമിച്ചുള്ള യോഗങ്ങൾ സംഘടിപ്പിക്കാനും, പ്രവർത്തനങ്ങൾ വിലയിരുത്തി മുന്നോട്ടു പോകാനും തീരുമാനിച്ചു. നിക്ഷേപം കൂടുതൽ ആളുകളിലേക്ക് വ്യാപകമാക്കുന്നതിൻറ ഭാഗമായി എല്ലാ യൂണിറ്റുകളിൽ നിന്നും ഷെയർ എടുക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി സ്വാശ്രയ ഓഫീസ് നമ്പറായ 7356526526 എന്നതിലേക്ക് ജൂൺ 30 നുളളിൽ വാട്സ്ആപ്പ് ചെയ്യാൻ തീരുമാനമായി. ഓരോ പഞ്ചായത്ത് മുനിസിപ്പാലിറ്റിയിലെയും ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് താഴെപ്പറയുന്നവരെ ചുമതലപ്പെടുത്തി. ലത്തീഫ് കളക്കര, ഗഫൂർ അൽഷാമ (മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി) അബ്ദുൽ അസീസ് പി എ (കാലടി, തവനൂർ ) അഷറഫ് എൻ പി (എടപ്പാൾ, വട്ടംകുളം ) രാജൻ തലക്കാട്ട് (നന്നംമുക്ക്, ആലങ്കോട്) പലവിധത്തിലുളള ബിസിനസ് സംരംഭങ്ങൾ തുടങ്ങുകയും ഒടു ങ്ങുകയും ചെയ്തുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ പദ്ധതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും, പദ്ധതിയുടെ മികവുകൾ പ്രവർത്തകരിലേക്കും പൊതുജനങ്ങളിലേക്കും കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി നടപ്പിൽ വരുത്തണമെന്നും, വിശ്വാസ്യത, സുതാര്യത എന്നിവ നിലനിർത്താൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ഈ പദ്ധതിക്ക് മാത്രമായി സംഘടനയുടെയും സ്വാശ്രയയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ് , ഇ പി രാജീവ് , അഷ്റഫ് നെയ്തല്ലൂർ, അബ്ദുല്ലത്തീഫ് കളക്കര, സലിം കളക്കര, മുഹമ്മദ് അഷ്റഫ് ദിലാറ, എ എം സാലിഹ്, അബ്ദുൽ ഗഫൂർ അൽ ഷാമ , പി എ അബ്ദുൽ അസീസ് (യു.എ.ഇ) ബിജു കെ ദേവസി (സഊദി) യൂസഫ് കെ വി (കുവൈറ്റ്) പി എം അബ്ദുട്ടി, നാരായണൻ എം, മുജീബ് കിസ്മത്ത് (പൊന്നാനി) ഹൈദരലി മാസ്റ്റർ (മാറഞ്ചേരി) ജി.മുഹമ്മദ് സിദ്ദീഖ്, അൻവർ പി ആർ (തവനൂർ) ഏട്ടൻ ശുകപുരം, മോഹനൻ പാക്കത്ത് , മാലതി (വട്ടം കുളം) പി വി അലി , മുനീർ (വെളിയങ്കോട്) പ്രദീപ് ഉണ്ണി (നന്നമുക്ക്) സുജീഷ് നമ്പ്യാർ (കാലടി) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: ഈ വർഷത്തെ SSLC, +2 വിജയികൾക്കുള്ള അവാർഡുകൾ വിതരണം 2024 ജൂൺ 20 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതൽ പൊന്നാനി പളളപ്രം ബെസ്റ്റ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ പി സി ഡബ്ല്യു എഫ് കേന്ദ്ര വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. പളളപ്രം ഡോ: അബ്ദുറഹ്മാൻ കുട്ടി വസതിയിൽ ചേർന്ന സമിതി യോഗത്തിൽ ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്,ഡോ: അബ്ദുറഹ്മാൻ കുട്ടി, മാലതി വട്ടം കുളം, അബ്ദുല്ലതീഫ് കളക്കര, പി എം അബ്ദുട്ടി (പൊന്നാനി) അബ്ദുല്ലതീഫ്, ഡോ: തൗഫീഖ് റഹ്മാൻ (മാറഞ്ചേരി) ഖലീൽ റഹ്മാൻ (എടപ്പാൾ) റഷീദ് അറയ്ക്കൽ, അബ്ദുല്ല കുട്ടി മാസ്റ്റർ (വട്ടംകുളം) മുഹമ്മദ് അനീഷ് (യു.എ.ഇ) മാമദ് കെ , അൻവർ സാദിഖ് (സഊദി) യൂസുഫ് കെ വി (കുവൈറ്റ്) തുടങ്ങിയവർ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജോ: കൺവീനർ എസ് ലത ടീച്ചർ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി :വനിതകൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ വാർഡ് 44 ലെ അനീഷ ഒന്നാം സ്ഥാനക്കാരിയായി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മത്സരിച്ച മുപ്പതോളം പേരിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്. രണ്ടാം സ്ഥാനം ഏഴാം വാർഡിൽ നിന്നുള്ള ഫിദാ മുഹമ്മദും, മൂന്നാം സ്ഥാനം മാറഞ്ചേരി ഒന്നാം വാർഡിൽ നിന്നുള്ള ഷാലിമയും കരസ്ഥമാക്കി. രോഷ്നി ബുഷൈറും, സഫരിയ നാസറും ജൂറിമാരായിരുന്നു. ഒമാൻ ഘടകം വനിതാ പ്രസിഡന്റ് സൽമാ നസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഷറഫ് നെയ്തല്ലൂർ, മുനീറ ടി, അബ്ദുട്ടി പി എം, സഹീർ ഈശ്വരമംഗലം, റംല കെ പി , ഹനീഫ മാളിയേക്കൽ, നാരായണൻ മണി, മുജീബ് കിസ്മത്ത്, മുത്തു ആർ വി എന്നിവർ സംബന്ധിച്ചു സബീന ബാബു ,മിനി കെ പി, ഹഫ്സത്ത്, ഹാജറ ബാഷ, റെജീന, സുഹറ, റഹിയ, ഹൻസിറ ബുഷൈർ എന്നിവർ നേതൃത്വം നല്‍കി.

തുടരുക...

പൊന്നാനി: ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന പി വി അബ്ദുൽ ഖാദർ ഹാജിയുടെ മൂന്നാമത് അനുസ്മരണം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി ചന്തപ്പടി പി വി എ ഖാദർ ഹാജി മെഡിക്കെയർ പരിസരത്ത് സംഘടിപ്പിച്ചു. സംഘടനയുടെ കേന്ദ്ര വർക്കിംഗ് പ്രസിഡന്റായിരുന്ന ഖാദർ ഹാജി ഇന്നും ദീപ്ത സ്മരണയായി ജനമനസ്സുകളിൽ നിറഞ്ഞു നില്ക്കുന്നത് അദ്ധേഹം പി സി ഡബ്ല്യൂ എഫ് സംഘടനയുടെ നേതൃത്വ രംഗത്തിരുന്ന് നടത്തിയ നിസ്വാർത്ഥ സേവനത്തിൻറ പ്രതിഫലനമാണെന്ന് അനുസ്മരണ പ്രസംഗം നടത്തിയർ അഭിപ്രായപ്പെട്ടു. പിസി ഡബ്ലിയു എഫ് അംഗങ്ങളും കുടുംബമിത്രാദികളും ചടങ്ങിൽ ഒത്തുകൂടി. പി എം അബ്ദുട്ടി അധ്യക്ഷത വഹിച്ചു ടി മുനീറ അനുസ്മരണ പ്രഭാഷണംനടത്തി. ബീവിക്കുട്ടി ടീച്ചർ, സുബൈദ പോത്തനൂർ, അഷറഫ് എൻ പി, സുബൈർ ടി വി, കെ പി അബ്ദുറസാഖ്, എ എം സാലിഹ്, ഷഹീർ ഈശ്വരമംഗലം, എന്നിവർ സംസാരിച്ചു.. നാരായണൻ മണി സ്വാഗതവും മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി/ മാറഞ്ചേരി: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി യും മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും പരിസ്ഥിതി ദിനം ആചരിച്ചു. ചന്തപ്പടിയി പി സി ഡബ്ലിയു എഫ്‌ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന വൃക്ഷ തൈ വിതരണത്തിന് എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ നേതൃത്വം നൽകി. വേപ്പിൻ തൈകളും ,വിവിധ പച്ചക്കറി തൈകളുമണ് പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തത്. മാറഞ്ചേരിയിൽ നടന്ന വൃക്ഷ തൈ നടലിന് എവർ ഗ്രീൻ കൺവീനർ ഹൈദരലി മാസ്റ്റർ നേതൃത്വം നൽകി.

തുടരുക...

ബലി പെരുന്നാളിനോട് അനുബന്ധിച്ച് കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന പൊന്നാനിക്കാർക്കായ് പി സി ഡബ്ല്യൂ എഫ് ഈദ് മീറ്റ് സംഘടിപ്പിക്കുന്നു. *ജൂൺ 19 ബുധനാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ* അൽ വാദി റിസോർട്ട് ഉമ്മുൽ സാഹിക് (സഫ്‌വ) കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളും പരിപാടികളുമായി ഈ പെരുന്നാൾ നമുക്കൊരുമിച്ച് ആഘോഷിക്കാം * ⁠പെരുന്നാൾ വിശേഷങ്ങൾ * ⁠ഇഷൽ സന്ധ്യ * ⁠പായസ പാചക മത്സരം * ⁠മെഹന്ദി മത്സരം * ⁠ചിത്ര രചന തുടങ്ങി വിവിധ പരിപാടികൾ.. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന വ്യക്തികൾക്കും/ കുടുംബങ്ങൾക്കും മാത്രം പങ്കെടുക്കാൻ അവസരം നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ താഴെ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്യുക https://docs.google.com/.../1FAIpQLSeFPWEkBIN.../viewform... *മത്സരങ്ങൾക്ക് പങ്കെടുക്കാനും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്ക്* 055 572 6613, 050 148 3349

തുടരുക...

പൊന്നാനി: ഉയര്‍ന്ന മാർക്കോടെ എം.ബി.ബി.എസ് കരസ്ഥമാക്കിയ നൈതല്ലൂർ സ്വദേശിനി ഡോ. എൻ പി അമൽ അഷ്റഫിനെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷ്ണൽ കമ്മിറ്റി അനുമോദിച്ചു. പി സി ഡബ്ല്യൂ എഫ് കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും, സഊദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗവുമായ എൻ പി അഷ്റഫ് നൈതല്ലൂരിന്റെ മകളാണ്. നൈതല്ലൂരിലെ വസതിയിൽ നടന്ന അനുമോദന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗദി നാഷ്ണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു ദേവസ്സി ഉപഹാരം കൈമാറി. സൗദി നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മുഖ്യ രക്ഷാധികാരി മാമദ് പൊന്നാനി, അഷ്റഫ് ദിലാറ, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുട്ടി പി എം, ഖലീൽ റഹ്മാൻ വനിതാ കമ്മിറ്റി ഭാരവാഹികളായ മുനീറ ടി, ലത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ തൻ്റെ പ്രൊഫഷൻ ഉപയോഗപ്പെടുത്തുമെന്ന് ഡോ.അമൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സൗദി റിയാദ് ഘടകം വൈസ്.പ്രസിഡൻ്റ് അസ്‌ലം സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് കളക്കര നന്ദിയും പറഞ്ഞു.

തുടരുക...

റിയാദ് : ഈ വർഷത്തെ ഹാജിമാർക്കായുള്ള കരുതൽ രക്ത ശേഖരണത്തിലേക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി- റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ആളുകൾ രക്തദാനത്തിൽ പങ്കാളികളായി. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ സുഹൈൽ മഖ്ദൂം അധ്യക്ഷത വഹിച്ചു.. വനിതാ വിഭാഗം പ്രവർത്തക സമിതി അംഗം ഡോ.ഷഹാന ഷെറിൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു . ബ്ലഡ്‌ ബാങ്ക്‌ ഡയറക്ടർ ഡോ: ഖാലിദിൽ നിന്നും പി സി ഡബ്ല്യു എഫ് സഊദി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷധികാരി സലീം കളക്കര റിയാദ് കമ്മിറ്റിക്ക് വേണ്ടി ഉപഹാരം ഏറ്റുവാങ്ങി. നാഷണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി സെൻട്രൽ ബ്ലഡ്‌ ബാങ്കിനുള്ള ഉപഹാരം കൈമാറി. പ്രസിഡന്റ്‌ അൻസാർ നൈതല്ലൂർ, വൈസ് പ്രസിഡന്റ്‌ അസ്‌ലം കളക്കര,ട്രഷറർ ഷമീർ മേഘ,ജനസേവനം ചെയർമാൻ എം എ ഖാദർ, സെക്രട്ടറി ഫാജിസ് പിവി, ഐടി വിഭാഗം സംറൂദ് , അൽത്താഫ് കളക്കര,അൻവർ ഷാ,വനിതാ വിഭാഗം പ്രസിഡന്റ്‌ ഷമീറ ഷമീർ, ട്രഷറർ ഷിഫാലിൻ സംറൂദ്,സാബിറ ലബീബ്,ഷഫീറ ആഷിഫ്,ഷംസു കളക്കര, അഷ്‌കർ വി, മുക്താർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി...

തുടരുക...

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വനിതാ വിങ്ങ് നേതൃത്വത്തിൽ 31/05/2024 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറന്റിൽ വെച്ച് പാചകമത്സരം സംഘടിപ്പിക്കുന്നു. പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം PCWF വനിതാ കമ്മിറ്റി ഉപദേശക സമിതി അംഗം ഷമീല ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ആയിഷ കബീർ അധ്യക്ഷത വഹിച്ചു. സ്നേഹ, റിൻസില റാസ് എന്നിവർ പ്രോഗാമിനെ സംബന്ധിച്ച് വിശദീകരിച്ചു. റിൻസിലാ റാസ് സ്വാഗതവും, ഷെയ്മ ഇർഫാൻ നന്ദിയും പറഞ്ഞു. തീരുമാനങ്ങൾ പാചക മത്സരം നടത്തുന്നതിനായി ബിരിയാണി ഐറ്റം തെരഞ്ഞെടുത്തു കുട്ടികൾക്കും മുതിർന്നവർക്കുമായി കലാപരിപാടികൾ നടത്തുവാനും തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികൾ ചെയർപേഴ്സൺ : ഷമീല ഇബ്രാഹിം കുട്ടി വൈ: ചെയർപേഴ്സൺ : ആയിഷ കബീർ കൺവീനർ : സ്നേഹ ഗിരീഷ്‌ വൈ: കൺവീനർ: ഷൈമ ഇർഫാൻ ട്രഷറർ : റിൻസില റാസ് പ്രോഗ്രാം കോർഡിനേറ്റർസ് ഷിംന ജെയ്സൽ, ജസീല ഷെമീർ, ഷാനിമ ഫിറോസ് ഫർഹാന മുസ്താക്, ധന്യ വിവേക്, റംഷി ഖലീൽ. കിഡ്സ് പ്രോഗ്രാം കോർഡിനേറ്റർസ് സലീല റാഫി, ബൽക്കീസ് റംശാദ്, സഫൂറ മുജീബ് മുഹ്സിന അശ്ഫാഖ്. പ്രോഗ്രാമിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് സ്വാഗതസംഘ യോഗം ആവശ്യപ്പെട്ടു *PCWF സലാല വനിതാ വിങ്*

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ *യുണൈറ്റഡ് കപ്പ് 2K24* സീസൺ 1 പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം PCWF കലാവേദി ഒരുക്കിയ ഈദ് - വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് നൽകി ഗ്ലോബൽ ഐ ടി കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) നിർവഹിച്ചു. ബാലൻ കണ്ടനകം, മുഹമ്മദ്‌ മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഷഫീഖ് പാലപ്പെട്ടി, പി ടി അബ്ദുറഹ്മാൻ, ഹസൻ വി എം മുഹമ്മദ്‌, നസീർ പൊന്നാനി, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, ഷമീർ പുതിയിരുത്തി, ശറഫുദ്ധീൻ വിഎം, അലി കാഞ്ഞിരമുക്ക്, മാജിദ്, സൈതലവി, നബീൽ എം വി, ബാബു എം കെ, മുജീബ് വെളിയംകോട്, അക്ബർ എന്നിവർ സന്നിഹിതരായിരുന്നു

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി കലാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് വിവിധ കലാ പരിപാടികളോടെ ഈദ്, വിഷു ആഘോഷം അതി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു PCWF ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഐടി കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) ഉദ്ഘാടനം നിർവ്വഹിച്ചു. കലാവേദിയുടെ സീനിയർ ഗായകരായ ഷമീർ കണ്ണൂർ, അലി കാഞ്ഞിരമുക്ക്, ഷഫീഖ് ചാലക്കുടി, മുബീന മൻഷീർ, സുരേഷ് ബാബു, ഹിജാസ്, അൻവർ പുഴമ്പ്രം, വിശ്വ സുകേഷ്, ജോഷി, ബിജു വൈഗ, അജയ്‌ഘോഷ്, ഷബീർ കാവുങ്കൽ, മൻസൂർ, റസാഖ് ബാബു, സജ്‌ന എന്നിവർക്കൊപ്പം ജൂനിയർ വിഭാഗത്തിൽ ആലിയ ഷാനവാസ്, ആമില ഷാനവാസ്, നജ ഫാത്തിമ, സഹല മറിയം, ഷെൻസ ഫാത്തിമ, സ്നിഗ്ദ പ്രമോദ്, ഫർഹ, റിമിഷ റാഫി, നൗറിൻ റാഫി എന്നിവരും വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. മനാമ ക്വീൻസ് ടീമിന്റെ ഒപ്പന, ശരത് പരപ്പനങ്ങാടിയുടെ മിമിക്രി, മധുരം മലയാളം, കഹൂത് ക്വിസ് മത്സരം കളരിപ്പയറ്റ് എന്നിവ കാണികളിൽ ആവേശമുണർത്തി. റംഷാദ് റഹ്മാൻ അവതാരകനായ ഈദ് വിഷു ആഘോഷത്തിന് ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഷഫീഖ് പാലപ്പെട്ടി, ഷമീർ പുതിയിരുത്തി, അബ്ദുറഹ്മാൻ പിടി, മുസ്തഫ കൊളക്കാട്, ഫസൽ കടവ്, മാജിദ്, നബീൽ, എം കെ ബാബു, മുജീബ് വെളിയംകോട്, അക്ബർ, നൗഷാദ് എന്നിവർ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങളും, കലാകാരൻമാർക്ക് മൊമെന്റോയും നൽകി. PCWF കലാവേദി കൺവീനർ നസീർ പൊന്നാനി സ്വാഗതവും, ശറഫുദ്ധീൻ വിഎം നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350