PCWF വാർത്തകൾ

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ സലാല കമ്മിറ്റി അഞ്ചാം വാര്‍ഷികത്തിൻറ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ പ്രഖ്യാപിച്ചു. അംഗത്വ കാംപയിൻ, അഞ്ചാം വാര്‍ഷിക ജനറൽ ബോഡി മീറ്റിംഗ്, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം, രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്. ആരോഗ്യ പ്രവിലേജ് കാർഡ് വിതരണം, വനിതാ സംഗമം, സെമിനാർ , കുടുംബ സംഗമം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നല്‍കി. പതിനേഴ് വർഷക്കാലമായി പൊന്നാനി താലൂക്ക് നിവാസികളുടെ ക്ഷേമത്തിനായി സ്വദേശത്തും വിദേശത്തും സജീവമായി പ്രവര്‍ത്തിക്കുന്ന പി സി ഡബ്ല്യു എഫ് സംഘടനയെ ശക്തിപ്പെടുത്താൻ സലാലയിലെ മുഴുവൻ താലൂക്ക് നിവാസികളും രംഗത്തിറങ്ങണമെന്നും, സംഘടനയെ ദുർബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിൽ ആരും ഏർപ്പെടെരുതെന്നും ഇത് സംബന്ധമായി ചേര്‍ന്ന എക്സിക്ക്യൂട്ടീവ് യോഗം ആഹ്വനം ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് കബീർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ മേനകത്ത് ഉദ്ഘാടനം ചെയ്തു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് വാർഷിക പ്രഖ്യാപനം നടത്തി. ഫിറോസ് അലി,നൗഷാദ് കുരിക്കൾ, നശീദ് കുറ്റിക്കാട് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു ഖലീൽ റഹ്മാൻ സ്വാഗതവും, അരുൺകുമാർ നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകം എമിറേറ്റ്സ് ഹെൽത്ത്‌ സർവീസസ് സഹകരണത്തോടെ ഷാർജ അൽ നഹ്ദയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകുന്നേരം 4.30 ന് ആരംഭിച്ച ക്യാമ്പ് രാത്രി 10.30 വരെ നീണ്ടുനിന്നു. പങ്കെടുത്ത നൂറ്റിയമ്പതോളം ആളുകളിൽ നിന്നും നൂറ് ആളുകളുടെ രക്തം ശേഖരിച്ചു. ഷാർജ കസ്റ്റംസ് ഓഫീസർ അബ്ദുളള മുഹമ്മദ് അബ്ദുളള അലി അൽ ഹാഷ്മി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. PCWF കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് കളക്കര, കുഞ്ഞൻ ബാവ മാസ്റ്റർ (CYSF) തുടങ്ങിയവർ പങ്കെടുത്തു. PCWF അംഗങ്ങൾക്കായുളള മൈത്ര ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണം ചടങ്ങിൽ വെച്ച് PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ്‌ സി.എസ് പൊന്നാനി മുഹമ്മദ് അനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. മുഹമ്മദ്‌ അനീഷ്, അബ്ദുൽ അസീസ്, ഷബീർ മുഹമ്മദ്‌, ഷാനവാസ്‌. പി, അബ്ദുലത്തീഫ് കടവനാട്, അലി ഹസ്സൻ, നസീർ ചുങ്കത്ത്, സൈനുൽ ആബിദീൻ തങ്ങൾ, മുനവ്വിർ അബ്ദുളള, അബ്ദുല്ലത്തീഫ് കരാട്ടെ, കമറുദ്ധീൻ, റിയാസ് നാലകത്ത്, ഹബീബ് റഹ്മാൻ, അലി എ വി, ആഷിക്,ഷബീർ ഈശ്വരമംഗലം, നവാബ്, ഇസ്മയിൽ, സിയാദ്, സഹീർ, ബാസിത്ത്, മുഹമ്മദ്, നൂറുൽ അമീൻ, ഹാരിസ്, ബഷീർ പി, യാസിർ, കബീർ യു.കെ, സിയോഷ് , ഉവൈസ് എന്നിവർ നേതൃത്വം നൽകി. വളണ്ടീയറിങ്ങിൽ ലാമിയ പർവ്വീണും ഫാത്തിമ്മ ഇഖ്ബാലും നടത്തിയ സേവനം പ്രശംസനീയമായിരുന്നു.

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് ചാപ്റ്റർ വ്യത്യസ്ത പരിപാടികളോടെ ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സംഗമം പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരിങ്കൽ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് സൗദി നാഷണൽ കമ്മിറ്റി രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സലിം കളക്കര അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ മാൾ ആന്റ് പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് സംബന്ധമായി കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുല്ലത്തീഫ് കളക്കര സംസാരിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്യ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ട്രഷററും സംഘാടക സമിതി കോർഡിനേറ്ററുമായ അൻസാർ നെയ്തല്ലൂർ ആമുഖ പ്രസംഗം നടത്തി. സ്വാശ്രയ പൊന്നാനി പ്രൈവറ്റ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് സി എസ് പൊന്നാനിയിൽ നിന്നും സമീർ മേഘ ഏറ്റുവാങ്ങി. അബ്ദുല്ലതീഫ് കളക്കരയിൽ നിന്നും അംഗത്വം വാങ്ങി സ്വാശ്രയ കമ്പനി ഷെയർ സമാഹരണത്തിന് അസ്‌ലം കെ തുടക്കം കുറിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് പി സി ഡബ്ല്യൂ എഫ് ജി സി സി മെമ്പർമാർക്ക് നടപ്പിലാക്കുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് സഊദി തല ഉദ്ഘാടനം എം എ അബ്ദുൽ ഖാദറിനു നൽകി ഫഹദ് ബ്നു ഖാലിദ്‌ നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ നാസറുദ്ധീൻ വി ജെ, കെ ടി അബൂബക്കർ, പി സി ഡബ്ല്യു എഫ് ദമ്മാം പ്രസിഡന്റ് ഷമീർ എൻ പി, ഡോ: മുഹ്സിന ഹൈദർ, ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ആദിൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. റിയാദ് ഘടകത്തിന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ കബീർ കാടൻസ് സ്വാഗതവും, പ്രോഗ്രാം ഇവന്റ് കൺവീനർ ഷംസു കളക്കര നന്ദിയും പറഞ്ഞു. വിവിധ കലാ കായിക മത്സരങ്ങളും, ഹാജറ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ സൗജന്യ മെഹന്ദി ഡിസൈനിംഗും' ഹസീന കൊടുവള്ളി, കരീം മാവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്ക് നൈറ്റും കുടുംബ സംഗമത്തിനു മാറ്റേകി. ഫാജിസ്‌ പി വി, സുഹൈൽ മഖ്ദൂം, ഫസൽ മുഹമ്മദ്‌, അസ്‌ലം.കെ, മുഹമ്മദ് സംറൂദ് അയിങ്കലം, രമേഷ് നരിപ്പറമ്പ്, ഹബീബ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിംഗ് ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത്‌ സർവീസസ് സഹകരത്തോടെ 2023 നവംബർ 5 ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ ഷാർജ അൽ നഹ്ദ പാർക്ക്‌ മുൻ വശത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +97156 638 2851 +97155 614 3431

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം -2023 റിയാദ് ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 3 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിമുതൽ നടക്കുമെന്ന് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, ട്രഷറർ അൻസാർ നെയ്തല്ലൂർ, രക്ഷാധികാരി സലീം കളക്കര എന്നിവർ അറിയിച്ചു. റിയാദിലുളള പൊന്നാനി താലൂക് പ്രവാസികളെയെല്ലാം കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും, ദമാം, ജിദ്ദ എന്നീ പ്രവിശ്യകളിലും കുടുംബ സംഗമങ്ങൾ അടുത്ത് തന്നെ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കലാ കായിക മത്സരങ്ങൾ, മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം,സാംസ്‌കാരിക സംഗമം, സ്വാശ്രയ കമ്പനി സർട്ടിഫിക്കറ്റ് വിതരണം, സംഗീത നിശ തുടങ്ങിയ വിവിധ പരിപാടികൾ കുടുംബ സംഗമത്തിന്റെ ഭാഗമായി നടക്കുന്നതാണ്. പൊന്നാനി താലൂക്ക് നിവാസികളെ ഏകോപിപ്പിക്കാനും നാട്ടോർമ്മകൾ പങ്കുവെച്ച് സൗഹൃദം പുതുക്കാനും ഉതകുന്ന ഈ ചടങ്ങിലേക്ക് സവിനയം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കബീർ കാടൻസ് 00966 562555873 അൻസാർ നൈതല്ലൂർ 00966540815715 ഷംസു കളക്കര 00966534354919 ഷമീർ മേഘ 00966542971111 സംഘാടക സമിതി

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പൊൻസ്‌മൃതി സീസൺ 3 അൽവക്ര എക്സ്‌പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പൊൻസ്മൃതിയുടെ ഭാഗമായി നടത്തിയ സാംസ്കാരിക സംഗമം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് ഖത്തർ വർക്കിങ്ങ് പ്രസിഡന്റ്‌ അബ്ദുൽസലാം മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ലോക കേരള സഭാഗം അബ്ദുൾ റൗഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. സ്വാശ്രയ മാൾ ആന്റ് പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് സംബന്ധമായി കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുല്ലത്തീഫ് കളക്കര സംസാരിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് പി സി ഡബ്ല്യൂ എഫ് ജി സി സി മെമ്പർമാർക്ക് നടപ്പിലാക്കുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് ജിസിസി തല ഉദ്ഘാടനം പി സി ഡബ്ല്യൂ എഫ് ഹെൽത്ത് ആൻഡ് ഫാമിലി ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ ഡോ : ഇബ്രാഹിംകുട്ടി പത്തോടി നിർവഹിച്ചു പി എം ജെ സി പ്രസിഡന്റ്‌ യു എസ് സമീർ, പി സി ഡബ്ല്യു എഫ് ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സി സി മൂസ, പി സി ഡബ്ല്യു എഫ് ഖത്തർ വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി കബീർ , അലിക്കുട്ടി നെയ്തല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വാശ്രയ പൊന്നാനി പ്രൈവറ്റ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഡോക്ടർ മുനീർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ജോ:കൺവീനർ നൗഫൽ നന്ദിയും പറഞ്ഞു. വോയ്‌സ് ഓവർ താരം ശ്രീകല ഗോപിനാഥ് അവതാരകയായിരുന്നു. പ്രവാസികളിൽ ഗൃഹാതുരത്വം ഉണർത്തുന്ന പൊന്നാനി പലഹാരങ്ങളുടെ വിപണന മേള പൊൻസ്മൃതിക്ക് പൊലിവ് പകർന്നു. വടം വലി മത്സരം, സുന്ദരിക്ക് പൊട്ടു തൊടൽ ,പെനാൽറ്റി ഷൂട്ട് ഔട്ട് ,ലെമെൻ സ്പൂൺ , തീറ്റ മത്സരം , ബലൂൺ പൊട്ടിക്കൽ തുടങ്ങിയ വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി. കാഫ് ഖത്തർ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും , മുജീബ് വി പി യുടെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് ഖത്തർ അവതരിപ്പിച്ച മ്യൂസിക്ക് നൈറ്റും പൊൻസ്മൃതിക്ക് നവ്യാനുഭൂതി പകർന്നു. ഖലീൽ റഹ്മാൻ, കുഞ്ഞിമൂസ വി വി , മുഹമ്മദ് ശരീഫ് പി ,സലാം കല്ലിങ്ങൽ ,ഇഫ്തിക്കർ സി വി , ബാദുഷ കെ പി ,വസന്തൻ പൊന്നാനി , ഹാഷിം കെ ,അബ്ദുൾ ലത്തീഫ് വി വി , ബഷീർ ടി വി ,രാജൻ ഇളയിടത്ത് ഹംസ എ വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തുടരുക...

പൊന്നാനി: NH 66 പൊന്നാനി ഉറൂബ് നഗറിൽ ബിൽഡിംഗ് വർക്ക് പുരോഗമിക്കുന്ന സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർമാർക്കറ്റ്, 2024 ൽ യാഥാർഥ്യമാക്കുമെന്ന് സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ഡോ. അബ്ദുറഹിമാൻ കുട്ടിഅറിയിച്ചു. ബിൽഡിങ് വർക്കുകളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ആർക്കിടെക്ച്വറൽ കൺസൽട്ടൻറ് വിസ്താര എം ഡി രാജേഷ് ബാബു, കൺസൽട്ടൻറ് സൂപ്പർവൈസർ ആരിഫ്, ബിൽഡിംഗ് കോൺട്രാക്ടർ കൊളക്കാടൻ കൺസ്ട്രക്ഷൻ കമ്പനി എംഡി സുബൈർ കൊളക്കാടൻ, എഞ്ചിനീയർമാരായ ഹാരിസ്, സജ്ജാദ്, സൈറ്റ് സൂപ്പർവൈസർ ക്രാഫ്റ്റ് കൺസ്ട്രക്ഷൻ എം ഡി യൂസഫ് ബിൻഷ സ്വാശ്രയ പി.ആർ ഡയറക്ടർ ഹനീഫ മാളിയക്കൽ, എച്ച്.ആർ ഡയറക്ടർ അബ്ദുൽ ഗഫൂർ അൽഷാമ എന്നിവർ സന്നിഹിതരായിരുന്നു. പ്രൊജക്റ്റ് മാനേജർ ഖലീൽ റഹ്മാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫിനാൻസ് ഡയറക്ടർ എൻ പി അഷ്‌റഫ് നന്ദി പ്രകാശിപ്പിച്ചു. PR Dpt. Swasraya Ponnani Pvt Ltd. 12.Sep.2023 +91 7356 526 526

തുടരുക...

തവനൂർ: കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും, വിഷരഹിത പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ അംഗങ്ങൾക്കായി തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ കെ വി കെ ഓഡിറ്റോറിയത്തിൽ വെച്ച് ജൈവ പച്ചക്കറി ഏകദിന ക്ലാസ് സംഘടിപ്പിച്ചു. ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും, പോഷകാഹാരത്തിന്റെ പ്രസക്തിയെ കുറിച്ചും കെ വി കെ അസിസ്റ്റന്റ് പ്രൊഫ: ലിലിയയും, ജൈവ കൃഷി നടീൽ മുതൽ വളപ്രയോഗം, വിളവെടുപ്പ് എന്നിവയെ കുറിച്ച് പ്രൊഫ: അഖിലും ക്ലാസെടുത്തു മുനിസിപ്പാലിറ്റി പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുത്ത നാൽപ്പതോളം പേർ ക്ലാസിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ജൈവ കീടനാശിനി വിത്തുകളുടെ കിറ്റുകൾ വിതരണം ചെയ്തു. ഹൈദരലി മാസ്റ്റർ സ്വാഗതവും, ശാരദ ടീച്ചർ നന്ദിയും പറഞ്ഞു

തുടരുക...

മസ്കത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ബ്ലഡ് ബാങ്ക് ബൗഷർ അധികൃതരുടെ നേതൃത്വത്തിൽ ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്തു. ഒമാനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ ഒമാനിലെ എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരാൻ പി സി ഡബ്ലിയു എഫ് സംഘടനയ്ക്ക് സാധിച്ചു എന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സന്തോഷ് കുമാർ പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ലും ബദർ അൽ സമാ ഹോസ്പിറ്റൽ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷത വഹിച്ചു ബദർ അൽ സമാ റൂവി മാനേജർ ജയറാം, പി സി ഡബ്ല്യു എഫ് ഉപദേശ സമിതി ചെയർമാൻ പി വി ജലീൽ, കെ നജീബ് എന്നിവർ ആശംസ നേർന്നു. പി വി സുബൈർ, ഒമേഗ ഗഫൂർ ശിംജിത്, ശിഫാലി, റംഷാദ്, സൽ‍മ നസീർ, സമീർ സിദ്ദീഖ്, ശമീമ സുബൈർ, ലിസി ഗഫൂർ, സുഹറ ബാവ, സീന സാദിക്ക്, രതീഷ്, മുനവ്വർ, ശംസീർ, റമീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സഫീർ സ്വാഗതവും സൽ‍മ നജീബ് നന്ദിയും പറഞ്ഞു.

തുടരുക...

ദോഹ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മറ്റി സംഘടിപ്പിക്കുന്ന പൊൻസ്‌മൃതി സീസൺ 3 ഒക്ടോബര് 20 വെള്ളിയാഴ്ച്ച അൽവക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബു ഹമൂർ നാസ്കോ റെസ്റ്റോറന്റിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഹംസ എ വി ഉദ്ഘാടനം ചെയ്തു. പൊൻസ്‌മൃതിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു ടി കെ അബൂബക്കർ, ഡോ: മുനീർ, ആബിദ് തങ്ങൾ ,ബിജേഷ് കൈപ്പട , ഖലീൽ റഹ്മാൻ (രക്ഷാധികാരികൾ ) ഫൈസൽ കെ കെ (ചെയർമാൻ) അബ്ദുൽ സലാം മാട്ടുമ്മൽ (ജനറൽ കൺവീനർ) നൗഫൽ എ വി , നജീബ് എം ടി (ജോയിന്റ് കൺവീനർ) കുഞ്ഞിമൂസ മാറഞ്ചേരി (പ്രോഗ്രാം കോർഡിനേറ്റർ) വസന്തൻ പൊന്നാനി (സ്റ്റേജ് മാനേജ്‌മെന്റ്) ബാദുഷ കെ പി (ഫിനാൻസ് കണ്ട്രോൾ) ഇഫ്തിക്കർ, ശരീഫ് പി പി ( ഫുഡ്ഡ്) ഹാഷിം, മൻസൂർ (ഐ ടി & മീഡിയ) ബഷീർ , അബ്ദുൽ ലത്തീഫ് (ട്രാൻസ്‌പോർട്ടേഷൻ) നൗഷാദ് അലി ,അബ്ദുൾ ലത്തീഫ് എൻ പി (പി ആർ ഒ) ഹംസ എ വി , രാജൻ ഇളയിടത്ത് ( ജി ആർ) വനിതാ കമ്മിറ്റി (ഗിഫ്റ്റ്) പൊന്നാനി പലഹാര മേള, നോർക്ക - പ്രവാസി ക്ഷേമ നിധി രജിസ്ട്രേഷൻ,സ്വാശ്രയ ബിസിനസ്സ് മീറ്റ്, വിവിധ മത്സരങ്ങൾ, കൈമുട്ടി പാട്ട്, സംഗീത നിശ തുടങ്ങിയ പരിപാടികൾ പൊൻസ്‌മൃതിയുടെ ഭാഗമായി നടക്കുന്നതാണ്....... ബിജേഷ് കൈപ്പട സ്വാഗതവും, ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു. ഖത്തറിലെ എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

തുടരുക...

മാറഞ്ചേരി : PCWF ന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ സമിതി മാറഞ്ചേരി യൂണിറ്റ് പെരിച്ചകം ഐക്കുളത്തയിൽ റോഡിലെ ആരിഫയുടെ തോട്ടത്തിൽ കൃഷി ചെയ്ത റോബസ്റ്റ് പഴം വിളവെടുപ്പ് നടത്തി. ജൈവ വളം ഉപയോഗിച്ച് രണ്ട് തോട്ടങ്ങളിലായി നൂറോളം റോബസ്റ്റ് വാഴകളാണ് കൃഷി ചെയ്തത് . വിളവെടുപ്പ് ഉദ്ഘാടനം സി എസ് പൊന്നാനി നിർവ്വഹിച്ചു. ഈ ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചു പി കോയകുട്ടി മാസ്റ്റർ, ശാരദ ടീച്ചർ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി, , മാറഞ്ചേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് എ കെ ആലി വാർഡ് മെമ്പർമാരായ ഷമീറ ഇളയടത്ത്,സുഹറ ഉസ്മാൻ, പി എം അബ്ദുട്ടി പൊന്നാനി, അഷറഫ് മച്ചിങ്ങൽ പെരുമ്പടപ്പ്, എം ടി നജീബ് പനമ്പാട് തുടങ്ങിയവർ സംസാരിച്ചു. ആരിഫ പി സ്വാഗതവും, ശരീഫ് നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി : പിന്നിട്ട പ്രവർത്തനങ്ങളുടെ പോരായ്മകൾ ചർച്ച ചെയ്തും, നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി ഭാവി പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നല്‍കിയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ജനറൽബോഡി അംഗങ്ങൾ സംഗമിച്ചു. പളളപ്രം ഉറൂബ് നഗർ മലബാർ ഓഡിറ്റോറിയത്തിൽ 2023 സപ്തംബർ 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് നടന്ന ജനറൽബോഡി യോഗം പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി അംഗം അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ എക്സിക്യൂട്ടീവ് സാരഥികൾ, വനിതാ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻസിപ്പൽ/ പഞ്ചായത്ത് തലങ്ങളിലെ എക്സിക്യൂട്ടീവ് മെമ്പർമാർ, പ്രവാസി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു സെക്രട്ടറി അഷ്റഫ് നെയ്തല്ലൂർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഇ പി രാജീവ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രശസ്ത ട്രൈനർ കെ ദിലീപ് കുമാർ, പി സി ഡബ്ല്യൂ എഫ് ലീഡർഷിപ്പ് അക്കാദമി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി എന്നിവർ നേതൃത്വ പരിശീലന ശില്പശാലയ്ക്ക് നേതൃത്വം നൽകി. പരീക്ഷ ബോർഡ് അംഗങ്ങൾ സംഘടനാ എക്സാം നിയന്ത്രിച്ചു. അടുത്ത മൂന്നു മാസത്തെ (ഒക്ടോബർ - ഡിസംബർ) ഭാവി പ്രവർത്തന കലണ്ടർ അടാട്ട് വാസുദേവൻ മാസ്റ്റർ അവതരിപ്പിച്ചു. വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ നന്ദി പറഞ്ഞു.

തുടരുക...

കണ്ടനകം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വിജയകരമായി. മുന്നൂറോളം ആളുകൾ ക്യാമ്പിൽ പരിശോധന നടത്തി. പി സി ഡബ്ലിയു എഫ് ഫാമിലി ഹെൽത്ത് ആൻഡ് ഡെവലപ്മെൻറ് കൗൺസിൽ, എടപ്പാൾ ഹോസ്പിറ്റൽ, മലബാർ ഡെന്റൽ കോളേജ്, അഹല്യ കണ്ണാശുപത്രി, ഫിനിക്സ് ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് മലബാർ ഡെന്റൽ കോളേജ് ചെയർമാൻ ഡോക്ടർ സി പി ബാവ ഹാജി മാണൂർ ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു മുഖ്യാതിഥിയായിരുന്നു. :കാലടി PCWF.പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽകിസ് കൊരണപ്പറ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശൻ കാലടി, വാർഡ് കൗൺസിലർമാരായ എൻ കെ അബ്ദുൽ ഗഫൂർ, ബഷീർ തുറയാറ്റിൽ, രാജിത, പി സി ഡബ്ലിയു എഫ് വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, ട്രഷറർ ഇ പി രാജീവ്, കെ പി അബ്ദുൽ റസാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ മോഹനൻ പി സ്വാഗതവും കൺവീനർ സുജീഷ് നമ്പ്യാർ നന്ദിയും പറഞ്ഞു. വയോജന ദിനമായതിനാൽ ക്യാമ്പിന് വന്ന മുതിർന്ന വനിത സരസ്വതി അമ്മയെ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ആദരിച്ചു...

തുടരുക...

കാലടി: തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം കാലടി പഞ്ചായത്തിലെ പോത്തനൂരിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് വനിതാ വിഭാഗം പ്രസിഡന്റ് രാജ ലക്ഷ്മി അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ തൊഴിൽ സംരംഭം ആരിഫ പി മാറഞ്ചേരി അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ ബഷീർ കാലടി, അബ്ദുൽ ഗഫൂർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, സുബൈദ പോത്തനൂർ, മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, പി മോഹനൻ, അബ്ദുട്ടി പി എം, സൈനുൽ ആബിദ് തങ്ങൾ (ഷാർജ) തുടങ്ങിയവർ സംസാരിച്ചു. സജിനി സ്വഗതവും, ആരിഫ പി പി നന്ദിയും പറഞ്ഞു

തുടരുക...

ഒമാൻ: പി സി ഡബ്ലിയു ഫ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർസമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഒക്ടോബർ 14 ശനിയാഴ്ച കാലത്ത് 8.30 മുതൽ ഒരു മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് +968 9919 0822 +968 9475 5916 +968 7903 1679 +968 9734 2567 PCWF ഒമാൻ നാഷണൽ കമ്മിറ്റി

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350