PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മിറ്റി അഞ്ചാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സലാല ആർട്സ് ഓഫ് സ്പൈസസ് റെസ്റ്റോറൻ്റിൽ മാർച്ച് 15 ന് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. ഇഫ്താർ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം PCWF സലാല ഉപദേശക സമിതി അംഗം, അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷമീർ ആലത്ത് നിർവഹിച്ചു. PCWF സലാല കമ്മിറ്റി പ്രസിഡന്റ് കബീർ, ജനറൽ സെക്രട്ടറി മുഹമ്മദ് റാസ്, നാഷണൽ കമ്മിറ്റി അംഗം ഫിറോസ്, ഖലിൽ റഹ്മാൻ, മുസ്തഫ ബലദിയ തുടങ്ങിയവർ സംബന്ധിച്ചു. മാർച്ച് 15 ന് നടക്കുന്ന ഇഫ്താർ സംഗമത്തിൽ മുഴുവൻ പൊന്നാനി താലൂക്ക് നിവാസികളും, കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് PCWF ഭാരവാഹികൾ അറിയിച്ചു. PCWF Salalah Oman

തുടരുക...

ഉപദേശക സമിതി* *ചെയർമാൻ:* അഷറഫ് എൻ പി *അംഗങ്ങൾ*: ബിജു ദേവസ്സി അൻവർ സാദിക്ക് അബ്ദുൽ ജബ്ബാർ കണ്ണത്ത് *പ്രസിഡന്റ്:* ഷമീർ എൻ പി *ജനറൽ സെക്രട്ടറി*: ഖലീൽ റഹ്മാൻ *ട്രഷറർ*: ഫഹദ് ബിൻ ഖാലിദ് *വൈസ് പ്രസിഡന്റുമാർ* ഇക്ബാൽ വെളിയങ്കോട് അഷറഫ് കണ്ടത്തിന്റെ *സെക്രട്ടറിമാർ* ആബിദ് മുഹമ്മദ് ഹാരിസ്.കെ വിവിധ സമിതി ഭാരവാഹികൾ ~~~~~~~~~~~~~~~~~~ *ഐ.ടി മീഡിയ & ജോബ് ഡെസ്ക്* ചെയർമാൻ: സിറാജ് കെ വി കൺവീനർമാർ: ഫാസിൽ യു, നൗഫൽ മാറഞ്ചേരി *ആർട്ട്സ്സ് & സ്പോർട്സ്* ചെയർമാൻ: അമീർ വി.പി കൺവീനർമാർ: അജ്മൽ സി വി, സമീർ കൊല്ലന്പടി *ജനസേവനം* ചെയർമാൻ: മുജീബ് റഹ്മാൻ കൺവീനർമാർ: ഹംസ കോയ, ഷാജഹാൻ *ആരോഗ്യ സമിതി* ചെയർമാൻ: നിസാർ പി കൺവീനർമാർ: ഫൈസൽ ആർ വി (ജുബൈൽ) മെമ്പർ: സൈഫർ *മറ്റു എക്സ്ക്യൂട്ടീവ് അംഗങ്ങൾ* അമാനുള്ള, ഹംസ ബാബു, മുനീർ വെളിയങ്കോട് സുജിത്ത്.പി അയിലക്കാട് ജുബൈൽ) വിപിൻ (ജുബൈൽ) *വനിതാ വിഭാഗം* അർഷിന ഖലീൽ, ജസീന ഷാജഹാൻ നസീറ ബാബു ഷാദിയ കരീം ആശ്ന ഫാത്തിമ്മ *PCWF DAMMAM COMMITTEE*

തുടരുക...

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ബത്ത ഖുറാബി പാർക്കിൽ വെച്ച് നടന്ന ചടങ്ങ് ആക്ടിങ് പ്രസിഡന്റ്‌ സുഹൈൽ മഖ്ദൂമിന്റെ അദ്ധ്യക്ഷതയിൽ ജനസേവനം ചെയർമാൻ എം.എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. സൗദി അറേബ്യയുടെ വളർച്ചയെ കുറിച്ചും, പ്രവാസികൾക്ക് ഈ നാട് നൽകുന്ന പിന്തുണയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. മുഖ്യ രക്ഷാധികാരി സലിം കളക്കര, ജനസേവനം കൺവീനർമാരായ റസാഖ് പുറങ്ങ്, അഷ്‌കർ.വി, എക്സികുട്ടീവ് അംഗം ഉസ്മാൻ എടപ്പാൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രഷറർ ഷമീർ മേഘ, ആർട്സ് & സ്പോർട്സ് കൺവീനർമാരായ അൻവർ ഷാ, മുക്താർ വെളിയംകോട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കേക്ക് കട്ടിങ്, ലഡു വിതരണം,പായസ വിതരണം എന്നിവ ആഘോഷത്തിന്റെ മാധുര്യം വർധിപ്പിച്ചു. ക്വിസ് മത്സരത്തിനും, മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിനും വർക്കിംഗ്‌ പ്രസിഡന്റ്‌ അസ്‌ലം കളക്കര നേതൃത്വം നൽകി. ഐ.ടി ചെയർമാൻ സംറുദ് അയിങ്കലം നന്ദി പറഞ്ഞു.

തുടരുക...

ദുബൈ: പ്രവാസ മണ്ണിൽ കാൽപന്തിൻ്റെ പൊന്നാനിപ്പെരുമ തീർത്ത് മൂന്നാമത് PCWF ഇൻർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ കറുത്ത കുതിരകളായ അൽ ഐൻ വാരിയേഴ്സ് ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ PCWF പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് കിരീടം ചൂടി. ഫെബ്രുവരി 18 ന് ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾക്ക് ദുബൈ കമ്മിറ്റി ആതിഥേയത്വം വഹിച്ചു. പ്രവചനങ്ങൾ മാറിമറിഞ്ഞ ഫൈനൽ മത്സരത്തിൽ ഇൻസുൽതേം FC ഉമ്മുൽ ഖുവൈനോട് സമനില വഴങ്ങിയ അൽ ഐൻ വാരിയേഴ്‌സ്‌ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇൻസുൽതേം FC യുടെ സമീർ ടൂർണമെൻ്റിലെ മികച്ച താരമായി. ടൂർണമെൻ്റിലെ ടോപ് സ്കോററായി സ്ട്രൈക്കേഴ്സ് അജ്മാൻ്റെ ബാസിലും മികച്ച ഗോളിയായി സ്ട്രൈക്കേഴ്സ്‌ താരം സുഹൈലും അർഹരായി. ടൂർണമെൻ്റിലുടനീളം മികച്ച ടീം സ്പിരിറ്റ് കൈകൊണ്ട ഷാർജ ഫൈറ്റേഴ്സ് ഫെയർപ്ലേ അവാർഡിന് അർഹരായി. PCWF UAE സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ഇൻ്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിവിധ എമിറേറ്റ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വാരിയേഴ്സ്‌, ഡി സെവൻ ദുബൈ, ഷാർജ ഫൈറ്റേഴ്സ്‌, സ്ട്രൈക്കേഴ്സ്‌ അജ്‌മാൻ, ഇൻസുൽതേം FC ഉമ്മുൽ ഖുവൈൻ എന്നീ 6 ടീമുകളാണ് മത്സരിച്ചത്.

തുടരുക...

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊന്നാനി സംഗമത്തിൽ നാട്ടോർമകൾ പങ്കുവെച്ച് പൊന്നാനിക്കാർ ഒത്ത് കൂടി. വർഷം തോറും കുവൈത്ത് ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള സംഗമം ഈ വർഷവും വൈവിധ്യമാർന്ന പരിപാടികളോടെ ശുവൈഖ് ബലദിയ പാർക്കിൽ നടന്നു കുവൈത്തിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് പ്രോഗ്രാം കൺവീനർ കെ കെ ശരീഫ് സ്വാഗതം പറഞ്ഞു. കുവൈത്ത് കേന്ദ്ര പ്രസിഡണ്ട് അഷ്‌റഫ് യു അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റി കോ-ഓർഡിനേറ്റർ മുസ്തഫ എം വി ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ദേശീയദിന സന്ദേശം കൈമാറി. കുവൈത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അശ്‌റഫ് പി ആശംസ നേർന്നു. ജോയിൻ കൺവീനർ അജിലേഷ് ഗോവിന്ദ് നന്ദി പറഞ്ഞു. അംഗങ്ങൾക്കുള്ള വിനോദ മത്സരങ്ങൾ മുഹമ്മദ് ഷാജി, സിദ്ധീഖ് ആർ വി, ഹാഷിം സച്ചു അശ്‌റഫ് കെ, ജറീഷ്, അബ്ദുൾറഹീം, സലാം സി, റഫീഖ് എന്നിവരും, വടം വലി സുമേഷ് എം വി, അശ്‌റഫ് പി മുഹമ്മദ് സമീർ തുടങ്ങിയവരും നിയന്ത്രിച്ചു. ഭക്ഷണം, മറ്റു റിഫ്രഷ്മെന്റുകൾ നൗഷാദ് റൂബി, നവാസ് ആർ വി, സലാം, യുസഫ് കെ വി, സലാഹുദ്ധീൻ കെ വി. റിസപ്‌ഷൻ ആന്റ് റെജിസ്ട്രേഷൻ മുഹമ്മദ് മുബാറക്, ഇർഷാദ് ഉമർ, അൻവർ. വളണ്ടിയർ ടീം ആബിദ്, ടി ടി നാസർ, നാസർ കെ, ഫാറൂഖ്, വേദി അനൂപ്, അൻസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു. വടംവലി മത്സരത്തിൽ ജലീബ് മേഖല വിജയികളായി. ഫർവാനിയ ഹവല്ലി സംയുക്ത മേഖല റണ്ണർ അപ്പ് ആകുകയും ചെയ്തു. റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. കാലത്ത് 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം7 മണിവരെ നീണ്ടുനിന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുക്കുകയും മത്സരങ്ങളിലെല്ലാം പങ്കെടുത്ത് നാട്ടോർമ്മകൾ പങ്കു വെയ്ക്കുകയും, സൗഹൃദം പുതുക്കുകയും ചെയ്തു.

തുടരുക...

ദുബൈ: സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ദൈവ പ്രീതിക്കായി സമർപ്പിക്കുമ്പേൾ മാത്രമേ അതിന്റെ പ്രതിഫലനം സമൂഹത്തിന് വേണ്ടത് പോലെ ഫലം ചെയ്യുകയുളളുവെന്ന് പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു. ഒന്നര പതിറ്റാണ്ട് പിന്നിട്ട പി സി ഡബ്ല്യൂ എഫ് സംഘടന പൊന്നാനി താലൂക്ക് നിവാസികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയത് കൃത്യമായ ലക്ഷ്യത്തോടെ നൂതന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ സെൻട്രൽ കമ്മിറ്റി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്ക്കൂളിൽ സംഘടിപ്പിച്ച പതിനഞ്ചാം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈ: പ്രസിഡന്റ്‌ സുബൈദ പോത്തന്നൂർ മുഖ്യാഥിതിയായിരിന്നു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസ്സമദ്, ഷാജി ഹനീഫ് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ്‌ പ്രവർത്തന റിപ്പോർട്ടും, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച്; മുഹമ്മദ്‌ കുട്ടി മാറഞ്ചേരി (അബുദാബി) ജിഷാർ അബൂബക്കർ (അൽ ഐൻ) ഷബീർ ഈശ്വരമംഗലം (ദുബൈ) അലി ഹസ്സൻ (ഷാർജ) ഹാഫിസ് റഹ്മാൻ (അജ്‌മാൻ) ബഷീർ എ വി (ഉമ്മുൽ ഖുവൈൻ) മൊയ്തുണ്ണി സി പി (റാസൽ ഖൈമ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 2025 വർഷത്തെ പ്രവർത്തനത്തിന് പുതിയ നിർദ്ദേശങ്ങൾ പലതും അംഗങ്ങൾ മുന്നോട്ട് വെച്ചു. റിലീഫ് 2024 വൻ വിജയമാക്കാൻ തീരുമാനിച്ചു. ജനറൽ ബോഡിയിൽ വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടുത്ത എക്സിക്യുട്ടീവിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ട് പോകാനും ധാരണയായി. സെക്രട്ടറി ഷാനവാസ്‌ പി സ്വാഗതവും വൈ: പ്രസിഡന്റ്‌ അലി എ വി നന്ദിയും പറഞ്ഞു.

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി - റിയാദ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസികൾക്കായി “ഭാവിയിലേക്കൊരു കരുതൽ” ഓൺലൈൻ മീറ്റ് ജിസിസി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്ലാസിന് പ്രശസ്ത വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയായ നിർമൽ തോമസ് നേതൃത്വം നല്‍കി. നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി പെൻഷൻ, നോർക്ക ഇൻഷുറൻസ് തുടങ്ങിയവയെ എങ്ങിനെ, എപ്പോൾ, എന്തിന് ചെയ്യണം എന്നെല്ലാം അദ്ദേഹം വിശാലമായി വിശദീകരിച്ചു. ഐ.ടി കോർഡിനേറ്റർ സംറുദ് അയിങ്കലം പരിപാടി നിയന്ത്രിച്ചു. റിയാദ് ഘടകം പ്രസിഡന്റ്‌ അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു. ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര, സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ബിജുദേവസ്സി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മുഖ്യരക്ഷധികാരി സലിം കളക്കര, അഷ്‌റഫ്‌ നെയ്‌തല്ലൂർ, എം എ ഖാദർ, അഷ്‌കർ.വി, അസ്‌ലം കളക്കര തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വിഷയാസ്പദമായി നടന്ന സംശയനിവാരണവും പവർപോയിന്റ് പ്രസന്റേഷനും പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായി . ട്രഷറർ ഷമീർ മേഘയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.

തുടരുക...

കുവൈറ്റ്‌ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ്‌ ഘടകം എല്ലാ വർഷവും കുവൈത്തിലുള്ള പൊന്നാനിക്കാർക്കായി സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം ഈ വർഷവും ഫെബ്രുവരി 16 ന് ശുവൈഖ് പാർക്കിൽ വെച്ച് നടത്തപ്പെടുകയാണ്. കലാ കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, വടം വലി, റാഫിൾ കൂപ്പൺ നറുക്കെടുപ്പ്, തുടങ്ങിയ പ്രോഗ്രാമുകൾ അന്നേ ദിവസം അരങ്ങേറും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കളിയും ചിരിയും നിറഞ്ഞ ഒരു ദിവസം നീണ്ടു നിൽക്കുന്ന പൊന്നാനി സംഗമത്തിലേക്ക് കുവൈത്തിലുള്ള എല്ലാ പൊന്നാനിക്കാരെയും കുടുംബ സമേതം ക്ഷണിക്കുന്നു. പ്രോഗ്രാം സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടി വാഹന സൗകര്യവും തയ്യാറാണ്. സ്നേഹത്തോടെ PCWF KUWAIT

തുടരുക...

യുഎഇ : കാൽപന്ത് ഒരാവേശമാണ് മലപ്പുറത്തുകാർക്ക്... വേലിയിറക്കത്തിൽ ഉയർന്ന മണൽത്തിട്ടകളിൽ പോലും ഫുട്ബോളിന്റെ സൗന്ദര്യം ലോകത്തിന് കാണിച്ചുകൊടുത്ത പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യുഎഇ ഘടകം സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ഞായറാഴ്ച ദുബൈ N I മോഡൽ സ്കൂളിൽ വെച്ച് ഇന്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. പ്രീമിയർ ലീഗ് മൂന്നാം സീസൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്ലബ് FM 99.6 RJ തൻവീർ പ്രകാശനം ചെയ്തു. PCWF UAE സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ അനീഷ് സെക്രട്ടറി ശിഹാബ് കെ കെ, IT വിങ്ങ് വൈസ് ചെയർമാൻ അലി എവി, ദുബായ് ഘടകം പ്രസിഡന്റ് ഷബീർ ഈശ്വരമംഗലം, സ്പോർട്സ് കൗൺസിൽ ചെയർമാൻ ആഷിഖ് സി എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ ഫുടബോൾ പ്രേമികളെയും കാല്പന്തിന്റെ ആവേശത്തിരമാല തീർക്കുന്ന ഈ മാമാങ്കത്തിലേക്കു സ്വാഗതം ചെയ്യുന്നു!

തുടരുക...

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി ദമാം കമ്മിറ്റി നടത്തിയ കുടുംബ സംഗമത്തിൽ പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ആറു പേരെ ഉപഹാരം നൽകി ആദരിച്ചു ????‍????അബ്ദുൽ ജബ്ബാർ കണ്ണത്ത് 1986 ൽ സൗദി അറേബ്യയിൽ എത്തി. നീണ്ട 38 വർഷത്തെ പ്രവാസം. ട്രാവൽസ് രംഗത്ത് ജോലി ചെയ്യുന്നു. നിലവിൽ ദമാമിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. പുളിക്കക്കടവ് കല്ലിക്കടയിലാണ് വീട്, മൂന്ന് പെൺ മക്കൾ. ????‍????ഷാഹുൽ ഹമീദ് തെക്കേപ്പുറം 1993 ൽ വന്നു. മുപ്പത്തിയൊന്ന് വർഷത്തെ പ്രവാസം. വിവിധ കച്ചവടങ്ങൾ നടത്തി. നിലവിൽ ദമാമിൽ സൂപ്പർ മാർക്കറ്റ് ബിസിനസ്സ് ചെയ്യുന്നു. മൂന്ന് പെൺ മക്കൾ അടങ്ങുന്ന കുടുംബം തെക്കേപ്പുറത്ത് താമസിക്കുന്നു. ????‍????ഫൈസൽ മുഹമ്മദ് ഫസൽ 1986 ൽ സൗദിയിൽ എത്തി. നീണ്ട മുപ്പത്തിയെട്ട് വർഷത്തെ ഗൾഫ് ജീവിതം. നിലവിൽ ദമാം ഫൈഹയിൽ താമസം. സ്കൂൾ ട്രാൻസ്പോർട്ടേഷനും, സെയിൽസ് ബിസിനസ്സ് രംഗത്തും പ്രവർത്തിക്കുന്നു. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബം മൊയ്തീൻ പള്ളിക്കടുത്ത് താമസിക്കുന്നു ????‍????മുഹമ്മദ് ഹംസ 1986 ൽ സൗദിയിൽ എത്തി. ഖോബറിലാണ് താമസം. നീണ്ട 38 വർഷത്തെ പ്രവാസം. നാല് മക്കൾ അടങ്ങുന്ന കുടുംബം ചമ്രവട്ടം ജംഗ്ഷനിൽ താമസിക്കുന്നു. ????‍????ഷാജഹാൻ 1993 ൽ ദമ്മാമിൽ എത്തി. ഇബ്നു ഖൽദൂനിൽ താമസിക്കുന്നു. 31 വർഷത്തെ പ്രവാസം. വിവിധ കച്ചവട മേഖലകളിൽ പ്രവർത്തിക്കുന്നു. തൃക്കാവ് സ്വദേശിയാണ്. ????‍???? കുഞ്ഞുമായിൻ 1991 ൽ സൗദി അറേബ്യയിൽ എത്തി. വാൻ സെയിൽസ് ജോലി ചെയ്ത് വരുന്നു. അൽ ഹസ്സ - ഹോഫൂഫിൽ താമസിക്കുന്നു. കൊല്ലംപടി സ്വദേശിയാണ്. മൂന്ന് മക്കൾ.

തുടരുക...

പൊന്നാനി : വീട്ട് മുറ്റത്തും, വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയ രീതിയിൽ മുട്ട കോഴി വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിലുളള എവർ ഗ്രീൻ സമിതി തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം അംഗങ്ങൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. തവനൂർ കെ.വി.കെ.യിൽ നടന്ന പരിപാടി ഡയറക്ടർ പി ജി നായർ ഉദ്ഘാടനം ചെയ്തു. വെറ്റിനറി വിഭാഗം മേധാവി ഡോ: ഇബ്രാഹിം കുട്ടി ക്ലാസിന് നേതൃത്വം നല്‍കി. കോഴി വളർത്തലിന്റെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ച് പ്രതിപാദിച്ചു. സംശയ നിവാരണവും ഉണ്ടായിരുന്നു. പി സി ഡബ്ല്യൂ എഫ് കേന്ദ്ര ഭാരവാഹികളായ പി കോയകുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരം, ടി മുനീറ, ഡോ: അബ്ദുറഹ്മാൻ കുട്ടി, എവർ ഗ്രീൻ സമിതി ചെയർ പേഴ്സൺ ശാരദ ടീച്ചർ, കൺവീനർ ഹൈദറലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

കാലങ്ങളായി ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസത്തിൽ കഴിയുന്നവരാണ് നാം അല്ലേ ....? നാളേക്കു നമുക്കും എന്തെങ്കിലുമൊക്കെ കരുതണ്ടെ...? അതെ - നോർക്കയോട് കൈകോർക്കാം... ✅ പെൻഷൻ ✅ ഇൻഷുറൻസ് ✅ മരണാനന്തര ധനസഹായം. ✅ ചികിത്സാ സഹായം ✅ വിദ്യാഭ്യാസ ആനുകൂല്യം ✅ വിവാഹ ധനസഹായം. ✅ etc……….. ❓കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്? ❓അംഗത്വം എടുത്തവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ? ❓നോർക്ക ക്ഷേമ പദ്ധതികൾ എന്തെല്ലാമാണ്? ഇവയെല്ലാം എന്ത്, എപ്പോൾ, എങ്ങിനെ ചെയ്യണം എന്നിങ്ങനെ പല സംശയങ്ങൾ ഉണ്ട് നമുക്ക് അല്ലേ... എന്നാൽ അതിനുള്ള ഉത്തരങ്ങളെല്ലാം നമ്മെ തേടി വരുന്നു... PCWF റിയാദ് ഘടകത്തിനു കീഴിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീ.നിർമൽ തോമസ് നേതൃത്വം നൽകുന്ന ഓൺലൈൻ സെഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു...!

തുടരുക...

ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ഊർജിതമാക്കുന്നതിന് പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം കേന്ദ്രീകരിച്ച് കമ്മിറ്റി രൂപീകരിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി പാനൽ അവതരിപ്പിച്ചു. *ഉപദേശക സമിതി* *ചെയർമാൻ:* അഷറഫ് എൻ പി *അംഗങ്ങൾ*: ബിജു ദേവസ്സി അൻവർ സാദിക്ക് അബ്ദുൽ ജബ്ബാർ കണ്ണത്ത് *പ്രസിഡന്റ്:* ഷമീർ എൻ പി *ജനറൽ സെക്രട്ടറി*: ഖലീൽ റഹ്മാൻ *ട്രഷറർ*: ഫഹദ് ബിൻ ഖാലിദ് *വൈസ് പ്രസിഡന്റുമാർ* ഇക്ബാൽ വെളിയങ്കോട് അഷറഫ് കണ്ടത്തിന്റെ *സെക്രട്ടറിമാർ* ആബിദ് മുഹമ്മദ് ഹാരിസ്.കെ വിവിധ സമിതി ഭാരവാഹികൾ ~~~~~~~~~~~~~~~~~~~~~~ *ഐ.ടി മീഡിയ & ജോബ് ഡെസ്ക്* ചെയർമാൻ: സിറാജ് കെ വി കൺവീനർ: ഫാസിൽ യു മെമ്പർ: നൗഫൽ മാറഞ്ചേരി *ആർട്ട്സ്സ് & സ്പോർട്സ്* ചെയർമാൻ: അമീർ വി.പി കൺവീനർ: അജ്മൽ സി വി മെമ്പർ: സമീർ കൊല്ലന്പടി *ജനസേവനം* ചെയർമാൻ: മുജീബ് റഹ്മാൻ കൺവീനർ: ഹംസ കോയ, ഷാജഹാൻ മെമ്പർ: മുഹമ്മദ് റിനൂഫ് മാറഞ്ചേരി *ആരോഗ്യ സമിതി* ചെയർമാൻ: നിസാർ പി കൺവീനർ: ഫൈസൽ ആർ വി മെമ്പർ: സൈഫർ *മറ്റു എക്സ്ക്യൂട്ടീവ് അംഗങ്ങൾ* അമാനുള്ള, ഹംസ ബാബു, മുനീർ വെളിയങ്കോട് *വനിതാ വിഭാഗം* അർഷിന ഖലീൽ, ജസീന ഷാജഹാൻ നസീറ ബാബു ഷാദിയ കരീം ആശ്ന ഫാത്തിമ്മ

തുടരുക...

പൊന്നാനി : താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം അംഗങ്ങൾക്ക് ജനുവരി 31ന് തവനൂർ കെ.വി.കെ. യിൽ വച്ച് കോഴി വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു. ഇത്തവണയും വാണിജ്യ അടിസ്ഥാനത്തിൽ മഞ്ഞൾ, ഇഞ്ചി കൃഷി നടത്താനും തീരുമാനിച്ചു. ഷെയർ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന കൃഷിയിലേക്കുള്ള ആദ്യ വിഹിതം കേന്ദ്ര വനിതാ ഘടകം പ്രസിഡണ്ട് ടി മുനീറ നൽകി തുടക്കം കുറിച്ചു. 2024 വർഷത്തിൽ ഏവർഗ്രീൻ സമിതി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ കൺവീനർ ഹൈദരാലി മാഷ് അവതരിപ്പിച്ചു. ഓരോ മാസങ്ങളിലും ഓരോ പരിപാടികൾ വീതം വിപുലമായ പ്രവർത്തനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പൊന്നാനി പളളപ്രം ഡോ: അബ്ദുറഹ്മാൻ കുട്ടി വസതിയിൽ ചേർന്ന എവർഗ്രീൻ പ്രവർത്തക സമിതി യോഗത്തിൽ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷതവഹിച്ചു. സമിതിയുടെ പ്രവർത്തനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ടീച്ചർ ഓർമ്മപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി. ചർച്ചയിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വാർഷിക പ്രവർത്തന കലണ്ടർ യോഗം അംഗീകരിച്ചു. ഇ ഹൈദരലി മാഷ് സ്വാഗതവും, ജോയിൻ്റ് കൺവീനർ മോഹനൻ പാക്കത്ത് നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ താലൂക്കിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ മാറഞ്ചേരി പഞ്ചായത്തിലും വ്യാപകമാകുന്നതിന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുളള വനിതാ പ്രതിനിധികളുടെ കൺവെൻഷൻ ചേർന്നു. പെരുവഴിക്കുളം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ ചേര്‍ന്ന കൺവെൻഷൻ ഇ ഹൈദറലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനീറ ടി. അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ബീക്കുട്ടി ടീച്ചർ , ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, നസീർ കാഞ്ഞിരമുക്ക് (ബഹറൈൻ) എന്നിവർ സംസാരിച്ചു. എസ് ലത ടീച്ചർ സ്വാഗതവും, ഷീജ കെ നന്ദിയും പറഞ്ഞു. *മാറഞ്ചേരി പഞ്ചായത്ത് വനിതാ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു* 2024 ഏപ്രിൽ 30 വരെയാണ് കാലാവധി. ഇതിനിടയിൽ വിവിധ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച് അതിന് ശേഷം വിപുലമായ ജനറൽ ബോഡി വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 25 അംഗ എക്സിക്യൂട്ടിവിനെ തെരെഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി; ജാസ്മിൻ (W/9) പ്രസിഡന്റ് ഷീജ കെ (W/4) സെക്രട്ടറി കോമള ദാസ് (W/1) ട്രഷറർ സുനീറ (W/14) മൈമൂന (W /11) വൈ : പ്രസിഡന്റുമാർ സുബൈദ (W/5) ജംഷീറ (W/11) ജോ : സെക്രട്ടറിമാർ , എന്നിവരെയും തെരെഞ്ഞെടുത്തു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350