PCWF വാർത്തകൾ

കാലടി: "ആരോഗ്യമുളള സമൂഹം" എന്ന ലക്ഷ്യത്തോടെ എടപ്പാൾ ഹോസ്പിറ്റൽ, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പോത്തനൂര്‍ ജി. യു. പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. വൈ:പ്രസിഡന്റ് ബൽക്കീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. എടപ്പാൾ ഹോസ്പിറ്റലിലെ . ഡോ:അജിത് കുമാർ പി കെ, ഡോ: ഖദീജ ഷാഹിന, ഡോ: നിഹാരിക എന്നിവർ വിവിധ പരിശോനകൾക്ക് നേതൃത്വം നൽകി. ബി പി - ഷുഗർ പരിശോധന, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയുടെ തിമിര നിർണ്ണയവും, തിമിര ശസ്ത്രക്രിയയുമെല്ലാം ക്യാമ്പിൽ നിന്നും ലഭിച്ച സൗജന്യ ആനുകൂല്യങ്ങളായിരുന്നു. ആയുർവേദ ഡോക്ടർ ജന്നത്തുൽ ഫിർദൗസ് ചങ്ങമ്പള്ളി നയിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിന്നു. സംഘാടക സമിതി ചെയർമാൻ മോഹൻ ദാസ്. സി അധ്യക്ഷത വഹിച്ചു. ദിലീഷ് ഇ കെ, ലെനിൻ എ, സുബൈദ പോത്തന്നൂർ, ടി മുനീറ മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, അബ്ദുൽ ജലീൽ, സലാം പോത്തനൂർ, മുരളി മേലെപ്പാട്ട്, റസാഖ് കെ പി, സാബിറ കെ തുടങ്ങിയവർ ആശംസ നേർന്നു. രവീന്ദ്രൻ എ കെ, രാജലക്ഷ്മി കണ്ടനകം, ആരിഫ പി, മുനീറ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിജയൻ വി കെ സ്വാഗതവും, സാജിത പോത്തനൂർ നന്ദിയും പറഞ്ഞു. ഇരുന്നൂറ്റി അമ്പതോളം ആളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി.

തുടരുക...

പൊന്നാനി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാമത് ജന്മദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു. ചമ്രവട്ടം ജംഗ്ഷൻ എം ഐ ടവർ പരിസരത്ത് നടന്ന പൊതുയോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മനുഷ്യരെ ഒന്നിപ്പിക്കുന്ന സിദ്ധാന്തവുമായി വന്ന മഹാത്മാ ഗാന്ധിജിയെ പോലും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത സമൂഹത്തിൽ കണ്ടുവരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്, പ്രതിഷേധിക്കേണ്ടതുണ്ട്. അതിനാൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ ഏറി വരികയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഗാന്ധി ദർശൻ ജില്ലാ കൺവീനർ ആർ പ്രസന്ന കുമാരി ടീച്ചർ ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. സത്യം, അഹിംസ, സത്യാഗ്രഹം തുടങ്ങിയ ഉയർന്ന മാനുഷിക മൂല്യങ്ങളിലൂന്നിയ ഗാന്ധിജിയുടെ ജീവിത വീക്ഷണം കൃത്യമായി വരച്ച് കാട്ടികൊണ്ട് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. സ്ത്രീകൾ, കുട്ടികൾ, ദലിതർ, പാർശ്വവൽക്കരിക്കപ്പെടവർ തുടങ്ങി സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ക്ഷേമ ജീവിതം ലക്ഷ്യമാക്കി ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാമനീഷിയായിരുന്നു മഹാത്മജി എന്നും അവർ പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ, ബീക്കുട്ടി ടീച്ചർ, ഇ ഹൈദരലി മാസ്റ്റർ, ശാരദ ടീച്ചർ, രാജൻ തലക്കാട്ട്, അഷ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. *പാനൂസ* പരിഷ്കരിച്ച പതിപ്പ് പ്രസന്ന കുമാരി ടീച്ചർക്ക് ടി മുനീറ നൽകി. സി വി മുഹമ്മദ് നവാസ് സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ലണ്ടൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ്റെ ആഭിമുഖ്യത്തിൽ യുകെ യിലെ പൊന്നാനി നിവാസികളുടെ പ്രഥമ സംഗമം സംഘടിപ്പിച്ചു. സെപ്റ്റംബർ 28 ഞായറാഴ്ച യു കെ മിൽട്ടൺ കെയിൻസിലെ ബ്ലെച്ച്ലി യൂത്ത് സെൻ്ററിൽ നടന്ന സംഗമത്തിൽ കുടുംബങ്ങളടക്കം അമ്പതോളം പേർ പങ്കെടുത്തു. ആദ്യമായി കണ്ടുമുട്ടുന്നവരും പഴയ പരിചയങ്ങളുമായൊത്ത് ചേർന്ന സംഗമം, സൗഹൃദം പുതുക്കിയും പുതിയ ബന്ധങ്ങൾ തീർത്തും, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്തൊരു അനുഭവമായി. പൊന്നാനിയുടെ തനതായ വിഭവങ്ങൾ സ്വന്തം കൈകളാൽ തയ്യാറാക്കി കൊണ്ടുവന്നവർ അത് സന്തോഷത്തോടെ പങ്കുവെച്ചപ്പോൾ, സംഗമം രുചിയുടെയും സ്നേഹത്തിന്റെയും ഉത്സവമായി മാറി. യു കെ യിൽ സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനുമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: സയ്യിദ് ആബിദ് തങ്ങൾ (ലെസ്റ്റർ) ജനറൽ സെക്രട്ടറി: ഷറഫുദ്ദീൻ (ലൂട്ടൺ) ഓർഗനൈസിങ് സെക്രട്ടറി: വിപിൻ (മിൽട്ടൺ കെയ്ൻസ്) ട്രഷറർ : അനസ് (ഗാറ്റ്വിക്ക്) വൈസ് പ്രസിഡന്റ് : ഇർഷാദ് (ലണ്ടൻ) മുനീർ (ലൂട്ടൺ) ജോയിന്റ് സെക്രട്ടറി : നൗഷിർ (മിൽട്ടൺ കെയ്ൻസ്) സലാം (നോർത്താംപ്ടൺ) എക്സിക്യൂട്ടീവ് അംഗങ്ങൾ : ജുനൈദ് (ലണ്ടൻ) ഫാരിസ് (നോർത്താംപ്ടൺ) സഹദ് (ലൂട്ടൺ) ഫൈസൽ (ലണ്ടൻ) ഇഷാക് റഹ്മാൻ (നോർത്തേൺ അയർലൻഡ്) രഞ്ജിത്ത് (ബ്ലാക്ക്പൂൾ) മസൂദ് (ലണ്ടൻ) സംഘടനയിലെ അംഗത്വം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഉൾപ്പെടുത്തി കമ്മിറ്റി പിന്നീട് വിപുലീകരിക്കാനും തീരുമാനിച്ചു.

തുടരുക...

ദമ്മാം: പ്രവാസ ലോകത്ത് മലയാളി മനസ്സിന്റെ ഗൃഹാതുര ഓർമ്മകൾക്ക് പുതുമ നിറച്ചു കൊണ്ട് “പൊന്നോണം പൊന്നാനി സീസൺ 2” പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യ ഉൾപ്പെടുന്ന ദമ്മാം, അൽ ഖോബാർ, ജുബൈൽ, അൽ ഹസ്സ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം പേർ പങ്കെടുത്ത് ആഘോഷത്തിന് ചാരുത കൂട്ടി. ടിഷ്യു പേപ്പർ ഉപയോഗിച്ച് സൃഷ്ടിച്ച പൂക്കളം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ പരിശ്രമഫലമായ ഈ മനോഹര പൂക്കളം പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരുക്കി കൊണ്ട് എല്ലാവരുടെയും പ്രശംസ നേടി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച പരിപാടിയിൽ കലാ-കായിക പരിപാടികളും അരങ്ങേറി. ടീം ആവണിയുടെ നേതൃത്വത്തിൽ തിരുവാതിര, ടീം ഫ്യൂഷന്റെ സിനിമാറ്റിക് ഡാൻസ്, പിന്നണി ഗായകൻ ഫഹദ് ബക്കറിന്റെ മ്യൂസിക് നൈറ്റ് എന്നിവ വേദി നിറച്ചു. കിഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗാന-നൃത്തങ്ങളും അവതരിപ്പിച്ചു. പി.സി.ഡബ്ല്യു.എഫ് കേരളീയ തനിമയോടെ അവതരിപ്പിച്ച മാവേലിയും, പുലിക്കളിയും ഓണാഘോഷത്തിന് പൂർണ്ണ ചൈതന്യം നൽകി. തുടർന്ന് നടന്ന വടംവലി, ഷൂട്ടൗട്ട്, ലെമൺ-സ്പൂൺ റെയ്‌സ് തുടങ്ങിയ കായിക മത്സരങ്ങൾ ആവേശത്തിന്റെ ഉച്ചകോടിയിലെത്തി. പ്രോഗ്രാം കൺവീനർമാരായ സാലിഹ് ഉസ്മാൻ, സിറാജ് കെ.വി., ആസിഫ് കെ, ഫസ്ന ആസിഫ്, അർഷിന ഖലീൽ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും ചേർന്ന് പരിപാടികൾ വിജയകരമായി നിയന്ത്രിച്ചു. കൈ നിറയെ സമ്മാനങ്ങളും മനസ്സ് നിറയെ ഓണസ്മരണകളുമായി പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി.

തുടരുക...

ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. സൈഹാത് സദാറ റിസോർട്ടിൽ നടന്ന ചടങ്ങിൽ ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഖാലിദ് അൽ ഫർവാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ-സൗദി ബന്ധം സൗദിയുടെ തുടക്കം മുതൽ നിലനിന്നുവരുന്നതാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഗ്ലോബൽ സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ ദേശീയ ദിന റാലി നടന്നു. കിഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗദിയുടെ പരമ്പരാഗത നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. കിഡ്സ് ക്ലബ് അംഗമായ ഫാത്തിമ സഹ്ര ദേശീയ ദിന പ്രസംഗം നടത്തി. അഹദ് അബ്ദുള്ള സൗദി ഗാനം ആലപിച്ചു. യു.ഐ.സി ചെയർമാൻ ബദറുദ്ദീൻ അബ്ദുൽ മജീദ്, അക്ബർ ട്രാവൽസ് സൗദി ജനറൽ മാനേജർ അസ്ഹർ ഖുറേഷി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. ഗൾഫ്ഗേറ്റ് എം.ഡി. ഷാജഹാൻ, സാജിദ് ആറാട്ടുപുഴ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി എന്നിവർ ആശംസകൾ നേർന്നു. സിറാജ്, ഖലീൽ, ആസിഫ് കെ., അമീർ വി.പി, ഹാരിസ്, ആസിഫ് പി.ടി., നഹാസ്, ആബിദ്, നിസാർ, ഷബീർ മാറഞ്ചേരി, ദീപക് , ഉമ്മർ കെ.വി., ഇഖ്ബാൽ വെളിയങ്കോട്, ഫാസിൽ . യു, നൗഫൽ, ഷാഫി വി പി, ഫൈസൽ ആർ വി, ഷഫായത്, സലീം ഗ്ലോബ്, ജസീന റിയാസ്, ആഷിന അമീർ, അർഷിന ഖലീൽ, സാദിയ ഫാസിൽ, മേഘ ദീപക് കിഡ്സ് ക്ലബ് കോർഡിനേറ്റർമാരായ മുഹ്സിന നഹാസ്, ഫസ്ന ആസിഫ്, റമീന ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ സാലിഹ് ഉസ്മാൻ സ്വാഗതവും ഫഹദ് ബിൻ ഖാലിദ് നന്ദിയും അറിയിച്ചു.

തുടരുക...

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. PCWF വനിതാ വിങും വണ്ടർ കിഡ്സ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടി റിയാദ് നാഷണൽ മ്യൂസിയം പാർക്കിൽ ഭംഗിയായി അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം വനിതാ കമ്മിറ്റി ഭാരവാഹികളും വണ്ടർ കിഡ്സ് ക്ലബ് അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് നിർവഹിച്ചു. സഹോദര്യവും സാംസ്‌കാരിക ഐക്യവും മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാണെന്ന് സോഷ്യൽ ഇൻഫ്ളുവൻസറും PCWF ഭാരവാഹിയുമായ സാബിറ ലബീബ് നാഷണൽ ഡേ സന്ദേശത്തിൽ പറഞ്ഞു. വണ്ടർ കിഡ്സ് ക്ലബ് കോർഡിനേറ്റർ നിഷ ഷംനാദ് അധ്യക്ഷയായി. ക്ലബ് പ്രസിഡന്റ് ലംഹ ലബീബ് ദേശീയ ദിനാശംസകൾ നേർന്നു. സഫീറ ആഷിഫ് സ്വാഗതവും റഷ സുഹൈൽ നന്ദിയും പറഞ്ഞു. ഫെബിൻ ഷറഫുദ്ധീന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് സെഷൻ വലിയ ആകർഷണമായി. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സജീവമായി പങ്കെടുത്ത ഈ പരിപാടി ആഘോഷത്തിന് വർണ്ണാഭമായൊരു അനുഭവമായി മാറി. ശബാന ആസിഫ്, സൽമ ഷഫീഖ്, മുബഷിറ മുഫീദ്, നജ്മുന്നീസ അനസ്, ഇർഫാന ഷഫീഖ്, ശാലിയ അൻവർ എന്നിവർ നേതൃത്വം നൽകി പരിപാടിയുടെ അവസാനത്തിൽ സ്വാധിഷ്ഠമായ പായസം വിതരണം ചെയ്തു. PCWF ഭാരവാഹികളായ അൻസാർ നെയ്തല്ലൂർ, കബീർ കാടൻസ്, ഷമീർ മേഘ, സുഹൈൽ മഖ്ദൂം, ആഷിഫ് മുഹമ്മദ്, ഫാജിസ് പിവി, അൻവർ ഷാ, അനസ് എം. ബാവ, അഷ്‌കർ വി, ലബീബ്, മുക്താർ, മുഫാഷിർ കുഴിമന, ശംസീർ, അൻവർ മൊയ്‌ദു, നവാർ, സാഫിർ, ഷഫീഖ്, ആഷിഫ് ഹൈനിക്, ബിലാൽ, അബുനസ്, സാദിഖ്, ജംഷീർ, ഷംനാദ്, സുലൈമാൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

തുടരുക...

മസ്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് ഹെൽത്ത് ബ്ലഡ് ബാങ്ക് ബൗഷർ അധികൃതരുടെ നേതൃത്വത്തിൽ ബദർ സമ ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പിൽ അമ്പതിലേറെ പേർ പങ്കെടുത്തു. ബദർ സമ ഹോസ്പിറ്റൽ റൂവി മാനേജർ ജയരാജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. രക്തദാനത്തിലൂടെ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിച്ചേരാൻ പി സി ഡബ്ലിയു എഫിന് സാധിച്ചതായി അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെ, കഴിഞ്ഞ വർഷവും പി സി ഡബ്ലിയു എഫിന്റെ നേതൃത്വത്തിൽ 75-ലധികം പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് ബദർ സമയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. ജനറൽ സെക്രട്ടറി ഷമീർ സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനവ്വിർ സ്വാഗതവും ഒമേഗ ഗഫൂർ നന്ദിയും അറിയിച്ചു. പി.വി. സുബൈർ, ശിഫാലി, ഷമീമ സുബൈർ, നജീബ്, ലിസി ഗഫൂർ, വിദ്യ സുഭാഷ്, നബീൽ, മുസ്തഫ, റഹ്മത്തുള്ള, ലിസാന മുനവ്വിർ, എം. രതീഷ്, അനീഷ നബീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് കീഴിൽ പ്രവർത്തകരും കുടുംബാംഗങ്ങളും ഗുദൈബിയ പാലസ് കോമ്പൗണ്ടിൽ ഒത്തു കൂടി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ നിര്യാണത്തെ തുടർന്ന് വിപുലമായ ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി, അദ്ദേഹത്തിന് വേണ്ടിയുള്ള മൗന പ്രാർത്ഥനയോടെ സംഗമം ആരംഭിച്ചു. സാംസ്കാരിക പരിപാടികൾ മാറ്റിവെച്ച്, വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷവും കുടുംബ സംഗമവും നടന്നത്. സംഗമത്തിന് മുഖ്യ ഉപദേശക സമിതി അംഗം ബാലൻ കണ്ടനകം, ഉപദേശക സമിതി അംഗങ്ങളായ ഹസ്സൻ വി.എം., സദാനന്ദൻ കണ്ണത്ത്, PCWF ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ പൊന്നാനി, സെക്രട്ടറി ഷറഫ് വി.എം., വൈ: പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പി.ടി, ജോ: സെക്രട്ടറി അലി കാഞ്ഞിരമുക്ക്, ജഷീർ മാറൊലി, ഷഫീഖ് പാലപ്പെട്ടി, വനിതാവിംഗ് ഉപദേശക സമിതി അംഗം സമീറ സിദ്ദീഖ്, സെക്രട്ടറി ജസ്നി സൈദ്, ട്രഷറർ സിത്താര നബീൽ എന്നിവർ നേതൃത്വം നൽകി. പൊന്നാനി താലൂക്കിൽ നിന്നുള്ള ബഹ്‌റൈൻ സ്വദേശികളായ കുടുംബങ്ങൾക്ക് പരസ്പര സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനുള്ള വേദിയായി സംഗമം മാറി. ഈ വർഷാവസാനം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും അതിന് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കാനും തീരുമാനിച്ചു. പങ്കെടുത്ത മുഴുവൻ കുടുംബങ്ങൾക്കും പ്രവർത്തകർക്കും സഹകരിച്ച എല്ലാവർക്കും ജനറൽ സെക്രട്ടറി ഷറഫ് വി.എം. നന്ദി അറിയിച്ചു.

തുടരുക...

പൊന്നാനി: സുദീർഘമായ അധ്യാപക സേവനത്തിന് ശേഷവും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവും, PCWF ഉപദേശക സമിതി അംഗവുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദിനെ അനുസ്മരിച്ചും, സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യങ്ങളായ മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട്, പൊന്നാനി ICSR ഡയറക്ടർ പ്രൊഫ: കെ.ഇമ്പിച്ചിക്കോയ തങ്ങൾ, PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീരാമനുണ്ണി മാസ്റ്റർ തുടങ്ങിയവരെ ആദരിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി അധ്യാപക ദിനം ആചരിച്ചു. എം ഇ എസ് കോളേജ് എം എസ് കെ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ അടാട്ട് വാസുദേവൻ സ്വാഗതം പറഞ്ഞു. സമിതി ചെയർമാൻ പ്രൊഫ:വി.കെ. ബേബി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവ്വകലാശാല മുൻ പ്രൊ. വൈസ്. ചാൻസലർ ഡോ. പി.മോഹൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ മലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എം ഭരതൻ അധ്യാപകദിന സന്ദേശം നൽകി. ഒ.സി. സലാഹുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ വിലപ്പെട്ട സേവനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന PCWF ലീഡർഷിപ്പ് അക്കാദമി ചെയർമാൻ അബ്ദുൽ ലത്തീഫ് കളക്കരയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ഡോ.അബ്ദുറഹിമാൻ കുട്ടി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. PCWF പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: പൊന്നോണം പൊന്നാനി’ ഓണാഘോഷം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ചു. പാലക്കൽ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമിട്ട് കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി. വനിതാ പ്രസിഡണ്ട് റംല കെ.പി. അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ് ആമുഖപ്രഭാഷണം നടത്തി. യുവ സിനി ആർടിസ്റ്റ് സർഗ്ഗം മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജാതിമത ഭേദമന്യേ നാട്ടുകാരെയെല്ലാം ഒന്നിപ്പിക്കുന്ന സംഘടനയാണ് PCWF എന്നും, ചടങ്ങ് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ പ്രസിഡണ്ട് ഹനീഫ മാളിയേക്കൽ സർഗ്ഗം മുസ്തഫയെ പൊന്നാട അണിയിച്ച് ആദരിച്ചു. വനിതാ സെക്രട്ടറി സബീന ബാബു ഉപഹാരം സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയക്കുട്ടി മാസ്റ്റർ, കേന്ദ്ര കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ, സ്വാശ്രയ കമ്പനി ചെയർമാൻ ഡോ. അബ്ദുറഹിമാൻ കുട്ടി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് രാജൻ തലക്കാട്ട്, കേന്ദ്ര വനിതാ കമ്മിറ്റി പ്രസിഡണ്ട് മുനീറ ടി, വനിതാ ഉപദേശക സമിതി ചെയർപേഴ്സൺ ബീക്കുട്ടി ടീച്ചർ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ, കേന്ദ്ര കമ്മിറ്റി വനിതാ സെക്രട്ടറി അസ്മ യഹിയ, ഹബീബ് മാസ്റ്റർ സർഗ്ഗം എന്നിവർ ആശംസകൾ നേർന്നു. മുനിസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും, വനിതാ ട്രഷറർ മിനി മനോഹരൻ നന്ദിയും രേഖപ്പെടുത്തി. തിരുവാതിര, കൈക്കൊട്ട് കളി, വടംവലി, ലെമൺ സ്പൂൺ, ബലൂൺ പൊട്ടിക്കൽ, വെള്ളത്തിൽ നിന്ന് ആപ്പിൾ കഴിക്കൽ എന്നീ മത്സരങ്ങളും, മ്യൂസിക്കൽ പ്രോഗ്രാമും അരങ്ങേറി. ശിഹാബ് പുതുപൊന്നാനി, അബ്ദുല്ല, ഹംസ, ഹബീബ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി വൈ: പ്രസിഡന്റ്‌ അബ്ദുട്ടി പി.എം, സെക്രട്ടറി അഷറഫ് നെതല്ലൂർ, ആർ.വി. മുത്തു, ഫൈസൽ ബാജി, കെ കെ ഹംസ, നാസർ സി.വി, നാരായണൻ മണി, അബ്ദുൽ റഷീദ്, യഹിയ, റാഫി സൈദ്, രജുല, റോഷിനി, ഹാജറ, ഹൈറുന്നിസ, മാലതി, ഒമാൻ കമ്മിറ്റി പ്രതിനിധി ബാവ എന്നിവർ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പരിപാടിയുടെ ഇടവേളകളിൽ എലൈറ്റ് സ്വീറ്റ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിതരണം ചെയ്തു.

തുടരുക...

പൊന്നാനി: സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി, നേതൃത്വ നിരയെ മികവുറ്റതാക്കി മാറ്റാൻ ലക്ഷ്യമിട്ട് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ലീഡർഷിപ്പ് അക്കാദമി നേതൃത്വ പരിശീലന കളരി സംഘടിപ്പിച്ചു. ഈശ്വരമംഗലം നിളാ പാതയോരത്തെ ICSR ഹാളിൽ നടന്ന പരിശീലന കളരിയിൽ നാൽപ്പതിലധികം കേന്ദ്ര എക്സിക്യൂട്ടീവ് സാരഥികൾ പങ്കെടുത്തു. ലീഡർഷിപ്പ് അക്കാദമി ഭാരവാഹികളായ ഡോ. അബ്ദുറഹ്മാൻ കുട്ടി, അബ്ദുൽ ലത്തീഫ് കളക്കര, പ്രശസ്ത ട്രൈനർ സുഭാഷ് അമ്പാടി തുടങ്ങിയവർ ക്ലാസെടുത്തു. വിവിധ ട്രൈനിങ്ങ് പരിപാടികൾ തുടർന്നും സംഘടിപ്പിക്കാൻ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ ക്ലാസ്റൂം സെഷൻ ആയും ഓൺലൈനായും കൂടൂതൽ ട്രെയിനിങ് സെഷനുകൾ ക്രമീകരിച്ച് നടപ്പിൽ വരുത്താൻ തീരുമാനിച്ചു.

തുടരുക...

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മിറ്റി ആഭിമുഖ്യത്തിൽ ബദർ അൽ സമാ ഹോസ്പിറ്റൽ സഹകരണത്തോടെ പൾസ് 2025 – ആരോഗ്യ ബോധവത്കരണ ക്ലാസും CPR പരിശീലനവും സലാലയിൽ സംഘടിപ്പിച്ചു. PCWF വനിതാ വിങ് പ്രസിഡന്റ് സ്‌നേഹ സ്വാഗതം പറഞ്ഞു. സലാല കമ്മിറ്റി പ്രസിഡന്റ് കബീർ കാളിയാരകം അധ്യക്ഷത വഹിച്ചു. PCWF ഉപദേശക സമിതി അംഗവും IMA മുസ്‌രിസ് ബ്രാഞ്ച് സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ ഡോ: സമീർ ആലത്ത് ഉത്ഘാടനം നിർവഹിച്ചു. ബദർ അൽ സമാ ഹോസ്പിറ്റലിലെ ഡോ. രാജേഷ് രാജശേഖരൻ (സ്പെഷ്യലിസ്റ്റ് – ഇന്റെർണൽ മെഡിസിൻ & ക്രിട്ടിക്കൽ കെയർ) ആരോഗ്യ ബോധവത്കരണ ക്ലാസും, CPR പരിശീലനത്തിന്റെ പ്രാധാന്യവും അവതരിപ്പിച്ചു. അജിത് പ്രായോഗിക പരിശീലനം നൽകി. സെക്രട്ടറി റാസ്, സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് പൊന്നാനി, ബദർ അൽ സമാ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വലീദ്, സോണൽ മാനേജർ നസീബ് എന്നിവർ ആശംസകൾ നേർന്നു. ചീഫ് ഗസ്റ്റ് ഡോ. രാജേഷ് രാജശേഖരനെ ഡോ. സമീർ ആലത്ത് മൊമെന്റോ നൽകി ആദരിച്ചു. നൗഷാദ് ഗുരുക്കൾ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി മുസ്തഫ ബലദിയ്യ, ജൈസൽ എടപ്പാൾ, മുജീബ്, സുധീർ, മണികണ്ഠൻ, നസീർ, ഖലീൽ, അബൂബക്കർ, അഷ്‌റഫ്, ഹുസൈൻ, ഗഫൂർ, റനീഷ്, ഫർഷാദ്, താഹിർ, അക്ബർ, ബഷീർ, ആയിഷ കബീർ, ഷിംന, മുനീറ, ഷംന, സാബിറ, ജെസ്‌ല, സഫൂറ എന്നിവർ നേതൃത്വം നൽകി. “പൾസ് 2025” PCWF സലാല കമ്മിറ്റിയുടെ ആരോഗ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു പുതിയ തുടക്കമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംഘാടകർ വ്യക്തമാക്കി.

തുടരുക...

പൊന്നാനി : കർഷക ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17-ന് ചിങ്ങം ഒന്നാം തീയതി, നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ "കർഷക ദിനാഘോഷവും, മൂന്നാമത് പൊൻകതിർ പുരസ്കാര സമർപ്പണവും" സംഘടിപ്പിച്ചു. ഈ വർഷത്തെ പൊൻകതിർ പുരസ്കാരത്തിന് ആലംങ്കോട് ഒതളൂർ സ്വദേശി കെ.എം. സജീർ അർഹനായി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു പുരസ്കാരം കൈമാറി. യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ ഈശ്വരമംഗലം കമ്മിറ്റിയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു. അവാർഡ് ജേതാവിനെ അന്താരാഷ്ട്ര ഫാൽക്കണിസ്റ്റ് ഡോ. സുബൈർ മേടമ്മൽ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ. കെ.ജി. ബാബു നിർവഹിച്ചു. കേരള കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. സജീന എസ്. "മണ്ണും ജലവും കൃഷിയുടെ അടിസ്ഥാനങ്ങൾ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിലിയ ബേബി കർഷക ദിന സന്ദേശം നൽകി. ചെറുകിട കർഷകരായ ആരിഫ (മാറഞ്ചേരി), കൃഷ്ണൻ നായർ (ആലംങ്കോട്), പങ്കജം (വട്ടംകുളം), ആസിയ, റഫീഖത്ത് (തവനൂർ) എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഇ. ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.എം. സജീറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ജൂറിയുടെ റിപ്പോർട്ട് ഡോ. അബ്ദുറഹ്മാൻ കുട്ടി അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ്, റിട്ട. ബി.ഡി.ഒ ഇബ്രാഹിം കുട്ടി, രണ്ടാമത് പൊൻകതിർ പുരസ്കാര ജേതാവ് കെ.സി. അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് പരിഷ്കരിച്ച "പാനൂസ" പതിപ്പ് സമ്മാനിച്ചു. ഡോ. സജീന എസ്., ഡോ. ലിലിയ ബേബി, ശ്രീ. കെ.ജി. ബാബു എന്നിവർക്ക് യഥാക്രമം തൂമ്പിൽ കുഞ്ഞിമൊയ്തീൻ കുട്ടി, മുസ്തഫ കാടഞ്ചേരി, ആർ.വി. ഷംസീറ ടീച്ചർ എന്നിവർ പുസ്തകങ്ങൾ കൈമാറി. പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, പി എം അബ്ദുട്ടി, അഷ്‌റഫ്‌ നൈതല്ലൂർ, അഷ്റഫ് മച്ചിങ്ങൽ, റഷീദ് അംറയ്ക്കൽ, സുബൈദ പോത്തനൂർ, രാജലക്ഷ്മി എം, ഹനീഫ മാളിയേക്കൽ, റംല കെ പി, അൻവർ തവനൂർ തുടങ്ങിയവർ സംബന്ധിച്ചു. കാലടി പഞ്ചായത്ത് സെക്രട്ടറി സുജീഷ് നമ്പ്യാർ നന്ദി രേഖപ്പെടുത്തി.

തുടരുക...

ദമ്മാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ചാപ്റ്റർ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ദേശഭക്തി വിളിച്ചോതുന്ന ഘോഷയാത്രയും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഘോഷയാത്രയുടെ മുഖ്യ ആകർഷണമായി. പ്രവാസലോകത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ഓർമിപ്പിക്കുന്നതിനും ദേശീയബോധം വളർത്തുന്നതിനും ഇത്തരം പരിപാടികൾ സഹായകമാണെന്ന് ഉദ്ഘാടനം നിർവഹിച്ച സാജിദ് ആറാട്ടുപുഴ പറഞ്ഞു. "സ്വാതന്ത്ര്യമാണ് ഏറ്റവും വിലയേറിയ സമ്പത്ത്, ദേശാഭിമാനത്തോടെ അതിനെ സംരക്ഷിക്കണം," എന്ന് മുഖ്യാതിഥി ഡോ. രേഷ്മ വി.എസ്. അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് ദമ്മാം ചാപ്റ്റർ പ്രസിഡൻ്റ് ഷമീർ എൻ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖലീൽ റഹ്മാൻ സ്വാഗതം ആശംസിച്ചു. വനിതാ കമ്മിറ്റി സെക്രട്ടറി അഷ്ന അമീർ, കിഡ്സ് ക്ലബ് കോർഡിനേറ്റർ മുഹ്സിന നഹാസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ട്രഷറർ ഫഹദ് ബിൻ ഖാലിദ് നന്ദി അറിയിക്കുകയും ചെയ്തു. ഉദ്ഘാടകനായ സാജിദ് ആറാട്ടുപുഴയ്ക്കുള്ള ഉപഹാരം നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു ദേവസിയും, മുഖ്യാതിഥിക്കുള്ളത് ഫുജൈറ പ്രസിഡൻ്റ് അബ്ദുറഹീമും കൈമാറി. ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുക വഴി പ്രവാസ ലോകത്ത് ദേശാഭിമാനം വളർത്താനും യുവതലമുറയെ ചരിത്രം ഓർമ്മിപ്പിക്കാനും സഹായിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

തുടരുക...

പൊന്നാനി/ തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ലിയു എഫ്) 79-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫിസിൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്ററും, തവനൂർ മാത്തൂരിൽ പ്രവർത്തിക്കുന്ന സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷൻ സുലൈമാൻ ഹാജിയും പതാക ഉയര്‍ത്തി. തുടർന്ന് എല്ലാവരും ചേർന്ന് ദേശീയ ഗാനം ആലപിച്ചു. പി സി ഡബ്ലിയു എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ സംഘടനയുടെ നേതാക്കളും വിവിധ കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ് സ്വാഗതം ആശംസിച്ച ചടങ്ങിന് വൈസ് പ്രസിഡൻ്റ് ഡോ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത അഡ്വ. എൻ എ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം വിവരിച്ചുകൊണ്ട്, രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെയും മനുഷ്യരെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇ ഹൈദരലി മാസ്റ്റർ, ടി മുനീറ, ശാരദ ടീച്ചർ, യു എ ഇ സെക്രട്ടറി ഷബീർ ഈശ്വരമംഗലം തുടങ്ങിയവർ സംസാരിച്ചു. ഹനീഫ മാളിയേക്കൽ നന്ദി പ്രകാശിപ്പിച്ചു. തവനൂർ- മാത്തൂര്‍ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അമ്മായത്ത് അബ്ദുള്ള സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജി സിദ്ദീഖ്, അൻവർ, മൊയ്തീൻ, ജിഷാർ, യു കെ പ്രതിനിധി നൗഷിർ, വനിത കേന്ദ്ര പ്രതിനിധി ഹസീന, റമീഷ, വനിത ഘടകം പ്രസിഡന്റ് ആമിനു, റുക്കിയ, നെസ്സി തുടങ്ങിയവർ സംസാരിച്ചു. വനിത ഘടകം ട്രഷറർ സജ്‌ന നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രണ്ട് കേന്ദ്രങ്ങളിലും പായസം വിതരണം ചെയ്തു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350