പൊന്നാനി: താലൂക്കിലെ ഏറ്റവും മികച്ച കർഷകന് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതി നൽകി വരുന്ന പൊൻകതിർ പുരസ്കാരത്തിന് ഈ വർഷം ആലംങ്കോട് ഒതളൂർ സ്വദേശി ഷജീർ കെ എം അർഹനായി. കിട്ടിയ എൻട്രികൾ ജൂറി അംഗം കൃഷി ഓഫിസർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയും, കൃഷിയിടങ്ങൾ സന്ദര്‍ശിക്കുകയും ചെയ്തതിന് ശേഷമാണ് ജേതാവിനെ പ്രഖാപിച്ചത്. ആലംങ്കോട് പഞ്ചായത്തിലെ ഒതളൂർ, കോലിക്കര പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന മുപ്പത്തിനാല് വയസ്സുകാരനായ ഷജീർ യുവ കർഷകനാണ്. അമ്പത് ഏക്കർ തരിശ് ഭൂമിയിൽ പത്ത് വർഷത്തിലേറെയായി വിവിധ തരം കൃഷികൾ ചെയ്തു വരുന്നു. മുപ്പത് വർഷത്തോളം തരിശ് ഭൂമിയായി കിടന്നിരുന്ന കൃഷി സ്ഥലം പാട്ടത്തിനെടുത്ത് കേരളത്തിലെ പരമ്പരാഗത നെൽകൃഷി വേളകളിലൊന്നായ മുണ്ടകൻ, കരനെല്ല് , ലൈറ്റ് മുണ്ടകൻ, വിരിപ്പ്, പുഞ്ചക എന്നീ രീതിയിലാണ് കൃഷി ചെയ്യുന്നത്. കൂടാതെ മത്സ്യ കൃഷി, തെങ്ങ്, കവുങ്ങ്, ജാതി (ഇരട്ട ജാതി) കുരുമുളക്, വാഴ തുടങ്ങി വിവിധയിനം പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചെയ്യുന്നുണ്ട്. കന്നുകാലി വളർത്തലും കൂടെയുണ്ട്. ആലംങ്കോട്, കടവല്ലൂർ കൃഷി ഭവനിൽ നിന്നും കിട്ടുന്ന പ്രോൽസാഹനം കാർഷിക രംഗത്ത് ഏറെ മുന്നോട്ട് പോകാൻ സഹായകമായിട്ടുണ്ട്. യുവ കർഷക അവാർഡും, മികച്ച കർഷകനുളള അവാർഡും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പരമ്പരാഗത കർഷകനായിരുന്ന പരേതനായ പിതാവ് കോട്ടപ്പുറത്ത് വളപ്പിൽ മൂസ്സയുടെ പ്രോൽസാഹനവും പിന്തുണയുമാണ് നന്നേ ചെറുപ്പത്തിൽ തന്നെ കൃഷിയിടത്തിലേക്കിറ ങ്ങാൻ പ്രേരണയായത്. പിതാവ് പകർന്നു നൽകിയ കൃഷി അറിവുകളും, കൃഷി ഓഫീസർമാർ തരുന്ന ഉപദേശക നിർദ്ദേശങ്ങളും മുന്നോട്ടുളള ഗമനത്തിന് സഹായകമായി. കാലാവസ്ഥ വ്യതിയാനത്താൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങളും, സാമ്പത്തിക പ്രയാസങ്ങളുമെല്ലാം കൃഷിയോടുളള താത്പര്യം കൊണ്ട് അവഗണിച്ച് മുന്നോട്ട് പോകുകയാണ് പ്ലസ്ടു കാരനായ ഈ യുവ കർഷകൻ. മാതാവ്: ആയിഷു ഭാര്യ: സഹല മുഹമ്മദ് സയാൻ, സ്വയ്ബ എന്നിവർ മക്കളാണ്. കുടുംബാംഗങ്ങളെല്ലാം നിറഞ്ഞ പിന്തുണയോടെ കൂടെ തന്നെയുണ്ട്. ചിങ്ങം ഒന്ന് (ആഗസ്ത് 17 ഞായറാഴ്ച്ച) കർഷക ദിനത്തിൽ ഉച്ചയ്ക്ക് 2.30 ന് നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് മൂന്നാമത് പൊൻകതിർ പുരസ്കാരവും, പി സി ഡബ്ല്യു എഫ് യു.എ.ഇ കമ്മിറ്റി സ്പോൺസർ ചെയ്യുന്ന 5001 രൂപ ക്യാഷ് അവാർഡും നൽകുന്നതാണ്. തവനൂർ കാർഷിക കോളേജിലെ അധ്യാപകർ, മലപ്പുറം ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രമുഖർ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.
തുടരുക...പൊന്നാനി: താലൂക്കിലെ ഏറ്റവും മികച്ച കർഷകന് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതി നൽകി വരുന്ന പൊൻകതിർ പുരസ്കാരത്തിന് ഈ വർഷം ആലംങ്കോട് ഒതളൂർ സ്വദേശി ഷജീർ കെ എം അർഹനായി. കിട്ടിയ എൻട്രികൾ ജൂറി അംഗം കൃഷി ഓഫിസർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയും, കൃഷിയിടങ്ങൾ സന്ദര്‍ശിക്കുകയും ചെയ്തതിന് ശേഷമാണ് ജേതാവിനെ പ്രഖാപിച്ചത്. ആലംങ്കോട് പഞ്ചായത്തിലെ ഒതളൂർ, കോലിക്കര പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന മുപ്പത്തിനാല് വയസ്സുകാരനായ ഷജീർ യുവ കർഷകനാണ്. അമ്പത് ഏക്കർ തരിശ് ഭൂമിയിൽ പത്ത് വർഷത്തിലേറെയായി വിവിധ തരം കൃഷികൾ ചെയ്തു വരുന്നു. മുപ്പത് വർഷത്തോളം തരിശ് ഭൂമിയായി കിടന്നിരുന്ന കൃഷി സ്ഥലം പാട്ടത്തിനെടുത്ത് കേരളത്തിലെ പരമ്പരാഗത നെൽകൃഷി വേളകളിലൊന്നായ മുണ്ടകൻ, കരനെല്ല് , ലൈറ്റ് മുണ്ടകൻ, വിരിപ്പ്, പുഞ്ചക എന്നീ രീതിയിലാണ് കൃഷി ചെയ്യുന്നത്. കൂടാതെ മത്സ്യ കൃഷി, തെങ്ങ്, കവുങ്ങ്, ജാതി (ഇരട്ട ജാതി) കുരുമുളക്, വാഴ തുടങ്ങി വിവിധയിനം പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചെയ്യുന്നുണ്ട്. കന്നുകാലി വളർത്തലും കൂടെയുണ്ട്. ആലംങ്കോട്, കടവല്ലൂർ കൃഷി ഭവനിൽ നിന്നും കിട്ടുന്ന പ്രോൽസാഹനം കാർഷിക രംഗത്ത് ഏറെ മുന്നോട്ട് പോകാൻ സഹായകമായിട്ടുണ്ട്. യുവ കർഷക അവാർഡും, മികച്ച കർഷകനുളള അവാർഡും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പരമ്പരാഗത കർഷകനായിരുന്ന പരേതനായ പിതാവ് കോട്ടപ്പുറത്ത് വളപ്പിൽ മൂസ്സയുടെ പ്രോൽസാഹനവും പിന്തുണയുമാണ് നന്നേ ചെറുപ്പത്തിൽ തന്നെ കൃഷിയിടത്തിലേക്കിറ ങ്ങാൻ പ്രേരണയായത്. പിതാവ് പകർന്നു നൽകിയ കൃഷി അറിവുകളും, കൃഷി ഓഫീസർമാർ തരുന്ന ഉപദേശക നിർദ്ദേശങ്ങളും മുന്നോട്ടുളള ഗമനത്തിന് സഹായകമായി. കാലാവസ്ഥ വ്യതിയാനത്താൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങളും, സാമ്പത്തിക പ്രയാസങ്ങളുമെല്ലാം കൃഷിയോടുളള താത്പര്യം കൊണ്ട് അവഗണിച്ച് മുന്നോട്ട് പോകുകയാണ് പ്ലസ്ടു കാരനായ ഈ യുവ കർഷകൻ. മാതാവ്: ആയിഷു ഭാര്യ: സഹല മുഹമ്മദ് സയാൻ, സ്വയ്ബ എന്നിവർ മക്കളാണ്. കുടുംബാംഗങ്ങളെല്ലാം നിറഞ്ഞ പിന്തുണയോടെ കൂടെ തന്നെയുണ്ട്. ചിങ്ങം ഒന്ന് (ആഗസ്ത് 17 ഞായറാഴ്ച്ച) കർഷക ദിനത്തിൽ ഉച്ചയ്ക്ക് 2.30 ന് നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് മൂന്നാമത് പൊൻകതിർ പുരസ്കാരവും, പി സി ഡബ്ല്യു എഫ് യു.എ.ഇ കമ്മിറ്റി സ്പോൺസർ ചെയ്യുന്ന 5001 രൂപ ക്യാഷ് അവാർഡും നൽകുന്നതാണ്. തവനൂർ കാർഷിക കോളേജിലെ അധ്യാപകർ, മലപ്പുറം ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രമുഖർ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.