PCWF വാർത്തകൾ

ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) 720 ൽ 701 മാർക്ക് നേടി കേരളത്തിലെ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കിയ തവനൂർ മൂവ്വാങ്കര സ്വദേശിനി പി നന്ദിതയെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ വസതിയിലെത്തി അഭിനന്ദിച്ചു. പടന്നപ്പാട്ട് പത്മനാഭൻ്റെയും കോമളവല്ലിയുടെയും മകളാണ്. ദുബായ് എയർപോർട്ടിൽ ഗ്ലോബൽ ജെറ്റിൽ ഏറോസ്പേസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ദീപക് സഹോദരനാണ്. പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതിയുടെ ഉപഹാരം ചെയർമാൻ പ്രൊഫ: വി കെ ബേബി കൈമാറി. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അബ്ദുല്ലതീഫ് കളക്കര, അടാട്ട് വാസുദേവൻ മാസ്റ്റർ, ലത ടീച്ചർ , കുഞ്ഞി മൊയ്തീൻ കുട്ടി തൂമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടരുക...

പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം 2023 ജനുവരി 1ന്. . നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം 2023 ജനുവരി ഒന്നിന് നടത്താൻ പി സി ഡബ്ല്യു എഫ് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. പതിനാലാം വാർഷിക സമ്മേളനത്തിൽ ബാക്കി വെച്ച ഏഴ് വിവാഹത്തിനുളള അവസരമാണ് ഒരുക്കുന്നത്. ഡിസംമ്പർ 31, ജനുവരി 1 തിയ്യതികളിൽ പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമർ നഗരിയിൽ നടക്കുന്ന വനിതാ എട്ടാം വാര്‍ഷിക സമ്മേളന വേദിയാണ് വിവാഹത്തിന് സാക്ഷ്യം വഹിക്കുക. കാലടി പഞ്ചായത്തിലെ നരിപ്പറമ്പ് ഖലീജ് ടവറിൽ നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗം പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ,അടാട്ട് വാസുദേവൻ മാസ്റ്റർ, കെ പി റംല, ടി വി സുബൈർ, അശ്റഫ് നൈതല്ലൂർ , രാജൻ തലക്കാട്ട് (പൊന്നാനി) ഹൈദറലി മാസ്റ്റർ (മാറഞ്ചേരി) ആയിഷ ഹസ്സൻ (ആലങ്കോട്) മുസ്തഫ കാടഞ്ചേരി (കാലടി) സി ഹംസ (വെളിയങ്കോട്) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) ടി കുഞ്ഞി മൊയ്തീൻ കുട്ടി (തവനൂർ) മോഹനൻ പാക്കത്ത് (വട്ടംകുളം) ഖലീൽ റഹ്മാൻ (എടപ്പാൾ) അബ്ദുൽ അസീസ് പി എ, ആദം സി (യു.എ.ഇ) ഹനീഫ മാളിയേക്കൽ (കുവൈറ്റ്) അൻവർ സാദിഖ് (സഊദി) ആബിദ് (ഖത്തർ ) സി സി മൂസ (ബാംഗ്ലൂർ) തുടങ്ങിയവർ സംബന്ധിച്ചു. ഇ പി രാജീവ് സ്വാഗതവും , ജി സിദ്ധീഖ് നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: ജോലി ആവശ്യാർത്ഥം യു.എ.ഇ യിലേക്ക് മാറിപോകുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഒമാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഖാലിദിന് ഒമാൻ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ എം സാദിഖ് അധ്യക്ഷത വഹിച്ചു. പി.വി സുബൈർ പി. വി ജലീൽ, കെ. അബ്ദുൽ നജീബ് എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. ഇസ്മായിൽ, സമീർ സിദ്ധീഖ്, ഫിറോസ്, മശ്ഹൂദ്, സമീർ മത്റ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി റംശാദ് കെ വി സ്വാഗതം പറഞ്ഞു, ഫഹദ് ബിൻ ഖാലിദ് നന്ദി പ്രകാശിപ്പിച്ചു. റംശാദ് കെ വിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

തുടരുക...

സ്വാശ്രയ ടൈലറിംഗ് & ഫാഷൻ ഡിസൈനിംഗ് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊന്നാനി : പി സി ഡബ്ല്യു എഫ് ന് കീഴിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിൻറ ഭാഗമായി നടന്നു വരുന്ന സ്വാശ്രയ ടൈലറിംഗ് & ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിലെ പതിനൊന്ന് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് കമ്മിറ്റിയാണ് പഠിതാക്കൾക്കുളള ഫീസ് സ്പോൺസർ ചെയ്തത്. ചമ്രവട്ടം ജംഗ്ഷനിൽ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ പ്രവർത്തക കൺവെൻഷനിൽ വെച്ചാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ടി മുനീറ അധ്യക്ഷത വഹിച്ചു.ബീക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, സുബൈദ പോത്തനൂർ, പി എം അബ്ദുട്ടി , ലത ടീച്ചർ, അഷ്റഫ് നൈതല്ലൂർ, ശാരദ ടീച്ചർ, മാലതി വട്ടംകുളം, സുഹ്റ ബാബു , റഫീഖത്ത് തുടങ്ങിയവർ പങ്കെടുത്തു. അസ്മ പി എ പ്രവർത്തന റിപ്പോർട്ടും , റംല കെ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഡിസമ്പർ 31, ജനുവരി 1 തിയ്യതികളിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം പൊന്നാനിയിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമർ നഗറിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സബീന ബാബു സ്വാഗതവും, മിനി കടവനാട് നന്ദിയും പറഞ്ഞു.

തുടരുക...

പി സി ഡബ്ല്യു എഫ് ബഹ്‌റൈൻ കമ്മിറ്റി ജനറൽ ബോഡിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റി ജനറൽ ബോഡി യോഗവും മെഡിക്കൽ ക്യാമ്പും,അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദിൽ വെച്ച് നടന്നു. പ്രസിഡന്റ്‌ ഹസ്സൻ വി എം മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാവേദിയും, സ്പോർട്സ് വിംഗും രൂപീകരിച്ചു. ഭാരവാഹികൾ : സ്പോർട്സ് വിംഗ് ; മാജിദ് (ടീം മാനേജർ ) ഹസീബ് ( കോർഡിനേറ്റർ ) ലിജീഷ് ( കൺവീനർ ) വിജീഷ് കട്ടാസ് (ജോയിൻ കൺവീനർ ) കലാവേദി; നസീർ ( കോർഡിനേറ്റർ ) മധു ( കൺവീനർ ) വിനോദ് ( ജോയിന്റ് കൺവീനർ ) സ്പോർട്സ് ഫണ്ട്‌ സമാഹരണത്തിന് തുടക്കം കുറിച്ച് ഹനീഫ കുണ്ടുകടവ് വക വിഹിതം കോർഡിനേറ്റർ ഹസീബിന് കൈമാറി. സ്പോർട്സ് വിംഗിന് ഫണ്ട്‌ സ്വരൂപിക്കാനും,വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും, മത്സരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ടർഫ് വാടകക്ക് എടുത്ത് കായിക താരങ്ങളെ കണ്ടെത്താനും ധാരണയായി. കളിക്കാർക്ക്‌ വേണ്ടിയുള്ള ജേഴ്സി, ബോൾ, ക്രിക്കറ്റ്‌ ബാറ്റ് മറ്റു തുടങ്ങിയ വസ്തുക്കൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുവാനും തീരുമാനമായി. പുതുതായി നിലവില്‍വന്ന കലാവേദിയിൽ കൂടുതൽ പേരെ ഉൾപ്പടുത്തി സമിതി വികസിപ്പിക്കാൻ തീരുമാനിച്ചു. കലാ കായിക വേദി രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച കലാവേദി കോർഡിനേറ്റർ നസീർ കാഞ്ഞിരമുക്കിനെ പ്രത്യേകം അഭിനന്ദിച്ചു ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷറഫു നന്ദിയും പറഞ്ഞു.

തുടരുക...

കര്‍ഷക ദിനാചരണം; കാ‍ർഷിക സൗഹൃദ സംഗമം സംഘടിപ്പിച്ചു. തവനൂർ: പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ സമിതിയും,കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി ചിങ്ങം ഒന്ന് കർഷക ദിനത്തിൽ തവനൂർ കെ വി കെ കോൺഫറൻസ് ഹാളിൽ കാര്‍ഷിക സൗഹൃദ സംഗമം സംഘടിപ്പിച്ചു. കാര്‍ഷിക ബോധവത്കരണം , മുവ്വായിരത്തോളം പച്ചക്കറി തൈകൾ വിതരണം, വിത്ത് വിതരണം, ജൈവ വള വിതരണം തുടങ്ങി വിവിധ പരിപാടികൾ സംഗമത്തിൻറ ഭാഗമായി നടന്നു. കൃഷിവിജ്ഞാന കേന്ദ്രം കോ: ഓഡിനേറ്റർ ഡോ ഇബ്രാഹിം കുട്ടി സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനവും , പച്ചക്കറി തൈ വിതരണോദ്ഘാടനവും നിർവ്വഹിച്ചു. നാരായണൻ മണി ഏറ്റുവാങ്ങി. തവനൂർ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് ഡീൻ ഡോ : സത്യൻ കെ കെ മുഖ്യ പ്രഭാഷണം നടത്തി. കാര്‍ഷിക വികസന അസി : പ്രൊഫ: ജബ്ബാർ പി കെ ബോധവല്‍ക്കരണ ക്ലാസെടുത്തു. വിത്ത് വിതരണം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജയും , ജൈവ വള വിതരണം തവനൂർ ഗ്രാമ പഞ്ചായത്ത് അംഗം ലിഷയും നിർവ്വഹിച്ചു. ആരിഫ മാറഞ്ചേരി,സി മുഹമ്മദ്‌ റാഫി തവനൂർ എന്നിവര്‍ ഏറ്റുവാങ്ങി. എവർ ഗ്രീൻ വാർഷിക കലണ്ടർ പ്രകാശനം ചെയർ പേഴ്സൺ ശാരദടീച്ചർ വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറാക്ക് നൽകി നിർവ്വഹിച്ചു. തിരുന്നാവായ പഞ്ചായത്തിന്റെ കുട്ടി കർഷകനുള്ള അവർഡ് നേടിയ ഹർഷിൽ നെ ചടങ്ങിൽ ആദരിച്ചു. ഡോ: പ്രശാന്ത് കെ , ഡോ : നാജിത ഉമ്മർ , ഏട്ടൻ ശുകപുരം, ബീക്കുട്ടി ടീച്ചർ, സുബൈദ പോത്തനൂർ തുടങ്ങിയവർ ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ കൺവീനർ ഇ ഹൈദറലി മാസ്റ്റർ സ്വാഗതവും , വൈ: ചെയർമാൻ ടി കൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.

തുടരുക...

സ്വാതന്ത്ര്യ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പി സി ഡബ്ല്യു എഫ് ആഘോഷിച്ചു. പൊന്നാനി: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തി അഞ്ചാം വാര്‍ഷികം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. ചന്തപ്പടി, എം എൽ ഓഫീസിന് എതിർ വശത്ത് പുതുതായി ആരംഭിച്ച പി സി ഡബ്ല്യു എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ പതാക ഉയര്‍ത്തി . റിയാസ് പഴഞ്ഞി (അസി. പ്രൊഫ: പൊന്നാനി എം ഇ എസ് കോളേജ് ) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിജയ തീരം അനുമോദന ചടങ്ങിൽ ഉപഹാരം കൈപ്പറ്റാത്ത 10,12 ക്ലാസുകളിൽ വിജയം നേടിയ പൊന്നാനി മുൻസിപ്പൽ പരിധിയിലെ പഠിതാക്കൾക്ക് ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ടി മുനീറ നന്ദിയും പറഞ്ഞു.

തുടരുക...

വിജയ തീരം - 22 ; വിജയികൾക്ക് അനുമോദനവും , കരിയർ ടോക്കും സംഘടിപ്പിച്ചു. വെളിയങ്കോട് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കേന്ദ്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ വിജയികളായ പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെയും പൊന്നാനി നഗരസഭയിലെയും പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും , കരിയർ ടോക്കും സംഘടിപ്പിച്ചു. വിജയ തീരം - 22 എന്ന പേരിൽ വെളിയങ്കോട് ഉമരി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് പരീക്ഷകളിലും മൽസര പരീക്ഷകളിലും വിജയിക്കാനല്ല, നല്ല മനുഷ്യനാകാനാണ് വിദ്യാഭ്യാസം നേടുക വഴി സാധ്യമാകേണ്ടതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ.വി.കെ. ബേബി അധ്യക്ഷത വഹിച്ചു. കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സമിതി വൈ: ചെയർമാൻ ലത്തീഫ് കളക്കര കരിയർ ടോക്കിന് നേതൃത്വം നൽകി. പി.കോയക്കുട്ടി മാസ്റ്റർ, ടി. മുനീറ, സി.വി. മുഹമ്മദ് നവാസ്, അബ്ദുൾ ലത്തീഫ് മാറഞ്ചേരി, സുഹറ ബാബു, ഷഹീർ ഈശ്വരമംഗലം, ഗഫൂർ അൽ ഷാമ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമിതി ജോ: കൺവീനർ ലത ടീച്ചർ മാറഞ്ചേരി നന്ദി പറഞ്ഞു.

തുടരുക...

*കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാൻ എവർ ഗ്രീൻ താലൂക്ക് സമിതി രൂപീകരിച്ചു.* മാറഞ്ചേരി: കാര്‍ഷിക രംഗം പരിപോഷിപ്പിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കീഴിലായി എവർ ഗ്രീൻ താലൂക്ക് സമിതി രൂപീകരിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി മുനീറ എവർ ഗ്രീൻ താലൂക്ക് തല സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ശാരദ ടീച്ചർ (ചെയർ പേഴ്സൺ) ഹൈദറലി മാസ്റ്റർ (കൺവീനർ) കൃഷ്ണൻ നായർ (വൈ: ചെയർമാൻ) ഗംഗാധരൻ (ജോ: കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. വാർഡ് കൗൺസിലർ ലീന, നിഷാദ് അബൂബക്കർ, സുഹറ ഉസ്മാൻ ,ഏട്ടൻ ശുകപുരം, പി എം അബ്ദുട്ടി , ബീക്കുട്ടി ടീച്ചർ, എ അബ്ദുല്ലതീഫ്, ശ്രീരാമനുണ്ണി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ അൽ ഷാമ , സബീന ബാബു , പ്രസാദ് , ഹഫ്സത്ത് , (പൊന്നാനി നഗരസഭ) എം ടി നജീബ്, ജാസ്മിൻ, മുഹമ്മദ് ബഷീർ പി ടി , ഹരിദാസൻ ടി കെ, അഷ്റഫ് പൂച്ചാമം , സുബൈദ (മാറഞ്ചേരി) സുഹ്റ, സി ഹംസ, അലി കടവത്ത് (വെളിയങ്കോട് ) കൃഷ്ണൻ നായർ, സീനത്ത് (ആലംങ്കോട്) മോഹനൻ പാക്കത്ത്, അച്ചുതൻ (വട്ടംകുളം) മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ (കാലടി) ജി സിദ്ധീഖ് ,റാഫി (തവനൂർ) അഷ്റഫ് ദിലാറ (സഊദി) ഇസ്മായിൽ (ഒമാൻ) സഫറുള്ള (ബാഗ്ലൂർ) തുടങ്ങിയവർ സംബന്ധിച്ചു. ആരിഫ പി നന്ദി പറഞ്ഞു.

തുടരുക...

പി സി ഡബ്ല്യു എഫ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി അനുമോദനം സംഘടിപ്പിച്ചു. ചങ്ങരം കുളം: ആലങ്കോട് പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അയിഷ ഹസ്സൻ അധ്യക്ഷത വഹിച്ചു. ലത്തീഫ് കളക്കര, അടാട്ട് വാസുദേവൻ, പി.കെ.അബ്ദുള്ളക്കുട്ടി, , എം.പി. അംബികാകുമാരി ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിതാ സുനിൽ , ശശി പുക്കേപ്പുറത്ത്, ഷഹനാ നാസർ, തസ്നീം ബഷീർ, ഹക്കീം പെരുമുക്ക് , സുബൈദ അച്ചാരത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.ടി. ഷരീഫ് സ്വാഗതവും, ട്രഷറർ അബ്ദു കിഴിക്കര നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞ് ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ യുവത്വം മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ജില്ല ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് , പൊന്നാനി പോലീസിൻറയും എക്സൈസ് വിഭാഗത്തിൻറയും സഹകരണത്തോടെ ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തിന്നായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കർമ്മ റോഡിൽ സംഘടിപ്പിച്ച ബോധവത്കരണ പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ താജുദ്ധീൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ടി വി സുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി ജയ പ്രകാശ്, പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര കമ്മിറ്റി ജന:സെക്രട്ടറി പി എ അസ്മാബി ആശംസ നേർന്നു. പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹീം കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി മുനീറ, മുഹമ്മദ് അനീഷ് (യു.എ.ഇ) ഖലീൽ റഹ്മാൻ (എടപ്പാൾ) ജി സിദ്ധീഖ് (തവനൂർ) ആബിദ് (ഖത്തർ) റംല കെ പി (വനിതാ കമ്മിറ്റി) എം ടി നജീബ് (മാറഞ്ചേരി) ഹനീഫ മാളിയേക്കൽ (കുവൈറ്റ്) തുടങ്ങിയവർ സംബന്ധിച്ചു. പൊന്നാനി സി വി ജംക്ഷൻ മുതൽ ജിം റോഡ്-കർമ്മ പാതയോരം വരെ മിനി മാരത്തോൺ മത്സരവും നരിപ്പറമ്പ് മുതൽ ജിം റോഡ് കർമ്മ വരെ സൈക്കിൾ റാലിയും ബോധവല്‍ക്കരണത്തിൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു. നരിപ്പറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തിയും, ചമ്രവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മിനി മാരത്തോൺ മത്സരം പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരും ഫ്ലാഗ് ഓഫ് ചെയ്തു. മിനി മാരത്തോൺ മത്സരത്തിൽ മുഹമ്മദ് ജുറൈജ് ഒന്നാം സ്ഥാനവും,സുജിത് രണ്ടാം സ്ഥാനവും, റിനൂഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡ് , ഉപഹാരം എന്നിവയും, മത്സരത്തിലും, സൈക്കിൾ റാലിയിലും പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകളും വിതരണം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് പി ടി ശഹീർ സ്വാഗതവും, സംഘാടക സമതി കൺവീനർ നൗഷിർ മാത്തൂർ നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ് : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച മിനി മാരത്തോൺ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു. പി സി ഡബ്ല്യു എഫ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി എം അബ്ദുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപാധ്യക്ഷൻ അടാട്ട് വാസുദേവൻ മാസ്റ്റർ, മുനിസിപ്പൽ കമ്മിറ്റി ട്രഷറർ മുജീബ കിസ്മത്ത്, ഉപാധ്യക്ഷൻ അബ്ദുൽ ഗഫൂർ അൽ ഷാമ , മാറഞ്ചേരി കമ്മിറ്റി സെക്രട്ടറി ആരിഫ എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

നരിപ്പറമ്പ് : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി നരിപ്പറമ്പ് അങ്ങാടിയിൽ വെച്ച് അസ് ലം തിരുത്തി (പ്രസിഡണ്ട്,കാലടി ഗ്രാമ പഞ്ചായത്ത്) ഫ്ലാഗ് ഓഫ് ചെയ്തു. എം വി വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) ലഹരി വിരുദ്ധ ഉദ്ബോധനം നടത്തി. പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ജി സിദ്ധീഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, യൂത്ത് വിംഗ് പ്രസിഡണ്ട് ശഹീർ പി ടി, സംഘാടക സമിതി ചെയർമാൻ ടി വി സുബൈർ,കൺവീനർ നൗഷിർ എന്നിവർ സന്നിഹിതരായിരുന്നു. പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപാധ്യക്ഷ സുബൈദ പോത്തനൂർ, കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന, പി സി ഡബ്ല്യു എഫ് തവനൂർ പഞ്ചായത്ത് ജന: സെക്രട്ടറി ബാസിൽ,ലഹരി വിരുദ്ധ സമിതി അംഗം ഉണ്ണി കൃഷ്ണൻ, നന്മ നരിപ്പറമ്പ് ജന: സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് ജന: സെക്രട്ടറി സുജീഷ് നമ്പ്യാർ നന്ദി പറഞ്ഞു.

തുടരുക...

PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ബോധവല്‍ക്കരണം സമാപന പൊതു യോഗത്തിൽ ചെല്ലേണ്ട  പ്രതിജ്ഞ ???? മയക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തി യോടൊപ്പം  കുടുംബത്തെയും സമൂഹത്തെയും പൂർണ്ണമായും നശിപ്പിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരന്മാരാവേണ്ട വിദ്യാർഥികളും യുവജനങ്ങളും ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കും എന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ജനങ്ങളോടുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി വിമുക്ത സമൂഹ സൃഷ്ടിപ്പിനായി എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

തുടരുക...

PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ.... ♦️സൈക്കിൾ റാലി ♦️മിനി മാരത്തോൺ മത്സരം ♦️സമാപന പൊതു യോഗം 2022 ജൂൺ 26 ഞായറാഴ്ച്ച സൈക്കിൾ റാലി 3 pm ആരംഭം : നരിപ്പറമ്പ് അങ്ങാടി ഫ്ലാഗ് ഓഫ് : അസ് ലം തിരുത്തി (പ്രസിഡണ്ട്,  കാലടി ഗ്രാമ പഞ്ചായത്ത്) മുഖ്യാതിഥി: ശശീന്ദ്രൻ മേലയിൽ മേലയിൽ (സി ഐ, കുറ്റിപ്പുറം) ഉദ്ബോധനം: ശ്രീ : വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) മിനി മാരത്തോൺ മത്സരം 4 pm ആരംഭം : ചമ്രവട്ടം ജംഗ്ഷൻ ഫ്ലാഗ് ഓഫ് : ശിവദാസ് ആറ്റുപുറം (ചെയർമാൻ, പൊന്നാനി നഗരസഭ) മുഖ്യാതിഥി: വിനോദ് വലിയാറ്റൂർ (സി ഐ, പൊന്നാനി) സമാപന പൊതു യോഗം 5  pm പങ്കെടുക്കുക  വിജയിപ്പിക്കുക PCWF YOUTH WING

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350