അധ്യാപകദിനം-2024* *കെ. കെ. അസൈനാർമാസ്റ്റർ (പൊന്നാനി) അനുസ്മരണം,* *പി.എ.അഹമ്മദ് മാസ്റ്റർ (പെരുമ്പടപ്പ്) , എം.പി.അംബികാകുമാരി ടീച്ചർ (ആലങ്കോട്), കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ (വട്ടംകുളം) എന്നിവർക്ക് ആദരം.* എടപ്പാൾ: അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമായ അധ്യാപകദിനം ഈ വർഷവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആചരിക്കുകയാണ്. അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷവും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ സ്ഥിര സാന്നിധ്യങ്ങളായ ഗുരുക്കന്മാരിൽ ജീവിച്ചിരിക്കുന്നവരെ ആദരിച്ചും, മൺമറഞ്ഞവരെ അനുസ്മരിച്ചും പി. സി. ഡബ്ല്യു. എഫ് .വിദ്യാഭ്യാസ സമിതി ഈ ദിനത്തെ ധന്യമാക്കുന്നു. ഈ വർഷത്തെ അനുസ്മരണത്തിന് കെ കെ അസൈനാർ മാസ്റ്ററെയും (പൊന്നാനി), ആദരത്തിന് പി.എ.അഹമ്മദ് മാസ്റ്റർ (പെരുമ്പടപ്പ്) , എം.പി.അംബികാകുമാരി ടീച്ചർ (ആലങ്കോട്), കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ (വട്ടംകുളം) എന്നിവരെയുമാണ് തെരെഞ്ഞെടുത്തിട്ടുളളത്. *സെപ്തംബർ 4 ബുധനാഴ്ച്ച വൈകീട്ട് 3 മണിക്ക്,* എടപ്പാൾ, ശുകപുരം മദർ ഇൻസിസ്റ്റ്യൂട്ടിലാണ് ചടങ്ങ് നടക്കുക. *അനുസ്മരണം: കെ.കെ.അസൈനാർ മാസ്റ്റർ* പൊന്നാനി അഴീക്കൽ പ്രദേശത്ത് കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് തറവാട്ടിൽ 1926 ജൂൺ മൂന്നിന് ജനനം- പിതാവ് കുഞ്ഞുബാവ. 1960 കൾക്ക് മുമ്പ് തീരപ്രദേശത്തുനിന്ന് എസ് എസ് എൽസി പാസായ നാമമാത്ര വിദ്യാർത്ഥികളിൽ ഒരാൾ. കുറച്ചുകാലം ടി ഐ യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു . അന്നുമുതൽ അസൈനാർ മാസ്റ്റർ എന്നറിയപ്പെട്ടു. സർക്കാർ സർവീസിൽ കയറിയ അദ്ദേഹം 1981ൽ കാർഷിക ആദായ നികുതി ഓഫീസറായി സർവീസിൽ നിന്ന് വിരമിച്ചു. പൊന്നാനിയിൽ എം ഇ എസിൻ്റെ ആദ്യകാല സ്ഥാപകരിൽ ഒരാളാണ്. തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് അഴീക്കൽ പ്രദേശത്ത് നഴ്സറി സ്കൂൾ സ്ഥാപിച്ചു. നഴ്സറി സ്കൂൾ പ്രസിഡന്റ്, എം ഇ എസ് സെൻട്രൽ കമ്മിറ്റി മെമ്പർ ,പൊന്നാനി മൗനത്ത് ഇസ്ലാം സഭ ജോയിൻ സെക്രട്ടറി, പൊന്നാനി നഗരസഭ കൗൺസിലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2003ല്‍ ഇഹലോകവാസം വെടിഞ്ഞു *ആദരം (1) പി. എ. അഹമ്മദ് മാസ്റ്റർ* അധ്യാപകനും അധ്യാപക സംഘടനാനേതാവും സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിധ്യവുമാണ് പി.എ. അഹമ്മദ് മാസ്റ്റർ. മൂക്കുതല പി സി എൻ ജി എച്ച് എസ് സ്ക്കൂളിൽ പത്താം ക്ലാസ് വരേയും പ്രീഡിഗ്രിക്ക് കോഴിക്കോട് ദേവഗിരി കോളേജിലും ഡിഗ്രിയ്ക്ക് പാലക്കാട് വിക്ടോറിയ കേളേജിലും പഠിച്ചു. കോഴിക്കോട് ഗവ: ട്രൈയിനിങ്ങ് കോളേജിൽ നിന്ന് B Ed പരീക്ഷയും പാസായി. തുടർന്ന് കുമരനല്ലൂർ ഗവ : സ്കൂൾ, പാലക്കാട് കോട്ടായി സ്കൂൾ, തിരൂർ കൂട്ടായി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. പന്നീട് പൊന്നാനി എം. ഐ. ഹൈസ്കൂളിൽ 24 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രധാനാധ്യാപകനായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. നല്ലൊരു ഫുട്ബോൾ താരമായ അദ്ദേഹം വിക്ടോറിയ കോളേജിൽ ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. മികച്ച സംഘാടകനായ അഹമ്മദ് മാസ്റ്റർ സ്കൂൾ ശാസ്ത്ര , കലാ , കായിക മേളകളുടെ സംഘാടനത്തിൽ സജീവ നേതൃത്വം നൽകിയിരുന്നു. ദീർഘകാലം പൊന്നാനി ഹൗസിങ്ങ് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു. മുൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഫാത്തിമ്മയാണ് ഭാര്യ. രണ്ടു മക്കളാണുള്ളത്. *ആദരം (2) എം.പി. അംബികാകുമാരി ടീച്ചർ* 1979 ജൂൺ 13 മുതൽ 2012 ഏപ്രിൽ 30 വരെ എടപ്പറമ്പ് എ.ജെ.ബി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 2006 മുതൽ 2012 വരെ പ്രധാനാധ്യാപികയായിരുന്നു. 2000 മുതൽ 2005 വരെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2015-20 കാലഘട്ടത്തിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. 2019-20 ൽ പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചു. നിലവിൽ പി സി ഡബ്ല്യു എഫ് കേന്ദ്ര വനിതാവിഭാഗം വൈസ് പ്രസിഡണ്ടാണ്. 2015 മുതൽ ചങ്ങരംകുളം കാരുണ്യം പെയിൻ & പാലിയേറ്റീവ് സമിതിയുടെ എക്സിക്യൂട്ടീവ് അംഗവും വളണ്ടിയറുമായ ടീച്ചർ സാമൂഹ്യസേവനരംഗത്ത് സജീവസാന്നിധ്യമാണ്. ഭർത്താവ്: ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന പരേതനായ സി. ശ്രീധരൻ എഴുത്തച്ഛൻ. മക്കൾ: സൂര്യ പ്രദീപ്, പ്രസീത, പ്രമോദ്. ജാമാതാക്കൾ : ജയശ്രീ, പ്രമോദ്, ജിനി . *ആദരം (3) കെ വി അബ്ദുളള കുട്ടി മാസ്റ്റർ* വട്ടംകുളം പഞ്ചായത്തിലെ മൂതൂർ സ്വദേശി കെ.വി.അബ്ദുള്ളകുട്ടിമാസ്റ്റർ, ഏനു എന്ന ബാപ്പുവിൻ്റേയും ആമിനുമ്മയുടേയും മകനായി 1953 ആഗസ്റ്റ് 18 ന് ജനിച്ചു. ഭാര്യ: ആമിനക്കുട്ടി. മക്കളില്ല. 1975 ജൂലൈ 16 മുതൽ 2009 മാർച്ച് 31 വരെയുള്ള 34 വർഷക്കാലം തവനൂർ പഞ്ചായത്തിലെ തൃക്കണാപുരം എസ് എസ് യു പി സ്കൂളിൽ സേവനമനുഷ്ഠിച്ചു. 1974 ൽ ഉറുദു ഹയർ എക്സാമിനേഷൻ പാസ്സായി. 1976 ൽ ഭാരത് സ്ക്കൗട്ട്സ് ട്രൈനിംഗ് കഴിഞ്ഞ് സ്ക്കൗട്ട് മാസ്റ്ററായും പ്രവര്‍ത്തിച്ചു. 1980 കളിൽ സാക്ഷരത പ്രസ്ഥാനത്തിൽ ട്രൈനറായും സേവനം ചെയ്തിട്ടുണ്ട്. വട്ടംകുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റായി ഇരിന്നിട്ടുണ്ട്. 1995 മുതൽ പഞ്ചായത്ത് കൃഷി വികസന സമിതി അംഗമായി തുടരുന്നു . നിലവിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ട്രഷറാണ്.
തുടരുക...അധ്യാപകദിനം-2024* *കെ. കെ. അസൈനാർമാസ്റ്റർ (പൊന്നാനി) അനുസ്മരണം,* *പി.എ.അഹമ്മദ് മാസ്റ്റർ (പെരുമ്പടപ്പ്) , എം.പി.അംബികാകുമാരി ടീച്ചർ (ആലങ്കോട്), കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ (വട്ടംകുളം) എന്നിവർക്ക് ആദരം.* എടപ്പാൾ: അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമായ അധ്യാപകദിനം ഈ വർഷവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആചരിക്കുകയാണ്. അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷവും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ സ്ഥിര സാന്നിധ്യങ്ങളായ ഗുരുക്കന്മാരിൽ ജീവിച്ചിരിക്കുന്നവരെ ആദരിച്ചും, മൺമറഞ്ഞവരെ അനുസ്മരിച്ചും പി. സി. ഡബ്ല്യു. എഫ് .വിദ്യാഭ്യാസ സമിതി ഈ ദിനത്തെ ധന്യമാക്കുന്നു. ഈ വർഷത്തെ അനുസ്മരണത്തിന് കെ കെ അസൈനാർ മാസ്റ്ററെയും (പൊന്നാനി), ആദരത്തിന് പി.എ.അഹമ്മദ് മാസ്റ്റർ (പെരുമ്പടപ്പ്) , എം.പി.അംബികാകുമാരി ടീച്ചർ (ആലങ്കോട്), കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ (വട്ടംകുളം) എന്നിവരെയുമാണ് തെരെഞ്ഞെടുത്തിട്ടുളളത്. *സെപ്തംബർ 4 ബുധനാഴ്ച്ച വൈകീട്ട് 3 മണിക്ക്,* എടപ്പാൾ, ശുകപുരം മദർ ഇൻസിസ്റ്റ്യൂട്ടിലാണ് ചടങ്ങ് നടക്കുക. *അനുസ്മരണം: കെ.കെ.അസൈനാർ മാസ്റ്റർ* പൊന്നാനി അഴീക്കൽ പ്രദേശത്ത് കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് തറവാട്ടിൽ 1926 ജൂൺ മൂന്നിന് ജനനം- പിതാവ് കുഞ്ഞുബാവ. 1960 കൾക്ക് മുമ്പ് തീരപ്രദേശത്തുനിന്ന് എസ് എസ് എൽസി പാസായ നാമമാത്ര വിദ്യാർത്ഥികളിൽ ഒരാൾ. കുറച്ചുകാലം ടി ഐ യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു . അന്നുമുതൽ അസൈനാർ മാസ്റ്റർ എന്നറിയപ്പെട്ടു. സർക്കാർ സർവീസിൽ കയറിയ അദ്ദേഹം 1981ൽ കാർഷിക ആദായ നികുതി ഓഫീസറായി സർവീസിൽ നിന്ന് വിരമിച്ചു. പൊന്നാനിയിൽ എം ഇ എസിൻ്റെ ആദ്യകാല സ്ഥാപകരിൽ ഒരാളാണ്. തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് അഴീക്കൽ പ്രദേശത്ത് നഴ്സറി സ്കൂൾ സ്ഥാപിച്ചു. നഴ്സറി സ്കൂൾ പ്രസിഡന്റ്, എം ഇ എസ് സെൻട്രൽ കമ്മിറ്റി മെമ്പർ ,പൊന്നാനി മൗനത്ത് ഇസ്ലാം സഭ ജോയിൻ സെക്രട്ടറി, പൊന്നാനി നഗരസഭ കൗൺസിലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2003ല്‍ ഇഹലോകവാസം വെടിഞ്ഞു *ആദരം (1) പി. എ. അഹമ്മദ് മാസ്റ്റർ* അധ്യാപകനും അധ്യാപക സംഘടനാനേതാവും സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിധ്യവുമാണ് പി.എ. അഹമ്മദ് മാസ്റ്റർ. മൂക്കുതല പി സി എൻ ജി എച്ച് എസ് സ്ക്കൂളിൽ പത്താം ക്ലാസ് വരേയും പ്രീഡിഗ്രിക്ക് കോഴിക്കോട് ദേവഗിരി കോളേജിലും ഡിഗ്രിയ്ക്ക് പാലക്കാട് വിക്ടോറിയ കേളേജിലും പഠിച്ചു. കോഴിക്കോട് ഗവ: ട്രൈയിനിങ്ങ് കോളേജിൽ നിന്ന് B Ed പരീക്ഷയും പാസായി. തുടർന്ന് കുമരനല്ലൂർ ഗവ : സ്കൂൾ, പാലക്കാട് കോട്ടായി സ്കൂൾ, തിരൂർ കൂട്ടായി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. പന്നീട് പൊന്നാനി എം. ഐ. ഹൈസ്കൂളിൽ 24 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രധാനാധ്യാപകനായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. നല്ലൊരു ഫുട്ബോൾ താരമായ അദ്ദേഹം വിക്ടോറിയ കോളേജിൽ ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. മികച്ച സംഘാടകനായ അഹമ്മദ് മാസ്റ്റർ സ്കൂൾ ശാസ്ത്ര , കലാ , കായിക മേളകളുടെ സംഘാടനത്തിൽ സജീവ നേതൃത്വം നൽകിയിരുന്നു. ദീർഘകാലം പൊന്നാനി ഹൗസിങ്ങ് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു. മുൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഫാത്തിമ്മയാണ് ഭാര്യ. രണ്ടു മക്കളാണുള്ളത്. *ആദരം (2) എം.പി. അംബികാകുമാരി ടീച്ചർ* 1979 ജൂൺ 13 മുതൽ 2012 ഏപ്രിൽ 30 വരെ എടപ്പറമ്പ് എ.ജെ.ബി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 2006 മുതൽ 2012 വരെ പ്രധാനാധ്യാപികയായിരുന്നു. 2000 മുതൽ 2005 വരെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2015-20 കാലഘട്ടത്തിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. 2019-20 ൽ പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചു. നിലവിൽ പി സി ഡബ്ല്യു എഫ് കേന്ദ്ര വനിതാവിഭാഗം വൈസ് പ്രസിഡണ്ടാണ്. 2015 മുതൽ ചങ്ങരംകുളം കാരുണ്യം പെയിൻ & പാലിയേറ്റീവ് സമിതിയുടെ എക്സിക്യൂട്ടീവ് അംഗവും വളണ്ടിയറുമായ ടീച്ചർ സാമൂഹ്യസേവനരംഗത്ത് സജീവസാന്നിധ്യമാണ്. ഭർത്താവ്: ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന പരേതനായ സി. ശ്രീധരൻ എഴുത്തച്ഛൻ. മക്കൾ: സൂര്യ പ്രദീപ്, പ്രസീത, പ്രമോദ്. ജാമാതാക്കൾ : ജയശ്രീ, പ്രമോദ്, ജിനി . *ആദരം (3) കെ വി അബ്ദുളള കുട്ടി മാസ്റ്റർ* വട്ടംകുളം പഞ്ചായത്തിലെ മൂതൂർ സ്വദേശി കെ.വി.അബ്ദുള്ളകുട്ടിമാസ്റ്റർ, ഏനു എന്ന ബാപ്പുവിൻ്റേയും ആമിനുമ്മയുടേയും മകനായി 1953 ആഗസ്റ്റ് 18 ന് ജനിച്ചു. ഭാര്യ: ആമിനക്കുട്ടി. മക്കളില്ല. 1975 ജൂലൈ 16 മുതൽ 2009 മാർച്ച് 31 വരെയുള്ള 34 വർഷക്കാലം തവനൂർ പഞ്ചായത്തിലെ തൃക്കണാപുരം എസ് എസ് യു പി സ്കൂളിൽ സേവനമനുഷ്ഠിച്ചു. 1974 ൽ ഉറുദു ഹയർ എക്സാമിനേഷൻ പാസ്സായി. 1976 ൽ ഭാരത് സ്ക്കൗട്ട്സ് ട്രൈനിംഗ് കഴിഞ്ഞ് സ്ക്കൗട്ട് മാസ്റ്ററായും പ്രവര്‍ത്തിച്ചു. 1980 കളിൽ സാക്ഷരത പ്രസ്ഥാനത്തിൽ ട്രൈനറായും സേവനം ചെയ്തിട്ടുണ്ട്. വട്ടംകുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റായി ഇരിന്നിട്ടുണ്ട്. 1995 മുതൽ പഞ്ചായത്ത് കൃഷി വികസന സമിതി അംഗമായി തുടരുന്നു . നിലവിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ട്രഷറാണ്.