പൊന്നാനി : പാർശ്വവൽക്കരിക്കപ്പെട്ടവർക്കെന്നും പരോപകാരിയായിരുന്നു എ കെ മുസ്തഫ എന്ന നിസ്വാർഥ സേവകനെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനിയിലും അബുദാബിയിലും സംഘടിപ്പിച്ച രണ്ടാം അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ട്രഷറർ സ്ഥാനം വഹിച്ചിരുന്ന മുസ്തഫ പൗരത്വ ഭേദഗതി ബില്ലിനെതിരെ പൊന്നാനിയിലെ പൗര സമൂഹം സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുയോഗ വേദിയില്‍ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. രണ്ട് വർഷം കൂടുമ്പോൾ ഏർപ്പെടുത്തുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാരം അടുത്ത വർഷം അർഹതപ്പെട്ടവർക്ക് നൽകും! പ്രഥമ പുരസ്ക്കാരം 2020 ൽ നൽകിയിരുന്നു. പൊന്നാനി ചന്തപ്പടി പി വി എ ഖാദർ ഹാജി പി സി ഡബ്ല്യു എഫ് മെഡിക്കെയർ പരിസരത്ത് നടന്ന ചടങ്ങിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ തലക്കാട്ട് , ഡോ: ഇബ്രാഹീം കുട്ടി പത്തോടി,പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ , അഷ്റഫ് സി വി , അലി ഹസ്സൻ (യു.എ.ഇ) ഹനീഫ മാളിയേക്കൽ (കുവൈറ്റ് ) സാദിഖ് (ഒമാൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. അബുദാബി എയർപ്പോർട്ട് റോഡിലെ നാസർ പാർട്ടി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അബ്ദുല്ലതീഫ് കളക്കര പ്രഭാഷണം നടത്തി. ഹംസ റഹ്മാൻ ബാംഗ്ലൂർ, അഷ്ക്കർ പുതു പൊന്നാനി, ബഷീർ പാലക്കൽ, കുഞ്ഞിമോൻ എം , സുധീഷ് പി വി തുടങ്ങിയവർ സംസാരിച്ചു.
തുടരുക...പൊന്നാനി : പാർശ്വവൽക്കരിക്കപ്പെട്ടവർക്കെന്നും പരോപകാരിയായിരുന്നു എ കെ മുസ്തഫ എന്ന നിസ്വാർഥ സേവകനെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനിയിലും അബുദാബിയിലും സംഘടിപ്പിച്ച രണ്ടാം അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ട്രഷറർ സ്ഥാനം വഹിച്ചിരുന്ന മുസ്തഫ പൗരത്വ ഭേദഗതി ബില്ലിനെതിരെ പൊന്നാനിയിലെ പൗര സമൂഹം സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുയോഗ വേദിയില്‍ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. രണ്ട് വർഷം കൂടുമ്പോൾ ഏർപ്പെടുത്തുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാരം അടുത്ത വർഷം അർഹതപ്പെട്ടവർക്ക് നൽകും! പ്രഥമ പുരസ്ക്കാരം 2020 ൽ നൽകിയിരുന്നു. പൊന്നാനി ചന്തപ്പടി പി വി എ ഖാദർ ഹാജി പി സി ഡബ്ല്യു എഫ് മെഡിക്കെയർ പരിസരത്ത് നടന്ന ചടങ്ങിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ തലക്കാട്ട് , ഡോ: ഇബ്രാഹീം കുട്ടി പത്തോടി,പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ , അഷ്റഫ് സി വി , അലി ഹസ്സൻ (യു.എ.ഇ) ഹനീഫ മാളിയേക്കൽ (കുവൈറ്റ് ) സാദിഖ് (ഒമാൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. അബുദാബി എയർപ്പോർട്ട് റോഡിലെ നാസർ പാർട്ടി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അബ്ദുല്ലതീഫ് കളക്കര പ്രഭാഷണം നടത്തി. ഹംസ റഹ്മാൻ ബാംഗ്ലൂർ, അഷ്ക്കർ പുതു പൊന്നാനി, ബഷീർ പാലക്കൽ, കുഞ്ഞിമോൻ എം , സുധീഷ് പി വി തുടങ്ങിയവർ സംസാരിച്ചു.