PCWF വാർത്തകൾ

പൊന്നാനി: തന്റെ രചനയിലെല്ലാം പൊന്നാനിയുടെ ബഹുസ്വരത അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു കോടമ്പിയേ റഹ്മാൻ എന്ന് പ്രമുഖ സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറുമായി ഹൃദയ ബന്ധം കാത്ത് സൂക്ഷിച്ച റഹ്മാൻ, അദ്ധേഹത്തെ പോലെ സൂഫിയും സന്യാസിയുമായി ഊരു ചുറ്റിയിട്ടുണ്ട്. ബന്ധത്തിന്റെ ഊഷ്മളമായ ആവിഷ്ക്കാരമാണ് "വിശ്വ വിഖ്യാതനായ ബഷീർ" കൃതിയിലൂടെ നിർവ്വഹിക്കപ്പെട്ട തെന്നും അദ്ധേഹം കൂട്ടി ചേർത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാഡ്കോ ക്ലബ്ബ് സഹകരണത്തോടെ ഏ വി ഹൈസ്കൂളിൽ സംഘടിപ്പിച്ച കോടമ്പിയേ റഹ്മാൻ രചിച്ച വിശ്വ വിഖ്യാതനായ ബഷീർ പുസ്തകം മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരി ന്നു അദ്ദേഹം. പ്രൊഫ: കടവനാട് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. സി ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പാവന സ്മരണക്കായുളള ഉപഹാരം ടി മുനീറയിൽ നിന്നും ഹൻളല കോടമ്പിയകം ഏറ്റുവാങ്ങി. ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ വി നദീർ , ഇബ്രാഹിം പൊന്നാനി, പി എ അബ്ദുട്ടി , ഹൈദർ അലി മാസ്റ്റർ , ജസ്സി സലീം തിരൂർക്കാട്, റംല കെ പി , ശഹീർ മേഘ , കനേഷ് കെ പി , ഹൻളല കോടമ്പിയകം തുടങ്ങിയവർ സംബന്ധിച്ചു. അനുസ്മരണത്തിൻറ ഭാഗമായി "മഴ" എന്ന വിഷയത്തിൽ യു പി , ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാമത്സര വിജയികൾക്ക് ഉപഹാര സമർപ്പണവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി. നാരായണൻ മണി സ്വാഗതവും, താബിത് കോടമ്പിയകം നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ  2022 ജനുവരി 28,29,30 തിയ്യതികളിൽ പളളപ്രം നാഷണൽ ഹൈവേയിൽ പ്രത്യേകം സജ്ജമാക്കുന്ന പി വി എ കാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന ലോഗോ പി. നന്ദകുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ, സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലയിൽ സമഗ്ര വികസന ചർച്ചകൾ നടക്കും! ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

തുടരുക...

പൊന്നാനി: പത്തോളം ഗ്രന്ഥങ്ങളിലൂടെ സ്വതസിദ്ധമായ രചനാശൈലി രൂപപ്പെടുത്തിയ , പൊന്നാനിയുടെ ആദ്യ കാല പത്ര പ്രവര്‍ത്തകൻ കൂടിയായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ കൃതിയുടെ മൂന്നാം പതിപ്പ് പ്രകാശനവും  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സാഡ്കോ ക്ലബ്ബ് സഹകരണത്തോടെ നവംമ്പർ 28 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് ഏ വി ഹൈസ്ക്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു സി ഹരിദാസ് , ആലംങ്കോട് ലീലാ കുഷ്ണൻ , പ്രൊഫ: കടവനാട് മുഹമ്മദ് , യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ , ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ , രാജൻ തലക്കാട്ട്, സി അഷ്റഫ് ,കെ വി നദീർ ഇബ്രാഹിം പൊന്നാനി പി എ അബ്ദുട്ടി, ജസ്സി സലീം തിരൂർക്കാട് തുടങ്ങിയവർ സംബന്ധിക്കുന്നതാണ്. അനുസ്മരണത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ ക്കായി സംഘടിപ്പിച്ച ചെറുകഥാമത്സര വിജയികളെ വേദിയിൽ പ്രഖ്യാപിക്കുകയും, ഉപഹാര സമർപ്പണവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതുമാണ്.

തുടരുക...

പൊന്നാനി: സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്ന സ്ത്രീധന ദുരാചാരത്തെ ഉന്മൂലനം ചെയ്യാൻ നിയമങ്ങൾ കൊണ്ട് മാത്രം  സാധ്യമെല്ലന്നും, ജനകീയ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും പി നന്ദകുമാർ എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ കർമ്മ റോഡ് പാതയോരത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന പി സി ഡബ്ല്ളിയു എഫ് സേവനങ്ങൾ ശ്ലാഘനീയമാണെന്നും, അദ്ധേഹം കൂട്ടി ചേർത്തു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചങ്ങലയിൽ കണ്ണികളായി. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫ സന്നിഹിതനായിരുന്നു. പി കോയക്കുട്ടി മാസ്റ്റർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറ അധ്യക്ഷത വഹിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും,സംഘാടക സമിതി ചെയര്‍മാൻ ടി വി സുബൈർ ആമുഖ പ്രഭാഷണവും നടത്തി. സി ഹരിദാസ്, ഹൈദർ അലി മാസ്റ്റർ , യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, ഇ പി രാജീവ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു. പി എ അബ്ദുട്ടി, നാരായണൻ മണി, ഫൈസൽ ബാജി ,റംല കെ പി , അഷറഫ് നെയ്തല്ലൂർ , ഇ വി സുലൈഖ, അസ്മ, അബ്ദുൽ ഗഫൂർ അൽഷാമ, ശഹീർ മേഘ, സക്കരിയ, ആർ വി മുത്തു, സബീന ബാബു, ഫാതിമ ടി വി , റുക്സാന, നാസർ സി വി സീനത്ത് ടി വി , റഹിയാനത്ത് ഒ കെ , മുസ്തഫ സെലക്ട്, വാഹിദ്, വാജിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മറ്റിയുടെ കീഴിൽ വനിതാ ഘടകം നിലവിൽ വന്നു. രൂപീകരണ യോഗത്തിൽ പ്രസിഡണ്ട് സയ്യിദ് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതാ കമ്മറ്റി പ്രസിഡണ്ട് മുനീറ ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ കോർഡിനേറ്റർ അബ്ദുല്ലത്തീഫ് കളക്കര റിട്ടേണിംഗ് ഓഫിസറായിരുന്നു. ഒമ്പതംഗ അഡ്‌ഹോക് കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. ഷൈനി കബീർ (പ്രസിഡണ്ട്) സഫിയ ഗഫൂർ (ജനറൽ സെക്രട്ടറി) റസിയ ( ട്രെഷറർ) ഷാഹിന ഖലീൽ (വൈസ് പ്രസിഡന്റ് ) ഷബ്‌ന ബാദുഷ( ജോയിന്റ് സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങൾ; സീനത്ത് സാലിഹ് ഷബ്‌ന ഷാജഹാൻ സജ്‌ന മൻസൂർ ഷിനിജ ഷമീർ വിവിധ കമ്മിറ്റി പ്രതിനിധികളായ, തഫ്സീറ ഗഫൂർ (യൂത്ത് വിംഗ്) ബബിത ഷാജി ഹനീഫ് (യു എ ഇ ) ബിജു ദേവസ്സി (സൗദി ) റംഷാദ് കെ വി ( ഒമാൻ ) സ്വർഗ്ഗ സുനിൽ ( കുവൈറ്റ് ) ഫസൽ പി കടവ് ( ബഹ്‌റൈൻ ) മുഹ്‌സിൻ പി ( ബാംഗ്ലൂർ ) തുടങ്ങിയവർ ആശംകൾ നേർന്നു. ബിജീഷ് കൈപ്പട സ്വാഗതവും, സഫിയ ഗഫൂർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ പൊന്നാനിയുടെ സർവ്വതോന്മുഖമായ മേഖലകളിൽ സജീവ സാന്നിധ്യമായി മാറിയ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാമത് വാർഷിക സമ്മേളനം 2022 ജനുവരി 28,29,30 തിയ്യതികളിൽ പളളപ്രം നാഷണൽ ഹൈവേയിൽ പ്രത്യേകം സജ്ജമാക്കുന്ന പി വി അബ്ദുൽ കാദർ ഹാജി നഗറിൽ വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്താനും, പാനൂസ സമഗ്ര ഗന്ഥത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കാനും, മാധ്യമ-സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം നടത്താനും ധാരണയായി. സമ്മേളനത്തിന്റെ മുന്നോടിയായി കലാകായിക മത്സരങ്ങൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളന ലോഗോ പ്രകാശന ചടങ്ങ്, സ്വാഗത സംഘം രൂപീകരണ യോഗം എന്നിവ വിളിച്ച് കൂട്ടാനും, സ്ത്രീധനത്തിനെതിരെ നവംമ്പർ 26 ന് നടക്കുന്ന മനുഷ്യ ചങ്ങലയും, നവംമ്പർ 28 ന് നടക്കുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ പുസ്തക പ്രകാശനവും വിജയിപ്പിക്കുവാനും തീരുമാനിച്ചു. ഇത് സംബന്ധമായി ചേർന്ന ഗ്ലോബൽ പ്രതിനിധികളുടെ യോഗം ഉപദേശക സമിതി അംഗം കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദ് ചർച്ചക്ക് തുടക്കം കുറിച്ചു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ, വി വി ഹമീദ്, ഹൈദർ അലി മാസ്റ്റർ, ഏട്ടൻ ശുകപുരം തുടങ്ങിയവർ സംസാരിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച്; യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ , പി എ അബ്ദുട്ടി, അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ , എ എം സാലിഹ് , ഡോ: അബ്ദുറഹ്മാൻ കുട്ടി (കേന്ദ്ര കമ്മിറ്റി) സുലൈഖ ഇ വി,റംല കെ പി , ഫാത്തിമ ടി വി ,റഹിയാനത്ത് ഒ കെ, ഷംന യു, അസ്മാബി (വനിതാ കേന്ദ്ര കമ്മിറ്റി) അഷ്റഫ് നൈതല്ലൂർ , നാരായണൻ മണി, അബ്ദുൽ ഗഫൂർ അൽഷാമ (പൊന്നാനി നഗരസഭ) ശ്രീരാമനുണ്ണി മാസ്റ്റർ (മാറഞ്ചേരി) മോഹനൻ (വട്ടംകുളം) ഖലീൽ റഹ്മാൻ, അച്ചുതൻ (എടപ്പാൾ) തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, ജി സിദ്ധീഖ് (തവനൂർ) മുസ്തഫ കാടഞ്ചേരി (കാലടി) സി സി മൂസ, സന്ദീപ് (ബംഗലൂര്) മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ , അബ്ദുൽ അസീസ് പി എ (യു.എ.ഇ) സുമേഷ് എം വി, നാസർ കെ , ആർ വി സിദ്ധീഖ് (കുവൈറ്റ്) ആബിദ് തങ്ങൾ, ബിജീഷ് കൈപ്പട, ഖലീൽ (ഖത്തർ) ഫഹദ് (ഒമാൻ) ഹസ്സൻ മുഹമ്മദ് (ബഹറൈൻ) തുടങ്ങിയവർ സംബന്ധിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ടി മുനീറ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: ശിശു ദിനാചരണത്തിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ഒന്നാം ക്ലാസ് മുതൽ നാല് വരെയുളള കുട്ടികൾക്ക് ചിത്ര രചനയും , അഞ്ചാം ക്ലാസ് മുതൽ ഏഴ് വരെയുളള വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചന്തപ്പടി ടൗൺ പ്ലാസയിൽ നടന്ന ചിത്ര രചന മത്സരം , ചിത്ര രചന രംഗത്തെ യുവ പ്രതിഭ ഇ കെ ഉബൈസ് ഉദ്ഘാടനം ചെയ്തു. ഹരി (ആർട്ട് ആൻഡ് ഡ്രോയിംഗ് പരിശീലകൻ , തപസ്യ സ്കൂൾ ഓഫ് ആർട്സ് ചെന്നൈ) സ്മിജേഷ് കാപ്പ (ഫിലിം സ്റ്റോറിബോർഡ് ആർട്ടിസ്റ്റ് ,മ്യൂറൽ പെയിന്റിംഗ് ആർട്ടിസ്റ്റ് ,ശിൽപ കലാകാരൻ) എന്നിവർ ജൂറി അംഗങ്ങളായിരുന്നു. ക്വിസ് മത്സരത്തിന് ഇബ്രാഹിം മാസ്റ്റർ ബിയ്യം നേതൃത്വം നല്‍കി. ചിത്ര രചനയിൽ, അനന്യ പി (അയിലക്കാട് എ എം എൽ പി സ്ക്കൂൾ നാലാം ക്ലാസ്) ഒന്നാം സ്ഥാനവും, ആയിഷ റിഫ(തെയ്യങ്ങാട് ജി എൽ പി സ്ക്കൂൾ , രണ്ടാം ക്ലാസ്) രണ്ടാം സ്ഥാനവും, ഫാത്തിമ ജുമാന ഇ വി (ജി യു പി സ്ക്കൂൾ പോത്തനൂർ, കാലടി. നാലാം ക്ലാസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ, മിൻഹ ടി വി (ഏ വി  ഹൈസ്ക്കൂൾ, ആറാം ക്ലാസ്) അംറ ഫാത്തീം (കെ എം എം പുത്തൻ പളളി, അഞ്ചാം ക്ലാസ്) ഫാത്തിമ നസ്റിൻ (ദാറുൽ ഹിദായ എടപ്പാൾ , അഞ്ചാം ക്ലാസ് ) ഒന്നും,രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുളള സമ്മാന ദാന ചടങ്ങ് പി സി ഡബ്ലിയു എഫ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. വനിതാ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷ അസ്മാബി അധ്യക്ഷ വഹിച്ചു. ശ്രീരാമനുണ്ണി മാസ്റ്റർ (ജനറൽ സെക്രട്ടറി ,പി സി ഡബ്ലിയു എഫ് മാറഞ്ചേരി ) ശിശുദിന സന്ദേശം നല്‍കി. ശാരദ ടീച്ചർ, സിന്ധു ടീച്ചർ മാറഞ്ചേരി , സി സി സഫറുളള  (ബംഗലൂര് ) അബ്ദുല്ലതീഫ് കടവനാട് (യു.എ.ഇ ) ഹനീഫ (കുവൈറ്റ്) നൗഷാദ് (ഒമാൻ) ഫസൽ മുഹമ്മദ് (സഊദി) ഫസൽ പി കടവ് (ബഹറൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. രാജൻ തലക്കാട്ട് , മുനീറ ടി, അബ്ദുട്ടി പി എ,പി കോയക്കുട്ടി മാസ്റ്റർ സി വി മുഹമ്മദ് ഫൈസൽ ബാജി ,നവാസ്, ശഹീർ മേഘ ,അഷ്റഫ് നൈതല്ലൂർ ,സുലൈഖ ഇ വി ,അബ്ദുൽ ഗഫൂർ അൽ ഷാമ ,ഖാസിം കോയ (ഷാർജ) റഹിയാനത്ത് , സബീന ബാബു,സീനത്ത് ടി വി തുടങ്ങിയവർ വിജയികൾക്ക് സർട്ടിഫിക്കറ്റും,സമ്മാന വിതരണവും നടത്തി. റംല കെ പി സ്വാഗതവും, ഫാതിമ ടി വി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനിയുടെ എഴുത്തുകാരനായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണത്തിന്റെ ഭാഗമായി പൊന്നാനി സബ്ജില്ലാ വിദ്യാർത്ഥികൾക്കായി (UP, HS , HSS) പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനുമായി സഹകരിച്ച് സാഡ്കോ ക്ലബ്ബ് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ???? വിഷയം:മഴ ???? പൊന്നാനി സബ്ജില്ല യു പി , ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ???? മൂന്ന് എ ഫോർ പേജിൽ കവിയാത്ത മലയാളത്തിലെഴുതിയ സ്വന്തം സൃഷ്ടികളാണ് പരിഗണിക്കുക. ???? മത്സരത്തിൽ പങ്കെടുക്കുന്ന യു പി , ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നീ ഒരോ വിഭാഗത്തിൽ നിന്നും വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന ചെറുകഥക്ക് ഉപഹാരം നൽകുന്നതായിരിക്കും. ???? സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം കഥയ്ക്ക്‌ ഒപ്പം ഉണ്ടായിരിക്കേണ്ടതാ ണ്. ???? സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയ്യതി 2021 നവംമ്പർ 24 വരെയാണ്. ???? തയ്യാറാക്കിയ കഥ താഴെ വിലാസത്തിലോ, ഇ-മെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. ???? കഥയുടെ പുറത്ത് പേര് , സ്ക്കൂൾ , ക്ലാസ് എന്നിവ രേഖപ്പെടുത്തണം. ???? കവറിന് പുറത്ത് യു പി , ഹൈസ്ക്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗം എഴുതാൻ മറക്കരുത്. ???? സാഹിത്യ രംഗത്തെ പ്രഗൽഭരായ മൂന്നംഗ ജൂറിയാണ്,പരിശോധിക്കുക. ജൂറിയുടെ വിധി അന്തിമമായിരിക്കും. ???? 2021 നവംമ്പർ 28 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് എ വി ഹൈസ്ക്കൂളിൽ സംഘടിപ്പിക്കുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ മൂന്നാം പതിപ്പ് പ്രകാശനവും ചടങ്ങിൽ വെച്ച് വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തുന്നതാണ്. ഷൈജു ,കൺവീനർ ചെറുകഥാമത്സര സമിതി PCWF സെന്റർ ബനിയാസ് ടവർ, ചന്തപ്പടി.പൊന്നാനി മലപ്പുറം ജില്ല. പിൻ.679577 വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. +91 75588 33350 (PCWF ഓഫീസ് നമ്പർ) +91 80895 18166 (കൺവീനർ ) ഇ മെയിൽ വിലാസം: shortstory.kodambiyakam@gmail.com

തുടരുക...

പൊന്നാനി: പത്തോളം ഗ്രന്ഥങ്ങളിലൂടെ സ്വതസിദ്ധമായ രചനാ ശൈലി രൂപപ്പെടുത്തിയ, പൊന്നാനിയുടെ ആദ്യ കാല പത്ര പ്രവര്‍ത്തകൻ കൂടിയായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ കൃതിയുടെ മൂന്നാം പതിപ്പ് പ്രകാശനവും  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നവംമ്പർ 28 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് ഏ വി ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു ആലംങ്കോട് ലീല കൃഷ്ണൻ, പി സുരേന്ദ്രൻ തുടങ്ങി പ്രമുഖരായ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പി കോയക്കുട്ടി മാസ്റ്റർ (ചെയർമാൻ) പി എ അബ്ദുട്ടി, അഷ്റഫ് നൈതല്ലുർ (വൈ: ചെയർമാൻ) നാരായണൻ മണി (കൺവീനർ) അസ്മാബി , സാബിത് കോടമ്പിയകം,കാനേഷ് നാരായണൻ (ജോ: കൺവീനർ) തുടങ്ങിയവർ പ്രധാന ഭാരവാഹികളാണ്.

തുടരുക...

ഷാർജ: പൊന്നാനിയുടെ  എഴുത്തുകാരിൽ പ്രമുഖനായിരുന്ന കോടമ്പിയേ റഹ്മാൻ  രചന നിര്‍വഹിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ചരിത്ര ഗ്രന്ഥമായ "വിശ്വ വിഖ്യാതനായ ബഷീർ" മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എം സി എ നാസർ (മീഡിയ വൺ) റമീസ് മുഹമ്മദ് (സുൽത്താൻ വാരിയൻകുന്നൻ ഗ്രന്ഥകാരൻ) ന് നൽകി പ്രകാശനം ചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, ലിപി പബ്ലിക്കേഷൻസ് സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ  ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, ഷാജി ഹനീഫ്, സുഹൈൽ എം എ , ത്വൽഹത്ത് എടപ്പാൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ഷബീർ ഈശ്വര മംഗലം പുസ്തക പരിചയവും, അവതരണവും നടത്തി. ശിബിലി റഹ്മാൻ കോടമ്പിയകം, ഷഹീർ ഈശ്വരമംഗലം , അബ്ദുലത്തീഫ് കടവനാട്, അഷ്‌റഫ് സി വി എന്നിവർ സംബന്ധിച്ചു. ഷാനവാസ് പി സ്വാഗതവും,  അബ്ദുൽ അസീസ് പി എ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സ്ത്രീധന ദുരാചാരത്തിനെതിരെ പൊന്നാനിയുടെ കർമ്മ മണ്ഡലത്തിൽ ഒരു പതിറ്റാണ്ടിലേറയായി നിരന്തര പോരാട്ടം നടത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന വിരുദ്ധ ദിനമായ നവംമ്പർ 26ന് സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നു. 2021 നവംമ്പർ 26 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് കർമ്മ റോഡ് പാതയോരത്ത് ജിം റോഡ് ഭാഗം മുതൽ ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളും അണിനിരക്കണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ വനിത കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറ അധ്യക്ഷത വഹിച്ചു. രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സുബൈർ ടി.വി (ചെയർമാൻ) സക്കരിയ എ ,സുലൈഖ.ഇവി  (വൈ: ചെയർമാൻ)  മുജീബ് കിസ്മത്ത് (കൺവീനർ) ഷഹീർ മേഘ ഫൈസൽ ബാജി റുക്സാന (ജോ: കൺവീനർ) എന്നിവരെ പ്രധാന ഭാരവാഹികളായും, നാരായണൻ മണി, മുത്തു ആർ വി,നാസർ സി വി മുസ്തഫ ,വാജിദ്, അലി ഖാസിം ബാവു എലൈറ്റ് , വിശാൽ , വാഹിദ് ,കബീർ, ഷൈമ, ,മിനി ലസീന ,അസ്മ ,സബീന ബാബു , ഫാത്തിമ ടി വി , സീനത്ത് ടി വി , ആതിര ,ഹഫ്സത്ത് ഹൈറുന്നീസ ,റസിയ,റെമീഷ തുടങ്ങിയവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. മുജീബ് കിസ്മത്ത് സ്വാഗതവും, ശഹീർ മേഘ നന്ദിയും പറഞ്ഞു.

തുടരുക...

മനാമ: രക്ത ദാനം മഹാദാനം എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ബുസൈറ്റിൻ കിംഗ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. സാമുഹ്യ പ്രവർത്തകൻ ഫസലുൽ ഹഖ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേജർ ജനറൽ സൽമാൻ അൽ ഖലീഫ മിസ് നൂഫ് അൽ അയാദി ,ഡോ: അനീഷ് , പി സി ഡബ്ലിയു എഫ് ഉപദേശക സമിതി അംഗം  ബാലൻ കണ്ടനകം, പ്രസിഡണ്ട് ഹസ്സൻ , ട്രഷറർ സദാനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ നബീൽ,ആരോഗ്യ വിഭാഗം ജോയിന്റ് കൺവീനർ റംഷാദ്, മുഹമ്മദ്‌ മാറഞ്ചേരി, എം എഫ്‌ റഹ്‌മാൻ, മുസ്ഥഫ കൊളക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടരുക...

വെളിച്ചങ്ങൾക്കിടയിൽ വേറിട്ടൊരു വെളിച്ചം. ഇന്നത്തെ തലമുറയ്ക്ക് അപരിചിതവും മുൻഗാമികൾക്ക് സുപരിചിതവുമായ വേറിട്ട വെളിച്ചത്തിൻെറ നാമം. പൊന്നാനിയിലെ പഴയ കാല ഓർമകളിലേക്ക് വെളിച്ചം പകരുന്നതാണ് ഓട മുളകൾ കൊണ്ടും വർണക്കടലാസുകൾ കൊണ്ടും തയ്യാറാക്കുന്ന പാനൂസ വിളക്കുകൾ. ഒരു കാലത്തു റംസാൻ മാസമായാൽ പൊന്നാനിയിലെ വീടുകൾ പാനൂസ കൊണ്ടലങ്കരിക്കുമായിരുന്നു പഴമക്കാർ. പക്ഷെ കാലം മാറിയതോടെ ഇന്നത് നാമമാത്രമായി ചുരുങ്ങി. പുരാതനകാല പൊന്നാനിയിൽ ഇരുണ്ട നിശയിൽ വെളിച്ചം പകർന്നിരുന്ന വിളക്കുകളായിരുന്നു നമ്മുടെ പൂർവികർക്കു പാനൂസയെങ്കിൽ, വർത്തമാന കാല ഇരുളടഞ്ഞ മനസ്സുകളിലേക്കു അറിവിന്റെ വെള്ളി വെളിച്ചം പകരാൻ തക്ക പ്രതിവിധിയാണ് പാനൂസ ഗ്രന്ഥം. വൈവിധ്യ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയായ പൊന്നാനിയെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു അമൂല്യ ഗ്രന്ഥം പൊന്നാനിയുടെ ഇന്നലെ, ഇന്ന്, നാളെയെ കുറിച്ച് അടയാളപ്പെടുത്തിയ സമഗ്ര ഗ്രന്ഥം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF)ദശവാർഷികോപഹാരമായ "പാനൂസ" പൊന്നാനി എന്ന സാംസ്കാരിക ഭൂമികയുടെ മഹത്തായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ്. നാൽപ്പത്തി രണ്ട് അധ്യായങ്ങളിലായ് പാനൂസയുടെ വെളിച്ചത്തിലൂടെ പൊന്നാനിപ്പെരുമയുടെ മേളപ്പെരുക്കം ദർശിക്കാം. സ്വന്തം നാടിനോടുള്ള സ്നേഹാധിക്യത്താൽ നാടിനെക്കുറിച്ച് നാട്ടുകാർ തയ്യാറാക്കിയിട്ടുള്ള വെറുമൊരു ചരിത്രരേഖയല്ല പാനൂസ, മറിച്ച് ലോകം നേരിടുന്ന ഗുരുതരമായ ചില രോഗങ്ങൾക്കുള്ള ചികിത്സാ വിധികൾ ഈ പുസ്തകത്തിനകത്തുണ്ട്. ചീഫ് എഡിറ്റർ ശ്രീ.കെ.പി രാമനുണ്ണിയുടെ നേതൃത്വത്തിൽ ലോകോദ്ധാരണത്തിനൊരു സക്രിയ പദ്ധതിയായ് അവതരിപ്പിക്കുന്ന പാനൂസ വേറിട്ടൊരു സാഹിത്യ സൃഷ്ടിയാണ്. പൊന്നാനിച്ചരിതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അക്ഷരഖനിയാണ്... മതസൗഹാർദ്ദത്തിൻ്റെ പൊന്നാനി പാരമ്പര്യം കൂടുതൽ പ്രസക്തമായ കാലത്ത് രാത്രികാലങ്ങളിൽ വെളിച്ചത്തിനും റംസാൻ കാലത്ത് അലങ്കാരത്തിനും കത്തിക്കുന്ന, കാറ്റത്ത് കെടാത്ത പാനൂസ ഈ മോശം കാലത്തിൻ്റെ കാറ്റുകളിലും കെടാതെ കാത്ത് സൂക്ഷിക്കാൻ..... പ്രശസ്തരായ നാല്പതിൽ പരം എഴുത്തുകാരുടെ സാന്നിധ്യമുളള പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ്റെ ഈ ദശവാർഷികോപഹാരം ഇപ്പോൾ വിൽപ്പനയ്ക്കായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലഭ്യമാണ്. ഒലീവ് ബുക്സ് സ്റ്റാൾ നമ്പർ: #7 ZB-11

തുടരുക...

പൊന്നാനി: താലൂക്കിലെ പത്രപ്രവർത്തന മേഖലയിലും , സാഹിത്യ രംഗത്തും കഴിവുറ്റ  പ്രതിഭകൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നൽകുന്ന രണ്ടാമത് മാധ്യമ - സാഹിത്യ പുരസ്കാരത്തിനുളള സൃഷ്ടികൾ ക്ഷണിക്കുന്നു. 2019 - 20  ൽ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും സാമൂഹ്യപ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കിയുളള അന്വേഷണാത്മക ലേഖനങ്ങൾക്കാണ് മാധ്യമ അവാർഡ് നൽകുന്നത്. 2019 -20  വർഷങ്ങളിൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത,നോവൽ എന്നിവയ്ക്കാണ് സാഹിത്യ അവാർഡ് നൽകുന്നത്. 2021 നവംമ്പർ മാസം 30 നകം താഴെ കാണുന്ന മേൽ വിലാസത്തിൽ സൃഷ്ടികൾ അയച്ചു കിട്ടേണ്ടതാണ്. അവാർഡിന് തെരഞ്ഞെടുക്കുന്ന സൃഷ്ടികൾക്ക് ക്യാഷ് അവാർഡും,പ്രശസ്തി പത്രവും,ഫലകവും നൽകുന്നതാണ്. 2022 ജനുവരി മാസം അവസാനത്തിൽ  സംഘടിപ്പിക്കുന്ന പി സി ഡബ്ലിയു എഫ് 14 മത് വാർഷിക സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം നടക്കുന്നതാണ്. കൃതികൾ നേരിട്ടോ തപാൽ വഴിയോ അയക്കേണ്ടതാണ്. അയക്കേണ്ട വിലാസം; സക്കരിയ എ കൺവീനർ PCWF മാധ്യമ - സാഹിത്യ പുരസ്ക്കാരം 2021 പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, കേന്ദ്ര കമ്മറ്റി ഓഫീസ് , ബനിയാസ് ടവർ ചന്തപ്പടി,പൊന്നാനി,Pin 679577 ഓഫീസ് നമ്പർ: +91 75588 33350

തുടരുക...

മാറഞ്ചേരി:വൈകല്യങ്ങളെ അതിജീവിച്ച് ജെ.ഇ.ഇ മെയിൻ പരീക്ഷയിലൂടെ കോഴിക്കോട് എൻ.ഐ.ടി യിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗിന് പ്രവേശനം നേടിയ എൻ കെ ലിയാനക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു .... വടമുക്ക് സെന്റർ സ്വദേശികളായ നടുവിൽ കോവിലകത്ത് മൊയ്തു (PCWF മാറഞ്ചേരി പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം) വിൻറയും , ജമീലയുടെയും മകളാണ്. ജന്മനാ സ്പൈനൽ മസ്കുലർ അട്രോഫി (spinel muscular atrophy) ബാധിച്ച ലിയാന ആറാം ക്ലാസ്സ് മുതൽ മാറഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചിരുന്നത്. പത്താം ക്ലാസിൽ 9A+, 1A ഗ്രേഡും, +2വിന് 4A+, 2A ഗ്രേഡും നേടി (90%) വിജയിച്ചിരുന്നു.... പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാനോ മറ്റു ആവശ്യങ്ങൾക്കൊ കഴിയാത്ത ലിയാന ചിത്ര രചനയിലും മികവ് പുലർത്തുന്നു. യു എസ് എസ് സ്ക്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. സിവിൽ എഞ്ചിനിയറിംഗ് കഴിഞ്ഞ സുഹാന ഏക സഹോദരിയാണ്. ലിയാനയുടെ നേട്ടത്തിൽ കുടുംബത്തോടൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്നതിനായി , PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഹൈദർ അലി മാസ്റ്റർ, ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ എന്നിവർ വീട് സന്ദര്‍ശിച്ച് പുസ്തകം ഉപഹാരമായി നൽകി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350