PCWF വാർത്തകൾ

വെളിയംങ്കോട് : "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം വെളിയംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പൊന്നാനിയുടെ ബഹുസ്വരത" എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സര വേദി: ഉമരി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, വെളിയംങ്കോട് തിയ്യതി: 2022 ജനുവരി 9 ഞായറാഴ്ച്ച സമയം: ഉച്ചയ്ക്ക് 2 മണിമുതൽ 1, പൊന്നാനി താലൂക്കിലെ 18 വയസ്സിന് മുകളിലുളള ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 2, എട്ട് ഫുൾ സ്ക്കാപ്പ് പേജിൽ (2500 വാക്കുകൾ ) കവിയാത്ത മലയാളത്തിലെഴുതിയ സൃഷ്ടികളാണ് പരിഗണിക്കുക. 3, മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും പ്രശസ്തി പത്രവും,ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ലേഖനത്തിന് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതായിരിക്കും. 4, 2022 ജനുവരി 5 വരെയാണ് രജിസ്ട്രേഷൻ കാലാവധി. 5, സാഹിത്യ രംഗത്തെ പ്രഗൽഭരായ മൂന്നംഗ ജൂറിയാണ് പരിശോധിക്കുക. ജൂറിയുടെ വിധി അന്തിമമായിരിക്കും. 6, മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ വാട്സ് ആപ്പ് നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. 97464 98270, 98468 63562

തുടരുക...

തവനൂർ:  "രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ " എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം തവനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ ( 2022 ജനുവരി 8 ശനിയാഴ്ച്ച ). രാവിലെ 9.30 മുതൽ  മുതൽ ഉച്ചക്ക് 1 മണി വരെ എ എം എൽ പി  സ്കൂളിൽ (യതീംഖാനക്ക് എതിർവശം അയിങ്കലം, കടകശ്ശേരി)  വെച്ചാണ്  രക്തദാന ക്യാമ്പ് നടക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ  ജില്ലയിൽ രൂക്ഷമായ രക്ത ദൗർലഭ്യത പരിഹരിക്കുന്നതിന് ഈ ക്യാമ്പ് ഒരു പരിധിവരെ ആശ്വാസമാകും! നാം നൽകുന്ന ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്റെ വിലയുണ്ട്. അത് കൊണ്ട് തന്നെ രക്തം നൽകി സഹജീവികൾക്ക് കൈതാങ്ങാവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. താഴെ കാണുന്ന നമ്പറിൽ രക്തംദാനം ചെയ്യാൻ താൽപ്പര്യമുളളവർ മുൻകൂട്ടി രെജിസ്ട്രർ ചെയ്യണമെന്ന് അറിയിക്കുന്നു.... 98461 26332, 98091 57755, 95392 16450

തുടരുക...

പൊന്നാനി :വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിലുളള സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ വിവിധ തൊഴിലുകളിൽ പ്രാവീണ്യം നൽകുന്നതിൻറ ഭാഗമായി സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചന്തപ്പടി പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് ഫാത്തിമത്ത് സെലീന (വാർഡ് 3) കദീജക്കുട്ടി (വാർഡ് 5) ഹൈറുന്നീസ (വാർഡ് 5) സീനത്ത് (വാർഡ് 18) ജസീറ, ഫർസാന (വാർഡ് 23) സീനത്ത് (വാർഡ് 32) സബിത. (വാർഡ് 34) റൈഹാനത്ത് സി വി (വാർഡ് 34) താഹിറ (വാർഡ് 42) അസ്ന നഹരിയ നരിപ്പറമ്പ് (തവനൂർ പഞ്ചായത്ത് ) തുടങ്ങിയവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പി സി ഡബ്ല്യു എഫ് യു.എ.ഇ കമ്മിറ്റിയാണ് പഠിതാക്കൾക്കുളള സാമ്പത്തിക സഹായം നൽകിയത് . അടുത്ത കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന പതിനാല് പേർക്കുളള സാമ്പത്തിക സഹായം കുവൈറ്റ് കമ്മിറ്റി വക വേദിയിൽ വെച്ച് കൈമാറി. സി എസ് പൊന്നാനി , രാജൻ തലക്കാട്ട്, പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ബീക്കുട്ടി ടീച്ചർ, ടി മുനീറ, ശാരദ ടീച്ചർ, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ, ഹനീഫ മാളിയേക്കൽ സ്വാശ്രയ തൊഴിൽ സംരംഭം ചെയർമാൻ നാരായണൻ മണി, കൺവീനർ സക്കരിയ, ടൈലറിംഗ് പരിശീലക സോഫിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടരുക...

അബുദാബി : പൊന്നാനിയുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് നാട്ടിലും മറു നാട്ടിലുമുളള താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി ഇൻ അബുദാബി സംഗമം എന്ന പേരിൽ അബുദാബി ഘടകം ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. അബുദാബി എയർ പോർട്ട് റോഡിലുള്ള നാസർ പാർട്ടി ഹാളിൽ ജനറൽ സെക്രട്ടറി അഷ്‌കർ പുതുപൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രഷറർ ബഷീർ പാലക്കൽ സ്വാഗതം പറഞ്ഞു PCWF ബാംഗ്ലൂർ ഘടകം ജനറൽ സെക്രട്ടറി ഹംസ റഹ്‌മാൻ ഉദ്ഘാടനം നിർവഹിച്ചു PCWF ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര മുഖ്യ പ്രഭാഷണവും പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ‌കുഞ്ഞിമോൻ 2019-2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബഷീർ പാലക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു 2022-2025 വർഷത്തേക്കായി 27 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഭാരവാഹി തെരെഞ്ഞെടുപ്പിന് ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര & യു എ ഇ സെൻട്രൽ കമ്മിറ്റി ഐ. ടി ചെയർമാൻ റാഷിദ്‌ നാലകത്ത് എന്നിവർ ചേർന്ന് നേതൃത്വം നൽകി. പുന:സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ കേന്ദ്ര പ്രതിനിധികളായി ഡോ: അബ്ദുറഹ്മാൻ കുട്ടി, അഷ്‌കർ പുതുപൊന്നാനി , അർഷാദ് വടക്കയിൽ തുടങ്ങിയവരെയും, പ്രസിഡണ്ട് : അബ്ദുൽ റഷീദ് ഹാജി ജനറൽ സെക്രട്ടറി: ബഷീർ പാലക്കൽ ട്രഷറർ : ഷഹീർ മുഹമ്മദ്‌ അഷ്‌കർ പുതുപൊന്നാനി (സീനിയർ വൈസ്പ്രസിഡണ്ട്) ഇബ്രാഹിം പി.വി (വൈസ്പ്രസിഡണ്ട്) അർഷാദ് വടക്കയിൽ , കുഞ്ഞിമോൻ (ജോ: സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ സൈനുദ്ധീൻ പിവി , സുധീഷ് പി.വി ,നവാസ് ഹംസ സി എ ച്ച് , അഷ്‌റഫ് വി കെ ,ഫൈസൽ ലിബർട്ടി ,ഷമീർ ചന്തപ്പടി ,ജാഫർ സാദിഖ് ,അനീഷ് ആർ വി ,യൂനസ് കെ കെ ,അൻസാർ തറമ്മൽ , ബഷീർ മാളിയേക്കൽ ,ജംഷീർ ബാബു ,ഫാസിൽ കാഞ്ഞിരമുക്ക് , ഫഹദ് വി പി , ഹാഷിം നാലകത്ത് , മുരളീധരൻ ഇ വി ,മുഹമ്മദ് റാഷിദ് പെരുമ്പടപ്പ് , ഷബീബ് പെരുമ്പടപ്പ് , ഷെഫീഖ് ടി . സെക്രട്ടറി ബഷീർ പാലക്കലിൻറെ നന്ദിയോടെ ചടങ്ങ് സമാപിച്ചു.

തുടരുക...

പൊന്നാനി : പാർശ്വവൽക്കരിക്കപ്പെട്ടവർക്കെന്നും പരോപകാരിയായിരുന്നു എ കെ മുസ്തഫ എന്ന നിസ്വാർഥ സേവകനെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനിയിലും അബുദാബിയിലും സംഘടിപ്പിച്ച രണ്ടാം അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ട്രഷറർ സ്ഥാനം വഹിച്ചിരുന്ന മുസ്തഫ പൗരത്വ ഭേദഗതി ബില്ലിനെതിരെ പൊന്നാനിയിലെ പൗര സമൂഹം സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുയോഗ വേദിയില്‍ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. രണ്ട് വർഷം കൂടുമ്പോൾ ഏർപ്പെടുത്തുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാരം അടുത്ത വർഷം അർഹതപ്പെട്ടവർക്ക് നൽകും! പ്രഥമ പുരസ്ക്കാരം 2020 ൽ നൽകിയിരുന്നു. പൊന്നാനി ചന്തപ്പടി പി വി എ ഖാദർ ഹാജി പി സി ഡബ്ല്യു എഫ് മെഡിക്കെയർ പരിസരത്ത് നടന്ന ചടങ്ങിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ തലക്കാട്ട് , ഡോ: ഇബ്രാഹീം കുട്ടി പത്തോടി,പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ , അഷ്റഫ് സി വി , അലി ഹസ്സൻ (യു.എ.ഇ) ഹനീഫ മാളിയേക്കൽ (കുവൈറ്റ് ) സാദിഖ് (ഒമാൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. അബുദാബി എയർപ്പോർട്ട് റോഡിലെ നാസർ പാർട്ടി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അബ്ദുല്ലതീഫ് കളക്കര പ്രഭാഷണം നടത്തി. ഹംസ റഹ്മാൻ ബാംഗ്ലൂർ, അഷ്ക്കർ പുതു പൊന്നാനി, ബഷീർ പാലക്കൽ, കുഞ്ഞിമോൻ എം , സുധീഷ് പി വി തുടങ്ങിയവർ സംസാരിച്ചു.

തുടരുക...

പൊന്നാനി : സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി കഴിഞ്ഞ ഏഴു വർഷം നഗരസഭ പരിധിയിൽ പ്രവര്‍ത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പ്രവര്‍ത്തന പരിധി താലൂക്കിലേക്ക് വ്യാപകമാക്കാൻ ഏഴാം വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. നിലവിലുളള കമ്മിറ്റിയുടെ പ്രവര്‍ത്തന കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കി നില്‍ക്കുന്ന സാഹചര്യത്തിൽ 2023 ന് മുൻപായി താലൂക്കിലെ എല്ലാ പഞ്ചായത്തിലെ വാർഡുകളിലും സമയബന്ധിതമായി യോഗങ്ങൾ വിളിച്ചു കൂട്ടുന്നതിന് കർമ്മ പദ്ധതികൾ തയ്യാറാക്കാനും തീരുമാനമായി. ചന്തപ്പടി പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ പരിസരത്ത് നടന്ന ജനറൽ ബോഡി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. മുനീറ ടി അധ്യക്ഷത വഹിച്ചു. ഫാത്തിമ ടി വി പ്രവര്‍ത്തന റിപ്പോർട്ടും , റംല കെ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബീക്കുട്ടി ടീച്ചർ , ശാരദ ടീച്ചർ, സുബൈദ പോത്തനൂർ , കോമളദാസ് , ആരിഫ പി തുടങ്ങിയവർ ആശംസകൾ നേർന്നു. അസൗകര്യങ്ങൾ കാരണത്താൽ രാജി സമര്‍പ്പിച്ച ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് പുതിയ ജന: സെക്രട്ടറിയായി അസ്മാബിയെയും, ഉപാധ്യക്ഷയായി സബീന ബാബുവിനെയും, സെക്രട്ടറിയായി ടി വി ഫാതിമയെയും തെരെഞ്ഞെടുത്തു. ചടങ്ങിൽ സംബന്ധിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളായ വാർഡ് 40 ലെ സൈനബ, വാർഡ് 10 ലെ റസിയ, വാർഡ് 22 ലെ കമല എന്നിവർക്ക് സമ്മാനങ്ങൾ നൽകി. സീനത്ത് ടി വി സ്വാഗതവും , മിനി ടി നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി : സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ 2022 -2025 വർഷത്തേക്ക് പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. അഡ്ഹോക്ക് കമ്മിറ്റിയുടെ കാലയളവിൽ പ്രസിഡണ്ടായിരുന്ന ഇ ഹൈദർ അലി മാസ്റ്റർ, ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ എം ടി നജീബ് എന്നിവരെ തൽസ്ഥാനങ്ങളിൽ നിലനിറുത്തി. മറ്റു ഭാരവാഹികൾ; അബ്ദുല്ലതീഫ് എ , അബ്ദു ടി (കേന്ദ്ര പ്രതിനിധികൾ) മുഹമ്മദ് അഷ്റഫ് പി എം, കോമളദാസ്, മെഹറലി, സുനീറ അൻവർ സാദത്ത് ( വൈ: പ്രസിഡണ്ട്) ആരിഫ പി , നിഷാദ് അബൂബക്കർ, ജാസ്മിൻ ആരിഫ്, ശരീഫ് പി കെ (സെക്രട്ടറി) പ്രവർത്തക സമിതി അംഗങ്ങൾ; ബഷീർ കൊട്ടിലുങ്ങൽ , നാസർ ഇ ,അഷ്റഫ് മുഹമ്മദ് (പാർസി) ലീന മുഹമ്മദലി, എം ടി ഉബൈദ്, അഡ്വ: ബക്കർ, അഷ്റഫ് പൂച്ചാമം , ഹിളർ കാഞ്ഞിരമുക്ക്, ഷാഹുൽ ഹമീദ് പുറങ്ങ്, മൊയ്തു എൻ കെ , മുഹമ്മദ് എ , വാസു എ പി ,ജിഷാർ വാക്കാട്ടയിൽ, സലാഹുദ്ധീൻ ഒ സി ,വേണുഗോപാൽ വി , സലീം സി പി, കരീം ഇല്ലത്തയിൽ, ശ്രീജ (പ്രേരഗ് ) പ്രവർത്തക സമിതിയിൽ 31 പേരെ തെരെഞ്ഞെടുത്തു. ബാക്കി രണ്ടുപേരെ നോമിനേറ്റ് ചെയ്ത് 33 അംഗ പ്രവർത്തക സമിതിയായി ഉയർത്തുന്നതാണ്.

തുടരുക...

അജ്മാൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്മാൻ ഘടകം  ഒമ്പതാം വാര്‍ഷിക ജനറൽ ബോഡി പൊന്നാനി ഇൻ അജ്‌മാൻ സംഗമം എന്ന പേരിൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ യു.എ.ഇ ഉപദേശകസമിതി ചെയർമാൻ ഡോ: അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു . ലത്തീഫ് കളക്കര (കേന്ദ്ര കമ്മിറ്റി സെക്രട്ടറി ) ഹംസ റഹ്മാൻ, ബാംഗ്ലൂർജന: സെക്രട്ടറി ) എന്നിവർ മുഖ്യാതിഥികളായിരുന്നു . സി. എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. അജ്‌മാൻ ഘടകം പ്രസിഡണ്ട് നവാസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാഫിസ്‌ റഹ്മാൻ ‌ 2019-2021 കാലയളവിലെ പ്രവർത്തന , സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ്‌ അനീഷ്‌,(പ്രസിഡണ്ട് , സെൻട്രൽ കമ്മിറ്റി ) ഷബീർ ഈശ്വരമംഗലം ( പ്രസിഡണ്ട്, ദുബായ് ഘടകം) ആദം സി രക്ഷാധികാരി അൽ ദൈദ് ഘടകം) തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ബഷീർ കെ, ഹാരിസ് അബൂബക്കർ, അബ്ദുല്ലകുട്ടി എം, ബാവ കെ. ടി, അബ്ദുൽ ഗഫൂർ. എച്ച്, അഷ്‌റഫ്‌. ഇ, ഇബ്രാഹിം. എച്ച് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. 2022 - 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അലി എ വി (ഉപാധ്യക്ഷൻ, സെൻട്രൽ കമ്മിറ്റി ) ഷബീർ മുഹമ്മദ്‌ (സെക്രട്ടറി, സെൻട്രൽ കമ്മിറ്റി) തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രധാന ഭാരവാഹികൾ; ഹനീഫ എൻ.സി, ശിഹാബ് കെ കെ, സുനീർ ബാബു, നവാസ് അബ്ദുള്ള (സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ) ഹാഫിസ് റഹ്മാൻ (പ്രസിഡണ്ട്) അബ്ദുൽ കരീം (ജനറൽ സെക്രട്ടറി) നൂറുൽ അമീൻ (ട്രഷറർ) മുഹമ്മദ്‌ പുതുപൊന്നാനി , ഷഫീഖ് കെ (വൈസ് പ്രസിഡണ്ട്) അഷ്‌കർ, സുബൈർ (ജോ: സെക്രട്ടറി)  പ്രവർത്തക സമിതി അംഗങ്ങൾ; ഉവൈസ്. കെ, അമീർ റഹ്മാൻ, ബഷീർ എ വി, ജാഫർ, അബ്ദുൽ റഹീം, റാഷിദ്‌, റസാഖ്, അബ്ദുൽ സലാം, ഹാരിസ് പെരുമ്പടപ്പ്,  ബഷീർ പലപ്പെട്ടി, റിയാസ്, അബ്ദുൽ മജീദ്, യാസിർ യു.എം, ഫിർദൗസ് എം.പി, അഫ്സൽ കെ.പി, സുഹൈൽ കെ. അബ്ദുൽ കരീം സ്വാഗതവും , അഷ്‌കർ നന്ദിയും പറഞ്ഞു.

തുടരുക...

ദുബായ്: പൊന്നാനിയുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് നാട്ടിലും മറു നാട്ടിലുമുളള താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി ഇൻ ദുബായ് സംഗമം സംഘടിപ്പിച്ചു. ഹൈലാൻഡ് റെസ്റ്റോറന്റിൽ പ്രസിഡണ്ട് ഷബീർ ഈശ്വരമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ജനസേവന വിഭാഗം ചെയർമാൻ വി അബ്ദുസമദിനെയും , ദുബൈ ഘടകം ഉപാധ്യക്ഷൻ എ വി ഇഖ്ബാലിനെയും സി എസ് പൊന്നാനി, ഡോ: അബ്ദുറഹ്മാൻ കുട്ടി എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. ഹൃസ്വ സന്ദർശനാർത്ഥം നാട്ടിൽ നിന്നും എത്തിയ ലത്തീഫ് കളക്കര (കേന്ദ്ര സെക്രട്ടറി) ഹംസ റഹ്‌മാൻ (ജന:സെക്രട്ടറി, ബാംഗ്ലൂർ) എന്നിവർക്ക് ഷബീർ ഈശ്വരമംഗലം, ഹബീബ് റഹ്മാൻ ദുബൈ ഘടകം വക ഉപഹാരം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷ്, ജന: സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ സംസാരിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ദുബായ് ഘടകം പുന:സംഘടിപ്പിച്ചു. 2022-2025 വർഷത്തേക്കായി 31 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഭാരവാഹി തെരെഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് കെ കെ നേതൃത്വം നൽകി. പുന:സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ കേന്ദ്ര പ്രതിനിധികളായി മുഹമ്മദ് അനീഷ്, അബ്ദുസ്സമദ് വി, സന്ദീപ് കൃഷ്ണ, അലി എ വി, ഷബീർ മുഹമ്മദ് തുടങ്ങിയവരെയും, പ്രസിഡണ്ടായി ഷബീർ ഈശ്വരമംഗലം, ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാൻ കെ ,  ട്രഷറർ ആയി അഷ്റഫ് സി വി എന്നിവരെയും വീണ്ടും തെരെഞ്ഞെടുത്തു. ഇഖ്ബാൽ എ.വി  ആഷിഖ് സി (വൈസ്പ്രസിഡണ്ട്) ഷഹീർ ഈശ്വരമംഗലം, ഷാജി വി.വി (ജോ: സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങൾ; റാഷിദ്‌ നാലകത്ത്, ബനീഷ്.പി, ഇസ്മായിൽ ഇ കെ, ജസീൽ സി വി എം, ജമീൽ സി വി എം, നവാബ് എം, കാസിം. പി. വി, സാദിക്ക് പി എ, സിയാദ് കെ പി , സൈനുദ്ധീൻ പി , റഷീദ്. പി, സകീർ ബാവ ഇ കെ, ശറഫുദ്ധീൻ ടി കെ, അബൂബക്കർ ഒ ഒ,  മുഹമ്മദ്‌ ഷകീർ ഇ വി, നിഷാർ കെ, അമീൻ കെ വി, ജുമാൻ കെ , റാഷിദ്‌ പി. സെക്രട്ടറി ഷാജിയുടെ നന്ദിയോടെ ചടങ്ങ് സമാപിച്ചു.

തുടരുക...

ദുബൈ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ലീഡർഷിപ് അക്കാദമി (പി എൽ എ) യുടെ 17 ആഴ്‌ച നീണ്ടു നിന്ന വളരെ ഫലപ്രദമായ നേതൃ പാടവത്തിന്റെ ഏറെ സ്വാധീനിക്കുന്ന ഏഴ് ശീലങ്ങളുടെ പരിശീലന കോഴ്സ് (Powerful Habits of Highly Effective Leaders training course) പൂർത്തിയാക്കിയ പ്രഥമ ബാച്ച്‌ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 2021 ആഗസ്റ്റ്‌ 13 മുതൽ ഡിസംബര്‍ 4 വരെ എല്ലാ ശനിയാഴ്ച്ചയും 2 മണിക്കൂര്‍ വീതമായി നടന്ന ക്ലാസുകളില്‍, വിവിധ രാജ്യങ്ങളിൽ നിന്നുളള സംഘടനയുടെ എഴുപതോളം അംഗങ്ങൾ പങ്കെടുത്തിരുന്നു. നേതൃത്വ പാടവത്തിന്റെ വിവിധ തലങ്ങള്‍ വളരെ വിശദമായി പഠിപ്പിച്ച കോഴ്സ് സൂം ഓൺലൈൺ വഴിയാണ് സംഘടിപ്പിച്ചത്. വിലയേറിയ അറിവുകൾ നേടുന്നതിനുള്ള അവസരമായിത് മാറി. ട്രൈനിംഗ് മേഖലയിൽ ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള, പി എൽ എ യുടെ ഡയറക്ടർ കൂടിയായ ഡോ: അബ്ദുറഹ്മാൻ കുട്ടിയാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്. ദുബൈ ഹൈ ലാൻഡ് റെസ്റ്റോറന്റിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. യു.എ.ഇ യിൽ നിന്നുളള ഇരുപത്തിയഞ്ചോളം പഠിതാക്കൾക്കാണ് ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകിയത്. ബാക്കിയുളളവർക്ക് വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന വേദിയിൽ വെച്ച് നൽകുന്നതാണ്. ഡോ: അബ്ദു റഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹംസ റഹ്മാൻ ,ബാംഗ്ലൂർ (പി എൽ എ ജോ: ഡയക്ടർ) മുഖ്യാതിഥിയായിരുന്നു. അബ്ദുല്ലതീഫ് കളക്കര (പി എൽ എ ഗ്ലോബൽ കോർഡിനേറ്റർ) മുഖ്യ പ്രഭാഷണം നടത്തി. പി എൽ എ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ്‌ അനീഷ് സ്വാഗതവും, ശിഹാബ് കെ കെ നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി : സമാധാനവും, ശാന്തിയും നിലനിർത്തി സമൂഹത്തിലെ താഴെത്തട്ടിൽ നിന്നും ജനകീയ മുന്നേറ്റത്തിലൂടെ സമഗ്ര മാറ്റം നടപ്പിലാക്കാൻ ബഹുമുഖ പദ്ധതികളുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ഇ ഹൈദർ അലി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ അജിത് കോളാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുളള ബോധപൂർവ്വ ശ്രമങ്ങൾ നടന്ന് വരുന്ന സാഹചര്യത്തിൽ പൊന്നാനിയുടെ ബഹുസ്വരത ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകണമെന്ന് അദ്ധേഹം പറഞ്ഞു. സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 (വെളളി, ശനി, ഞായർ ) തിയ്യതികളിൽ പി വി എ ഖാദർ ഹാജി (നാഷ്ണൽ ഹൈവേ പളളപ്രം ) നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം ബിയ്യം പാർക്കിൽ സംഘടിപ്പിച്ച പായസ മത്സരത്തിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാർക്കുളള സമ്മാനങ്ങളും സർട്ടിഫിക്കറ്റും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് വിതരണം ചെയ്തു. ഒന്നാം സ്ഥാനത്ത് എത്തിയ അനീഷ പന്തല്ലൂരിനെ *പൊൻറാണി "21 * ആയി പ്രഖ്യാപിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കല്ലാം പ്രശസ്തി പത്രം നൽകി. ജൂറികൾക്കുളള ഉപഹാരം അജിത് കോളാടി, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ അബ്ദുൽ അസീസ്, പ്രതിപക്ഷ നേതാവ് ടി മാധവൻ, എന്നിവർ നൽകി. അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022- 2025 വർഷത്തേക്കുളള മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, ടി വി സുബൈർ, എ അബ്ദുല്ലതീഫ്, ടി മുനീറ,സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷ ലീന മുഹമ്മദലി, ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ശ്രീരാമനുണ്ണി മാസ്റ്ററും, സാമ്പത്തിക റിപ്പോർട്ട് ടി അബ്ദുവും അവതരിപ്പിച്ചു. ആരിഫ പി സ്വാഗതവും, കോമളദാസ് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: കടലോര പ്രദേശങ്ങളുടെ ശുചീകരണവും പ്ലാസ്റ്റിക് മാലിന്യ നിർമാജനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത 'പുനീത് സാഗർ അഭിയാൻ' പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊന്നാനിയിൽ മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് കണ്ടൽ വൃക്ഷ തൈകൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. വലിയ തോതിലുള്ള പാരിസ്ഥിതിക മലിനീകരണമാണ് പൊന്നാനി മുൻസിപ്പാലിറ്റി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു. എം ഇ എസ് പൊന്നാനി കോളേജിലെ എൻ സി സി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി ഐ  രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, സെക്രട്ടറി ടി വി സുബൈർ എന്നിവർ പങ്കാളികളായി. മധുസൂദനൻ, (എസ് ഐ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ) രാജീവ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ ) ബാലകൃഷ്ണൻ (കോർഡിനേറ്റർ ഹരിത) സമീർ (തിണ്ടീസ് ) ഡോ: തൗഫീഖ് റഹ്മാൻ (എൻസിസി ഓഫീസർ) തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്  ഹാർബറിൽ ശുചീകരണ പ്രവർത്തനവും കണ്ടൽ തൈകൾ നടലും നടന്നു. പ്രവർത്തനങ്ങൾക്ക് പൊലീസ് ഓഫീസർ പ്രണവേശ് എം പി, എൻസിസി കാഡറ്റുകളായ ശ്രീ. വിഘ്നേഷ്, മുഹമ്മദ് യാസിർ, ജാസിം, മുർഷിദ പർവീൺ തുടങ്ങിയവർ നേതൃത്വം നൽകി.

തുടരുക...

വെളിയംങ്കോട് : "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം വെളിയംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പൊന്നാനിയുടെ ബഹുസ്വരത" എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സര വേദി: ഉമരി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, വെളിയംങ്കോട് തിയ്യതി: 2022 ജനുവരി 9 ഞായറാഴ്ച്ച സമയം: ഉച്ചയ്ക്ക് 2 മണിമുതൽ പൊന്നാനി താലൂക്കിലെ 18 വയസ്സിന് മുകളിലുളള ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. എട്ട് ഫുൾ സ്ക്കാപ്പ് പേജിൽ (2500 വാക്കുകൾ ) കവിയാത്ത മലയാളത്തിലെഴുതിയ സൃഷ്ടികളാണ് പരിഗണിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും പ്രശസ്തി പത്രവും,ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ലേഖനത്തിന് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതായിരിക്കും. 2022 ജനുവരി 5 വരെയാണ് രജിസ്ട്രേഷൻ കാലാവധി. സാഹിത്യ രംഗത്തെ പ്രഗൽഭരായ മൂന്നംഗ ജൂറിയാണ് പരിശോധിക്കുക. ജൂറിയുടെ വിധി അന്തിമമായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ വാട്സ് ആപ്പ് നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. 97464 98270 98468 63562

തുടരുക...

മാറഞ്ചേരി : "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രുചിയുടെ വൈവിധ്യങ്ങൾ തീർത്ത തക്കാരം "21 പാചക മത്സരം സീസൺ-6 ൻറ ഭാഗമായുളള പായസ മത്സര വിജയികളെ പ്രഖ്യാപിച്ചു. കാഞ്ഞിരമുക്ക് ബിയ്യം പാർക്കിൽ നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്ട്രർ ചെയ്ത 45 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിൽ എത്തിയ അനീഷ പന്തല്ലൂർ, ഹാജറ, സന സൈനബ് , കോമളദാസ് കുണ്ടു പറമ്പിൽ, റഹീന മഠത്തിപ്പറമ്പിൽ,ബേബി ഉദയൻ കൈലാസം, അനി ഹാരിസ്, റുക്സാന എടക്കരകത്ത്, മുനവിറ ഷറീൻ തുന്നം വീട് , ജുബി നൗഷാദ് തുടങ്ങിയ പത്ത് പേരിൽ നിന്നും മാറഞ്ചേരി വാർഡ് 13 ലെ അനീഷ പന്തലൂർ പൊൻറാണി "21 യായി ഒന്നാം സ്ഥാനവും , പൊന്നാനി വാർഡ് 51ലെ ഹാജറ രണ്ടാം സ്ഥാനവും, മാറഞ്ചേരി വാർഡ് 17 ലെ കൊട്ടിലിങ്ങൽ സന സൈനബ് മാരാമുറ്റം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിന, കറ്റാർ വാഴ,നെല്ലിക്ക, ചെറുപയർ പരിപ്പ്, തേങ്ങാപാൽ, ശർക്കര, അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്ക, ചുക്ക്, നെയ്യ് തുടങ്ങിയ കൊണ്ട് പുത്തന്‍ രുചിയുടെ പൂരം തീർത്ത ഔഷധ ഗുണമുളള തിന ഔഷധ പായസം ഒന്നാം സ്ഥാനത്തും, റൊട്ടിക്കഷ്ണം, പാൽ, പഞ്ചസാര ,വെള്ളം ,ഏലക്കായ, മിൽക്ക് മെയ്ഡ് , നെയ്യ്,ഉപ്പ് ,അലങ്കരിക്കാൻ ബദാം,പൈനാപ്പിൾ എന്നിവ കൊണ്ട് രുചിയുടെ രസമുകുളങ്ങൾ തീർത്ത ബ്രഡ് മിൽക് പായസം രണ്ടാം സ്ഥാനത്തും, ചവ്വരി ,പാൽ ,ഈത്തപ്പഴം,അണ്ടിപ്പരിപ്പ്, മിൽക്ക് ക്രീം, മിൽക്ക് മെയ്ഡ് ,കോഴിമുട്ട ഏലക്കായ എന്നിവ കൊണ്ട് രുചിയുടെ വിസ്മയം തീര്‍ത്ത ഈത്തപ്പഴ ചവ്വരി പായസം മൂന്നാം സ്ഥാനത്തും എത്തി. പാചക വിദഗ്ധരായ റോസ്നി ബുസൈർ പാലക്കൽ, സൗദ നജീബ് എം വി എടപ്പാൾ, സൽമാബി കെ വി കൊങ്ങണം വീട് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. ഫല പ്രഖ്യാപനത്തിന് ശേഷം മത്സരത്തിനെത്തിയ പായസങ്ങളെല്ലാം ലേലം ചെയ്തു. അഷ്റഫ് കലാഭവൻ അവതരിപ്പിച്ച മോട്ടിവേഷണൽ മിമിക്രിയും, ശഫീഖ് മാറഞ്ചേരി , ഷംസുദ്ധീൻ കളക്കര എന്നിവരുടെ മെഹഫിലും മത്സര ചടങ്ങിന് നവ്യാനുഭൂതി പകർന്നു. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തി പത്രവും , ഒന്നാം സ്ഥാനക്കാരിക്ക് പൊൻറാണി പട്ടവും, മാറഞ്ചേരി പൊൻതാലി ജ്വല്ലേഴ്സ് വക സ്വർണ്ണ നാണയവും , രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം എടപ്പാൾ മദർ ഗ്ലോബൽ എജുക്കേഷൻ , അൽ ഷാമ മൊബൈൽസ് വക ഗൃഹോപകരണങ്ങളും സമ്മാനമായി നല്‍കുന്നുണ്ട്. ഡിസംമ്പർ 23 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പി സി ഡബ്ല്യൂ എഫ് മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. പരിപാടികൾക്ക് സംഘാടക സമിതി ഭാരവാഹികളായ ഹൈദർ അലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ, കുഞ്ഞിമോൻ ആലുങ്ങൽ ,മുനീറ ടി ,റജുല ആലുങ്ങൽ , ആരിഫ ടി ,റംല കെ പി , സുലൈഖ ഇ വി , ജാസ്മിൻ , കോമളം, സുനീറ, ഫാത്തിമ ടി വി തുടങ്ങിയവർ നേതൃത്വം നല്‍കി.

തുടരുക...

ശിശു ദിനത്തോട് അനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററും , ഐ. ടി വിഭാഗവും സംയുക്തമായി നടത്തിയ പുഞ്ചിരി മത്സര വിജയികൾ... പങ്കെടുത്തവർക്കും വിജയികളായവർക്കും അഭിനന്ദനങ്ങൾ, ആശംസകൾ !!

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350