PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ സംഘടിപ്പിച്ച ആറാം വാര്‍ഷിക ജനറൽ ബോഡിയിൽ വെച്ച് പുന:സംഘടിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് (2021- 2022) വാർഡ് തലത്തിൽ നിന്നും 51 കേന്ദ്ര പ്രതിനിധികളെയും, അവരിൽ നിന്നും 27 അംഗ എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. ഉപദേശക സമിതിയായി ബീക്കുട്ടി ടീച്ചർ, ഫ്രൊഫ: ബുഷറ, ശാരദ ടീച്ചർ എന്നിവരെയും പ്രധാന ഭാരവാഹികളായി ടി മുനീറ (പ്രസിഡണ്ട്), ധന്യ കെ (ജനറൽ സെക്രട്ടറി), റംല കെ പി (ട്രഷറർ), അസ്മാബി ,സുലൈഖ.ഇ വി,ഷൈമ കെ വി , മിനി ടി (വൈ : പ്രസിഡന്റ്‌ ), സീനത്ത് ടിവി , റഹിയാനത്ത് ഒ കെ , സബീന ബാബു പി , ശംന യു (ജോ സെക്രട്ടറി) തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

തുടരുക...

പൊന്നാനി: എം ഐ ഹയർ സെക്കണ്ടറി സ്കൂളിന്‌ വേണ്ടി പൂർവ്വവിദ്യാർത്ഥി സംഘടന( മിഹ്സ) നിർമ്മിച്ച് നൽകിയ ഗ്രന്ഥശാലയ്ക്ക് PCWF പ്രസിദ്ധീകരിച്ച *പൊന്നാനിയുടെ ചരിത്ര ഗ്രന്ഥം പാനൂസ കൈമാറി*. മിഹ്സ പ്രസിഡണ്ട് ഇബ്രാഹിം മാളിയേക്കൽ ൻറ അധ്യക്ഷതയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിര്‍വഹിച്ച ഓപ്പൺസ്റ്റേജ് & ലൈബ്രറി കെട്ടിടത്തിന്റെ ചടങ്ങിൽ വെച്ചാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉപാധ്യക്ഷൻ എ എം സാലിഹ്, മിഹ്സ ഉപാധ്യക്ഷൻ കെ എം അബ്ദുറഹ്മാന് പാനൂസ കൈമാറിയത്. ചടങ്ങിൽ പി സെയ്തുട്ടി മാസ്റ്റർ , പി വി ഹുസൈൻ കോയതങ്ങൾ, എ എം അബ്ദുസ്സമദ്, അഡ്വ:സുരേഷ്, ശംസുദ്ധീൻ മാസ്റ്റർ, അസ്മ ഷാജി , റാബിയ ജമാൽ,ലിയാഖത്ത് തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 38 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് റസിയ ഹംസത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി.വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; ആമിനാബി (പ്രസിഡൻ്റ്) റസിയ ഹംസത്ത് (ജനറൽ സെക്രട്ടറി) റമീഷ നാസർ (ട്രഷറർ) നഫീസ (വൈ: പ്രസിഡൻ്റ്) ഹസീന (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി അസ്മ ഹംസുട്ടി, ആയിഷ, സാജിദ, അയിഷ, ബിക്കുട്ടി, ആമിന എന്നിവരെയും തെരഞ്ഞെടുത്തു അസ്മ ഹംസുട്ടി സ്വാഗതവും,റസിയ ഹംസത്ത് നന്ദിയും പറഞ്ഞു

തുടരുക...

ഉണരാം,ഉയരാം, ഒരുമയോടെ എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അന്താരാഷ്ട്ര കോൺഫ്രൻസ് ഗ്ലോബ് കോൺ 2k21 എന്ന പേരിൽ സംഘടിപ്പിക്കാൻ പി സി ഡബ്ലിയു എഫ് ഗ്ലോബൽ ലീഡേഴ്സ് കോർ കമ്മിറ്റി തീരുമാനിച്ചു. *2021 ഫിബ്രവരി 19, 20* ( വെള്ളി, ശനി) തിയ്യതികളിൽ ഓൺലൈൻ വഴി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 15 ൽ പരം രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സംഗമം, ബിസിനസ് മീറ്റ്, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സെഷനുകൾ, വിവിധ വിഷയങ്ങളിൽ ചർച്ചകൾ ഉൾപ്പെടെ വൈവിധ്യമാര്‍ന്ന ഒട്ടറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി അബ്ദുല്ലതീഫ് കളക്കര (ചെയർമാൻ) ആബിദ് തങ്ങൾ ഖത്തർ (കൺവീനൻ) മുഹമ്മദ് അനീഷ് യു എ ഇ (വൈ:ചെയർമാൻ) ഹസ്സൻ വി എം മുഹമ്മദ് ബഹറൈൻ (ജോ: കൺവീനർ) എന്നിവർ പ്രധാന ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു. പി സി ഡബ്ലിയു എഫ് കമ്മിറ്റികൾ നടത്തിവരുന്ന ജനറൽ ബോഡികൾ ഈ മാസം പന്ത്രണ്ടിനകം അവസാനിക്കും! അതിനു ശേഷം നടക്കുന്ന ഈ ആഗോള സംഗമത്തിൽ സംഘടനയ്ക്കും അതിലുപരി നാടിനും ഭാവിയ്ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങൾ അവതരിപ്പിക്കും! ഇത് സംബന്ധമായി ചേർന്ന ഗ്ലോബൽ ലീഡേഴ്സ് കോർ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സ്വാശ്രയ പൊന്നാനി ലിമിറ്റിഡ് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച്; ഇബ്രാഹിം മാളിയേക്കൽ, സി വി മുഹമ്മദ് നവാസ്, ലതീഫ് കളക്കര,ടി വി സുബൈർ (ഗ്ലോബൽ കമ്മിറ്റി) മുനീറ ടി , റംല കെ പി (വനിതാ കേന്ദ്ര കമ്മിറ്റി) മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) സുമേഷ്, സിദ്ധീഖ് ആർ വി (കുവൈറ്റ്) ആബിദ് തങ്ങൾ (ഖത്തർ) സാദിഖ്, നൗഷാദ്, ഫഹദ് , കബീർ സലാല (ഒമാൻ) ഹസ്സൻ വി എം മുഹമ്മദ് (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ആബിദ് തങ്ങൾ നന്ദിയും പറഞ്ഞു

തുടരുക...

മനാമ: പി സി ഡബ്ള്യു എഫ്‌ ബഹ്‌റൈൻ 2021-2022 വർഷത്തെ തെരഞ്ഞെടുപ്പ് മീറ്റ് പിസിഡബ്യുഎഫ്‌ ഗ്ലോബൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഇ ടി ചന്ദ്രൻ, ബാലൻ കണ്ടനകം, റഫീഖ് കരുകത്തിരുത്തി(ഉപദേശക സമിതി), ഹസൻ വിഎം മുഹമ്മദ്‌ (പ്രസിഡണ്ട്), ഫസൽ പി കടവ് (ജനറൽ സെക്രട്ടറി), സദാനന്ദൻ(ട്രഷറർ) മുഹമ്മദ്‌ മാറഞ്ചേരി, അബ്ദുറഹ്മാൻ പിടി(വൈസ് പ്രസിഡണ്ട്മാർ) ഫൈസൽ എ പി, ഷാഫി തുവക്കര (ജോയിന്റ് സെക്രട്ടറിമാർ) മുസ്ഥഫ കൊലക്കാട്, റംഷാദ്‌(ജനസേവനം) സെയ്തലവി ഏവി(സാംസ്കാരികം) സൈനുദ്ധീൻ സി (ആരോഗ്യം) എം എഫ്‌ റഹ്‌മാൻ(മീഡിയ), വിനീത്(ഐടി), നസീർ പിഎം (കായികം) ഫൈസൽ എടപ്പാൾ(കല), നബീൽ എംവി, മുഹ്താർ പിപി(ജോബ് ഡെസ്ക്) എ എം അറഫാത്ത്,യൂസുഫ് തലാൽ, ശറഫുദ്ധീൻ വിഎം, അക്ബറലി,ബാബുരാജ്, സുരേഷ് തെയ്യങ്ങാട്, ബക്കർലാൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഗ്ലോബൽ പ്രതിനിധി മുഹമ്മദ്‌ അനീഷ്‌ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് കെകെ(യുഎഇ) കെബീർ സലാല(ഒമാൻ) ഫസൽ മുഹമ്മദ്‌(സൗദി) എന്നിവർ ആശംസകൾ നേർന്നു അബ്ദുറഹ്മാൻ പിടി സ്വാഗതവും ഫൈസൽ ഏപി നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ ബാത്തിന ഘടകം നിലവിൽ വന്നു. ഒമാൻ നാഷണൽ കമ്മിറ്റി ട്രഷറർ ഫഹദ് ബിൻ ഖാലിദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടന്ന ജനറൽ ബോഡി യോഗം നാഷണൽ കമ്മിറ്റി ഉപദേശകസമിതി അംഗം പി.വി ജലീൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എം.സാദിഖ് ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഗഫൂർ ഒമേഗ (എക്സിക്യൂട്ടീവ്, നാഷ്ണൽ കമ്മിറ്റി) ഫിറോസ് (പ്രസിഡന്റ് മസ്കത്ത് ഘടകം), കബീർ പ്രസിഡന്റ് (സലാല ഘടകം), യുകെ കബീർ, കാരാട്ട് ഫൈസൽ ഹംസ, അസീബ് തലാപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. അടുത്ത രണ്ട് വർഷത്തേക്ക് 17 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി റിശാദ് (പ്രസിഡന്റ്‌) ജസീർ വിവി (ജന: സെക്രട്ടറി) ബിജു ചന്ദ്രൻ (ട്രഷറർ) കാരാട്ട് ഫൈസൽ ഹംസ, അഷ്റഫ് (വൈസ് പ്രസിഡന്റ്) ബിനീഷ്, ബസീം പി വി (ജോ: സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു. റഹീം മുസന്ന സ്വാഗതവും റിഷാദ് നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: സ്‌ത്രീധനം എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂല നാശം ചെയ്യുന്നതിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തിവരുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം 2021 മാർച്ച് 28 ന് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ പി സി ഡബ്ലിയു എഫ് 13 മത് വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസിൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉപദേശക സമിതിയംഗം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലതീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി. പി വി അബ്ദുൽ ഖാദർ ഹാജി സംസാരിച്ചു ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് വാർഷിക റിപ്പോർട്ടും , ട്രഷറർ പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ സമിതികളെ പ്രതിനിധീകരിച്ച് ; കെ പി അബ്ദുറസാഖ് (ആരോഗ്യം) സക്കരിയ്യ (സ്വാശ്രയ തൊഴിൽ സംരംഭം) റഫീഖ് കെ (സ്ത്രീധന രഹിത വിവാഹം) അസ്മ (വിദ്യാഭ്യാസം) സൈനുദ്ധീൻ (ഫാമിലി ഡെവലപ്പ്മെന്റ് കൗൺസിൽ) സുബൈർ ടി വി (ജനസേവനം) തുടങ്ങിയവർ റിപ്പോർട്ട് സമർപ്പിച്ച് സംസാരിച്ചു. വിവിധ കമ്മിറ്റി പ്രതിനിധികളായ; മുനീറ ടി,റംല കെ പി (വനിതാ കമ്മിറ്റി) ശഹീർ മേഘ, ശഹീർ ഈശ്വര മംഗലം (യൂത്ത് വിംഗ്) അബ്ദുൽ അസീസ്  ഷാർജ, എം സി ഹനീഫ അജ്മാൻ, ആദം സി ദൈദ്, ഇബ്രാഹിം സി ദൈദ്, ബഷീർ അൽ ഐൻ, ബദറു അൽ ഐൻ , ഷാജി വി വി ദുബൈ (യു.എ.ഇ) നാസര്‍ ടി ടി ,മുഹമ്മദ് ബഷീർ കെ കെ  (കുവൈറ്റ്) ആബിദ് തങ്ങൾ, ശരീഫ് (ഖത്തർ) ജയരാജൻ സലാല (ഒമാൻ) അഷ്റഫ് നൈതല്ലൂർ, ബിജു ദേവസ്യ, സദഖത്ത് (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. ജി സി സി കോർഡിനേറ്റർമാരായി, സുബൈർ ടി വി (യു എ ഇ) ഫൈസൽ ബാജി (കുവൈറ്റ്) ലത്തീഫ് കളക്കര (ഖത്തർ) ഒ കെ ഉമ്മർ (ഒമാൻ) സി വി മുഹമ്മദ് നവാസ് (സഊദി) നാരായണൻ (ബഹറൈൻ) എന്നിവരെ നിശ്ചയിച്ചു. സുബൈർ ടി വി സ്വാഗതവും, നാരായണൻ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3846517965441630

തുടരുക...

പൊന്നാനി: യുവത്വത്തെ നാടിന്റെ വികസനത്തിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കീഴിൽ രൂപീകൃതമായ യൂത്ത് വിംഗ് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഫിബ്രവരി 14 ഞായറാഴ്ച്ച വൈകീട്ട് 3 മണി മുതൽ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുവാൻ പ്രസിഡണ്ട് സഹീർ മേഘയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പൊന്നാനി താലൂക്കിലെ 15 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് യൂത്ത് വിംഗിൽ അംഗത്വം എടുക്കാവുന്നതാണ്. യൂത്ത് സമ്മിറ്റിന് മുന്നോടിയായി ഫെബ്രുവരി 3 മുതൽ 13 വരെ ദശദിന യൂത്ത് വിംഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. ഗ്ലോബൽ സെക്രട്ടറി ഫൈസല്‍ ബാജി യോഗം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി , ഇബ്രാഹിം മാളിയേക്കൽ ,ഡോ: അബ്ദുറഹ്മാൻ കുട്ടി , രാജൻ തലക്കാട്ട് , അബ്ദുട്ടി പി എ സുബൈർ ടി വി തുടങ്ങിയ ഗ്ലോബൽ സാരഥികൾ സന്നിഹിതരായിരുന്നു. യൂത്ത് വിംഗ്  എക്സിക്യൂട്ടീവ് അംഗങ്ങളായ; ഷഹീർ ഈശ്വര മംഗലം ശബീർ വി പി, ഫൈസൽ എ പി ,ശമീർ, സുൽത്താൻ , മുർശിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഫൈസൽ സ്വാഗതവും, ശബീർ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3844429825650444

തുടരുക...

ഒമാൻ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ  കമ്മിറ്റിക്ക് കീഴിൽ സലാല ഘടകം വാർഷിക ജനറൽ ബോഡി യോഗം വിവിധ പരിപാടികളോടെ നടന്നു. പ്രസിഡണ്ട് കബീർ ന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ് ) വഴി നടന്ന ജനറൽ ബോഡി യോഗം പി സി ഡബ്ലിയു എഫ് ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുനീറ ടി  മുഖ്യാതിഥിയായിരുന്നു നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌  സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഫഹദ് ബ്നു ഖാലിദ്, സെക്രട്ടറി കെ.വി റംഷാദ്  തുടങ്ങിയവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. നൗഷാദ് എം, അലി അരുണിമ, സൈനുദ്ദീൻ, ഇബ്രാഹീം കുട്ടി, മുഹമ്മദ് അനീഷ്,(യു എ ഇ) ആബിദ് തങ്ങൾ (ഖത്തർ) സുമേഷ് (കുവൈത്ത്) ഫൈസൽ (സൗദി),ഹസ്സൻ മുഹമ്മദ്,(ബഹറൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. അടുത്ത രണ്ട് വർഷത്തേക്ക്  അഞ്ചംഗ ഉപദേശക സമിതി അംഗങ്ങളായി; അലി അരുണിമ (ചെയർമാൻ) സൈനുദ്ധീൻ കെ അഷ്റഫ് കെ എം ജയരാജൻ ശേഖരൻ  എന്നിവരെയും 29 അംഗ പ്രവർത്തക സമിതിയിൽ നിന്നും പ്രധാന ഭാരവാഹികളായി; കെ കബീർ (പ്രസിഡന്റ്‌) മുഹമ്മദ് റാസ് (ജന: സെക്രട്ടറി) ബദറുദ്ദീൻ (ട്രഷറർ) അരുൺ കുമാർ , ലിയാക്കത്ത് (വൈസ് പ്രസിഡന്റ്) ഖലീൽ റഹ്മാൻ, ഗഫൂർ താഴത്ത് (ജോ: സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു. ബദറുദ്ദീൻ പൊന്നാനി സ്വാഗതവും  കബീർ നന്ദിയും പറഞ്ഞു. #PCWF #OMAN #SALALAH #ponnani https://m.facebook.com/story.php?story_fbid=3826402400786520&id=357119801048148

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യുഎഇ സെൻട്രൽ കമ്മിറ്റി പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ജനുവരി 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് ഓൺലൈനിൽ പ്രസിഡണ്ട് മുഹമ്മദ് അനീഷിന്റെ അധ്യക്ഷതയിൽ ഡോ: സലീൽ ഉദ്ഘാടനം ചെയ്തു. കോവിഡ് അനിയന്ത്രിതമായി കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കോവിഡ് വാക്സിനെ കുറിച്ച് വിശദമായി സംസാരിക്കുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്വാശ്രയ പൊന്നാനി ചെയർമാൻ ഡോക്ടർ അബ്ദുറഹിമാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ പൊന്നാനിയുടെ കീഴിൽ ആരംഭിക്കുന്ന പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിന്റെ വിശദവിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. അംഗങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി. ഷബീർ മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും, ശിഹാബ് കെ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യു എ ഇ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം ഷാജി ഹനീഫ്, യു എ ഇ കോ-ഓർഡിനേറ്റർ സുബൈർ ടി വി എന്നിവർ ആശംസകൾ നേർന്നു. യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള 8 ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. ഉപാധ്യക്ഷൻ അബ്ദുൽ ജലാൽ സ്വാഗതവും ഉപാധ്യക്ഷൻ അലി എ വി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: താലൂക്കിലെ തീരദേശ പുഴയോര മേഖലകളിലെ ജനങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ രക്തം നൽകുന്നതിനും മറ്റും ആശ്രയിച്ചിരുന്ന പൊന്നാനി താലൂക്ക് ആശുപത്രിയിലെ രക്തബാങ്ക് കുറെക്കാലമായി പ്രവർത്തിക്കുന്നില്ല. വളരെ ജനസാന്ദ്രതയുള്ള പൊന്നാാനിയിലെ ജനങ്ങൾക്ക് രക്തം ആവശ്യമായി വരുമ്പോൾ തിരൂർ, എടപ്പാൾ  പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ വളരെ പ്രയാസത്തിലാണ്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പ്രവർത്തനം നിലച്ചുപോയ രക്തബാങ്ക് എത്രയും പെട്ടന്ന് പനു:സ്ഥാപിക്കുക എന്നാവശ്യപ്പെട്ട്  സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ, നഗരസഭ ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യവിഭാഗം തീരുമാനിച്ചു. രക്തദാന ക്യാമ്പ് ഉൾപ്പെടെയുളള ചടങ്ങുകൾ സംഘടിപ്പിച്ച് കൂടുതൽ ദാദാക്കക്കളെ കണ്ടെത്തുന്നതിന് മുൻകൈ എടുക്കാനും തീരുമാനിച്ചു. തീരുമാനത്തിൻറ അടിസ്ഥാനത്തിൽ നഗരസഭ കാര്യലയത്തിൽ വെച്ച് ചെയർമാൻ ആറ്റുപുറം ശിവദാസന് നിവേദനം കൈമാറി. രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, സി വി മുഹമ്മദ് നവാസ്, കെ പി അബ്ദുറസാഖ്, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. https://www.facebook.com/357119801048148/posts/3833484760078284/?sfnsn=scwspmo

തുടരുക...

പൊന്നാനി: സാമൂഹ്യ രംഗത്ത് സ്ത്രീകളുടെ മുന്നേറ്റം കാലഘട്ടത്തിന്‍റ ആവശ്യമാണെന്നും,തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ പ്രയാസം ധൂരീകരിക്കാൻ സമയം കണ്ടെത്തുമ്പോൾ മാത്രമേ ജീവിതത്തിന് സംതൃപ്തി ലഭിക്കുകയുളളുവെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക നർഗീസ് ബീഗം അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ സംഘടിപ്പിച്ച ജനറൽ ബോഡി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ടി മുനീറ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥൻ മുഖ്യതിഥിയായിരുന്നു. പ്രേരക് ഷീജ മുഖ്യ പ്രഭാഷണം നടത്തി. റംല കെ പി വാർഷിക റിപ്പോർട്ടും, ഫാതിമ ടി വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി സി ഡബ്ലിയു എഫ് അംഗങ്ങളിൽ നിന്നും നഗരസഭ കൗൺസിലർമാരായ , ഫര്‍ഹാന്‍ ബിയ്യം, ആബിദ,ഇ കെ സീനത്ത്, എം.പി ഷബീറാബി, പി. വി. ബീവി എന്നിവര്‍ക്ക്  ചടങ്ങിൽ വെച്ച് ഉപഹാരം  സമർപ്പിച്ചു. ബീക്കുട്ടി ടീച്ചര്‍,പ്രൊഫ: ബുഷ്റ,ശാരദ ടീച്ചര്‍ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹി തെരെഞ്ഞെടുപ്പിന്; രാജൻ തലക്കാട്ട്, മുഹമ്മദ് നവാസ്, സുബൈർ ടി വി, നേതൃത്വം നൽകി. ഇബ്രാഹിം മാസ്റ്റർ, പി എം അബ്ദുട്ടി, ഫൈസൽ ബാജി സന്നിഹിതരായിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് 27 അംഗ എക്സിക്യൂട്ടീവിനെ തെരെഞ്ഞെടുത്തു. ടി മുനീറ (പ്രസിഡണ്ട്) ധന്യ കെ (ജനറൽ സെക്രട്ടറി) റംല കെ പി (ട്രഷറർ) ഹാഷിം (കുവൈത്ത്) വിവിധ സമിതികളെ പ്രതിനിധീകരിച്ച് സക്കരിയ എ, അബ്ദുറസാഖ് കെ പി , ഷഹീര്‍ എന്നിവര്‍ ആശംസ നേർന്നു. പി വി അബ്ദുൽ ഖാദർ ഹാജി, ടി മുനീറ എന്നിവരെ സാമൂഹ്യ സേവന പ്രവർത്തനം മാനിച്ച് ആദരിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത വാർഡ് 24 ലെ ടി മിനിയ്ക്ക് ക്യാഷ് അവാർഡ് നൽകി. അസ്മ സ്വാഗതവും, ധന്യ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3833965970030163

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ജനറൽ ബോഡി നാളെ (29/1/2021 വെള്ളിയാഴ്ച്ച) 7.30 ന് ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടക്കും! 2020 സെപ്തംബർ മാസം നിവലിൽ വന്ന അഡ്ഹോക്ക് കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോൾ പ്രവര്‍ത്തനങ്ങൾ നടന്ന് വരുന്നത്. പ്രസിഡണ്ട് ഹസ്സൻ മുഹമ്മദിൻറ അധ്യക്ഷതയിൽ ചേരുന്ന യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്‌ഘാടനം ചെയ്യും. ഭാരവാഹി തെരെഞ്ഞെടുപ്പിന് ഗ്ലോബൽ പ്രതിനിധി മുഹമ്മദ് അനീഷ് നേതൃത്വം നൽകും. അഡ്ഹോക്ക് കമ്മിറ്റി നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനിലൂടെ നിരവധിയാളുകൾക്ക് മെമ്പർഷിപ്പ് നൽകാനായി. ആലിങ്ങൽ ഹുസൈൻ ചികിത്സ സഹായം, കൃഷ്ണ പ്രിയ ചികിത്സ സഹായം തുടങ്ങിയ ചാരിറ്റി സമാഹരണവും ഹൃസ്വകാലത്ത് നടത്തിയ പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ്. https://www.facebook.com/pcwf.ponnani/posts/3839233672836726

തുടരുക...

പൊന്നാനി: കാലോചിതമായ പരിഷ്ക്കാരങ്ങൾ ഉൾക്കൊണ്ട് സാമൂഹ്യ മേഖലയിൽ നിസ്വാർഥ സേവനത്തിൻറ പതിമൂന്നാണ്ട് പിന്നിട്ടിരിക്കുകയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ. 2020 വർഷക്കാലത്തെ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനും, വരും കാലത്തേക്ക് ജനക്ഷേമമായ പദ്ധതികൾ പലതും നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിനുമായി PCWF പതിമൂന്നാം വാർഷിക ജനറൽ ബോഡി ജനുവരി 30 ശനിയാഴ്ച്ച ഉച്ചയ്ക്കു 2 മണിക്ക്  ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കും! ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസിൻറ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്യും! വാർഷിക പ്രവര്‍ത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് അവതരണം, എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം തുടങ്ങി വിവിധ അജണ്ടകളാണുളളത്. https://www.facebook.com/pcwf.ponnani/posts/3841195099307250

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 32 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് നദീറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഷബ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു മുഹമ്മദ് നവാസ് സി.വി ,സുബൈർ ടി.വി ,ഷഹീർ ഈശ്വരമംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല കെ.പി ,അസ്മ ,സുലൈഖ ,ഫാത്തിമ ,സീനത്ത് എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; നദീറ വി (പ്രസിഡൻ്റ്) നസറ പി.വി (ജനറൽ സെക്രട്ടറി) സുഹറ കെ.വി (ട്രഷറർ) അനില , രമ്യ കെ (വൈ: പ്രസിഡൻ്റ്) ജുബൈരിയ , സബൂറ (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; മുനീറ.ടി. ,ഫാത്തിമ ടി.വി ,സീനത്ത് ടി.വി ,ഗീത ,റസീന യൂനസ് ,ഫാത്തിമ കെ.വി. ,ദമയന്തി ,ധനലക്ഷ്മി ,സുബിത ,ധന്യ ,ദീപ ,പ്രേമ ,മൈമൂന ,കുബ്‌റ ,ഷൈലജ ,സുബൈദ എന്നിവരെയും ' തെരഞ്ഞെടുത്തു നസറ സ്വാഗതവും, ജുബൈരിയ നന്ദിയും പറഞ്ഞു

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350