PCWF വാർത്തകൾ

മാറഞ്ചേരി: കൃത്രിമ സംസ്കാരത്തെ ചെറുത്തു തോൽപ്പിക്കുക എന്നത് പുതിയ കാലത്ത് അനിവാര്യമായ കാര്യമാണെന്ന് ഡോ: എം പി അബ്ദുസ്സമദ് സമദാനി എം പി പറഞ്ഞു. ആശയ പോരാട്ടങ്ങളാണ് സമൂഹത്തിനിടയിൽ നടക്കേണ്ടത്, എന്നാൽ അർത്ഥശൂന്യമായ സംഘട്ടനങ്ങളാണ് ഇപ്പോൾ മനുഷ്യർക്കിടയിൽ നടക്കുന്നത്. എല്ലാവരെയും ചേർത്തു പിടിക്കലാണ് അജണ്ടയായി സ്വീകരിക്കേണ്ടത്. എന്തൊക്കെയോ വിളിച്ചു പറയുന്ന സമൂഹമായി പുതിയ തലമുറ മാറുകയാണ്. മറ്റുള്ളവരെ ആക്ഷേപിക്കുക എന്നതാണ് പൊതു പ്രവർത്തനമെന്നാണ് ചിലർ കരുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഇത്തരത്തിൽ വെറുപ്പുൽപാദിപ്പിക്കുന്ന ഇടങ്ങളായി മാറ്റപ്പെടുകയാണ്. ചേർത്തു പിടിക്കാനും, ചേർന്നിരിക്കാനുമുള്ള വഴികൾ തുറന്നിടുന്ന സംരംഭങ്ങൾ പുതിയ കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറഞ്ചേരിയിൽ സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻ്റ് പി. കോയക്കുട്ടി മാസ്റ്റർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയും, സമ്മേളനത്തിന് മുന്നോടിയായി നടന്നു. കെ പി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. പി ടി അജയ് മോഹൻ, അബൂബക്കർ മഠപ്പാട്ട്, അഷ്റഫ് കോക്കൂർ, ഒ സി സലാഹുദ്ദീൻ, ടി വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, ഷിജിൽ മുക്കാല, എ പി വാസു, കെ പി മാധവൻ, അബ്ദുൽ ഗനി കെ ടി, നിഷാദ് അബൂബക്കർ, സത്താർ താമരശ്ശേരി എന്നിവർ സംസാരിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതവും, ജി സിദ്ദീഖ് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : നാളെ മുതൽ രണ്ട് ദിവസങ്ങളിലായി മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിൽ ഉയർത്താനുളള പതാകയും വഹിച്ച് കൊണ്ടുള്ള ബൈക്ക് റാലി സംഘടനയുടെ ഉത്ഭവ സ്ഥാനമായ പൊന്നാനി ചാണയിൽ നിന്നും പുറപ്പെട്ട് കുണ്ടുകടവ് ജംഗ്ഷൻ, പുറങ്ങ് വഴി മാറഞ്ചേരിയിലെ സമ്മേളന വേദിയായ സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു. ദീർഘ കാലം പി സി ഡബ്ല്യു എഫ് വർക്കിംഗ് പ്രസിഡന്റായിരുന്ന പി വി അബ്ദുൽ കാദർ ഹാജിയുടെ ഭവനത്തിൽ നിന്ന്, വളണ്ടിയർ ക്യാപ്റ്റൻ തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി ഏറ്റുവാങ്ങിയ പതാക നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആവേശപൂർവ്വമാണ് സമ്മേളന വേദിയിൽ എത്തിച്ചത്. മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത്, ശഹീർ മേഘ തുടങ്ങിയവർ സംബന്ധിച്ചു. സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന ചടങ്ങിൽ മാറഞ്ചേരി കമ്മിറ്റി പ്രസിഡന്റ് ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു ജിസിസി കോ-ഓർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ടി നജീബ് സ്വാഗതവും, ലത ടീച്ചർ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വളണ്ടിയർ ക്യാപ്റ്റൻ യൂസുഫ്, ഫൈസൽ ബാജി എന്നിവർ നേതൃത്വം നൽകി.

തുടരുക...

പൊന്നാനി: ഒരുമയുടെ തോണിയിറക്കാം..... സ്നേഹത്തിൻ തീരമണയാം" എന്ന ശീർഷകത്തിൽ ജനുവരി 4, 5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 17-ാം വാർഷിക സമ്മേളന- 11-ാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. ജനുവരി 1 ന് കാലത്ത് 10 മണിക്ക് ചമ്രവട്ടം ജംഗ്ഷനിൽ നിന്നും കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച ജാഥ രണ്ട് ദിവസങ്ങളിലായി താലൂക്കിലെ എല്ലാ പഞ്ചായത്തും, പൊന്നാനി മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തി നരിപ്പറമ്പിൽ സമാപിച്ചു. ചമ്രവട്ടം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ പ്രസിഡന്റ് ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ,അഷ്റഫ് എൻ പി , രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി , ഫൈസൽ ബാജി, അസ്മാബി പി എ, സബീന ബാബു, യഹിയ, ബാബു എലൈറ്റ്, തുടങ്ങിയവർ സംബന്ധിച്ചു. മുജീബ് കിസ്മത്ത് സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു. ജാഥാ കോ - ഓർഡിനേറ്റർ അടാട്ട് വാസുദേവൻ മാസ്റ്റർ, അഷ്റഫ് മച്ചിങ്ങൽ, നജീബ് എം ടി , ശ്രീരാമനുണ്ണി മാസ്റ്റർ, മുരളി മേലെപ്പാട്ട്, സൈനുദ്ധീൻ ഹാജി നരിപ്പറമ്പ് തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി. രണ്ടാം ദിവസത്തെ പ്രയാണം 02.01.25 ന് ആലങ്കോട് പഞ്ചായത്തിലെ കോക്കൂർ സെൻ്ററിൽ മുൻ ഡപ്യുട്ടി കലക്ടർ പി.പി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. പ്രണവം പ്രസാദ്, ഷാനവാസ് വട്ടത്തൂർ, ആയിഷാ ഹസ്സൻ, അബ്ദു കിഴിക്കര, മജീദ് പാവിട്ടപ്പുറം, ടി. കൃഷ്ണൻ നായർ, എം.ടി. ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ, പ്രൊഫ.വി.കെ .ബേബി, ടി.വി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, മൈമൂന ഫാറൂക്ക് മൗലവി, മാധവൻ മാറഞ്ചേരി, പ്രൊഫ. ചന്ദ്രഹാസൻ, ഇ.ഹൈദരാലി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. നരിപ്പറമ്പ് അങ്ങാടിയിൽ നടന്ന സമാപന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി ജാഥാംഗങ്ങളെ ഷാൾ അണിയിച്ചു. സുജീഷ് നമ്പ്യാർ സ്വാഗതവും, അഷ്റഫ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

തുടരുക...

വട്ടംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി ശുകപുരം മദർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേർന്നു. അബ്ദുൽ റഷീദ് അറക്കൽ സ്വാഗതം പറഞ്ഞു, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി, ടി സി ഇബ്രാഹിം, നന്ദകുമാർ പോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ടെന്നീസ് മത്സരത്തിൽ വിജയിച്ച് മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്തിനെ ചടങ്ങിൽ അനുമോദിച്ചു. മുസ്തഫ ടി നടുവട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. 23 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

തുടരുക...

ചങ്ങരംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലങ്കോട് - നന്നംമുക്ക് പഞ്ചായത്ത് സംയുക്ത ജനറൽബോഡി ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ യോഗം ഉദ്ഘാടനം ചെയ്തു. ആയിഷ ഹസ്സൻ അധ്യക്ഷ വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് എം ടി ഷെരീഫ് മാസ്റ്റർ, പ്രദീപ് ഉണ്ണി എന്നിവരും, സാമ്പത്തിക റിപ്പോർട്ട് അബ്ദു കിഴിക്കരയും അവതരിപ്പിച്ചു. അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, എം.ടി. ഷെരീഫ് മാസ്റ്റർ, വി.വി. മുഹമ്മദ് അഷറഫ് മാസ്റ്റർ, വി. മുഹമ്മദ് നവാസ്, മജീദ് പാവിട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

തുടരുക...

പ്രധാന ഭാരവാഹികൾ ജി മുഹമ്മദ് സിദ്ദീഖ് (കേന്ദ്ര പ്രതിനിധി) ടി കുഞ്ഞിമൊയ്തീൻകുട്ടി (പ്രസിഡന്റ് ) സി മുഹമ്മദ് റാഫി (സെക്രട്ടറി) പി പി കുഞ്ഞി മുഹമ്മദ് (ട്രഷറർ) പി പി ബഷീർ ഹാജി (വൈ.പ്രസിഡന്റ് ) എം സുലൈമാൻ ഹാജി (വൈ. പ്രസിഡന്റ് ) അഷ്റഫ് ദിലാറ (ജോ.സെക്രട്ടറി) പി പി അൻവർ (ജോ.സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങൾ കെ പി മൊയ്തീൻ എ സൈതലവി ടി ഹംസ എ പി സുധീഷ് വി വി ബിനോയ് എം പി അബൂബക്കർ (കുഞ്ഞാപ്പുട്ടി) കെ പി സലാം പി പി നിഷാർ ടി ഷാഹുൽഹമീദ് വി വി സിദ്ദീഖ് മുസ്‌ലിയാർ എം കെ സൈനുദ്ദീൻ ഹാജി

തുടരുക...

പൊന്നാനി: ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളന - പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ പ്രചരണാർത്ഥം വനിതാ കമ്മിറ്റി സംഘടിപ്പിച്ച തക്കാരം 24 പാചക മത്സരം സീസൺ'9 പൊൻ റാണിയായി മാറഞ്ചേരി കാഞ്ഞിരമുക്ക് (വാർഡ് 3) സ്വദേശിനി റിൻഷില റിയാസിനെ തെരഞ്ഞെടുത്തു. നിളയോര പാതയിൽ (കർമ്മ റോഡ്) നിർദ്ദിഷ്ട പാർക്കിനടുത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടന്ന മത്സരത്തിൽ 12 പേർ പങ്കെടുത്തു. രണ്ടാം സ്ഥാനം പൊന്നാനി മുൻസിപ്പാലിറ്റിയിലെ വാർഡ് 51(നഴ്സിംഗ് ഹോം) ലെ അൻസീറ ബുഷൈറും, മൂന്നാം സ്ഥാനം വാർഡ് 7 (കുറ്റിക്കാട്) ലെ സീനത്തും കരസ്ഥമാക്കി. ചിക്കൻ ഉമ്മു കുൽസു എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക തരം കറിയും അപ്പങ്ങളുമാണ് റിൻസില റിയാസിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇളനീർ ചിക്കൻ എന്ന പേരിലുണ്ടാക്കിയ അപ്പവും കറിയും രണ്ടാം സ്ഥാനത്തും, ഇറച്ചിയും പത്തിരിയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാചക രംഗത്തെ പ്രമുഖരായ മുസ്തഫ വി വി, ബബിത ഷാജി, മുനീറ എടപ്പാൾ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മാർക്കിട്ട് വിധി പ്രഖ്യാപിച്ചതിന് ശേഷം മത്സരത്തിനെത്തിയ വിഭവങ്ങളെല്ലാം ലേലം ചെയ്തു. ലേലത്തിൽ നിന്നും കിട്ടുന്ന തുക ജനുവരി 5ന് മാറഞ്ചേരിയിൽ വെച്ച് നടക്കുന്ന വിവാഹ സംഗമത്തിലേക്ക് നീക്കി വെയ്ക്കുന്നതാണ്. വനിതാ കമ്മിറ്റി ഭാരവാഹികളായ ടി. മുനീറ, എസ് ലത ടീച്ചർ, ബൽഖീസ് പോത്തനൂർ, ആരിഫ മാറഞ്ചേരി, സബീന ബാബു, അസ്മാബി പി എ, അസ്മാബി പാലപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

തുടരുക...

കണ്ടനകം : കമ്മിറ്റി പുന:സംഘടനക്ക് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി മൂന്നാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ടനകം വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സുജീഷ് നമ്പ്യാർ പ്രവർത്തന - സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2025 - 2027 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ബൽഖീസ് കൊരണപ്പറ്റ, മാലതി വട്ടംകുളം, ബഷീർ തുറയാറ്റിൽ, അബ്ദുൽ ഗഫൂർ, ഗിരീഷ് മാസ്റ്റർ, കാവിൽ ഗോവിന്ദൻ കുട്ടി, ആരിഫ നരിപറമ്പ് എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ യു പി തലത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാപീഠം സ്കൂളിനെയും, ജില്ലാ- സംസ്ഥാന തലത്തിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. പി മോഹനൻ സ്വാഗതവും, രാജലക്ഷ്മി നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: ഒമാനിലെ പൊന്നാനി നിവാസികളുടെ ആഘോഷം "പൊന്നാരവം 2025" വിവിധ പരിപാടികളോടെ ജനുവരി 24 ന് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി 101അംഗ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിക്കിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉപദേശക സമിതി ചെയർമാൻ പി വി ജലീൽ ഉദ്ഘാടന ചെയ്തു. പൊന്നാരവം 2025 പോസ്റ്റർ, ഗസൽ ഗായകൻ അലോഷി പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം സാദിഖ്, വൈസ് ചെയർമാൻ ഒമേഗ ഗഫൂർ, ജനറൽ കൺവീനർ സമീർ സിദ്ദീഖ്, ഫൈനാൻസ് കൺവീനർ ഒ ഒ സിറാജ്, ജോ: കൺവീനർ സമീർ മത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു പൊന്നാരവം 2025ന്റെ ഭാഗമായി നടത്തുന്ന ഇശൽ സന്ധ്യയിൽ പട്ടുറുമാൽ ഗായകൻ ശിഹാബ് പാലപ്പെട്ടി, കോമഡി ഷോ താരം മുത്തു പട്ടുറുമാൽ, സോഷ്യൽ മീഡിയ താരം റൈഹാന മുത്തു, തൻസി ഫാരിസ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

തുടരുക...

പൊന്നാനി: ഉറൂബ് നഗറിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടകരുടെ ഇടത്താവളത്തിലേക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷ്യ വിഭവങ്ങൾ കൈമാറി. നേന്ത്രപഴം ഉൾപ്പെടെയുളള പച്ചക്കറികളും, അരി ഉൾപ്പെടെയുളള പല വ്യഞ്ജനങ്ങളും സി.എസ്. പൊന്നാനിയിൽ നിന്ന് സംഘാടകർ ഏറ്റുവാങ്ങി. പി.കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അഷ്റഫ് എൻ പി, പി എം അബ്ദുട്ടി, രാജൻ തലക്കാട്ട്, ആർ വി മുത്തു, ഹനീഫ മാളിയേക്കൽ, എൻ ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന് ഓൺലൈനിൽ ചേർന്ന സ്വാഗത സംഘം യോഗം അന്തിമ രൂപം നല്‍കി. പതിനേഴാം വാർഷിക സമ്മേളനം പൊന്നാനി എം പി ഡോ: അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നതാണ്. ജനുവരി 4 ന് കാലത്ത് 8 മണി മുതൽ രജിസ്ട്രേഷൻ, 9 മണിക്ക് സാംസ്കാരിക ഘോഷയാത്ര, 9.30 ന് പതാക ഉയർത്തൽ, 9.45 ന് ഉദ്ഘാടന സമ്മേളനം, 11 മണിക്ക് പ്രതിനിധി സഭ. ഉച്ചയ്ക്ക് 2 മണിക്ക് വനിതാ സംഗമം, വൈകീട്ട് 4 മണിക്ക് സാംസ്കാരിക സമ്മേളനം, പുരസ്കാര വിതരണം. തുടർന്ന് വിവിധ കലാ പരിപാടികളും സംഗീത സന്ധ്യയും. ജനുവരി 5 കാലത്ത് 9 മണിമുതൽ പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും, വധൂ വരന്മാർക്കുളള അനുമോദനവും നടക്കും . രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എം പി മാർ, എംഎല്‍എ മാർ, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പൗര പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുളളവർ പങ്കെടുക്കും . ഇത് സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘം യോഗം യോഗത്തിൽ ചെയർമാൻ അബൂബക്കർ മഠപ്പാട്ട് അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഇ ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി എല്ലാ പഞ്ചായത്തിലും ഡിസംബർ 20 മുതൽ 30 വരെ തിയ്യതികളിൽ ജനറൽ ബോഡികൾ നടക്കും . ഡിസംബർ 31 ന് കേന്ദ്ര കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ സംയുക്ത എക്സിക്യൂട്ടീവ് യോഗവും നടക്കും. ജനുവരി 1,2 തിയ്യതികളിൽ താലൂക്കിലെ എല്ലാ കേന്ദ്രങ്ങളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. സമ്മേളന നഗരിയിൽ ഉയർത്താനുളള പതാക സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ പി വി അബ്ദുൽ ഖാദർ ഹാജിയുടെ ചാണയിലെ വസതിൽ നിന്നും ഏറ്റു വാങ്ങി ബൈക്ക് റാലിയുടെ അകമ്പടിയോടെ നഗരം ചുറ്റി സമ്മേളന സ്ഥലമായ സൽക്കാര ഓഡിറ്റോറിയത്തിൽ എത്തിക്കും. ജനുവരി 3 ന് വൈകീട്ട് പി സി ഡബ്ല്യു എഫിന് രൂപം കൊണ്ട ചാണ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന ബൈക്ക് റാലിയിൽ എല്ലാ പഞ്ചായത്ത് കമ്മിറ്റികളുടെയും പ്രതിനിധ്യം ഉണ്ടാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. കോയക്കുട്ടി മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, രാജൻ തലക്കാട്ട്, ബീക്കുട്ടി ടീച്ചർ, ടി മുനീറ, എസ് ലത ടീച്ചർ, എ അബ്ദുല്ലതീഫ് മാറഞ്ചേരി, പി എം അബ്ദുട്ടി, നാരായണൻ മണി (പൊന്നാനി) എം ടി നജീബ്,ആരിഫ പി (മാറഞ്ചേരി) എൻ ഖലീൽ റഹ്മാൻ (എടപ്പാൾ) അഷ്റഫ് മച്ചിങ്ങൽ, ഖൈറുന്നിസ പാലപ്പെട്ടി (പെരുമ്പടപ്പ് ) സുജീഷ് നമ്പ്യാർ (കാലടി) ജി സിദ്ധീഖ് (തവനൂർ) മുഹമ്മദ് അനീഷ് (യു.എ.ഇ) മുഹമ്മദ് മാറഞ്ചേരി (ബഹറൈൻ) ഖലീൽ റഹ്മാൻ (ഖത്തർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശ്രീരാമനുണ്ണി മാസ്റ്റർ നന്ദി പറഞ്ഞു.

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പൊൻസ്‌മൃതി സീസൺ 4 - സൽവ റോഡിലെ അത്‌ലാൻ ക്ലബ് ഹൗസിൽ വെച്ച് വ്യത്യസ്ത പരിപാടികളോടെ നടന്നു. വൈകീട്ട് 3.30 മുതൽ ആരംഭിച്ച ചടങ്ങിൽ വനിതാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളും വനിതകളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സംഘഗാനം, കുട്ടികളുടെ പാട്ടുകൾ, പ്രസംഗങ്ങൾ, പ്രശ്നോത്തരി, വിവിധ തരം ഡാൻസുകൾ, മലബാറിന്റെ പകിട്ടേറിയ ഒപ്പന തുടങ്ങിയവ അരങ്ങേറി. വൈകീട്ട് നടന്ന സാംസ്‌കാരിക സംഗമം ഐ എസ്‌ സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. അംഗങ്ങളായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്വാശ്രയ മാൾ പ്രോജക്ടിനെ പ്രകീർത്തിച്ച് സംസാരിച്ചു. ആഗ്രഹവും ആവശ്യവും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്ന സന്ദേശവും അദ്ധേഹം സദസ്സിന് നൽകി. പി സി ഡബ്ല്യു എഫ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം എം ടി നജീബ് മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ മാൾ ആൻഡ്‌ പൊൻമാക്സ് ഹൈപ്പർമാർക്കറ്റ് സംബന്ധിച്ച്, ഉപദേശക സമിതി അംഗം അബ്ദുൾ സലാം മാട്ടുമ്മൽ വിശദീകരിച്ചു. ഖത്തർ കമ്മറ്റി പുറത്തിറക്കിയ 2025 കലണ്ടറിന്റെ പ്രകാശനം ഷാനവാസ് പൊന്നാനിക്ക് നൽകിക്കൊണ്ട് ഇ പി അബ്ദുറഹിമാൻ നിർവ്വഹിച്ചു. പി എം ജെ സി പ്രസിഡന്റ് യു എസ്‌ സമീർ, ഖത്തർ വനിതാ കമ്മറ്റി പ്രസിഡന്റ് ഷൈനി കബീർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും, ട്രഷറർ ബാദുഷ കെ പി നന്ദിയും പറഞ്ഞു. നൗഫൽ എ വി, ഷൈനി കബീർ എന്നിവർ അവതാരകരായിരുന്നു. വളരെ ആവേശത്തോടെ നടന്ന വടംവലി മത്സരത്തിൽ വിജയിച്ച ടീമിന് ചായക്കട റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ഫുഡ് വൗച്ചറുകൾ സമ്മാനമായി നൽകി. മുജീബ് വി പി നേതൃത്വം നൽകിയ വോയ്‌സ് ഓഫ് ഖത്തർ അവതരിപ്പിച്ച സംഗീത നിശയും പൊൻസ്‌മൃതിക്ക് മിഴിവേകി. നോർക്ക - പ്രവാസി ക്ഷേമനിധി , ഐ സി ബി എഫ് ഇൻഷുറൻസ് രെജിസ്ട്രേഷൻ എന്നിവ നിരവധി പേർ ഉപയോഗപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് റാഫിൽ ഡ്രോ വഴി തിരഞ്ഞെടുത്തവർക്ക് റിസോർട്ട് സ്റ്റേ , ടി വി , പ്രഷർ വാഷർ , ഡിന്നർ സെറ്റ് തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി . രണ്ട് കിഡ്നിയും തകരാറിലായി ദുരിതം അനുഭവിക്കുന്ന ഈശ്വരമംഗലം സ്വദേശി സഫ്‌വാൻ ചികിത്സയിലേക്ക് റാഫിൽ ഡ്രോ വഴി ലഭിച്ച മുഴുവൻ തുകയും നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുത്തവർക്കെല്ലാം ദ ഭക്ഷണവും ഒരുക്കിയിരുന്നു. സബീർ വി വി , മുഹമ്മദ് ഷെരീഫ് , കുഞ്ഞിമൂസ മാറഞ്ചേരി, ഇഫ്തിക്കർ സി വി , അസ്ഫർ സി വി , രാജൻ ഇളയിടത്ത് , ബഷീർ ടി വി, അബ്ദുൽ ലത്തീഫ് , മനോജ് വി , ഹാഷിം , ഷംസുദ്ധീൻ, ഷാജി, ഖലീൽ ഹസ്സൻ. വനിതാ കമ്മറ്റി ഭാരവാഹികളായ ഷബ്‌ന ബാദുഷ, ഷെൽജി ബിജേഷ് , ഷാഹിന ഖലീൽ , സഫിയ ഗഫൂർ , ഷബ്‌ന ഹാഷിം ,സവിത മനോജ് , നസീബ ഇസ്ഹാഖ് , തബ്‌ഷിറ ജാസിർ, ലാമിയ സക്കീർ, ഷഹർബാൻ , ഷാമില , മുബീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടരുക...

തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് മൂന്നാം വാർഷിക ജനറൽ ബോഡി മാത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ചേർന്നു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ജി സിദ്ധീഖ് സ്വാഗതം പറഞ്ഞു. പി പി അൻവർ പ്രവർത്തന റിപ്പോർട്ടും, സി മുഹമ്മദ് റാഫി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടുകളിന്മേൽ ചർച്ച നടന്നു. 2025 - 2027 വർഷത്തേക്കായി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. പി സി ഡബ്ലൂ എഫ് വനിതാ പഞ്ചായത്ത് കമ്മിറ്റിയും രൂപീകരിച്ചു. പുതിയ കമ്മിറ്റിക്ക് കീഴിലായി പഞ്ചായത്തിലെ എല്ലാ പ്രദേശത്തും സംഘടന വിഭാവനം ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിലാക്കുന്നതിന് തീരുമാനങ്ങൾ എടുത്തു. ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ തീരുമാനിച്ചു. വിവാഹ സംഗമത്തിൽ പഞ്ചായത്തിൽ നിന്നുളള ഒരു യുവതിക്ക് അവസരം നൽകിയതിന് കേന്ദ്ര കമിറ്റിക്ക് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന്റെ മുന്നോടിയായി 1,2 തിയ്യതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം സംഘടിപ്പിക്കാനും തീരുമാനമെടുത്തു. എം എം സുബൈദ, പി പി കുഞ്ഞി മുഹമ്മദ് അയിങ്കലം, ടി മുനീറ, അഷ്റഫ് ദിലാറ, എസ് ലത ടീച്ചർ, പി പി ബഷീർ ഹാജി, ആരിഫ മാറഞ്ചേരി, റഫീഖത്ത്, ഹസീന, റമീഷ തുടങ്ങിയവർ പങ്കെടുത്തു. ഷംസീറ ടീച്ചർ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി : സ്നേഹത്തിന്റെയും, ശാന്തിയുടെയും ക്രിസ്മസ് സന്ദേശം കൈമാറാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ പൊന്നാനി സെന്റ് ആന്റണീസ് ചർച്ചിൽ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് സി എസ് പൊന്നാനിയുടെ നേതൃത്വത്തിൽ ഫാദർ ടോണി റോസ് വാഴപ്പിളളിയുമായി ചർച്ച നടത്തുകയും, സ്നേഹ മധുരത്തിന്റെ കേക്ക് കൈമാറുകയും ചെയ്തു. ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ലത്തീഫ് കളക്കര, പി എം അബ്ദുട്ടി, അഷ്റഫ് എൻ പി, ഹനീഫ മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.

തുടരുക...

അബ്ബാസിയ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ദശ വാർഷികാഘോഷത്തിന്റെ ഭാഗമായുളള പൊന്നോത്സവ് 2K24 വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഡിസംബർ 20 വെള്ളിയാഴ്ച്ച വൈകീട്ട് 3.30 മുതൽ അബ്ബാസിയ ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ പ്രധാന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് വൈവിധ്യമാര്‍ന്നതായിരുന്നു. പൊതു സമ്മേളനം സംഘാടക സമിതി കൺവീനർ മുസ്തഫ മുന്നയുടെ സ്വാഗതത്തോടെ ആരംഭിച്ചു. പ്രസിഡന്റ് അശ്‌റഫ് യു അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യാതിഥിയായിരുന്നു. 2025 - 2027 വർഷത്തേക്കായി തെരെഞ്ഞെടുത്ത പുതിയ പി സി ഡബ്ല്യു എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളെ അദ്ദേഹം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: മുഹമ്മദ് ബഷീർ ആശംസ നേർന്നു. ആക്ടിങ് ജനറൽ സെക്രട്ടറി ജെറീഷ് പി പി നന്ദി പറഞ്ഞു. യുസഫ് കെ വി, അനൂപ് എന്നിവർ തയ്യാറാക്കിയ സുവനീർ പ്രകാശനം; സ്വാശ്രയ കുവൈത്ത് കോർഡിനേറ്റർ സുമേഷ് എം.വി, മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്‌സൽഖാന് നൽകി നിർവ്വഹിച്ചു. മുജീബ് എം. വി, ആർ. വി. സി. ബഷീർ, ആബിദ് കെ. കെ. എന്നിവർ ഉപഹാര സമർപ്പണം നടത്തി. നവാസ് ആർ. വി. സംവിധാനം ചെയ്ത പൊന്നാനിയെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു. കണ്ണൂർ ഷെരീഫ് ആന്റ് ടീം അവതരിപ്പിച്ച സംഗീത വിരുന്ന് പൊന്നോത്സവിന്റെ ഏറ്റവും വലിയ ആകർഷകമായി മാറി. ഫാസിലബാനു, വിമോജ് മോഹൻ, മുഹമ്മദ് സാലി, റാഷിദ്, നബീൽ, ഹക്കീം, മുബഷിർ എന്നിവർ സദസ്സിനെ ആനന്ദകരമാക്കി. കുവൈത്തിലെ അറിയപ്പെട്ട ഡാൻസ് ട്രൂപ്പുകളായ ജാക്സൺ സ്പാർക്ൾ, ദി ഡൈനാമിക്സ് തുടങ്ങിയവർ നൃത്തകലകൾ അവതരിപ്പിച്ചു. ഡോക്ടർ മർലിൻ ആൻ ബാബുവിന്റെ പ്രോഗ്രാം അവതരണം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ആയിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350