മാറഞ്ചേരി: 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും വിജയത്തിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സ്വാഗത സംഘം കൺവെൻഷൻ ചേർന്നു. മാറഞ്ചേരി സ്വാഗത സംഘം ഓഫീസിനടുത്തുളള ഹാളിൽ നടന്ന ചടങ്ങ് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം ഒ സി സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ബ്രോഷർ പ്രകാശനം അഡ്വ: കെ എ ബക്കർ നിർവ്വഹിച്ചു. ആദ്യ തുക നൽകി ഫണ്ട് ഉദ്ഘാടനം ബീക്കുട്ടി ടീച്ചർ, എസ് ലത ടീച്ചർ എന്നിവർ നിർവ്വഹിച്ചു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി മുൻസിപ്പൽ/ പഞ്ചായത്ത് ഭാരവാഹികൾ ബ്രോഷറും, രസിപ്റ്റ് ബുക്കും ഏറ്റുവാങ്ങി. സി വി മുഹമ്മദ് നവാസ്, ഇ പി രാജീവ്, ബീക്കുട്ടി ടീച്ചർ, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ലത ടീച്ചർ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് തുടങ്ങിയവർ സംബന്ധിച്ചു. സാംസ്കാരിക വിഭാഗം കൺവീനർ ബക്കർ മാറഞ്ചേരിയുടെ ഗസൽ ആലാപനത്തോടെ കൺവെൻഷൻ സമാപിച്ചു. കൺവീനർ ആരിഫ പി നന്ദി പറഞ്ഞു.
തുടരുക...മാറഞ്ചേരി: 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും വിജയത്തിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സ്വാഗത സംഘം കൺവെൻഷൻ ചേർന്നു. മാറഞ്ചേരി സ്വാഗത സംഘം ഓഫീസിനടുത്തുളള ഹാളിൽ നടന്ന ചടങ്ങ് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം ഒ സി സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ബ്രോഷർ പ്രകാശനം അഡ്വ: കെ എ ബക്കർ നിർവ്വഹിച്ചു. ആദ്യ തുക നൽകി ഫണ്ട് ഉദ്ഘാടനം ബീക്കുട്ടി ടീച്ചർ, എസ് ലത ടീച്ചർ എന്നിവർ നിർവ്വഹിച്ചു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി മുൻസിപ്പൽ/ പഞ്ചായത്ത് ഭാരവാഹികൾ ബ്രോഷറും, രസിപ്റ്റ് ബുക്കും ഏറ്റുവാങ്ങി. സി വി മുഹമ്മദ് നവാസ്, ഇ പി രാജീവ്, ബീക്കുട്ടി ടീച്ചർ, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ലത ടീച്ചർ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് തുടങ്ങിയവർ സംബന്ധിച്ചു. സാംസ്കാരിക വിഭാഗം കൺവീനർ ബക്കർ മാറഞ്ചേരിയുടെ ഗസൽ ആലാപനത്തോടെ കൺവെൻഷൻ സമാപിച്ചു. കൺവീനർ ആരിഫ പി നന്ദി പറഞ്ഞു.