മാറഞ്ചേരി : പൊന്നാനി താലൂക്കിലെ മാധ്യമ - സാഹിത്യ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയ പി സി ഡബ്ല്യു എഫ് മൂന്നാമത് മാധ്യമ - സാഹിത്യ പുരസ്കാരങ്ങൾ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്ത് ഫാറൂഖ് വെളിയങ്കോടിന് ഡോ: എം പി അബ്ദുസ്സമദ് സമദാനിയും, സാഹിത്യരംഗത്ത് സീനത്ത് മാറഞ്ചേരിക്കുളള പുരസ്കാരം കെ പി രാമനുണ്ണിയും വിതരണം ചെയ്തു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സി പ്രദീപ് കുമാർ, അബൂബക്കർ മഠപ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി. മാധ്യമ- സാഹിത്യ പുരസ്കാര ജേതാക്കൾക്ക് നൽകിയ ക്യാഷ് അവാർഡ് സ്പോൻസർ ചെയ്തത് പി സി ഡബ്ല്യു എഫ് ബഹറൈൻ കമ്മിറ്റിയാണ്.
തുടരുക...മാറഞ്ചേരി : പൊന്നാനി താലൂക്കിലെ മാധ്യമ - സാഹിത്യ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയ പി സി ഡബ്ല്യു എഫ് മൂന്നാമത് മാധ്യമ - സാഹിത്യ പുരസ്കാരങ്ങൾ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്ത് ഫാറൂഖ് വെളിയങ്കോടിന് ഡോ: എം പി അബ്ദുസ്സമദ് സമദാനിയും, സാഹിത്യരംഗത്ത് സീനത്ത് മാറഞ്ചേരിക്കുളള പുരസ്കാരം കെ പി രാമനുണ്ണിയും വിതരണം ചെയ്തു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സി പ്രദീപ് കുമാർ, അബൂബക്കർ മഠപ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി. മാധ്യമ- സാഹിത്യ പുരസ്കാര ജേതാക്കൾക്ക് നൽകിയ ക്യാഷ് അവാർഡ് സ്പോൻസർ ചെയ്തത് പി സി ഡബ്ല്യു എഫ് ബഹറൈൻ കമ്മിറ്റിയാണ്.
