PCWF വാർത്തകൾ

തിയ്യതി : ഡിസംബർ 24 ദിവസം : ശനിയാഴ്ച്ച സമയം: കൃത്യം 2 മണി സ്ഥലം : അൻസാർ കൊളേജ്, അംശകച്ചേരി, എടപ്പാൾ മത്സര ഇനം : ചിക്കൻ പലഹാരങ്ങൾ മാത്രം *നിബന്ധനകൾ* 1️⃣ പൊന്നാനി താലൂക്ക് നിവാസികളായ മുൻ കൂട്ടി രെജിസ്റ്റർ ചെയ്യുന്ന 50 വനിതകൾക്ക് മാത്രം. 2️⃣ നിശ്ചിത പ്രായ പരിധിയില്ല 3️⃣ എല്ലാ മത്സരാർത്ഥികൾക്കും പ്രോൽസാഹന സമ്മാനവും, പ്രശസ്തി പത്രവും വനിതാ എട്ടാം വാർഷിക സമ്മേളന വേദിയിൽ വെച്ച് നൽകുന്നതായിരിക്കും. 4️⃣ ആദ്യത്തെ മൂന്ന് വിജയികൾക്ക് (1st,2nd 3rd) സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 5️⃣ ഒന്നാം സ്ഥാനത്തെത്തുന്നയാളെ *'പൊൻറാണി - 2022'* ആയി പ്രഖ്യാപിക്കും. 6️⃣ 1/2-1 Kg വരെയാണ് (അരക്കിലോമുതൽ ഒരു കിലോ വരെ) തൂക്ക പരിധി. 7️⃣ Presentation (അവതരണം)- 50/100, Taste (രുചി)- 50/100 ആനുപാതത്തിലായിരിക്കും മാർക്ക് ലഭിക്കുക. 8️⃣ മൂന്നംഗ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 9️⃣ ഡിസംബർ 24 ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി മത്സര വേദിയിൽ പ്ലാസ്റ്റിക്കിതര ബോക്ക്സിലോ, അലുമിനിയം ഫോയലിലോ പേക്ക് ചെയ്ത്പലഹാരം എത്തിക്കേണ്ടതാണ്. ???? മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ *ഡിസംബർ 17 നകം* താഴെ വാട്സപ്പ് നമ്പറിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ???? *+91 75588 33350 , +91 89432 63245* *ശ്രദ്ധിക്കുക* ???? മത്സരത്തിനെത്തുന്ന പലഹാരങ്ങളെല്ലാം മാർക്കിട്ട് തൽസമയം വിജയികളെ പ്രഖ്യാപിക്കുന്നതും,അവിടെവെച്ച് തന്നെ ലേലം ചെയ്ത് കിട്ടുന്ന സംഖ്യ 2023 ജനുവരി 1 ന് നടക്കുന്ന പത്താംഘട്ട സ്ത്രീധന രഹിത വിവാഹ ഫണ്ടിലേക്ക് മാറ്റിവെയ്ക്കുന്നതുമായിരിക്കും

തുടരുക...

ദുബൈ : യു.എ.ഇ അമ്പത്തിയൊന്നാം ദേശീയ ദിനാഘോഷം സല്യൂട്ട് യു.എ.ഇ പൊന്നോത്സവ് 2022 എന്ന പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർണ്ണശബളമായി സംഘടിപ്പിച്ചു. ദുബൈ ക്രെസന്റ് സ്കൂളിൽ നടന്ന ചടങ്ങ് യു എ.ഇ ദേശീയ പതാകയേന്തിയ 51 കുട്ടികളുടെ ദേശീയ ഗാനത്തോടെ ആരംഭിച്ചു. എമിറേറ്റ്സ് ഡെവലപ്മെന്റ് സെന്റർ ചെയർമാൻ ഡോ : അബ്ദുള്ള സഹീദ് ബിൻ ഷമ്മാഹ് ളാഹിരി ഉദ്ഘാടനം ചെയ്തു. ബിൻ ഈദ്‌ അഡ്വ: & ലീഗൽ കൺസൾട്ടൻസി സി ഇ ഒ യും, സ്ഥാകനുമായ അഡ്വ: അബ്ദുൽ കരീം അഹ്മദ് ബിന്‍ ഈദ് ദേശീയ ദിന സന്ദേശം നല്‍കി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായിരുന്നു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി സി ഡബ്ല്യു എഫ് ഗ്ലോബൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ സംസാരിച്ചു. മുഹമ്മദ്‌ അനീഷ് ( പ്രസിഡന്റ്‌ പി സി ഡബ്ല്യു എഫ് സെൻട്രൽ കമ്മിറ്റി ) അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അലി എ വി സ്വാഗതം പറഞ്ഞു. മടപ്പാട്ട് അബൂബക്കർ (ചെയർമാൻ,സഫാരി ഗ്രൂപ്പ് ) മുജീബ് തറമ്മൽ (എം ഡി മോഡേൺ ഹെയർ ഫിക്സിങ് ) ജംഷാദ് അലി (ECH ബിസിനസ്‌ സെറ്റപ്പ് ) ഇക്ബാൽ മണക്കടവത്ത് (ഫോറം ഗ്രൂപ്പ്‌ ) തുടങ്ങിയവർക്ക് ബിസിനസ്‌ എക്സെലൻസി അവാർഡും, സാമൂഹ്യ സേവന പുരസ്ക്കാരം സലാം പാപ്പിനിശ്ശേരിക്കും നൽകി. ഫൈസൽ ( എക്സിക്യൂട്ടീവ് ഡയക്ടർ, മലബാർ ഗോൾഡ്) ഡോ: അബ്ദുറഹ്മാൻ കുട്ടി (ചെയർമാൻ സ്വാശ്രയ പൊന്നാനി കമ്പനി ) അബ്ദു സമദ് വി (ചെയർമാൻ, ഉപദേശക സമിതി സെൻട്രൽ കമ്മിറ്റി) ഡോ : സലീൽ ( ആദം മെഡിക്കൽ സെന്റർ) ഷാജി ഹനീഫ് (എഴുത്തുകാരൻ) ഹൈദ്രോസ് തങ്ങൾ കൂട്ടായി, പി കെ അബ്ദുൽ സത്താർ (എം ഡി റിയൽ ബേവ് ) റിയാസ് കിൽട്ടൺ (കിൽട്ടൺസ് ഗ്രൂപ്പ്) മുനീർ നൂറുദ്ധീൻ (അറക്കൽ ഗോൾഡ്) ഫർദാൻ ഹനീഫ് (ദേരാ ട്രാവൽസ്) സൈദ് മുഹമ്മദ് ( എം ഡി തഖ് വ ഗ്രൂപ്പ് ) ഷാജി (എം ഡി ഇൻസുൽ ടേം മിഡിലീസ്റ്റ്) തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസത്തിന്റെ നാൽപ്പത്തിയഞ്ച് വർഷം പിന്നിട്ട മുഹമ്മദ്‌ കുട്ടി മാറഞ്ചേരി ( PCWF അബുദാബി ) മുഹമ്മദ്‌ അലി മാറഞ്ചേരി ( PCWF ഷാർജ ) നഫീസ അബ്ദുൽ ഖാദർ പൊന്നാനി (കിൽട്ടൺ) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പാട്ടുത്സവ് മത്സരത്തിൽ അവസാന റണ്ടിലേക്ക് എത്തിയ ആറുപേരുടെ ഗ്രാൻഡ് ഫിനാലെയും പൊന്നോത്സവിന്റെ ഭാഗമായി നടന്നു. ജൂറി അംഗം ഷാനിൽ പളളിയിൽ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം അക്ഷയ് രാജ് (അബുദാബി) രണ്ടാം സ്ഥാനം മുനീർ കെ പി (അജ്മാൻ) മൂന്നാം സ്ഥാനം ഇസ ഫാതിമ (ദുബൈ) കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു. ആർ ജെ സാൻ , കീർത്തി എന്നിവർ അവതാരകരായിരുന്നു. ശിഹാബ് കെ കെ (ജനറൽ സെക്രട്ടറി, പി സി ഡബ്ല്യൂ എഫ് സെൻട്രൽ കമ്മിറ്റി) നന്ദി പറഞ്ഞു. ആസിഫ് കാപ്പാടും സംഘവും അവതരിപ്പിച്ച സംഗീത നിശയും, ഹൂറി ടീമിൻറ ഒപ്പനയും പൊന്നോത്സവത്തിന് പകിട്ടേകി.... സംഘാടക സമിതി ഭാരവാഹികളായ ഷബീർ ഈശ്വര മംഗലം, ഷബീർ മുഹമ്മദ്‌, സുനീർ പി.കെ, സൈനുൽ ആബിദ് തങ്ങൾ, ഷാനവാസ് പി , അലി ഹസ്സൻ, ലതീഫ് കടവനാട്, ഹബീബ്, നസീർ ചുങ്കത്ത്, അഷ്റഫ് സി വി, ഫഹദ് ബ്നു ഖാലിദ് , ഉമർ സി , ഇഖ്ബാൽ എ വി, ആശിഖ്, ജിഷാർ , മുനവ്വർ അബ്ദുല്ല തുടങ്ങിയവർ പൊന്നോത്സവിന് നേതൃത്വം നല്‍കി. ശഹീർ ഈശ്വര മംഗലത്തിൻറ ഉപസംഹാരത്തോടെ പൊന്നോത്സവിന് പരിസമാപ്തി കുറിച്ചു...

തുടരുക...

എടപ്പാൾ: വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെ മഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും, അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരും അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം മുൻ തലവൻ ഡോ: ചാത്തനാത്ത് അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി നടന്നു വരുന്ന കാമ്പസ് തല കാംപയിന്റെ ഭാഗമായി എടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ഡബ്ലിയു എഫ് കേന്ദ്ര ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. മുരളി മേലേപ്പാട്ട് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പാൾ ഐവി ടീച്ചർ, റീജ ടീച്ചർ, പി സി ഡബ്ല്യു എഫ് ഭാരവാഹികളായ സുബൈദ പോത്തനൂർ , അഷറഫ് നെയ്തല്ലൂർ എന്നിവർ പ്രസംഗിച്ചു. അടാട്ട് വാസുദേവൻ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ ഷിയാസ് നന്ദിയും പറഞ്ഞു.

തുടരുക...

ദുബൈ : യു.എ.ഇ അമ്പത്തിയൊന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സല്യൂട്ട് യു.എ.ഇ പൊന്നോത്സവ് 2022 ദുബൈ ക്രെസന്റ് സ്ക്കൂളിൽ വെച്ച് നാളെ (ഡിസംബർ 4 ഞായറാഴ്ച്ച) വൈകീട്ട് 4 മണിമുതൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പൊന്നോത്സവിന്റെ ഭാഗമായി, പാട്ടുത്സവം ഫൈനൽ മത്സരം, പൊതു സമ്മേളനം , ദേശീയ ദിന സന്ദേശം , ബിസിനസ്സ് രംഗത്തെ പ്രമുഖർക്ക് ബിസിനസ്‌ എക്സെലൻസി അവാർഡ് വിതരണം, പ്രവാസത്തിന്റെ നാലര പതിറ്റാണ്ട് പിന്നിട്ടവരെ ആദരിക്കൽ, ഗായകൻ ആസിഫ് കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ മേള....തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും.... പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പ്രശസ്ത ഇമാറാത്തി കവിയും എമിറേറ്റ്സ് ഡെവലപ്മെന്റ് സെന്റർ ചെയർമാനുമായ ഡോ : അബ്ദുള്ള ബിൻ ഷാമ, മുതിർന്ന അഭിഭാഷകനും, ബിൻ ഈദ്‌ അഡ്വ: & ലീഗൽ കൺസൾട്ടൻസി സി ഇ ഒ യും, സ്ഥാകനുമായ അഡ്വ: അബ്ദുൽ കരീം അഹ്മദ് ബിന്‍ ഈദ്, പി സി ഡബ്ല്യു എഫ് ഗ്ലോബൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ : അബ്ദുറഹ്മാൻ കുട്ടി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടുക... 0557733161

തുടരുക...

വട്ടംകുളം: "സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക" എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതിയും , വിദ്യാഭ്യാസ സമിതിയും സംയുക്തമായി നടത്തിവരുന്ന കാമ്പസ് തല കാംപയിനിന്റെ ഭാഗമായി നെല്ലിശ്ശേരി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ്‌ സയൻസിൽ സംഘടിപ്പിച്ച ചടങ്ങ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം സി എ എസ് പ്രിൻസിപ്പൾ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പൊന്നാനി എം ഇ എസ് കോളേജ് എക്ണോമിക്സ് വിഭാഗം മേധാവി ഡോ: ബുഷ്റ എം വി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് നന്ദൻ മുഖ്യാതിഥിയായിരുന്നു. നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനത്തിൽ ആരംഭിച്ച കാംപയിൻ ഡിസംബർ 20 നാണ് സമാപിക്കുന്നത് താലൂക്കിലെ ഹയർസെക്കണ്ടറി , ഡിഗ്രി സ്ഥാപനങ്ങളിൽ *ബോധവല്‍ക്കരണ ക്ലാസ് , ലഘുലേഖ വിതരണം, പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മത്സരം* തുടങ്ങി വിവിധ പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നത്. വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വട്ടംകുളം പി സി ഡബ്ല്യു എഫ് പ്രസിഡണ്ട് മോഹനൻ പാക്കത്ത് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വുമൺസ് ക്ലബ്ബ് കോ ഓർഡിനേറ്റർ അശ്വതി ബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹരി സി എം , കോളേജ് യൂണിയൻ ചെയർമാൻ അബ്ദുൽ ഹാഷിർ കെ എന്നിവർ ആശംസ പ്രസംഗം നടത്തി. പി സി ഡബ്ല്യു എഫ് ഭാരവാഹികളായ ഏട്ടൻ ശുകപുരം, അസ്മാബി പി എ, മാലതി വട്ടംകുളം, നാരായണൻ മണി, ഹംസ പി പി , രമ്യ, സിനി തുടങ്ങിയവർ സംബന്ധിച്ചു. എൻ എസ് എസ് സെക്രട്ടറി അനുശ്രീ കെ ആർ നന്ദി പറഞ്ഞു.

തുടരുക...

യു.എ.ഇ അമ്പത്തിയൊന്നാം ദേശീയ ദിനാഘോഷം 'പൊന്നോത്സവ്‌ 2022' ഡിസംബർ 4 മണിക്ക്‌ ക്രസന്റ്‌ സ്കൂൾ, അൽ ഖുസൈസ്‌, ദുബായ്‌ മുഖ്യാതിഥികൾ Dr ABDULLA BIN SHAMMA Chairman, Emirates Development Centre & Famous Imirathi Post ADV ABDULKARIM AHMED BIN EID Senior Lawyer & CEO of BIN EID Advocates & Legal Consultancy SIVADAS ATTUPPURAM Chairman, Ponnani Muncipality KOYAKUTTY MASTER PCWF Global working President ABOOBACKER MADAPPAT Chairman , Safari Group Safari Hypermarket UAE Salam Pappinissery CEO - YAB Legal Services LLC Faisal Ak Malabar Cooperate Executive Director Malabar Gold and Diamonds Iqbal Marconi CEO ECH Digital Sidheek TV Managing Director Forum group Mujeeb Tharammal Managing Director Modern Hair Fixing Studio Thelhath Executive Director Forum Center Forum group Dr. Abdurahiman Kutty Chairman Swasraya Ponnani PVT LTD Swasraya Mall Ponnani Riyas Kilton CEO - KILTONS Business Setup Services LLC Abdul Sathar CEO - Real Bev Shaji Haneef Ponnani Writer Dr. Saleel Adam Medical Centre

തുടരുക...

ദുബൈ: യു എ ഇ യുടെ അമ്പത്തിയൊന്നാം ദേശിയ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസ് & ട്രാഫിക്ക് ഡിപ്പാർട്മെന്റും യുനൈറ്റഡ് പി ആർ ഒ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ ഡേ റാലിയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേൻ യു.എ.ഇ പ്രവർത്തകർ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ പങ്കാളികളായി. ഡിസംബർ 1 കാലത്ത് 8 മണിക്ക് ഖിസൈസ് പോലീസ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച റാലി അൽ തവാർ പരിസരത്ത് സമാപിച്ചു.

തുടരുക...

*പൊന്നോത്സവ് 22* ൽ പങ്കെടുക്കുന്നതിന്നായി UAE യിൽ എത്തിച്ചേർന്ന പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിനും, PCWF ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർക്കും ഷാര്‍ജ എയർപ്പോർട്ടിൽ നൽകിയ സ്വീകരണം..

തുടരുക...

പോത്തനൂർ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങൾ താലൂക്ക് തലത്തിലേക്ക് വ്യാപകമാക്കുന്നതിൻറ ഭാഗമായി കാലടി പഞ്ചായത്തിൽ വാർഡ് തല സംഗമങ്ങൾക്ക് തുടക്കമായി. പോത്തനൂർ പതിനഞ്ചാം വാർഡിൽ നടന്ന സംഗമം വാർഡ് കൗൺസിലർ ബൽകീസ് ഉദ്ഘാടനം ചെയ്തു. ടി മുനീറ അധ്യക്ഷത വഹിച്ചു.സുബൈദ പോത്തനൂർ സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ കാടഞ്ചേരി, സബീന ബാബു , സുജീഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. പതിനഞ്ചാം വാർഡ് പി സി ഡബ്ല്യു എഫ് വനിതാ ഘടകം രൂപീകരിച്ചു. 17 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു സജനി കെ (പ്രസിഡണ്ട്) ബൽഖീസ് കെ (സെക്രട്ടറി ഷജിത പി കെ (ട്രഷറർ) അസൂറ കെ , ഷീജ ശിവൻ (വൈ: പ്രസിഡണ്ട്) സൈനബ കെ പി , ബേബി കെ (ജോ : സെക്രട്ടറി) സജനിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

തുടരുക...

എടപ്പാൾ: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ ഡിസംബർ 31 , ജനുവരി 1 (ശനി,ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം ) നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനവും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും പ്രചരണാർത്ഥം പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന *തക്കാരം- 2022 പാചക മത്സരം സീസൺ 7 എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ വെച്ച് ഡിസംബർ 24 ന്* നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. പാചക മത്സരത്തോടൊപ്പം വിവിധ കലാ പരിപാടികളും ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിമുൽ ചടങ്ങുകൾ ആരംഭിക്കുന്നതാണ്. ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പലഹാരങ്ങളാണ് മത്സരത്തിനായി കൊണ്ടു വരേണ്ടത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്ക് മാത്രമേ മത്സരത്തിന് അവസരമുളളു. മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം പ്രശസ്തി പത്രവും, ഒന്നാം സ്ഥാനത്ത് എത്തുന്നവരെ *പൊൻറാണി* യായി പ്രഖ്യാപിക്കുകയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഉൾപ്പെടെ സ്വർണ്ണ നാണയം സമ്മാനമായി നൽകുന്നതുമാണ്. മത്സരത്തിന് എത്തുന്ന പലഹാരങ്ങൾ ലേലം ചെയ്ത് ലഭിക്കുന്ന സംഖ്യ 2023 ജനുവരി ഒന്നിന് നടക്കുന്ന പത്താംഘട്ട വിവാഹ സംഗമത്തിലേക്ക് വിനിയോഗിക്കുന്നതാണ്. പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെയും, വനിതാ കേന്ദ്ര കമ്മിറ്റി , വിവിധ ഘടകങ്ങളിലെ പ്രതിനിധികളുടെയും സംയുക്ത യോഗം അൻസാർ കൊളേജിൽ ചേർന്നാണ് സംഘാടക സമിതി രൂപീകരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറയുടെ അധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി ട്രഷറർ ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു. 31 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഹിഫ്സു റഹ്മാൻ (ചെയർമാൻ) ഖൈറുന്നിസ പാലപ്പെട്ടി (കൺവീനർ) മാലതി വട്ടംകുളം ,എം പി എം സബിത എടപ്പാൾ (വൈ: ചെയർ..) രാജലക്ഷ്മി കാലടി , നാരായണൻ മണി പൊന്നാനി (ജോ: കൺ...) തുടങ്ങിയവർ പ്രധാന ഭാരവാഹികളാണ്. ഖലീൽ റഹ്മാൻ സ്വാഗതവും, ഹിഫ്സു റഹ്മാൻ നന്ദിയും പറഞ്ഞു.

തുടരുക...

വൈസ് ചാൻസലറോടൊപ്പം ഒരുമിച്ചിരുന്നിട്ടുണ്ട്. ചാൻസലർക്ക് ഇഷ്ടാവോ ആവോ. കാമ്പസുകളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ കാമ്പയിൻ്റെ ഉദ്ഘാടനമായിരുന്നു വേദി. ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ്റെ ഭാഗമായി ഒട്ടുമിക്ക കാമ്പസുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വളയംകുളം അസ്സബാഹ് ആർട്സ് കോളേജിലായിരുന്നു കാമ്പയിൻ്റെ തുടക്കം. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടകനായി. സ്ത്രീധന വിരുദ്ധ പ്രവർത്തനങ്ങൾ വെറും പറച്ചിലിൽ ഒതുക്കുന്നവരല്ല പിസിഡബ്ലിയുഎഫുകാർ. അവർ ഇക്കാലത്തിനിടയ്ക്ക് 160ലേറെ സ്ത്രീധന രഹിത വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. ഈ വരുന്ന ജനുവരി ആദ്യം കുറേ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കാമ്പസുകളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന നിരന്തര പരിപാടികൾ ചെറുതല്ലാത്ത അനക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. സ്ത്രീധന രഹിത വിവാഹങ്ങൾ എന്നതിലാണ് പിസിഡബ്ലിയുഎഫ് തുടങ്ങുന്നത്. അവർ പല മേഖലകളിൽ വളർന്നു പന്തലിച്ചെങ്കിലും ആദ്യ ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തിനായി പതർച്ചയില്ലാതെ അവരിപ്പോഴുമുണ്ടെന്നത് അഭിനന്ദനാർഹമാണ്.

തുടരുക...

സ്ത്രീധനത്തിനെതിരെ പൊതു സമൂഹത്തിൻ്റെ ഇടപെടൽ ശക്തമാക്കണം : വി സി* ചങ്ങരംകുളം : സ്ത്രീധന സമ്പ്രദായം തെറ്റാണന്ന് അറിയാവുന്നവർ പോലും സ്ത്രീധനത്തിന് അടിമപ്പെടുകയും, വിദ്യാസമ്പന്നർക്കിടയിലും ഈ ദുരാചാരം നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ പൊതു സമൂഹത്തിൻറ ഇടപെടൽ ശക്തമാക്കണമെന്ന് മലയാളം സർവ്വകലാശാല വൈ: ചാൻസലർ ഡോ: അനിൽ വളളത്തോൾ പറഞ്ഞു. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങൾക്ക് സന്നദ്ധമല്ലെന്ന് പെൺകുട്ടികൾ പരസ്യമായി പ്രഖ്യാപിക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ, വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ *"സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക "* എന്ന സന്ദേശവുമായി ആരംഭിക്കുന്ന കാമ്പസ് തല കാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. *നവംബർ 26 ന് ആരംഭിക്കുന്ന കാംപയിൻ ഡിസംബർ 20 നാണ് സമാപിക്കുന്നത്* താലൂക്കിലെ ഹയർസെക്കണ്ടറി , ഡിഗ്രി സ്ഥാപനങ്ങളിൽ *ബോധവല്‍ക്കരണ ക്ലാസ് , ലഘുലേഖ വിതരണം, പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മത്സരം* തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീധന വിരുദ്ധ ദിനത്തിൽ വളയംകുളം അസബാഹ് ആർട്സ് ആൻറ് സയൻസ് കോളേജിൽ നടന്ന കാംപയിൻ ഉദ്ഘാടന ചടങ്ങിൽ പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസബാഹ് കോളേജ് വൈ: പ്രിൻസിപ്പൾ ഡോ: ബൈജു എം കെ സ്വാഗതം പറഞ്ഞു. ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ വി നദീർ സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി. ആലങ്കോട് പി സി ഡബ്ല്യു എഫ് പ്രസിഡണ്ട് ആയിഷ ഹസ്സൻ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുഞ്ഞി മുഹമ്മദ് പന്താവൂർ (കോളേജ് സെക്രട്ടറി) അഷ്റഫ് നെയ്തല്ലൂർ (ചെയർമാൻ, പി സി ഡബ്ല്യു എഫ് വിവാഹ സമിതി) കെ യു പ്രവീൺ (സ്റ്റാഫ് സെക്രട്ടറി ) ഷാജിത വി (കൺവീനർ അസബാഹ് കോളേജ് വുമൺസ് സെൽ) മുഹമ്മദ് ഷിബിൽ (ജന: സെക്രട്ടറി കോളേജ് യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു. അസബാഹ് ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി, അബ്ദുല്ലതീഫ് കളക്കര , ഇ.ഹൈദറലി മാസ്റ്റർ, പി എം അബ്ദുട്ടി , എം.ടി. ഷരീഫ് മാസ്റ്റർ , പി.കെ അബ്ദുള്ളക്കുട്ടി, അബ്ദു കിഴിക്കര , എം.പി.അംബികാകുമാരി ടീച്ചർ, സുജിത സുനിൽ ,മാലതി വട്ടംകുളം, മോഹനൻ വട്ടംകുളം, ഹൈറുന്നീസ പാലപ്പെട്ടി, എ.അബ്ദുൾ റഷീദ്, അഷറഫ് പെരുമ്പടപ്പ് , മദർ മുഹമ്മദ് കുട്ടി, റസിയ മുഹമ്മദ് കുട്ടി തുടങ്ങിയശപി സി ഡബ്ല്യു കേന്ദ്ര ഭാരവാഹികൾ വിവിധ ഘടകങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. എൻ എസ് എസ് വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് എൻ എസ് എസ് പ്രോഗ്രാം കൺവീനർ രാജേഷ് കണ്ണന്റെ നന്ദി പ്രകടനത്തോടെ സമാപിച്ചു.

തുടരുക...

പി സി ഡബ്ല്യൂ എഫ് പ്രൊഫ: കടവനാട് മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു. പൊന്നാനി : വിദ്യാഭ്യാസ രംഗത്തും പൊതു രംഗത്തും നിറഞ്ഞു നിന്നിരുന്ന പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദിന്റെ വേർപാടിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി. പൊന്നാനി സംസ്‌കാരത്തിന്റെ ഔന്നിത്യം പ്രസരിപ്പിക്കുന്ന വിളക്കുമാടമായിരുന്നു കടവനാട് മുഹമ്മദെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. കടവനാട് ഉൾപ്പെടെയുളള മൺമറഞ്ഞവരുടെ സ്മരണകൾ ഉയര്‍ത്തിപ്പിടിച്ച് അവരുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒത്തൊരുമിച്ച് മുന്നേറണമെന്നും അദ്ധേഹം പറഞ്ഞു. അനുശോചന യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഒ സി സലാഹുദ്ധീൻ (പ്രസിഡണ്ട്, എം ഇ എസ് ജില്ലാ കമ്മിറ്റി) , ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (ചരിത്രകാരൻ), യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, പി എം അബ്ദുട്ടി , രാജൻ തലക്കാട്ട്, എം ടി നജീബ്, ആരിഫ മാറഞ്ചേരി , ടി എ ഉമ്മർ വെളിയങ്കോട്, അബ്ദുല്ല കുട്ടി ഹാജി വട്ടംകുളം, സി സി മൂസ്സ ബാംഗ്ലൂർ, അബ്ദുല്ലത്തീഫ് കടവനാട് (യു.എ.ഇ) , മാമദ് കെ മുഹമ്മദ് (സൗദിഅറേബ്യ) , അഷ്റഫ് യു (കുവൈറ്റ്), അബ്ദുസ്സലാം മാട്ടുമ്മൽ (ഖത്തർ), റിഷാദ് കെ എ (ഒമാൻ), മുഹമ്മദ് മാറഞ്ചേരി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതവും, എ അബ്ദുല്ലത്തീഫ് മാറഞ്ചേരി നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ വനിതാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ചേർന്ന വനിതാ സമ്മളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹി തെരെഞ്ഞെടുപ്പിന് എം സാദിഖ് നേതൃത്വം നല്‍കി. പി വി ജലീൽ , ഫിറോസ്, പി വി സുബൈർ എന്നിവർ സംബന്ധിച്ചു. സുഹ്റ ബാവ, സൽമ നജീബ് സംസാരിച്ചു. ആയിഷ ലിസി സ്വാഗതവും, അനീഷ നബീൽ നന്ദിയും പറഞ്ഞു. 19 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. *ഉപദേശക സമിതി അംഗങ്ങൾ* സൽമ നജീബ് സുഹറ ബാവ രേഷ്മ രതീഷ് *പ്രധാന ഭാരവാഹികൾ* സൽമ നസീർ (പ്രസിഡന്റ്) വിദ്യാ സുഭാഷ് , ലിസാന മുനവ്വിർ ( വൈസ് പ്രസിഡന്റ്) ഷമീമ സുബൈർ (സെക്രട്ടറി) അനീഷ നബീൽ , ഷാനിമ ഫിറോസ് ( ജോ: സെക്രട്ടറി ) ആയിശ ലിസി (ട്രഷറർ)

തുടരുക...

ഭിന്ന ശേഷി നീന്തൽ മത്സരത്തിൽ ദേശീയ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ നേടിയ താരങ്ങൾക്ക് സ്വീകരണമൊരുക്കി പി സി ഡബ്ല്യൂ എഫ്* പൊന്നാനി: ദേശീയ സംസ്ഥാന തലത്തിൽ ഭിന്ന ശേഷി നീന്തൽ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) ഭാരവാഹികളായ മൻസൂർ (പൊന്നാനി) സജി (തവനൂർ) സാദിഖ് (മഞ്ചേരി) എന്നിവർക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ കർമ്മാ പാതയോരത്ത് സ്വീകരണം നൽകി. ഉച്ചയ്ക്ക് രണ്ടു മണിക്ക് AKWRF പ്രവർത്തകർ ചങ്ങരംകുളത്ത് നിന്നും സ്വീകരണം നല്കി ആരംഭിച്ച വാഹന ജാഥ മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് 4 മണിക്ക് കർമ്മാ റോഡിൽ സമാപിച്ചു. സമാപന സ്വീകരണ യോഗം പി സി ഡബ്ല്യു എഫ് സ്പോർട്സ് കൗൺസിൽ ചെയർമാൻ പി കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ബദറു സമാൻ മൂർക്കനാട് ( AKWRF സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. സലീം കീഴിശ്ശേരി (AKWRF മലപ്പുറം ജില്ല പ്രസിഡന്റ്) അസ്ലം പുറത്തൂർ -(AKWRF മലപ്പുറം ജില്ല സെക്രട്ടറി) ശരീഫ് വി (ശാന്തി പാലിയേറ്റീവ് പൊന്നാനി) എൻ പി അഷ്റഫ് നെയ്തല്ലൂർ (PCWF കേന്ദ്ര സെക്രട്ടറി) അഷ്റഫ് മച്ചിങ്ങൽ (PCWF സ്പോർട്സ് കൗൺസിൽ) അജി കോലളമ്പ്, അഷ്റഫ് പൂച്ചാമം (AKWRF വളണ്ടിയർ, PCWF മാറഞ്ചേരി) ഷക്കീല , ബുഷ്റ (PCWF വനിതാ കേന്ദ്ര കമ്മിറ്റി) നിഷാദ് അബൂബക്കർ (PCWF മാറഞ്ചേരി) ആർ വി മുത്തു , യഹ്‌യ, ബാബു (PCWF മുൻസിപ്പൽ കമ്മിറ്റി) അജി കോലളമ്പ് തുടങ്ങിയവർ സംസാരിച്ചു. മജീദ് (AKWRF താലൂക്ക് സെക്രട്ടറി) സ്വാഗതവും, മുജീബ് കിസ്മത്ത് (ട്രഷറർ, PCWF മുനിസിപ്പൽ കമ്മിറ്റി) നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350