PCWF വാർത്തകൾ

പൊന്നാനി: സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം പ്രചരണാർത്ഥം പി സി ഡബ്ല്യു എഫ് ഹെൽത്ത് & ഫാമിലി ഡവലപ്പ്മെൻറ് കൗൺസിൽ (PCWF - HFDC) ആഭിമുഖ്യത്തിൽ നടുവട്ടം ശ്രീ വൽസം (SIMS) ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി ഐ എസ് എസ് സ്ക്കൂളിൽ വെച്ച് നവംബർ 13 ന് ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ രോഗ സാധ്യത നിർണ്ണയം, ഓർത്തോ വിഭാഗം, ദന്ത രോഗ വിഭാഗം, ഇ എൻ ടി വിഭാഗം, ജനറൽ വിഭാഗം, നേത്ര രോഗ വിഭാഗം എന്നിവയിലെല്ലാം പരിശോധനകൾ ലഭ്യമായിരിക്കുന്നതാണ്. ഇത് സംബന്ധമായി കോട്ടത്തറ സി സി ഹൗസിൽ ചേർന്ന ഹെൽത്ത് ആൻറ് ഫാമിലി ഡെവലപ്പ്മെൻറ് കൗൺസിൽ, വനിതാ കേന്ദ്ര എക്സിക്യൂട്ടീവ്, പൊന്നാനി മുൻസിപ്പൽ എക്സിക്യൂട്ടീവ് ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. PCWF- HFDC ചെയർമാൻ ഡോ: ഇബ്രാഹീം കുട്ടി പത്തോടി ഉദ്ഘാടനം ചെയ്തു. കൺവീനർ കെ പി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. ജോ: കൺവീനർ ഖദീജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ സമ്മേളനം സംബന്ധിച്ച് ടി മുനീറയും, മെഗാ മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച് മുരളി മേലെപ്പാട്ടും വിഷയാവതരണം നടത്തി. മെഡിക്കൽ ക്യാമ്പ് വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു. മുരളി മേലെപ്പാട്ട് (ചെയർമാൻ) സുബൈദ പോത്തനൂർ (വൈ: ചെയർ പേഴ്സൺ) സി സി മൂസ്സ (കൺവീനർ) റംല കെ പി , നാരായണൻ മണി (ജോ: കൺവീനർ) പി എ അബ്ദുട്ടി , അഷ്റഫ് പൂച്ചാമം, മുജീബ് കിസ്മത്ത്, ആർ വി മുത്തു തുടങ്ങിയവരെ വിവിധ വകുപ്പിലേക്കും തെരഞ്ഞെടുത്തു. വി അബ്ദുസ്സമദ് (യു.എ.ഇ )അസ്മാബി പി എ, സബീന ബാബു , റഹിയാനത്ത് ഒ കെ , ഹനീഫ മാളിയേക്കൽ, സുഹ്റ ബാനു തുടങ്ങിയവർ സംബന്ധിച്ചു. പി സി ഡബ്ല്യു എഫ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി ജന: സെക്രട്ടറി നാരായണൻ മണി നന്ദി പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ താഴെ നമ്പറിൽ വിളിച്ച് രജിസ്ട്രർ ചെയ്യേണ്ടതാണ്... ???? മുരളി മേലെപ്പാട്ട് (ചെയർമാൻ) +91 94466 31525 സി സി മൂസ്സ (കൺവീനർ) +91 98474 50197

തുടരുക...

പൊന്നാനി : പോഷക ഗുണങ്ങളും, ഔഷധ ഗുണങ്ങളും ഏറെ അടങ്ങിയ കൂൺ (MUSHROOM) കൃഷി ഏറെ മുടക്കു മുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ്. താലൂക്കിലെ നഗരസഭ/ പഞ്ചായത്ത് തലത്തിൽ കൂൺ വ്യാപകമായ രീതിയിൽ കൃഷി ചെയ്യുന്നതിനാവശ്യമായ പരീശീലനം നൽകുന്നതിന്നായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ കാര്‍ഷിക രംഗത്ത് സജീവ ഇടപെടലുകൾ നടത്തി വരുന്ന എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ , തവനൂർ) സഹകരണത്തോടെ കൂൺ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ ഓൺലൈനിൽ ചേർന്ന എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു. ശാരദ ടീച്ചറുടെ അധ്യക്ഷതയിൽ ഡോ : അബ്ദുറഹ്മാൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കൽ, എല്ലാ പഞ്ചായത്തിലും കാര്‍ഷിക ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കൽ ,താലൂക്കിലെ കര്‍ഷക അവാർഡ് ജേതാക്കളുടെ കൃഷിയിടം സന്ദർശിക്കൽ, തുടങ്ങി കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു. തരിശ് ഭൂമി കൃഷിയോഗ്യമാക്കലിൻറ ഭാഗമായി ആലംങ്കോട് പഞ്ചായത്തിൽ നിന്നുളള 15 സെൻറ്, ബിയ്യത്തിലെ 35 സെൻറ് ഭൂമികൾ സമിതി ഭാരവാഹികൾ സന്ദര്‍ശിച്ച് അനുയോജ്യമായ വിളവ് ഉൽപ്പാദിപ്പിക്കുന്നതിനുളള പദ്ധതികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. സി എസ് പൊന്നാനി , പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി , ഇ പി രാജീവ്, അബ്ദുല്ലതീഫ് കളക്കര , മോഹനൻ പാക്കത്ത് (വട്ടംകുളം) ഹൈറുന്നിസ പാലപ്പെട്ടി (പെരുമ്പടപ്പ്) നജീബ് എം ടി ,ആരിഫ പി , കോമളദാസ് (മാറഞ്ചേരി) ദസ്തകീർ (എടപ്പാൾ) ഷബീർ മുഹമ്മദ് (യു.എ.ഇ )ഇസ്മായിൽ (ഒമാൻ) ആബിദ് (ഖത്തർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കൃഷ്ണൻ നായർ (ആലങ്കോട് ) നന്ദി പറഞ്ഞു. കൂൺ കൃഷി പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ 2022 ഒക്ടോബർ 20 നകം താഴെ നമ്പറിൽ ബന്ധപ്പെടുക. +91 94460 70979

തുടരുക...

സലാല: ഒക്ടോബർ 21 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിമുതൽ സഹനൂത്ത് അൽ സാബ് ഫാം ഹൗസിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമാ സംഗീത സംവിധായകൻ എം ജയചന്ദ്രൻ നിർവ്വഹിച്ചു. പൊന്നാനിയുടെ സമഗ്ര ചരിതം ‘പാനൂസ’ എം.ജയചന്ദ്രന് നൽകി. പി സി ഡബ്ല്യൂ എഫ് സലാല ഘടകം പ്രസിഡൻ്റ് കെ കബീർ, ജന: സെക്രട്ടറി മുഹമ്മദ് റാസ്‌, സംഘാടക സമിതി കൺവീനർ ഗഫൂർ താഴത്ത്,ബദറുദ്ദീൻ,ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. സംഗമത്തിൻറ ഭാഗമായി; വനിതാ സംഗമം , ആദരം, എസ്എസ്എൽസി ,പ്ലസ് ടു വിജയികൾക്ക് അനുമോദനം , കലാ പരിപാടികൾ, പൊതു സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടുക കെ കബീർ +968 9515 6780 (പ്രസിഡണ്ട് & സംഘാടക സമിതി ചെയർമാൻ) മുഹമ്മദ് റാസ് +968 9514 3223 (ജനറൽ സെക്രട്ടറി) ബദറുദ്ധീൻ +968 9363 5486 (ട്രഷറർ) ഗഫൂർ താഴത്ത് +968 7229 9048 (കൺവീനർ, സംഘാടക സമിതി ) ഖലീൽ റഹ്മാൻ +968 9479 7848 (ജോ: സെക്രട്ടറി)

തുടരുക...

മനാമ: പ്രകൃതിയോടൊപ്പം വന്യജീവികൾ, സസ്യജാലങ്ങൾ തുടങ്ങിയവുടെയെല്ലാം ഫോട്ടോഗ്രാഫിയെ കുറിച്ച് അടുത്തറിയാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീന്റെ കീഴിൽ ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ അവസരം ഒരുക്കുന്നു. പ്രകൃതിയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തുന്ന നാച്വറൽ ഫോട്ടോ ഗ്രാഫി വിദഗ്ദനായ പി സി ഡബ്ല്യു എഫ് ബഹറൈൻ എക്സിക്യൂട്ടീവ് മെമ്പർ സൈദ് അലവിയാണ് ടാൽകിന് നേതൃത്വം നല്‍കുന്നത്. 21 ഒക്ടോബർ 2022 വെള്ളിയാഴ്ച്ച സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ വെച്ച് വൈകീട്ട് 5:00 മണി മുതൽ 07:00 വരെ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ മാറഞ്ചേരിയുടെ അധ്യക്ഷതയിൽ സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും എവർ ഗ്രീൻ ബഹ്‌റൈൻ കൺവീനർ എം എഫ്‌ റഹ്‌മാൻ നന്ദിയും നിര്‍വഹിക്കുന്നു.

തുടരുക...

പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം ബ്രോഷർ പ്രകാശനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ വി അബ്ദുസ്സമദ് നിർവ്വഹിച്ചു.

തുടരുക...

പൊന്നാനി:സേവനപാതയിൽ ജീവൻ വെടിഞ്ഞ സാമൂഹ്യ പ്രവർത്തകനും  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ  കമ്മിറ്റി ട്രഷററും ആയിരുന്ന എ.കെ.മുസ്തഫയുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് സ്വദേശികളിൽ സ്വദേശത്തും വിദേശത്തുമുളള ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകന് നൽകുന്ന എ.കെ.മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാര ത്തിന് നാമ നിർദ്ദേശം സ്വീകരിക്കുന്നു. പ്രഗൽഭരായ ജൂറി തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാവിന്  പി സി ഡബ്ലിയു എഫ് യു എ ഇ ഘടകത്തിൻ്റെ ഉപഹാരമായി 10001 രൂപയും, ഗ്ലോബൽ കമ്മിറ്റിയുടെ പ്രശസ്തി പത്രവും, ഉപഹാരവും  മുസ്തഫയുടെ വിയോഗദിനമായ *ഡിസംബർ 31 ന് സമർപ്പിക്കുന്നതാണ്. നാമനിർദ്ദേശ നിബന്ധനകൾ 1.മത/രാഷ്ട്രീയ മേഖലയിൽ മാത്രമുള്ളവരോ, ശമ്പളത്തിന് സേവനങ്ങൾ ചെയ്യുന്നവരോ  അർഹരായിരിക്കുന്നതല്ല. 2.നിർദ്ദേശിക്കുന്നവരുടയും നിർദ്ദേശിക്കപ്പെടുന്നവരുടേയും പൂർണ്ണമായ മേൽവിലാസം നൽകിയിരിക്കണം. 3. PCWF ഭാരവാഹികൾ നിർണ്ണായക സമിതി അംഗങ്ങൾ എന്നിവർ പരിഗണിക്കപ്പെടുന്നതല്ല, (അംഗങ്ങൾക്ക് ബാധകമല്ല) 4. നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ സേവനമേഖലയുമായി ബന്ധപ്പെട്ട് ഒരു ലഘു വിവരണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 5.ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 6.സ്വയം അപേക്ഷകർ അവരുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി അറിയിക്കുകയോ PCWF കമ്മിറ്റിയിലെ ആരുടെയെങ്കിലും സാക്ഷ്യപത്രം അനുബന്ധമായി നൽകേണ്ടതോ ആണ്. 7. ജന്മം കൊണ്ടോ കർമ്മം കൊണ്ടോ പൊന്നാനി താലൂക്കിൽ നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ. താഴെ വിലാസത്തിലോ ഇ മെയിൽ അഡ്രസിലോ  ഡിസംബർ 5 ന് മുമ്പായി ലഭ്യമാകും വിധം അപേക്ഷകൾ അയക്കണം. കൺവീനർ എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി പി സി ഡബ്ലിയു എഫ്  കേന്ദ്ര കമ്മിറ്റി ഓഫീസ്  ചന്തപ്പടി, എം എൽ എ ഓഫീസിന് മുൻവശം, പൊന്നാനി. മലപ്പുറം ജില്ല E MAIL : info@pcwf.in MOBILE NUMBER :+91 98474 50197 , +91 98950 92952 സി സി മൂസ്സ (കൺവീനർ) ആയിഷ ഹസ്സൻ (ജോ: കൺവീനർ എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി

തുടരുക...

മാറഞ്ചേരി : ലോകത്ത് ആദ്യമായി കൃഷി ചെയ്യപ്പെട്ട ഭക്ഷ്യ വിളകളിലൊന്നായ വാഴ, ഇന്ത്യയിലാണ് ഏറ്റവും കുടുതൽ ഉല്പാദിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവും വാഴ തന്നെ. അത് കൊണ്ട് തന്നെ കാർഷികം രംഗം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ സമിതി വാഴയുടെ ശാസ്ത്രീയ കൃഷി രീതി സംബന്ധമായ അവബോധം നല്‍കുന്നതിനായി കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ തവനൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ ഡോ: പ്രശാന്ത് ക്ലാസിന് നേതൃത്വം നല്‍കി. വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനിലയുളള നല്ല ഫലഭൂയിഷ്ടമായ ഈർ്പ്പാംശമുള്ള മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലതെന്നും , സമുദ്രനിരപ്പിൽ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഓണത്തിന് ഒരു കുല നേന്ത്രപ്പഴം എന്ന ലക്ഷ്യത്തിൽ ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈ വിതരണ ഉദ്ഘാടനം മാറഞ്ചേരി കൃഷി അസിസ്റ്റ : ഓഫീസർ സുനിൽ, സമ്മിശ്ര കർഷകനായ കെ സി അബൂക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ എം ടി നജീബ് , എന്നിവർ സംസാരിച്ചു ആരിഫ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: "സ്ത്രീ ശക്തി സമൂഹ നന്മയ്ക്ക് " എന്ന  ശീഷകത്തിൽ  പി സി ഡബ്ല്യു എഫ് വനിതാ അംഗത്വ വിതരണ കാംപയിൻ സപ്തംബർ 17 മുതൽ ഡിസംബർ 17 വരെയുളള കാലയളവിൽ നടക്കുകയാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിലെ 51 വാർഡുകളിലായി നിലവിൽ രണ്ടായിരത്തോളം വനിതാ അംഗങ്ങളുളള  കമ്മിറ്റിയുടെ പ്രവര്‍ത്തനം , എട്ടാം വാര്‍ഷികത്തോടെ താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. 2023 - 2026 വർഷങ്ങളിലേക്കായി നിലവിലുളള അംഗത്വം പുതുക്കിയും, പുതിയ അംഗങ്ങളെ ചേർത്തും  ഈ കാംപയിൻ വിജയിപ്പിക്കുക. വിദേശത്ത് ജോലിചെയ്യുന്നവർ അവരുടെ ഫാമിലിക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര വനിതാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക. "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിലായി പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമ്മർ നഗറിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്. അതിന് മുന്നോടിയായി പ്രഖ്യാപിച്ച അംഗത്വ വിതരണ കാംപയിൻ  പ്രചരണം താലൂക്കിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപകമാക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു .

തുടരുക...

മാതൃ ശിശു ആശുപത്രിയിൽ പി സി ഡബ്ല്യു എഫ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു പൊന്നാനി: ഈ വർഷത്തെ ഗാന്ധി ജയന്തി ദിനവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു. പൊന്നാനി മാതൃ ശിശു ആശുപത്രി ശുചീകരണത്തിലൂടെ താലൂക്ക് തല യജ്ഞത്തിന് തുടക്കം കുറിച്ചു. പി സി ഡബ്ല്യു എഫ് ജന സേവന വിഭാഗം നേതൃത്വം നല്‍കിയ ശുചീകരണ യജ്ഞം ആശുപത്രി സൂപ്രണ്ട് ഡോ : ആശ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ രാജൻ തലക്കാട്ട് , പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അഷ്റഫ് നൈതല്ലൂർ, അസ്മാബി പി എ എന്നിവർ സംബന്ധിച്ചു. ആശുപത്രി പി ആർ ഒ സൈനബ , നെഴ്സിംഗ് സൂപ്രണ്ട് ഇന്ദിര സന്നിഹിതരായിരുന്നു. സമിതി കൺവീനർ ടി വി സുബൈർ , പി സി ഡബ്ല്യു എഫ് മുൻസിപ്പൽ പ്രസിഡണ്ട് പി എം അബ്ദുട്ടി, ട്രഷറർ മുജീബ് കിസ്മത്ത്, ഉപാധ്യക്ഷ സബീന ബാബു , ഹനീഫ മാളിയേക്കൽ, എ പി ഫൈസൽ, നാരായണൻ തെക്കൂട്ട് (പെരുമ്പടപ്പ്) റഹ്മത്ത് (വാർഡ് 20) ഫാത്തിമ സി (വാർഡ് 43) തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നല്‍കി.

തുടരുക...

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ദുബൈ ആദം മെഡിക്കൽ സെന്ററിൽ വെച്ച് ഡോ : സെലീൽ, ഡോ : അനീഷ സെലീൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിഖ് സി എന്നിവർ സംബന്ധിച്ചു.

തുടരുക...

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് *സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022* ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ ഫോറം ഗ്രൂപ്പ്‌ ഓഫിസിൽ *ഫോറം ഗ്രൂപ്പ്‌ എം ഡി സിദ്ധീഖ് ടി വി* നിർവ്വഹിച്ചു. ഫോറം ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ത്വൽഹത്ത്, PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിക് സി എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

സലാല പൊന്നാനി സംഗമം 2022 , ഒക്ടോബർ 21ന്. സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ കീഴിലുളള സലാല ഘടകം സംഘടിപ്പിക്കുന്ന *സലാല പൊന്നാനി സംഗമം 2022* ഒക്ടോബർ 21 വെള്ളിയാഴ്ച്ച വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. സംഗമ വിജയത്തിന്നായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഇബ്രാഹിംകുട്ടി എം , സാദിക്ക് എം ,അരുൺ കുമാർ, അനിൽ കുമാർ, അബൂബക്കർ എന്ന കുഞ്ഞി ബാവാ (രക്ഷാധികാരികൾ) കെ കബീർ (ചെയർമാൻ) മുഹമ്മദ് റാസ് (വൈസ് ചെയർമാൻ) ഗഫൂർ താഴത്ത് (കൺവീനർ) അരുൺ ബാലൻ (ജോ: കൺവീനർ) സൈനുദ്ദീൻ (ട്രഷറർ) *വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി* കൺവീനർ,ജോ: കൺവീനർ യഥാക്രമം, സൈനുദ്ദീൻ , അശ്റഫ് ബെല്ലി (ഫൈനാൻസ് കമ്മിറ്റി) ബദറുദ്ദീൻ, ജനീസ് (പ്രോഗ്രാം കമ്മിറ്റി) അശ്റഫ്, ഖലിൽ (ഫുഡ് കമ്മിറ്റി) അരുൺ, നിയാസ് (എൻറർടൈമെൻറ്റ് ) മർഷൂക്ക് , ആദിൽ അശ്റഫ് (മീഡിയ) റിൻസില റാസ് ,ആയിഷ കബീർ , സ്നേഹ (വനിതാ കമ്മിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്തു . ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ഒമാൻ നാഷണൽ കമ്മിറ്റി പ്രസഡൻ്റ് എം സാദിക്ക് ഉദ്ഘാടനം ചെയ്തു. സലാല ഘടകം പ്രസിഡണ്ട് കെ കബീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റാസ് സ്വാഗതവും ട്രഷറർ ബദറുദ്ദീൻ നന്ദിയും പറഞ്ഞു . സന്തോഷ് കുമാർ, സൈനുദ്ദീൻ. ഖലീൽ,മൻസൂർ, അരുൺ ബാലൻ, തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കാൻ തീരുമാനിച്ചു സംഗമത്തിന്റെ വിജയത്തിനായി സലാലയിൽ താമസിക്കുന്ന എല്ലാ പൊന്നാനി താലൂക്ക് നിവാസികളും രംഗത്തിറങ്ങണമെന്ന് സ്വാഗത സംഘം യോഗം ആവശ്യപ്പെട്ടു.

തുടരുക...

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊന്നാനി: "സ്ത്രീത്വം  സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ  2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളന -  പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പൊന്നാനി എം ഇ എസ് കോളേജ് പ്രിൻസിപ്പൾ  ഡോ: വി യു അമീറ നിർവ്വഹിച്ചു. ചന്തപ്പടി എംഎല്‍എ ഓഫീസിന് മുൻവശമുളള  പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ്  സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വാഗത സംഘം ചെയർപേഴ്സൺ ലത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ടി മുനീറ സ്വാഗതവും, റംല കെ പി   നന്ദിയും പറഞു.

തുടരുക...

ഖത്തറിൽ പൊന്നാക്കാരുടെ പൊന്നാണം ശ്രദ്ധേയമായി. ദോഹ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ,ഖത്തർ ഘടകം "പൊന്നാക്കാരുടെ പൊന്നോണം" എന്ന പേരിൽ അൽവക്ര ക്രിയേറ്റീവ് ആർട്സ് & സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷവും, താലൂക്ക് നിവാസികളുടെ സംഗമവും ശ്രദ്ധേയമായി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കൺവീനർ നജീബ് എം ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട സ്വാഗതം പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ.പി എൻ ബാബുരാജ് മുഖ്യാതിഥി ആയിരുന്നു. ഹമദ് ഹോസ്പിറ്റലിലെ പ്രശസ്ത സൈക്കോളജിസ്റ്റും She "Q"Excellence അവാർഡ് ജേതാവുമായ ഡോ: ബിന്ദു സലിം ആരോഗ്യ ബോധവത്കരണം നടത്തി. ഷൈനി കബീർ അവതാരകയായ ചടങ്ങിൽ രക്ഷാധികാരികളായ അബ്ദുൽ സലാം മാട്ടുമ്മൽ , ഫൈസൽ കെ കെ , അലികുട്ടി എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച Dr. ബിന്ദു സലിം(She “Q” Excellence winner) ഷൈനി കബീർ (ലോക കേരളസഭ അംഗം) ഹലാ സൈനബ് അമിതാഫ് (India Book of records winner) ഹന ഫാത്തിമ( Donated her hair to cancer patients) എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. നസീം അൽ റബീഹ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. വടം വലി, പെനാൽറ്റി ഷൂട്ടൗട്ട് ,ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ , ലെമൺ സ്പൂൺ റെയ്‌സ് , ബലൂൺ പൊട്ടിക്കൽ , മനപ്പൊരുത്തം തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കാളികളായി. വിജയികൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി. മാർച്ചിൽ നടന്ന പൊൻസ്‌മൃതി സീസൺ 2 ൽ പ്രഖ്യാപിച്ച ഖത്തർ അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണോദ്ഘാടനം കെ കെ ഫൈസലിന് നൽകി ഐസിസി പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സ്മാർട്ട് ടി വി , മിക്സർ ഗ്രൈൻഡർ , പ്രഷർ കുക്കർ തുടങ്ങിയ വിലയേറിയ സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസികളുടെ ഭാവി സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്ന സ്വാശ്രയ കമ്പനിയുടെ കീഴിൽ നാട്ടിൽ ആരംഭിക്കുന്ന സ്വാശ്രയ മാൾ, പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് സംരംഭം സംബന്ധിച്ചുളള വിവരങ്ങൾ സദസ്സിൽ അറിയിക്കുകയും പുതുതായി പലരും ഷെയർ എടുക്കാൻ മുന്നോട്ട് വരികയും ചെയ്തു. പൊന്നാനിയുടെ അനുഗ്രഹീത കലാകാരൻ വസന്തൻ അവതരിപ്പിച്ച കലാപരിപാടിയും , സുകേഷിന്റെ നേതൃത്വത്തിൽ ഖത്തറിലെ ഗായകരുടെ സംഗീത നിശയും പരിപാടിക്ക് ആവേശം പകർന്നു. സഫാരി മാൾ മുഖ്യ സ്പോൺസറായും, സഹ സ്പോൺസറായി നസീം അൽറബീഹ് ഹോസ്പിറ്റൽ, റിയൽ കോഫി , SSK ട്രേഡിങ്ങ് ,അഫ്‍കിസ ട്രേഡിങ്ങ് ,ഫോർബ്‌സ് ഫുഡ് സ്റ്റഫ്‌സ് ,എംബിഎ ഫ്രഷ് ഫ്രൂട്സ് ,അൽക്കലൈവ് വാട്ടർ, ബ്യൂട്ടി ലൈൻസ് , പോപ്പീറ്റ് റെസ്റ്റോറന്റ് തുടങ്ങിയവരും, 98.6 FM റേഡിയോ സഹകരണവും ഉണ്ടായിരുന്നു. ട്രെഷറർ ഖലീൽ റഹ്മാന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങ് പര്യവസാനിച്ചു. മുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിന് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ കമ്മറ്റി അംഗങ്ങളും , സംഘാടക സമിതിയും നേതൃത്വം നൽകി. പങ്കെടുത്തവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

തുടരുക...

കദ്‌റ / സുവൈഖ്‌ (ഓമൻ): ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികമാഘോഷം "ആസാദി ക അമൃത് മഹോത്സവ്" ന്റെ ഭാഗമായി ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ *ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്* എന്ന ആപ്തവാക്യവുമായി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക്‌ സൈക്കിളിൽ യാത്ര ചെയ്യുന്ന ഫായിസ്‌ അഷ്‌റഫിന് പൊന്നാനി കൾചറൽ വേൾഡ്‌ ഫൗണ്ടേഷൻ ഒമാൻ ബാത്തിന ഘടകം സ്വീകരണം നൽകി. വ്യവസായിയും പൊന്നാനി കൾചറൽ വേൾഡ്‌ ഫൗണ്ടേഷൻ ബാത്തിന ഘടകം വൈസ്‌ പ്രസിഡന്റുമായ കാരാട്ട്‌ ഫൈസൽ ഹംസയാണു ഫായിസിനുള്ള താമസവും മറ്റു സൗകര്യങ്ങളും ബാത്തിനയിൽ ചെയ്തിരിക്കുന്നത്‌. ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിലാണു ഫായിസ്‌ അഷ്റഫിന്റെ യാത്ര വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ്‌ ഓഫ്‌ ചെയ്തത്‌ . 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക. ചടങ്ങിൽ കാരാട്ട്‌ ഫൈസൽ ഹംസ, പി സി ഡബ്യൂ എഫ്‌ നാഷണൽ കമ്മിറ്റി അംഗവും ബാത്തിന കമ്മിറ്റി രക്ഷാധികാരിയുമായ റഹീം മുസ്സന്ന, അസീബ് തലാപ്പിൽ, ബാത്തിന കമ്മിറ്റി പ്രസിഡന്റ്‌ റിഷാദ്‌, എക്സിക്യൂട്ടിവ്‌ അംഗമായ ഷിറാസ്‌ കദ്‌റ‌ തുടങ്ങിയവർ നേതൃത്വം നൽകി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350