PCWF വാർത്തകൾ

പൊന്നാനി: നാടിൻറ സമഗ്ര വികസനം സാധ്യമാകണമെങ്കിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കണം, അതിനാവശ്യമായ പദ്ധതികളുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ താലൂക്ക് അടിസ്ഥാനത്തിൽ വിപുലപ്പെടുത്തി മുന്നോട്ടു പോകുന്നതിൻറ ഭാഗമായി മാറഞ്ചരി പഞ്ചായത്ത് കൺവെൻഷൻ പെരുവഴിക്കുളം ഇ മൊയ്തു മൗലവി കൃഷ്ണ പണിക്കർ വായന ശാലയിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട്, എ അബ്ദുല്ലതീഫ് , ശഹീർ ഈശ്വരമംഗലം, ആരിഫ പി തുടങ്ങിയവർ സംസാരിച്ചു. PCWF മാറഞ്ചേരി പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു ഭാരവാഹികളായി, എ അബ്ദുല്ലതീഫ്, ടി അബ്ദു (രക്ഷാധികാരികൾ) ഹൈദറലി മാസ്റ്റർ (പ്രസിഡണ്ട്) ശ്രീരാമനുണ്ണി മാസ്റ്റർ (ജന:സെക്രട്ടറി) എം ടി നജീബ് (ട്രഷറർ ) അബ്ദുറഹ്മാൻ പോക്കർ, ഹിളർ കാഞ്ഞിരമുക്ക് (വൈ:പ്രസിഡണ്ട്) വി അബൂബക്കർ നിഷാദ് , ടി എം എ വഹാബ് (ജോ: സെക്രട്ടറി) പ്രവർത്തക സമിതി അംഗങ്ങളായി, അഡ്വ: കെ എ ബക്കർ , അഷ്റഫ് പൂച്ചാമം, അബ്ദുറഹ്മാൻ പി, കോമളം, ആരിഫ പി, അഷ്‌റഫ് മുഹമ്മദ്, ഷാഹുൽ ഹമീദ് വി പി, മൊയ്തു എൻ കെ തുടങ്ങിയവരെ തെരെഞ്ഞെടുത്തു. അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി 2021 ഡിസമ്പർ 31 വരെയാണ്. അതിനുളളിൽ അംഗത്വ ക്യാമ്പയിൻ നടത്തി 2022 ജനുവരിയിൽ രണ്ട് വർഷ കാലാവധിയുളള കമ്മിറ്റിയെ തെരെഞ്ഞെടുക്കാൻ തീരുമാനിച്ചു. എം ടി നജീബ് സ്വാഗതവും, ശ്രീരാമനുണ്ണി മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടരുക...

PCWF ന്റെ ഏറ്റവും പുതിയ പദ്ധതികളില്‍ ഒന്നായ *PCWF Leadership Academy* യുടെ പ്രഥമ ഓൺലൈൻ പരിശീലന പരിപാടി ആഗസ്റ്റ് 21, ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് നടന്നു. *"നേതൃത്വ പാഠവമുള്ളവരുടെ ഏഴ് മഹത്തായ ശീലങ്ങള്‍"* എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിശീലന പദ്ധതിയിൽ എൺപതോളം പേർ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുത്തു.ഈ പരിശീലന പദ്ധതിയുടെ മുന്നൊരുക്കത്തിന് വേണ്ടി ആഗസ്റ്റ് 11 വെള്ളിയാഴ്ച പ്രിവ്യൂ ക്ലാസ് നടത്തിയിരുന്നു . പതിനേഴ്‌ ശനിയാഴ്ചകളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടിക്ക് Leadership Academy ഡയറക്ടര്‍ Dr. അബ്ദുറഹ്മാന്‍ കുട്ടി യാണ് നേതൃത്വം നല്‍കുന്നത്. പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിച്ച PCWF സെക്രട്ടറി ലത്തീഫ് കളക്കര , അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും പരിശീലന പരിപാടിയുടെ പ്രാധാന്യത്തെ കുറിച്ചും വിവരിച്ചു. തുടര്‍ന്ന് നടന്ന പരിശീലന പരിപാടി പങ്കെടുത്തവരുടെ ഉത്സാഹവും നിരന്തര പങ്കാളിത്തവും കൊണ്ട് വളരെ ശ്രദ്ധേയമായി. ക്ലാസിന് ശേഷം നടന്ന വിലയിരുത്തലില്‍ സംസാരിച്ചു കൊണ്ട് Leadership Academyയുടെ ജോയിന്റ് ഡയറക്ടര്‍ ഹംസ റഹ്മാൻ ക്ലാസിന്റെ ഒരു സംഗ്രഹം നല്‍കി. PCWF കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇമ്പ്ലിമെന്റഷൻ കമ്മിറ്റിയാണ് പദ്ധതി യുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

തുടരുക...

പൊന്നാനി : മികച്ച കർഷകക്കുള്ള അവാർഡ് ലഭിച്ച വാർഡ് 15 ലെ ശ്രീമതി ശാരദ ടീച്ചർക്ക് അഭിനന്ദനങ്ങൾ. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിത കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി അംഗമാണ്. ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൽ നിന്നും നഗരസഭയിലെ മികച്ച കർഷകക്കുളള അവാര്‍ഡ് ഏറ്റു വാങ്ങി. ചെറുവായ്ക്കര ഗവൺമെന്റ് യുപി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച ടീച്ചർ ഈഴുവത്തിരുത്തി പാണ്ടിത്തറ സ്വദേശിനിയാണ്.

തുടരുക...

പൊന്നാനി: 2020-21 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. ചന്തപ്പടി കിഡ്സി മോണ്ടി സോറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഇബ്രാഹിം കുട്ടി പത്തോടി, രാജൻ തലക്കാട്ട്, റിനു ടീച്ചർ ആശംസ നേർന്നു. അബ്ദുട്ടി പി എം, ശാരദ ടീച്ചർ മുനിറ ടി, അബ്ദുൾ ലത്തിഫ് കളക്കര,മാമദ് ജിദ്ദ, ഫർഹാൻ ബിയ്യം,ഇബ്രാഹിം മാസ്റ്റർ ബിയ്യം,സുബൈർ ടി വി, സഹീർ മേഘ, റംല കെ പി ,സുലൈഖ ഇ വി, റുക്സാന, സക്കരിയ്യ എ ,സഹീർ ഈശ്വരമംഗലം , ഫാത്തിമ ടി വി തുടങ്ങിയവർ ഉപഹാര വിതരണം നടത്തി. പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളായ സുമയ്യ സി (കാലടി പഞ്ചായത്ത്) മറിയം (എടപ്പാൾ പഞ്ചായത്ത്) രാധിക വിഎം , റിൻഷിദ അശ്വിൻ, ഫാത്തിമത്ത് ഫിദൂൻ, ആഷിർ അഹ്മദ്, ഹുദ മാലി, നൗഷിൻ അൻവർ (പൊന്നാനി നഗരസഭ) എന്നിവരും പത്താം ക്ലാസ് ഫുൾ എ പ്ലസ് വിജയികളായ നഗരസഭയിലെ ജസ്ന.ടി വി, സോന ടി എം, അൻജന പി വി ,അനുശ്രീ കെ എച്ച് , മിനാജ് അഹദ് സിയാൻ പി കെ, യദുകൃഷ്ണ ,മുഹ്സിന ഇഫ്റത്ത് ,അമീന കെ പി, ജാലിബ ,മുഹമ്മദ് അബിൻ അഫ്ന ഇബ്രാഹിം ,നസ് ല കെ പി ,ഫാത്തിമ ഹെറിൻ , സഫ്ന സി ,ആയിശ സെന മുഹമ്മദ് ഷാനിഷ് , ലിയ ഫാത്തിമ, ഷായിഫ ഷെറിൻ എന്നിവരും ഉപഹാരം ഏറ്റുവാങ്ങി. അബ്ദുൽ ഗഫൂർ (ഷാമ) സ്വാഗതവും, അസ്മാബി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി ഗ്ലോബൽ ആരോഗ്യ സമിതിയുടെ സഹകരണത്തോടെ ഓൺലൈനിൽ സംഘടിപ്പിച്ച "ഡോക്ടറോട് ചോദിക്കാം" ആരോഗ്യ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ഫാദർ ഡേവിഡ് ചിറമേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നർമം കലർന്ന സ്വതസിദ്ധ ശൈലിയിൽ ശ്രോതാക്കളുടെ മനം കവർന്ന അദ്ദേഹം ആഴമേറിയ വിഷയങ്ങൾ ലളിതമായി ഉദ്ഘാടന പ്രസംഗത്തിൽ അവതരിപ്പിച്ചു. ഡോ: സൗമ്യ സരിൻ നയിച്ച ചോദ്യോത്തര സെഷൻ എല്ലാ നിലക്കും നിലവാരം പുലർത്തിയതായിരുന്നു. സംശയങ്ങൾ ഉന്നയിച്ചവർക്ക്, പെട്ടെന്നു തന്നെ പൂർണമായും തൃപ്തി വരുന്ന തരത്തിൽ ചടുലമായ മറുപടികളുമായി ഡോ: സൗമ്യ മികവ് പുലര്‍ത്തി. കോവിഡ് സംബന്ധിച്ചു ഒട്ടനവധി സംശയങ്ങളും തെറ്റിദ്ധാരണകളും ഒരു പരിധിവരെ ദൂരീകരിക്കാൻ കഴിഞ്ഞതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. PCWF ഗ്ലോബൽ ആരോഗ്യ സമിതി ചെയർമാൻ കെ പി അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. ഖത്തർ കമ്മിറ്റി പ്രസിഡണ്ട് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി കെ അബൂബക്കർ മുഖ്യാഥിതിയായിരുന്നു. രാജൻ തലക്കാട്ട്, ലത്തീഫ് കളക്കര, മുനീറ ടി തുടങ്ങിയവർ ആശംസ നേർന്നു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഷഹീർ ഈശ്വരമംഗലം, ലത്തീഫ് കടവനാട് (യു.എ.ഇ ) ജാസിർ പള്ളിപ്പടി (സഊദി) അഷ്റഫ് യു (കൂവൈത്ത്), അബ്ദുറഹ്മാൻ പി.ടി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത കലാകാരന്മാരുടെ ഗാനോപഹാരത്തോടെ ചടങ്ങിന് സമാപ്തിയായി.

തുടരുക...

പൊന്നാനി: അധഃസ്ഥിത പിന്നോക്ക വിഭാഗത്തിൻറ ഉന്നമനത്തിന്നായി ജീവിതം സമര്‍പ്പിച്ച് കേരളത്തിലുടനീളം വിശാലമായ സൗഹൃദം നിലനിറുത്തി പോന്ന മനുഷ്യ സ്നേഹിയാണ് അഡ്വ: ഫസലുറഹ്മാൻ, അദ്ദഹത്തിൻറ വിയോഗം പൊന്നാനിക്ക് മാത്രമല്ല കേരളീയ പൊതു സമൂഹത്തിന് മൊത്തവും തീരാ നഷ്ടമാണന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് രാമഭദ്രൻ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അഡ്വ: ഫസലുറഹ്മാൻ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല എന്ന ആവശ്യവുമായി പി സി ഡബ്ളിയു എഫ് രൂപീകരിച്ച സമിതിയുടെ കൺവീനറായിരുന്ന ഫസൽ ,സാമൂഹ്യ സേവനത്തിൽ നിതാന്ത ജാഗ്രതയായി നിലയുറപ്പിച്ച പോരാളിയായിരുന്നു. അദ്ദേഹത്തിൻറ വേർപാട് സംഘടനയ്ക്കും കനത്ത നഷ്ടമാണെന്ന് പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചന്തപ്പടി പി സി ഡബ്ളിയു എഫ് ആസ്ഥാനത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പി സി ഡബ്ലിയു എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. കേരള ദളിത് ഫെഡറേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: പ്രഹ്ലാദൻ, ദളിത് യുവജന സംഘടന സംസ്ഥാന അധ്യക്ഷൻ സുധീഷ് പയ്യനാട്,മലപ്പുറം ജില്ല പ്രസിഡണ്ട് വേലായുധൻ വെന്നിയൂര്, പി കോയക്കുട്ടി മാസ്റ്റർ, മാമദ് ജിദ്ദ (സഊദി) ഷാജി ഹനീഫ് (യു.എ.ഇ) സഹീര്‍മേഘ (പ്രസിഡണ്ട് യൂത്ത് വിംഗ് ) അസ്മാബി (ഉപാദ്ധ്യക്ഷ വനിതാ കമ്മിറ്റി) ഡോ: അസ്ഹർ, അഡ്വ: തജ്മൽ, മുഹമ്മദ് ഹാഫിസ് തളിപ്പറമ്പ്, തുടങ്ങിയവർ സംസാരിച്ചു. പി സി ഡബ്ളിയു എഫ് ജനസേവന വിഭാഗം ചെയർമാൻ സി വി മുഹമ്മദ് നവാസ്, കൺവീനർ ടി വി സുബൈർ, സ്വാശ്രയ കമ്പനി ഫിനാൻസ് ഡയറക്ടർ അശ്റഫ് നൈതല്ലൂർ, മസ്ഹർ എടപ്പാൾ, ആർ വി മുത്തു, ഷഹീർ ഈശ്വര മംഗലം, അബ്ദുൽ അസീസ് പി എ (യു.എ.ഇ) അൻവർ സാദിഖ് (സഊദി) കെ ടി എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ പാണ്ടിക്കാട്,വളാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട് വേലായുധൻ, അഡ്വ: സുജീർഖാൻ, വിശാൽ, അശ്വിൻ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 'സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി' യുടെ കീഴിൽ ആരംഭിക്കുന്ന പൊന്മാക്സ് ഹൈപ്പർ മാർക്കറ്റിനുളള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും,സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികൾക്ക് ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്സിലും കെട്ടിടത്തിലും ഭൂമിയിലും അവകാശം ലഭിക്കുന്ന ഈ പദ്ധതി സാമൂഹ്യ സംരംഭകത്വം എന്ന നിലയ്ക്ക് ജില്ലയിൽ തന്നെ ആദ്യത്തെ പ്രൊജക്ടാണെന്ന് ഭാരവാഹികൾ അറിയിച്ചു. പൊന്നാനി നാഷണൽ ഹൈവേയിൽ പള്ളപ്രത്ത് പതിനയ്യായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ വിശാലമായ പാർക്കിങ്ങ് സൗകര്യത്തോടെ നിർമ്മിക്കുന്ന വ്യാപാര സമുഛയത്തോട് ചേർന്ന് PCWF ന് ആസ്ഥാന മന്ദിരവും നിർമ്മിക്കുന്നുണ്ട്. ഒരു വർഷം 18 %വരെ ലാഭം പ്രതീക്ഷിക്കാവുന്ന രീതിയിൽ കുറഞ്ഞ വരുമാനക്കാർക്കും യോജിച്ച നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുക, ലാഭ വിഹിതം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ സംരംഭത്തിൽ 10000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ നൽകുന്നു..!! നിരവധി പേർക്ക് തൊഴിൽ നൽകുകയും, സാമ്പത്തിക അഭിവൃദ്ധി സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുകയും ലാഭത്തിന്റെ 20 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുകയും ചെയ്യുന്ന ഈ മഹത്തായ സംരംഭം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി, മാനേജിംഗ് ഡയറക്ടർ സി എസ് പൊന്നാനി, ഫിനാൻസ് ഡയറക്ടർ അശ്റഫ് നൈതല്ലൂർ തുടങ്ങിയവർ അഭ്യര്‍ത്ഥിച്ചു. -പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറ് സ്വാശ്രയ പൊന്നാനി ലിമിറ്റഡ്

തുടരുക...

പൊന്നാനി: ജീവ കാരുണ്യ മേഘലയിലെ നിറ സാന്നിധ്യവും, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന പി വി അബ്ദുൽ കാദർ ഹാജിയുടെ നാമധേയത്തിൽ ആരംഭിക്കുന്ന പി വി എ കാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ നടത്തിപ്പിന്നായി സമിതി രൂപീകരിച്ചു. ചികിത്സയായും മരുന്നായും മെഡിക്കൽ ഉപകരണങ്ങളായും ജീവവായുവായും അനവധി പേർക്ക് കരുണ പകരുന്ന പദ്ധതിയുടെ ആദ്യഘട്ടമായി ആരംഭിക്കുന്നത് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ്. ഇതിന്നായി നജാത്ത് ഹോസ്പിറ്റലിൽ താല്ക്കാലിക സൗകര്യം സജ്ജമാക്കുന്നുണ്ട്. ഹോസ്പിറ്റൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന സമിതി രൂപികരണ യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. ടി മുനീറ, സഹീര്‍മേഘ, ഉസ്മാൻ മാസ്റ്റർ മൂച്ചിക്കൽ, അഷ്റഫ് നൈതല്ലൂർ, ഖലീൽ റഹ്മാൻ, ശബീർ ബാബു പി വി, തുടങ്ങിയവർ സംസാരിച്ചു. 21 അംഗ സമിതി അംഗങ്ങളായി; ഡോ: ഇബ്രാഹിം കുട്ടി പത്തോടി (ചെയർമാൻ) അബ്ദുട്ടി പി എ (വൈ:ചെയർമാൻ) സഹീര്‍മേഘ (കൺവീനർ) ഉസ്മാൻ മാസ്റ്റർ (ജോ: കൺവീനർ) യൂസുഫ് പി വി ,എസ് എം മുഹമ്മദ് ജംഷീദ് (കോ:ഓഡിനേറ്റർമാർ) കെ പി അബ്ദുറസാഖ്ശ,ബീർ ബാബു പി വി, ഷാജി പി വി, എൻ പി അഷ്റഫ് നൈതല്ലൂർ, നജ്മത്ത്, റുക്സാന, റമീഷ് നരിപ്പറമ്പ്, ഹംസ പി പി, വാജിദ്, അബ്ദുല്ലതീഫ് കടവനാട് (യു.എ.ഇ), മുഹമ്മദ് ബാബു (കുവൈറ്റ്), മുഹമ്മദ് റാസ് (ഒമാൻ), ഫസൽ പി കടവ് (ബഹറൈൻ), മുഹമ്മദ് ശരീഫ് (ഖത്തർ), ബിജു ദേവസി (സഊദി) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. രാജൻ തലക്കാട്ട് സ്വാഗതവും, അബ്ദുട്ടി പി എം നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സ്വദേശത്തും വിദേശത്തുമുളള പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളെ എല്ലാ മേഘലയിലും ഗുണ നിലവാരമുളളവരാക്കി മാറ്റുന്നതിനും , നേതൃത്വ ശേഷികൾ ചിട്ടയായി രൂപ കൽപ്പന ചെയ്യുന്നതിനും, അക്കാദമിക് മാറ്റങ്ങള്‍ക്കൊപ്പം മാതൃകാപരമായ നേതൃത്വത്തിലൂടെ നാടിനും സമൂഹത്തിനും ഗുണമേന്മയുളളവരെ വാർത്തെടുക്കുന്നതിനുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഗ്ലോബൽ ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കുന്നു. ഫെബ്രവരി 19, 20 തിയ്യതികളിൽ *ഗ്ലോബ് കോൺ 2021* എന്ന പേരിൽ നടന്ന PCWF അന്താരാഷ്ട്ര സമ്മേളനത്തിൽ വെച്ച് പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൊന്നാണ് അക്കാദമി. PCWF യു.എ.ഇ കമ്മിറ്റിയാണ് അക്കാദമിസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. ഇത് സംബന്ധമായി ചേർന്ന ഹൈപ്പവർ കമ്മിറ്റിയുടെയും, പ്രത്യേക ക്ഷണിതാക്കളുടെയും യോഗം സി എസ് പൊന്നാനിയുടെ അധ്യക്ഷതയിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ലീഡർ ഷിപ്പ് അക്കാദമി അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ഡോ: അബ്ദുറഹ്മാൻ കുട്ടി (ഡയറക്ടർ) ഹംസ റഹ്മാൻ ബാംഗ്ലൂർ (അസി: ഡയറക്ടർ); കോർഡിനേറ്റർമാർ അബ്ദുല്ലതീഫ് കളക്കര (ഗ്ലോബൽ) മുഹമ്മദ് അനീഷ് , അലി എ വി (യു.എ.ഇ) ആബിദ് തങ്ങൾ (ഖത്തർ) അശ്റഫ് പി (കുവൈറ്റ്) ഫഹദ് ബ്നു ഖാലിദ് (ഒമാൻ) അശ്റഫ് ദിലാറ (സഊദി) അബ്ദുറഹ്മാൻ പി ടി (ബഹറൈൻ) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. ഇബ്രാഹിം മാളിയേക്കൽ, പി എം അബ്ദുട്ടി,സി വി മുഹമ്മദ് നവാസ്, അബ്ദുല്ലതീഫ് കളക്കര,ടി വി സുബൈർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ഹംസ റഹ്മാൻ ബാംഗ്ലൂർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ വിഭാഗം യൂത്ത് വിംഗിന്റെ സഹകരണത്തോടെ മെഹന്ദി മത്സരം സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്ട്രർ ചെയ്ത മുപ്പത് ടീമുകൾ ഓരോ ടീമുകളായി കോവിഡ് പ്രതികൂല സാഹചര്യത്തിൽ ഭവനങ്ങളിലിരുന്നാണ് മൈലാഞ്ചി അണിഞ്ഞത്. മൂന്നംഗ ജൂറി പരിശോധിച്ച് വിജയികളെ പ്രഖ്യാപിച്ചു. വെളിയങ്കോട് സ്വദേശിനി ലൈല മിസ്ന ഒന്നാം സ്ഥാനക്കാരിയായി. 2001 രൂപയുടെ ക്യാഷ് അവാർഡ് പി എ അബ്ദുട്ടി കൈമാറി. പുളിക്കകടവ് സ്വദേശിനി ഹഫ്സ ഹസ്സൻ രണ്ടാം സ്ഥാനക്കാരിയായി. 1001 രൂപയുടെ ക്യാഷ് അവാർഡ് ഷഹീർ മേഘ കൈമാറി. കൊല്ലൻ പടി സ്വദേശിനി നദീശ മുർശിദ് മൂന്നാം സ്ഥാനക്കാരിയായി. 501 രൂപയുടെ ക്യാഷ് അവാർഡ് മുനീറ.ടി കൈമാറി. അജ് വ ട്രാവൽസ്, മേഗ എൻറർപ്രൈസസ് എന്നീ സ്ഥാപനങ്ങൾ വകയാണ് ക്യാഷ് അവാർഡ് നൽകിയത്. പി സി ഡബ്ലിയു എഫ് ഓഫിസിൽ നടന്ന ഫലപ്രഖ്യാപന സമ്മാനദാന ചടങ്ങിൽ അസ്മാബി, അനുപമ, ആബിദ തുടങ്ങിയ ജൂറി അംഗങ്ങൾ സംബന്ധിച്ചു. ജൂറികൾക്കുളള ഉപഹാരം ഷംന.യു, സുലൈഖ. ഇ.വി, ഫാത്തിമ. ടി. വി തുടങ്ങിയവർ നൽകി. #pcwf #ponnani #womenswing #youthwing #eid2021 #bakrid #mehandi #malappuram #contest

തുടരുക...

പൊന്നാനി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'ലഹരി വിമുക്ത പൊന്നാനി' എന്ന ശീർഷകത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു. വളർന്നു വരുന്ന വിദ്യാർഥി-യുവതലമുറയെ ഈ ഭവിഷ്യത്തിൽനിന്ന് രക്ഷിക്കാൻ ബോധപൂർവമായ ഇടപെടൽ വേണമെന്നും , യുവ സംഘടനകൾ ഈ ദൗത്യം ഏറ്റെടുത്ത് മാതൃക കാണിക്കണമെന്നും,ലഹരിക്കെതിരായ പൊതു ജനവികാരം ഉണ്ടായാൽ മാത്രമേ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ഓൺലൈനിൽ സംഘടിപ്പിച്ച വെബിനാർ പ്രസിഡന്റ് ഷഹീർ മേഘയുടെ അധ്യക്ഷതയിൽ പൊന്നാനി തീരദേശ സി ഐ മനോഹരൻ തച്ചമ്പത് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ എം വി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ ശാന്തി സമിതി പ്രസിഡന്റ് റഷീദ് ആനപ്പാറ, ഹംസ റഹ്മാൻ ബാംഗ്ലൂർ, ഡോ: അബ്ദുറഹ്മാൻ കുട്ടി (യു.എ.ഇ) രാജൻ തലക്കാട്ട്, മുനീറ ടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശഹീർ ഈശ്വര മംഗലം സ്വാഗതവും,ഉപാദ്ധ്യക്ഷ തഫ്സീറ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: വികസനത്തിനും, പുരോഗതിക്കും ആവശ്യമായ പത്തിന പദ്ധതികൾ സമർപ്പിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ സ്ഥലം എം.എല്‍.എ പി.നന്ദകുമാറിനെ കണ്ടു ചർച്ച നടത്തി. ആവശ്യങ്ങൾ; 1. ലോക്ഡൗൺ ട്രോളിംഗ് നിരോധനം കടലാക്രമണം എന്നിവ കൊണ്ട് ദുരിതത്തിലായ നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന കൂലി വേലക്കാരായ രക്ഷിതാക്കളുടെ മക്കൾക്ക് ഓൺലൈൺ പഠനത്തിനാവശ്യമായ മൊബൈൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുക. അതോടൊപ്പം തന്നെ ഉപരിപഠന സംബന്ധമായി വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കും വിധത്തിലുള്ള ബോധവൽക്കരണ പരിപാടികൾ, അദ്ധ്യാപകർക്കുള്ള സാങ്കേതിക പരിശീലനം തുടങ്ങിയവ ഗവൺമെന്റ് തലത്തിൽ, ഈ മേഖലയിലുള്ള സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടപ്പാക്കുക. 2. താലൂക്കിലെ പതിനഞ്ചോളം ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുവ്വായിരത്തിലധികം കുട്ടികളും, പ്രൈവറ്റ് സ്ഥാപനങ്ങളിലും മണ്ഡലത്തിന് പുറത്തുമായി പഠിക്കുന്ന ഏകദേശം ഏഴായിരത്തിലധികം കുട്ടികളും ഉന്നത പഠനത്തിന് വേണ്ടി ആശ്രയിക്കുന്നത് മണ്ഡലത്തിലെ ഏക എയിഡഡ് കോളേജിനെയും ഒന്ന് രണ്ട് അൺ എയിഡഡ് കോളേജുകളെയുമാണ്. അതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിന് വലിയ പ്രയാസം നേരിടുന്ന അവസ്ഥയാണ്. ആയതിനാൽ ഈ വിഷയത്തിൽ സർക്കാറിൻറ അടിയന്തര ശ്രദ്ധ പതിപ്പിക്കുന്നതിനും മണ്ഡലത്തിൽ എത്രയും വേഗത്തിൽ ഒരു സർക്കാർ കോളേജ് ലഭ്യമാക്കുന്നതിനും എം.എൽ.എ എന്ന നിലയില്‍ ഊർജ്ജിത ഇടപെടൽ നടത്തുക. 3. കോവിഡ് ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മണ്ഡലത്തിൽ ലഭിക്കുന്നതിന്നായി വേണ്ട ശ്രമങ്ങൾ നടത്തുക. 4.മത്സ്യത്തൊഴിലാളികളും,സാധാരണക്കാരു മുൾപ്പെടെ താലൂക്കിലെ നാല് ലക്ഷത്തോളം ജനങ്ങളും, തൊട്ടടുത്ത താലൂക്ക് നിവാസികളും ആശ്രയിക്കുന്ന പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ബാക്കിയുളള സ്ഥലത്തോ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലോ ജില്ലക്ക് അനുവദിക്കാനിരിക്കുന്ന ജനറൽ ആശുപത്രി പൊന്നാനിക്ക് നേടിയെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. 5. തീരദേശത്തെ ആരോഗ്യരംഗത്ത് ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന വിവരം സന്തോഷത്തോടെ ഓർക്കുന്നു. അതോടൊപ്പം ജനങ്ങളിൽ നല്ലൊരു ശതമാനവും വിളർച്ച അഥവാ അനീമിയ ബാധിതരായി കൊണ്ടിരിക്കുന്നു. ആയതിനാൽ ഗർഭിണികൾക്കും കുട്ടികൾക്കും അതുപോലെ വൃദ്ധരായ വർക്കും രക്തം ട്രാൻസ്ഫ്യൂഷന്‍ ആവശ്യമായി വന്നാൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളെയോ തിരൂർ ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരുന്നദുരവസ്ഥയാണുള്ളത്. ആയതിനാൽ എത്രയും വേഗം ബ്ലഡ് ബാങ്ക് ബ്ലഡ് സ്റ്റോറേജ് സെന്റർ പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. 6. അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുന്ന പുരാതന തുറമുഖ പട്ടണമായ പൊന്നാനി അങ്ങാടിയുടെ വികസനത്തിന് ഊന്നൽ നൽകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക. 7. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ പഴയ പൊന്നാനി താലൂക്ക് ഉൾപ്പെടെയുളള പ്രദേശങ്ങളെ കൂട്ടി ചേർത്ത് പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുക. 8. സഹകരണ അടിസ്ഥാനത്തിലോ മറ്റോ നഗരസഭ പരിധിയിൽ ഹൈടക് മത്സ്യ മാംസ മാർക്കറ്റ് ആരംഭിക്കുക. 9.കാർഷിക വിളകൾക്ക് വിപണന കേന്ദ്രം സ്ഥാപിക്കുക 10.നിയമസഭാ സ്പീക്കർ കൂടിയായിരുന്ന മുൻ എംഎല്‍എ പി. ശ്രീരാമകൃഷ്ണൻ കഴിഞ്ഞ സർക്കാറിൻറ കാലത്ത് തുടങ്ങി വെച്ച പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുക. സി എസ് പൊന്നാനി, പി എ അബ്ദുട്ടി, ഡോ: അബ്ദുറഹ്മാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, അബ്ദുല്ലതീഫ് കളക്കര, നാരായണൻ മണി, സക്കരിയ്യ, പിപി ഹംസ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി: ലോക്ഡൗൺ ട്രോളിംഗ് നിരോധനം കടലാക്രമണം എന്നിവ കൊണ്ട് ദുരിതത്തിലായ നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഓൺലൈൺ പഠനത്തിനാവശ്യമായ മൊബൈൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി നിവേദനം സമർപ്പിച്ചു. ഇത് സംബന്ധമായ പത്ര വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ സംഘടനയുടെ അടിയന്തര പഠന സഹായം കഴിഞ്ഞ ദിവസം തീരദേശത്തെ ഒരു കുടുംബത്തിന് എത്തിച്ചിരുന്നു. നഗരസഭയുടെ പല വാർഡുകളിലും പ്രത്യേകമായി തീരദേശ മേഖലയിൽ ധാരാളം വിദ്യാർത്ഥികൾക്ക് പഠനത്തിൻറ ഭാഗമായി ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അടിയന്തര ഇടപെടലുകൾ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും, ആവശ്യമായി വരുന്ന പക്ഷം സന്നദ്ധ സംഘടനകളുടെയും, പ്രമുഖ വ്യക്തികളുടെയും മീറ്റിംഗ് വിളിച്ച് കൂട്ടി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാലിഹ് മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ഖലീൽ റഹ്മാൻ, അബ്ദുൽ ഗഫൂർ ഷാമ തുടങ്ങിയവർ സംബന്ധിച്ചു. #pcwf #pcwf4ponnani #petition #ponnani #education #edusamithi

തുടരുക...

പൊന്നാനി: എം ഇ എസ് ദുരിതാശ്വാസ ക്യാമ്പിൽ ഒരു മാസത്തോളമായി കിടപ്പ് രോഗിയായി കഴിയുന്ന മത്സ്യ തൊഴിലാളിയായ മൊയ്തീൻ കുട്ടിയുടെ ദയനീയ അവസ്ഥയുടെ പത്ര വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ വാടക വീട്ടിലേക്ക് മാറുന്നതിനുളള സാമ്പത്തിക സഹായം നൽകാമെന്ന് നഗരസഭ ചെയർമാനുമായി ബന്ധപ്പെട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഉറപ്പു നല്‍കി.

തുടരുക...

പൊന്നാനി: തീരദേശത്തെ തെരെഞ്ഞെടുത്ത നൂറ്റി അമ്പത് കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം നിര്യാതനായ പി വി അബ്ദുൽ ഖാദർ ഹാജിയുടെ പേരിൽ PCWF ഖത്തർ ഘടകത്തിന്റെ സഹകരണത്തോടെയാണ്, കടലാക്രമണവും ട്രോളിങ്ങ് നിരോധനവും മൂലം വറുതിയിലായ തീരദേശത്ത് കിറ്റ് വിതരണം നടത്തിയത് തീരദേശ പോലീസ് സ്റ്റേഷൻ സി ഐ മനോഹരൻ പി സി ഡബ്ലിയു എഫ് ജനസേവന വിഭാഗം ചെയർമാൻ സി വി മുഹമ്മദ് നവാസിന് നൽകി കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബിരിയാണി അരി, പല വ്യഞ്ജനങ്ങൾ, ചിക്കൻ എന്നിവ അടങ്ങിയതാണ് കിറ്റ്. സി എസ് പൊന്നാനി, രാജൻ തലക്കാട്ട്,കോർഡിനേറ്റർ അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ, മുജീബ് കിസ്മത്ത്, ഹംസ പി പി, ഖത്തർ പ്രതിനിധികളായ ബിജേഷ് കൈപ്പട, ഹുസൈൻ അബ്ദുല്ല, മൻസൂർ തൂമ്പിൽ, സൈനുൽ ആബിദ്, രാജൻ ഇളയിടത്ത് തുടങ്ങിയവർ സംബന്ധിച്ചു. #pcwf #ponnani #charity #pcwf4ponnani

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350