PCWF വാർത്തകൾ

കര്‍ഷക ദിനാചരണം; കാ‍ർഷിക സൗഹൃദ സംഗമം സംഘടിപ്പിച്ചു. തവനൂർ: പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ സമിതിയും,കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി ചിങ്ങം ഒന്ന് കർഷക ദിനത്തിൽ തവനൂർ കെ വി കെ കോൺഫറൻസ് ഹാളിൽ കാര്‍ഷിക സൗഹൃദ സംഗമം സംഘടിപ്പിച്ചു. കാര്‍ഷിക ബോധവത്കരണം , മുവ്വായിരത്തോളം പച്ചക്കറി തൈകൾ വിതരണം, വിത്ത് വിതരണം, ജൈവ വള വിതരണം തുടങ്ങി വിവിധ പരിപാടികൾ സംഗമത്തിൻറ ഭാഗമായി നടന്നു. കൃഷിവിജ്ഞാന കേന്ദ്രം കോ: ഓഡിനേറ്റർ ഡോ ഇബ്രാഹിം കുട്ടി സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനവും , പച്ചക്കറി തൈ വിതരണോദ്ഘാടനവും നിർവ്വഹിച്ചു. നാരായണൻ മണി ഏറ്റുവാങ്ങി. തവനൂർ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് ഡീൻ ഡോ : സത്യൻ കെ കെ മുഖ്യ പ്രഭാഷണം നടത്തി. കാര്‍ഷിക വികസന അസി : പ്രൊഫ: ജബ്ബാർ പി കെ ബോധവല്‍ക്കരണ ക്ലാസെടുത്തു. വിത്ത് വിതരണം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജയും , ജൈവ വള വിതരണം തവനൂർ ഗ്രാമ പഞ്ചായത്ത് അംഗം ലിഷയും നിർവ്വഹിച്ചു. ആരിഫ മാറഞ്ചേരി,സി മുഹമ്മദ്‌ റാഫി തവനൂർ എന്നിവര്‍ ഏറ്റുവാങ്ങി. എവർ ഗ്രീൻ വാർഷിക കലണ്ടർ പ്രകാശനം ചെയർ പേഴ്സൺ ശാരദടീച്ചർ വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറാക്ക് നൽകി നിർവ്വഹിച്ചു. തിരുന്നാവായ പഞ്ചായത്തിന്റെ കുട്ടി കർഷകനുള്ള അവർഡ് നേടിയ ഹർഷിൽ നെ ചടങ്ങിൽ ആദരിച്ചു. ഡോ: പ്രശാന്ത് കെ , ഡോ : നാജിത ഉമ്മർ , ഏട്ടൻ ശുകപുരം, ബീക്കുട്ടി ടീച്ചർ, സുബൈദ പോത്തനൂർ തുടങ്ങിയവർ ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ കൺവീനർ ഇ ഹൈദറലി മാസ്റ്റർ സ്വാഗതവും , വൈ: ചെയർമാൻ ടി കൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.

തുടരുക...

സ്വാതന്ത്ര്യ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പി സി ഡബ്ല്യു എഫ് ആഘോഷിച്ചു. പൊന്നാനി: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തി അഞ്ചാം വാര്‍ഷികം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. ചന്തപ്പടി, എം എൽ ഓഫീസിന് എതിർ വശത്ത് പുതുതായി ആരംഭിച്ച പി സി ഡബ്ല്യു എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ പതാക ഉയര്‍ത്തി . റിയാസ് പഴഞ്ഞി (അസി. പ്രൊഫ: പൊന്നാനി എം ഇ എസ് കോളേജ് ) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിജയ തീരം അനുമോദന ചടങ്ങിൽ ഉപഹാരം കൈപ്പറ്റാത്ത 10,12 ക്ലാസുകളിൽ വിജയം നേടിയ പൊന്നാനി മുൻസിപ്പൽ പരിധിയിലെ പഠിതാക്കൾക്ക് ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ടി മുനീറ നന്ദിയും പറഞ്ഞു.

തുടരുക...

വിജയ തീരം - 22 ; വിജയികൾക്ക് അനുമോദനവും , കരിയർ ടോക്കും സംഘടിപ്പിച്ചു. വെളിയങ്കോട് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കേന്ദ്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ വിജയികളായ പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെയും പൊന്നാനി നഗരസഭയിലെയും പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും , കരിയർ ടോക്കും സംഘടിപ്പിച്ചു. വിജയ തീരം - 22 എന്ന പേരിൽ വെളിയങ്കോട് ഉമരി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് പരീക്ഷകളിലും മൽസര പരീക്ഷകളിലും വിജയിക്കാനല്ല, നല്ല മനുഷ്യനാകാനാണ് വിദ്യാഭ്യാസം നേടുക വഴി സാധ്യമാകേണ്ടതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ.വി.കെ. ബേബി അധ്യക്ഷത വഹിച്ചു. കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സമിതി വൈ: ചെയർമാൻ ലത്തീഫ് കളക്കര കരിയർ ടോക്കിന് നേതൃത്വം നൽകി. പി.കോയക്കുട്ടി മാസ്റ്റർ, ടി. മുനീറ, സി.വി. മുഹമ്മദ് നവാസ്, അബ്ദുൾ ലത്തീഫ് മാറഞ്ചേരി, സുഹറ ബാബു, ഷഹീർ ഈശ്വരമംഗലം, ഗഫൂർ അൽ ഷാമ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമിതി ജോ: കൺവീനർ ലത ടീച്ചർ മാറഞ്ചേരി നന്ദി പറഞ്ഞു.

തുടരുക...

*കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാൻ എവർ ഗ്രീൻ താലൂക്ക് സമിതി രൂപീകരിച്ചു.* മാറഞ്ചേരി: കാര്‍ഷിക രംഗം പരിപോഷിപ്പിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കീഴിലായി എവർ ഗ്രീൻ താലൂക്ക് സമിതി രൂപീകരിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി മുനീറ എവർ ഗ്രീൻ താലൂക്ക് തല സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ശാരദ ടീച്ചർ (ചെയർ പേഴ്സൺ) ഹൈദറലി മാസ്റ്റർ (കൺവീനർ) കൃഷ്ണൻ നായർ (വൈ: ചെയർമാൻ) ഗംഗാധരൻ (ജോ: കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. വാർഡ് കൗൺസിലർ ലീന, നിഷാദ് അബൂബക്കർ, സുഹറ ഉസ്മാൻ ,ഏട്ടൻ ശുകപുരം, പി എം അബ്ദുട്ടി , ബീക്കുട്ടി ടീച്ചർ, എ അബ്ദുല്ലതീഫ്, ശ്രീരാമനുണ്ണി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ അൽ ഷാമ , സബീന ബാബു , പ്രസാദ് , ഹഫ്സത്ത് , (പൊന്നാനി നഗരസഭ) എം ടി നജീബ്, ജാസ്മിൻ, മുഹമ്മദ് ബഷീർ പി ടി , ഹരിദാസൻ ടി കെ, അഷ്റഫ് പൂച്ചാമം , സുബൈദ (മാറഞ്ചേരി) സുഹ്റ, സി ഹംസ, അലി കടവത്ത് (വെളിയങ്കോട് ) കൃഷ്ണൻ നായർ, സീനത്ത് (ആലംങ്കോട്) മോഹനൻ പാക്കത്ത്, അച്ചുതൻ (വട്ടംകുളം) മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ (കാലടി) ജി സിദ്ധീഖ് ,റാഫി (തവനൂർ) അഷ്റഫ് ദിലാറ (സഊദി) ഇസ്മായിൽ (ഒമാൻ) സഫറുള്ള (ബാഗ്ലൂർ) തുടങ്ങിയവർ സംബന്ധിച്ചു. ആരിഫ പി നന്ദി പറഞ്ഞു.

തുടരുക...

പി സി ഡബ്ല്യു എഫ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി അനുമോദനം സംഘടിപ്പിച്ചു. ചങ്ങരം കുളം: ആലങ്കോട് പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അയിഷ ഹസ്സൻ അധ്യക്ഷത വഹിച്ചു. ലത്തീഫ് കളക്കര, അടാട്ട് വാസുദേവൻ, പി.കെ.അബ്ദുള്ളക്കുട്ടി, , എം.പി. അംബികാകുമാരി ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിതാ സുനിൽ , ശശി പുക്കേപ്പുറത്ത്, ഷഹനാ നാസർ, തസ്നീം ബഷീർ, ഹക്കീം പെരുമുക്ക് , സുബൈദ അച്ചാരത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.ടി. ഷരീഫ് സ്വാഗതവും, ട്രഷറർ അബ്ദു കിഴിക്കര നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞ് ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ യുവത്വം മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ജില്ല ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് , പൊന്നാനി പോലീസിൻറയും എക്സൈസ് വിഭാഗത്തിൻറയും സഹകരണത്തോടെ ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തിന്നായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കർമ്മ റോഡിൽ സംഘടിപ്പിച്ച ബോധവത്കരണ പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ താജുദ്ധീൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ടി വി സുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി ജയ പ്രകാശ്, പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര കമ്മിറ്റി ജന:സെക്രട്ടറി പി എ അസ്മാബി ആശംസ നേർന്നു. പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹീം കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി മുനീറ, മുഹമ്മദ് അനീഷ് (യു.എ.ഇ) ഖലീൽ റഹ്മാൻ (എടപ്പാൾ) ജി സിദ്ധീഖ് (തവനൂർ) ആബിദ് (ഖത്തർ) റംല കെ പി (വനിതാ കമ്മിറ്റി) എം ടി നജീബ് (മാറഞ്ചേരി) ഹനീഫ മാളിയേക്കൽ (കുവൈറ്റ്) തുടങ്ങിയവർ സംബന്ധിച്ചു. പൊന്നാനി സി വി ജംക്ഷൻ മുതൽ ജിം റോഡ്-കർമ്മ പാതയോരം വരെ മിനി മാരത്തോൺ മത്സരവും നരിപ്പറമ്പ് മുതൽ ജിം റോഡ് കർമ്മ വരെ സൈക്കിൾ റാലിയും ബോധവല്‍ക്കരണത്തിൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു. നരിപ്പറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തിയും, ചമ്രവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മിനി മാരത്തോൺ മത്സരം പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരും ഫ്ലാഗ് ഓഫ് ചെയ്തു. മിനി മാരത്തോൺ മത്സരത്തിൽ മുഹമ്മദ് ജുറൈജ് ഒന്നാം സ്ഥാനവും,സുജിത് രണ്ടാം സ്ഥാനവും, റിനൂഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡ് , ഉപഹാരം എന്നിവയും, മത്സരത്തിലും, സൈക്കിൾ റാലിയിലും പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകളും വിതരണം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് പി ടി ശഹീർ സ്വാഗതവും, സംഘാടക സമതി കൺവീനർ നൗഷിർ മാത്തൂർ നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ് : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച മിനി മാരത്തോൺ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു. പി സി ഡബ്ല്യു എഫ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി എം അബ്ദുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപാധ്യക്ഷൻ അടാട്ട് വാസുദേവൻ മാസ്റ്റർ, മുനിസിപ്പൽ കമ്മിറ്റി ട്രഷറർ മുജീബ കിസ്മത്ത്, ഉപാധ്യക്ഷൻ അബ്ദുൽ ഗഫൂർ അൽ ഷാമ , മാറഞ്ചേരി കമ്മിറ്റി സെക്രട്ടറി ആരിഫ എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

നരിപ്പറമ്പ് : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി നരിപ്പറമ്പ് അങ്ങാടിയിൽ വെച്ച് അസ് ലം തിരുത്തി (പ്രസിഡണ്ട്,കാലടി ഗ്രാമ പഞ്ചായത്ത്) ഫ്ലാഗ് ഓഫ് ചെയ്തു. എം വി വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) ലഹരി വിരുദ്ധ ഉദ്ബോധനം നടത്തി. പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ജി സിദ്ധീഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, യൂത്ത് വിംഗ് പ്രസിഡണ്ട് ശഹീർ പി ടി, സംഘാടക സമിതി ചെയർമാൻ ടി വി സുബൈർ,കൺവീനർ നൗഷിർ എന്നിവർ സന്നിഹിതരായിരുന്നു. പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപാധ്യക്ഷ സുബൈദ പോത്തനൂർ, കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന, പി സി ഡബ്ല്യു എഫ് തവനൂർ പഞ്ചായത്ത് ജന: സെക്രട്ടറി ബാസിൽ,ലഹരി വിരുദ്ധ സമിതി അംഗം ഉണ്ണി കൃഷ്ണൻ, നന്മ നരിപ്പറമ്പ് ജന: സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് ജന: സെക്രട്ടറി സുജീഷ് നമ്പ്യാർ നന്ദി പറഞ്ഞു.

തുടരുക...

PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ബോധവല്‍ക്കരണം സമാപന പൊതു യോഗത്തിൽ ചെല്ലേണ്ട  പ്രതിജ്ഞ ???? മയക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തി യോടൊപ്പം  കുടുംബത്തെയും സമൂഹത്തെയും പൂർണ്ണമായും നശിപ്പിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരന്മാരാവേണ്ട വിദ്യാർഥികളും യുവജനങ്ങളും ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കും എന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ജനങ്ങളോടുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി വിമുക്ത സമൂഹ സൃഷ്ടിപ്പിനായി എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

തുടരുക...

PCWF യൂത്ത് വിംഗ് പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ.... ♦️സൈക്കിൾ റാലി ♦️മിനി മാരത്തോൺ മത്സരം ♦️സമാപന പൊതു യോഗം 2022 ജൂൺ 26 ഞായറാഴ്ച്ച സൈക്കിൾ റാലി 3 pm ആരംഭം : നരിപ്പറമ്പ് അങ്ങാടി ഫ്ലാഗ് ഓഫ് : അസ് ലം തിരുത്തി (പ്രസിഡണ്ട്,  കാലടി ഗ്രാമ പഞ്ചായത്ത്) മുഖ്യാതിഥി: ശശീന്ദ്രൻ മേലയിൽ മേലയിൽ (സി ഐ, കുറ്റിപ്പുറം) ഉദ്ബോധനം: ശ്രീ : വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) മിനി മാരത്തോൺ മത്സരം 4 pm ആരംഭം : ചമ്രവട്ടം ജംഗ്ഷൻ ഫ്ലാഗ് ഓഫ് : ശിവദാസ് ആറ്റുപുറം (ചെയർമാൻ, പൊന്നാനി നഗരസഭ) മുഖ്യാതിഥി: വിനോദ് വലിയാറ്റൂർ (സി ഐ, പൊന്നാനി) സമാപന പൊതു യോഗം 5  pm പങ്കെടുക്കുക  വിജയിപ്പിക്കുക PCWF YOUTH WING

തുടരുക...

പൊന്നാനി : താലൂക്കിലെ നിരവധി കിഡ്നി രോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഡയാലീസിസ് & റിസർച്ച് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വക വീണ്ടും സഹായ ഹസ്തം . പി സി ഡബ്ല്യു എഫ് ഒമാൻ ഘടകം സമാഹരിച്ച രണ്ടരലക്ഷം രൂപയാണ് കൈമാറിയത്.പി നന്ദകുമാർ എം എല്‍ എ തുക ഏറ്റുവാങ്ങി. പി കോയക്കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം യു.എ.ഇ കമ്മിറ്റി സമാഹരിച്ച അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ; സി വി മുഹമ്മദ് നവാസ്, ഇ പി രാജീവ്, ടി മുനീറ, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എ , അഷ്റഫ് നൈതല്ലൂർ, ടി വി സുബൈർ, അസ്മാബി പി എ, റംല കെ പി, മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) ഗഫൂർ അൽ ഷാമ , പി ടി ശഹീർ മേഘ , ഒമാൻ പ്രതിനിധികളായ; സൈനുദ്ധീൻ (സലാല) ഗഫൂർ ഒമേഗ, രാവുണ്ണി, നൗഷാദ്‌ (മസ്കറ്റ്‌) ജഷീർ (ബാത്തിന) തുടങ്ങിയവർ സംബന്ധിച്ചു. ഡയാലീസിസ് സെന്റർ മാനേജ്മന്റ് അംഗങ്ങളായ അഡ്വ: പി കെ ഖലീമുദ്ധീൻ, മുഹമ്മദ് ഖാസിം കോയ എന്നിവർ സന്നിഹിതരായിരുന്നു. കോർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും, റിൻസിലാൽ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് അന്താരാഷ്ട്ര ലഹരി ദിനത്തിൽ മിനി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ താഴെ നമ്പറിൽ രെജിസ്റ്റർ ചെയ്യുക ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും, ഉപഹാരവും, പ്രശസ്തി പത്രവും നൽകുന്നു. തിയ്യതി: 2022 ജൂൺ 26 ദിവസം: ഞായറാഴ്ച്ച സമയം: 4 മണി സ്ഥലം: ചമ്രവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ജിം റോഡ് വഴി കർമ്മ പാതയോരത്ത് സമാപനം. ????91 70340 54444 ????91 99612 64416

തുടരുക...

പൊന്നാനി : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മിനി മാരത്തോൺ മത്സരം, സൈക്കിൾ റാലി, ബോധവല്‍ക്കരണ പൊതു യോഗം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധമായി ഓൺലൈനിൽ ചേർന്ന യോഗം പി ടി ശഹീർ മേഘ യുടെ അധ്യക്ഷതയിൽ ശ്രീരാമനുണ്ണി മാസ്റ്റർ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, അബ്ദുല്ലതീഫ് കളക്കര തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ; അബ്ദുൽ ഗഫൂർ അൽഷാമ (പൊന്നാനി) ഖലീൽ റഹ്മാൻ (എടപ്പാൾ) ആരിഫ (മാറഞ്ചേരി) ശിഹാബ് കെ കെ (യു.എ.ഇ) സുമേഷ് (കുവൈറ്റ്) നൗഫൽ എ വി (ഖത്തർ) അഷ്റഫ് ദിലാറ (സഊദി) പി ടി അബ്ദുറഹ്മാൻ (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു. സി വി മുഹമ്മദ് നവാസ് (മുഖ്യ രക്ഷാധികാരി) അഷ്റഫ് നെയ്തല്ലൂർ, റംല കെ പി ,ശഹീർ മേഘ, ഖലീൽ റഹ്മാൻ, മുഹമ്മദ് അനീഷ്, പ്രശാന്ത് കവുളങ്ങാട്, ആരിഫ മാറഞ്ചേരി, അഷ്റഫ് ദിലാറ (രക്ഷാധികാരികൾ) സുബൈർ ടി വി (ചെയർമാൻ) ജി സിദ്ദീഖ് ,ശിഹാബ് കെ കെ, സുനീറ മാറഞ്ചേരി, ഷാനത്ത് തസ്നീം (വൈ: ചെയർമാൻ) നൗഷിർ മാത്തൂർ (കൺവീനർ) ഫൈസൽ ചാണ, റമീഷ് നരിപ്പറമ്പ് ,തഫ്സീറ, അൻവർ തവനൂർ (ജോ: കൺവീനർ) നാരായണൻ മണി, മുജീബ് കിസ്മത്ത്, സുജീഷ് നമ്പ്യാർ കാലടി, എം ടി നജീബ്, ശബീർ വി പി , ബാസിൽ ഇബ്നു സൈതലവി, ആബിദ് ഖത്തർ, ശമീർ, അമീൻ മാറഞ്ചേരി, ഫുഹാദ് തെയ്യങ്ങാട്,ശഹല അൻവർ,സഫീറ (അംഗങ്ങൾ) ശഹീർ ഈശ്വരമംഗലം സ്വാഗതവും, തഫ്സീറ നന്ദിയും പറഞ്ഞു.

തുടരുക...

എടപ്പാൾ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉപദേശക സമിതി അംഗമായ പ്രൊഫ: കടവനാട് മുഹമ്മദിനെ , എം ഇ എസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അനുമോദനവും , പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി താലൂക് തല രൂപീകരണ യോഗവും ശുകപുരം മദർ ഇൻസിറ്റിറ്റ്യൂട്ടിൽ വെച്ച് നടന്നു. ചടങ്ങ് ഉദ്ഘാടനവും, കടവനാടിന് ഉപഹാര സമർപ്പണവും വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ നിർവ്വഹിച്ചു . സഹപാഠികൾ, ശിഷ്യ ഗണങ്ങൾ, വിദ്യാഭ്യാസ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ ഷാൾ അണിയിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ഏട്ടൻ ശുകപുരം ഷാൾ അണിയിച്ചു. ഡോ: ശങ്കരനാരായണൻ, പ്രൊ. വി. കെ ബേബി, ഡോ: ഇബ്രാഹിം കുട്ടി,പ്രൊ. ബാബു ഇബ്രാഹിം,ലത്തീഫ് കളക്കര, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, അഷറഫ് മാറഞ്ചേരി, ശാരദ ടീച്ചർ, മാമദ് പൊന്നാനി , ജസ്സി സലീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് താലൂക് വിദ്യാഭ്യാസ സമിതി ഭാരവാഹികളെ പി സി ഡബ്ലു എഫ് കേന്ദ്ര ജന: സെക്രട്ടറി സി വി മുഹമ്മദ്‌ നവാസ് പ്രഖ്യാപിച്ചു. സമിതി ചെയർമാനായി പ്രൊഫ: വി. കെ ബേബി യെയും, കൺവീനറായി അടാട്ട് വാസുദേവൻ മാസ്റ്ററെയും തെരഞ്ഞെടുത്തു. വിവിധ ഘടകങ്ങളിലെ വിദ്യാഭ്യാസ സമിതി പ്രതിനിധികളെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. സുബൈർ ടി വി നന്ദി പ്രകടിപ്പിച്ചു.

തുടരുക...

പൊന്നാനി : കാർഷിക രംഗത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ മാറഞ്ചേരി പദ്ധതിയുടെ ഭാഗമായി ചക്കോത്സവം സംഘടിപ്പിച്ചു. പൊന്നാനി തീരദേശത്തെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ ചക്കോത്സവത്തിൻറ ഭാഗമായി നടത്തിയ സൗജന്യ ചക്ക വിതരണോദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ: നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സവാദ് സന്നിഹിതനായിരുന്നു. മാറഞ്ചേരി പഞ്ചായത്തിലെ അമ്പത് വീടുകളിൽ നിന്നായി ശേഖരിച്ച നാനൂറോളം ചക്കയാണ് വിതരണം നടത്തിയത്. മുക്കാടി നാൽപ്പത്തി ഏഴാം വാർഡ് അംഗനവാടി പരിസരത്ത് നടന്ന ചടങ്ങിൽ പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, പി എ അസ്മാബി, രാജൻ തലക്കാട്ട്, ടി വി സുബൈർ,അഷ്റഫ് നെയ്തല്ലൂർ, ശഹീർ പി ടി , നാരായണൻ മണി, മുജീബ് കിസ്മത്ത്, സബീന ബാബു , ശിഹാബ് കെ കെ (യു.എ.ഇ ) ആബിദ് (ഖത്തർ) ഗഫൂർ അൽ ഷാമ, ബാബു എലൈറ്റ് തുടങ്ങിയവർ സംബന്ധിച്ചു. മാറഞ്ചേരി കമ്മിറ്റി ഭാരവാഹികളായ ; ബഷീർ, കോമള ദാസ് ,ആരിഫ, ദാസൻ, അഷ്റഫ് പൂച്ചാമം, നിഷാദ് അബൂബക്കർ, സുജീർ, ജാസ്മിൻ ആരിഫ്, സുനീറ അൻവർ എന്നിവർ നേതൃത്വം നല്‍കി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350